ആ രാത്രിക്ക് ശേഷം
വലിയൊരു ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. കണ്മുന്നിൽ കുറ്റാ കൂരിരുട്ട്. ഒന്നും കാണാൻ വൈയ്യാ. ഞാൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിച്ചു. ആ ശ്രമങ്ങൾ വിഭലമാക്കികൊണ്ടു എന്റെ ശരീരം എന്തിലോ തട്ടി തിരിച്ചു കട്ടിലിലേക്ക് തന്നെ പതിച്ചു. ഞാൻ കൈ കൊണ്ട് ഇരുട്ടിൽ പരതി നോക്കി... എന്തോ ശക്തമായ ഒരു വസ്തു എന്റെ തൊട്ടു മുകളിലായ് ഉണ്ട്. പക്ഷേ അതെന്തെന്ന് ഒരുപിടിയും കിട്ടിയിരുന്നില്ല.. പുറത്തൊക്കെ എന്തോ ഭീകരമായ ശബ്ദങ്ങൾ കേൾക്കുന്നു.. എന്തായാലും എന്തോ അരുതാത്തതു സംഭവിച്ചിരിക്കുന്നു എന്നത് ഞാൻ തീർച്ചപ്പെടുത്തി. കുറേ നേരത്തെ ശ്രമങ്ങൾക്ക് ശേഷം ഞാൻ മനസിലാക്കി, എന്റെ മുകളിലായ് എനിക്ക് തടസം നിൽക്കുന്ന വസ്തു വീടിന്റെ മേൽക്കൂര ആണെന്ന്. വീട് തകർന്നിരിക്കിന്നു എന്നിനിക്കു ബോധ്യമായി. പക്ഷെ എങ്ങനെ. റ്റൈൽ ഫാക്ടറിയിലെ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു ഉറങ്ങാൻ കിടന്നതാണ്.
ഞാൻ പതുക്കെ കട്ടിലിൽ നിന്നും നിരങ്ങി താഴേക്കിറങ്ങി. കുറച്ചു മാറി ചെറിയ ഒരു വെളിച്ചം കണ്ടു. പിന്നെ ആ വെളിച്ചം ലക്ഷ്യമാക്കി പതുക്കെ ഇഴയാൻ തുടങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനിടയിൽ ആ വെളിച്ചം കണ്ട ഭാഗത്തു എത്തിച്ചേർന്നു. ഒരാൾക്ക് കഷ്ട്ടിച്ചു പുറത്തേക്കു കടക്കാം.. അങ്ങനെ പതുക്കെ ഞാൻ പുറത്തേക്ക് നൂഴ്ന്ന് ഇറങ്ങി.
പുറത്തേക്കു നോക്കി...
\"ഞെട്ടിത്തരിച്ചു നിന്നുപോയി ഞാൻ ! എന്റെ വീടുൾപ്പടെ ആ പ്രദേശത്തെ എല്ലാ വീടുകളും നിലംപതിച്ചിരിക്കുന്നു. \"
അതേ ഭൂകമ്പം തന്നെ.. .
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നുപോയി. എന്റെ വീടിന്റെ മുന്നിലുള്ള റിക്ഷാക്കാരൻ റഷീദിന്റെ ചെറിയ പുരയും, ഗ്രാമമുഖ്യൻ ഗോവിന്ദ് ചാച്ചയുടെയും മാളികയുമെല്ലാം നിലംപതിച്ചിരിക്കുന്നു.
എങ്ങും അലമുറകളും കരച്ചിലും മാത്രം.
അപ്പോളാണ് ഞാൻ പെട്ടന്നു ഓർത്തത് സാവിത്രയും മോളും.... !
ദൈവമേ അവർക്ക് എന്ത് പറ്റി. ഞാൻ എന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അവരെ തിരയാൻ തുടങ്ങി.. അലറി കരഞ്ഞുകൊണ്ട് ഞാൻ കല്ലും മറ്റും മാറ്റി. ചില ആൾക്കാർ എന്നേ സഹായിക്കാൻ എത്തി. കുറേ നേരത്തെ തിരച്ചിലിനൊടുവിൽ ഞാൻ കണ്ടു, കോൺക്രീറ്റ് കക്ഷണങ്ങൾക്കിടയിൽ ചതഞ്ഞു ചോരയിൽ കുതിർന്ന ഒരു കുഞ്ഞുകൈ... ! കൂടെ എന്റെ സാവിത്രിയേയും.
ദൈവത്തെ ശപിച്ചുകൊണ്ട് ഞാൻ അലറി വിളിച്ചു...
ഈ ലോകത്തു ഞാൻ വീണ്ടും ആരുമില്ലാത്തവനായി. അനാഥനായ എനിക്ക് ഒരു ജീവിതം തന്നവളും, എന്റേതെന്നു പറഞ്ഞു തലോലിക്കാനും വളർത്താനും എനിക്ക് കിട്ടിയ എന്റെ പൊന്നുമോളും എന്നേ തനിച്ചാക്കി പോയിരിക്കുന്നു.. ഞാൻ വീണ്ടും അനാഥനായി....ഇനിയും ഞാൻ എന്തിന് ജീവിക്കണം.... എന്റെ കണ്ണുകളിൽ ഇരുട്ട് കയറി.... ബോധം മറഞ്ഞു.....താഴേക്കു പതിച്ചു..... !
.
.
(2001 ജനുവരി 26ന് ഗുജറാത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ച എന്റെ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🌹🌹🌹 !)
👇ന്യൂസ് ലിങ്ക്
https://malayalam.oneindia.com/news/2001/01/26/in-quake1.html