ആദ്യ പ്രണയം💝-6
\" ദേ... ബസ് വന്നു വാ പോവാം\"(ദേവു)
അവർ രണ്ടാളും ബസ്സിൽ കയറി. ബസ്സിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാൾക്കും സീറ്റ് കിട്ടി. സീറ്റ് കിട്ടിയിട്ടും ദേവു ബസ്സ് മൊത്തം എന്തോ കാണാത്ത പോലെ നോക്കുവായിരുന്നു.
(ഇവൾ എന്താ ഈ നോക്കണേ🧐) കാർത്തി
ടിക്കറ്റ്.... ടിക്കറ്റ്......
\"ആ ചേട്ടാ ഒരു കടമ്പനാട് ഒരു ഉഴവൂർ....\"
കണ്ടക്ടർ ടിക്കറ്റ് കീറുന്നതിനിടയിൽ ദേവു ചോദിച്ചു.
\"ചേട്ടാ ഇന്നെന്താ പിള്ളേരെ ഒന്നും കാണാത്തേ..🧐വല്ല വിദ്യാഭ്യാസ പണിമുടക്കുമുണ്ടോ?\"
\"അത് പിള്ളേർക്ക് ഒക്കെ ക്ലാസ്സ് അടച്ചില്ലേ അതാ\" അതും പറഞ്ഞ് ടിക്കറ്റും തന്ന് പൈസയും വാങ്ങി കണ്ടക്ടർ പോയി.
\"ശ്ശേയ്യ് വെറുതേ എന്തൊക്കെയോ ആശിച്ചു😪 ഓ അല്ലേലും നമുക്കൊക്കെ എവിടുന്നാ അവധി വല്ല സ്കൂളിലും പഠിച്ചാ മതിയായിരുന്നു😒. ആ സാരമില്ല പോട്ടെ....ഹാ...! എടാ എന്റെ നമ്പർ സേവ് ആക്കിക്കോ.....എന്തെങ്കിലും ആവശ്യം വന്ന വിളിച്ചോട്ടോ....\"അവൾ നമ്പർ കൊടുത്തു.
\"എടാ അടുത്തതാ എന്റെ സ്റ്റോപ്പ്. അത് കഴിഞ്ഞ് ഒരു 5 സ്റ്റോപ്പ് കഴിഞ്ഞാൽ നിന്റെ.. പിന്നെ വൈകിട്ട് 4 മണിക്കാണ് ബസ് മറക്കരുത് കേട്ടോ\"(ദേവു)
അവളെല്ലാം ഒറ്റ ശ്വാസത്തിന് പറഞ്ഞു തീർത്തു. അവൻ അതെല്ലാം കേട്ട് തലയാട്ടി.
\"ശരിയെന്നാ ഞാൻ പോവാ. ആ പിന്നെ ഫുഡ് ഫുൾ കഴിക്കണട്ടോ ബാക്കി കൊണ്ടുവന്നാ അമ്മേടെ വായിൽ നിന്ന് കേൾക്കും😌...പോവാട്ടോ ബൈ\"(ദേവു)
അവൾ ബസ്സിൽ നിന്നും ഇറങ്ങി.
(ശെടാ തിരിഞ്ഞു നോക്കണോ😬 എന്തെങ്കിലും ആവട്ടെ നോക്കിയേക്കാം.)
അവൾ അവനെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു. അവനും ചിരിച്ചു. ബസ് മുന്നോട്ടു പോവുകയും ചെയ്തു.
അവളുടെ വാനരപ്പട അവിടതന്നെ ഉണ്ടായിരുന്നു.അവൾ അവരെ ലക്ഷ്യമാക്കി നടന്നു. (ഈ വാനരപ്പടയേ പരിചയപ്പെടുത്തിയില്ലല്ലോ \'മിഥുന\' മിഥുന്ന് വിളിക്കും \'നിമിഷ\'നിമുന്ന് വിളിക്കും ആൾ ഒരു പഠിപ്പിസ്റ്റ് ആണട്ടോ പിന്നെ അഞ്ജുനേ അറിയാലോ.... ഞങ്ങൾ 4 പേരും ആണ് കൂട്ട്. +1 മുതൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്)
\"ആരാടീ അത്.. 🧐? നിനക്ക് ലൈൻ സെറ്റ് ആയോ😳... ദുഷ്ട നീ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞോ 😒? കൊള്ളാടീ കൊള്ളാം ആയിക്കോട്ടെ....\"(മിഥു)
\"ഇപ്പോ ലൈൻ അടിക്കാൻ ഒന്നും താല്പര്യമില്ല എന്നൊക്കെ പറഞ്ഞിട്ട്.. 😒\"(നിമു)
\"എന്തൊക്കെയായിരുന്നു...... ഞാനും വിഷ്‌ണും love ആണെന്നല്ലേ നീ പറഞ്ഞേ... സത്യം പറയടി ആരാടീ അവൻ🧐\"(അഞ്ജു)
\"ശെടാ എനിക്ക് ഒന്ന് പറയാൻ സമയം താ, എന്നാൽ അല്ലേ പറയാൻ പറ്റൂ.... നിങ്ങൾക്ക് അവനെ മനസ്സിലായില്ലേ?\"(ദേവു)
\"മനസ്സിലാവാൻ ഞങ്ങൾക്ക് അവനെ അറിയോ..? പക്ഷേ എവിടെയോ ഒരു കണ്ടു പരിചയം പോലെ..🤔\"(മിഥു)
\"കണ്ടു പരിചയം പോലെയല്ല,കണ്ടിട്ടുണ്ട്..കഴിഞ്ഞ ദിവസം ക്ലാസും കട്ട് ചെയ്ത് സിനിമയ്ക്ക് പോയില്ലേ.. അന്നൊരാളെ കള്ളൻ എന്നൊക്കെ വിളിച്ചു ആളെ കൂട്ടിയില്ലേ.... ആ കള്ളനാ അത് 😌\"(ദേവു)
\"ഏഹ് അവനോ😳....നിങ്ങൾ അപ്പോഴേക്കും സെറ്റ് ആയോ?\"(മിഥു)
\"എടി പോത്തേ സെറ്റായീന്ന് ആരാ പറഞ്ഞേ😤... അവൻ എന്റെ കുഞ്ഞമ്മായിടെ മോനാ...എനിക്ക് അറിയില്ലായിരുന്നു..ഇന്നലെ അവൻ വന്നപ്പോളാ ഞാനും അറിയണേ...പിന്നെ പറയണോ, എന്റെ ഉള്ള ജീവൻ അങ്ങ് പോയി..അവനെല്ലാം അമ്മയോട് പറയൂന്നാ ഞാൻ വിചാരിച്ചേ,പക്ഷേ പറഞ്ഞില്ല.ഞാനിന്ന് സോറി ഒക്കെ പറഞ്ഞു നൈസായിട്ട് ആ പ്രശ്നം അങ്ങ് solve ആക്കി😌\"(ദേവു)
\"അല്ല....എന്നിട്ടിപ്പോ അവൻ എങ്ങോട്ടാ പോയെ?\"(അഞ്ജു)
\"അതാണ് രസം.. അവൻ എന്റെ വീട്ടിൽ നിന്ന് പഠിക്കാൻ വന്നതാ..കടമ്പനാട്ടിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തോ കോഴ്സ് ചെയ്യുവാ.. ആറുമാസം ഇവിടെ ഉണ്ടാവുന്നാ പറഞ്ഞേ\"(ദേവു)
\"ഓഹോ ശൂപ്പർ.... അത് എന്തായാലും കൊള്ളാം... അല്ല എന്നാ പിന്നെ നിനക്ക് അങ്ങ് അവനെ നോക്കിക്കൂടെ\"(അഞ്ജു)
\"പോയേ... പോയേ.... ഇപ്പോ ഒരു മനസ്സമാധാനം ഉണ്ട്. അത് കളയാൻ ഇപ്പോ എനിക്ക് മനസ്സിലാ😌\"(ദേവു)
\"ആഹാ.... എന്താണ് വാനരപ്പടകൾ രാവിലെ തന്നെ വലിയ ചർച്ചയിൽ ആണല്ലോ\"
അവർ തിരിഞ്ഞു നോക്കി.വിഷ്ണുവും കൂട്ടരും. (വിഷ്‌ണുവിന്റെ കൂടെ ഉള്ളവരെ വഴിയേ പരിചയപ്പെടാട്ടോ..ഇവർ എല്ലാവരും ഒരുമിച്ചു പഠിക്കുന്നതാ)
ഏയ് ഞങ്ങൾ ചുമ്മാ..... (അഞ്ജു)
\"ഇവിടെ ചിലരൊക്കെ ഭയങ്കര വിളിയും പറച്ചിലും ആണെനോക്കെയാണല്ലോ.... കേട്ടേ, ആണോടാ വിഷ്‌ണു 😌\"(ദേവു)
\"ഏഹ്... 😬എനിക്കറിയില്ല വന്നേ വന്നേ ബെല്ലടിച്ചു ക്ലാസ്സിൽ പോകാം.. നിനക്ക് ഞാൻ തരാടി കുരിപ്പേ….\"(വിഷ്ണു)
\"😁😌ok ഡാ\"
വൈകിട്ട്,
\"എടികളെ...Exam എങ്ങനെയുണ്ടായിരുന്നു? \"(മിഥു)
\"തമ്പുരാന് അറിയാം, 🥴ഇതൊക്കെ ഏത് module ലെ question ആർന്നു.\"(ദേവു)
\"ഓ പിന്നെ module ഒക്കെ ചോദിക്കണ കേട്ടാ തോന്നും എല്ലാ module ന്റേം പേര് അറിയാന്ന്.. ടെക്സ്റ്റ് എങ്കിലും ഉണ്ടോ \"(അഞ്ജു)
\"പിന്നെ... ഉണ്ടല്ലോ വീട്ടിൽ നല്ല മിടുക്കൻ ആയിട്ട് ഇരിപ്പണ്ട് 😌\"(ദേവു)
\"ആ നന്നായി... അവിടെ തന്നെ വെച്ചോ എന്തായാലും ഈ വഴിക്ക് പോയാ internal മാർക്കിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും.\"(അഞ്ജു)
\"Internal മാർക്ക് മാത്രമല്ല ഇങ്ങനെ പോയാ വീട്ടിലും ഒരു തീരുമാനം ആവും🙂\"(മിഥു)
\"നിനക്ക് എങ്ങനെയുണ്ടായിരുന്നു നിമു\"(ദേവു)
\"കുഴപ്പമില്ലാർന്ന്\"(നിമു)
\"ആ അപ്പൊ ഫുള്ള് ഉറപ്പിച്ചോ😌\"(അഞ്ജു)
\" ദേവു.... അങ്ങോട്ടു നോക്കിയേ ആരാ നിക്കണേന്ന്\"(മിഥു)
ദേവു തിരിഞ്ഞ് നോക്കി....
------------------------------------------------------------
(തുടരും)
ആദ്യ പ്രണയം💝-7
\" ദേവു.... അങ്ങോട്ടു നോക്കിയേ ആരാ നിക്കണേന്ന്\"(മിഥു) ദേവു തിരിഞ്ഞ് നോക്കി.... \"ദ്വീക്ഷിത്\" \"ഹേയ് miss ദേവിക കൃഷ്ണദാസ് കുറേ ആയല്ലോ നമ്മൾ കണ്ടിട്ട്.. മറന്നോ നീ? ഏയ് മറക്കാൻ വഴിയില്ല,എനിക്ക് രണ്ടുമാസത്തെ സസ്പെൻഷൻ വാങ്ങിത്തന്നവളല്ലേ... ഇനി ഒരാഴ്ച കൂടി.. നീ ഒന്നു wait ആക്കു മോളെ... ഈ ദ്വീക്ഷിത് ആരാണെന്ന് ഞാൻ നിന്നെ കാണിച്ചുതരാം\" \" ദേവു നീ വന്നേ... നമുക്ക് പോവാം\"(മിഥു) മിഥു അവളുടെ കൈയും പിടിച്ചു മുന്നോട്ടു നടന്നു. കൂടെ അഞ്ജുവും നിമുവും പോയി. \"ദേവു നീ സൂക്ഷിക്കണം, അവന്റെ സ്വ