❤️ നിലാവിന്റെ പ്രണയിനി ❤️ - 43
പാർട്ട് - 43
എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിച്ചു പിരിഞ്ഞു... വീട്ടിൽ വന്ന ഉടനെ ഞാൻ റൂമിൽ കയറി വാതിൽ അടച്ചു... എല്ലാരേയും ഫേസ് ചെയ്യാൻ ഒരു മടി... രാത്രി ഭക്ഷണവും കഴിച്ചില്ല... എല്ലാരും ഉറങ്ങിയ ശേഷം ബാൽക്കണിയിലെ ഊഞ്ഞാലിൽ ചെന്നിരുന്നു... നിലാവ് നോക്കി കുറച്ചു നേരം ഇരുന്നു... ഇന്ന് പതിവില്ലാത്ത ഒരു തിളക്കം തോന്നുന്നു... രാവിലെ വരുണിനെ കണ്ടത് ഓർത്തപ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം... ഒന്ന് മനസറിഞ്ഞു കാണാൻ പോലും പറ്റിയില്ല... ഒരൊന്ന് ആലോചിച്ചു അവിടെ ഇരുന്നു ഉറങ്ങിപ്പോയി... എന്തോ ശബ്‌ദം കേട്ടു ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ ഉണ്ട് വരുൺ മുന്നിൽ നിൽക്കുന്ന