കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നായി അവൻ ഓർതെടുത്തു. അവളുടെ ചിരിച്ചുകൊണ്ടുള്ള സംസാരവും ഇടക്ക് പോടാ അലവലാതി എന്നുള്ള ഓരോ വാക്കുകളും ഓർത്ത്ടുത്തു. ആൾതിരക്കിൽ ആരോ അവന്റെ കാലിൽ ചവിട്ടി. തിരക്കിനിടയിൽ ട്രെയിനിന്റെ വാദിലിനു അടുത്തു നിൽക്കുകയായിരുന്നു അവൻ.
മുറുകെ പിടിച്ച കമ്പിയിൽ തല ചായിച്ചുകൊണ്ടായിരുന്നു എല്ലാം ഓർത്തത്.
കാതിൽ എഡ്സെറ്റ് വെച്തുകൊണ്ട്. അന്നേരം അവന്റെ ശ്രദ്ധയിൽ പെട്ട ഒരു വരി അവനെ വല്ലാതെ തിടുക്കം കൂട്ടി..
{ പെര്മനിപൂവിലേ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറാതോതുക്കാം...] ട്രെയിൻ മണിക്കൂറുകൾ കടന്നു മണ്ണുരുത്തി സ്റ്റേഷനിൽ എത്തി. ഇത് വരെ കാത്തിരുന്നത് എല്ലാം വെറുതെയാകുമോ ഇല്ലയോ എന്ന്ന്നും അറിയാതെ അവൻ അവൾ പറഞ്ഞ മണ്ണുരുത്തി സ്റ്റേഷനിൽ ഇറങ്ങി.... മൊബൈൽ പോക്കറ്റിൽ നിന്നും എടുത്തു അവൻ മെസ്സേജ് അയക്കാൻ നിൽക്കവേ അവൾ അവനു മെസ്സേജ് അയച്ചു. ടാ നീ എത്തിയല്ലേ. ആ ഞാൻ എത്തി. നീ ഒരു കാര്യം ചെയ് വല്ലതും പോയി കഴിക്ക് ഞാൻ അപ്പോയെക്കും വരാം. ശെരി എന്നു മെസ്സേജ് അയച്ചു അവൻ. സ്റ്റേഷനിൽ നിന്നും പുറത്തു ഇറങ്ങി. വിശപ്പ് അത്രമേൽ ഉണ്ടായിട്ടും അവനു ഒന്നും വേണ്ട. കൈ കാലുകൾ വിറക്കുന്നുണ്ട്. പുറത്തു ഒരു കട കണ്ടു അവിടെ ചെന്ന് അവൻ എന്തങ്കിലും കഴിക്കാൻ ഉണ്ടോ എന്നു ചോദിച്ചു. എല്ലാം തീർന്നല്ലോ മോനെ എന്നു മറുപടി. ഒരു ബോട്ടിൽ വെള്ളം വാങ്ങിച്ചു കുടിച്ചു മുഖം കഴുകി. തിരിച്ചു അവൻ സ്റ്റേഷനു അകത്തു കയറി. പ്ലാറ്റഫ്രം ടികെറ്റ് എടുത്തു അവൻ അകത്തു കയറി... ഇനിയും ഉണ്ടല്ലോ അവൾ വരാൻ സമയം. മൊബൈൽ എടുത്തു അവൻ പഴയ മെസ്സേജ്കൾ എല്ലാം കേട്ടു.
സ്റ്റേഷനിൻ അവിടെയുള്ള സീറ്റിൽ കുറെ നേരം കിടന്നു. പെട്ടന്ന് അവന്റ മൊബൈൽ റിങ് ചെയ്തു. ടാ എവിടാ. ദെ ഞാൻ അകത്തു. ആ, നിനക്ക് വലതും വേണോ കഴിക്കാൻ. വേണ്ട ഒന്നും വേണ്ട. വെള്ളം അങ്ങനെ എന്തെകിലും. ഒന്നും വേണ്ട. ജൂസ്
വാങ്ങട്ടെ. ആ. എന്നു മറുപടി പറഞ്ഞു. അവനു അറിയില്ല അവൻ എന്നതാണ് പറയുന്നു എന്നന്നും. അവൾ എത്തി കഴിഞ്ഞു എന്നുള്ള സന്ദേശം. കുറച്ചു മിനിറ്റ് ശേഷം വീണ്ടും കോൾ വന്നു. ടാ എവിടെ. തെ
അകത്തു . ഞാൻ എത്തി. കാൾ കട്ട് ചെയ്തു അവൾ. തിരിഞ്ഞു നോക്കിയ അവൻ അവളെ കണ്ടു. അവൻ അവളോട് പറഞ്ഞത് എല്ലാം അതുപോലെ അവൾ ഉള്ളിൽ കണ്ടു കൊണ്ട്. അവൻ അവളെ എങ്ങനെ കാണണം എന്നുള്ളത് അതുപോലെ അവന്റെ മുന്നിലേക്ക് നടന്നു വരുന്നു. ഒന്ന് എണീറ്റു നിന്നു അവൻ കാലുകൾ വിറച്ചു കണ്ണ് നിറഞ്ഞു. പെട്ടന്ന് അവിടെ തന്നെ അവൻ ഇരുന്നു. ദേഹമാസകലം തീ പിടിക്കുന്നത് പോലെ തോന്നി അവനു. ബാക് മുന്നിൽ പിടിച്ചു കൊണ്ട് അവന്റ തൊട്ടു അടുത്തു വന്നിരുന്നു
അവൾ.... മൊബൈലിൽ മാത്രം സംസാരിച്ചു താൻ ആരാണെന്നു മുഖം പോലും ഒരിക്കൽ പോലും വെളിപ്പെടുത്തിയിട്ടില്ലാത്ത അവൾ അവന്റെ തൊട്ടു അടുത്തു ഇരുന്നു. ഒരുപാട് സംസാരിച്ചു കൊണ്ടിരുന്ന അവർ. സംസാരം നിലച്ച അവസ്ഥയിൽ ഇരുന്നു. അവൾ എന്തക്കൊയോ പറയുന്നുണ്ട് ചിലത് ഒക്കെ അവന്റെ കാതിൽ കേൾക്കുന്നുണ്ട്. അവളുടെ കൈകളിലേക്ക് നോക്കിയിരിക്കുന്ന അവൻ അവളുടെ കൈ പിടിക്കാൻ അത്രമേൽ കൊതിയോടെ അവളുടെ കയ്യിൽ കെട്ടിയെ വോച് നോക്കുന്നത് പോലെ അവളുടെ കൈ പിടിച്ചു. തന്റെ ജീവിതത്തിൽ ഇന്നേ വരെ സംഭവിക്കാത്ത ഒരു അനുഭവം ആയിരുന്നു ആ നേരം. സിനിമയിൽ കാണുന്നത് പോലെ ഒരു അനുഭവം തനിക്കും. താൻ ഒരു എഴുത്തുകാരൻ ആയതു കൊണ്ട് തന്നെ. ആ നിമിഷം ഒന്ന് വരികളായി മിന്നി മറിഞ്ഞു മനസ്സിൽ. തിരക്കൊഴിഞ്ഞ റെയിൽവേ സ്റ്റേഷൻ. പ്ലാറ്റ്ഫോം സീറ്റിൽ രണ്ടു പേർ എന്താക്കൊയോ ആലോചിച്ചു ഇരിക്കുന്നു. പെട്ടന്ന് അവൾ അവനോടു പറഞ്ഞു നമുക്ക് അപ്പുറത്തേക്ക് പോകണം അവിടെയാണ് എന്റെ ട്രെയിൻ വരുന്നത്. രണ്ടു പേരും ഓവർ ബ്രഡ്ജിന് മുകളിൽ കയറി അപ്പുറത്തേക്ക് നടന്നു. ബ്രഡ്ജിന് മുകളിൽ നിന്നു അവൾ അവനോടു നമുക്ക് ഇവിടെ നിൽക്കാം. അവൾ ഇട്ടിരുന്ന മുഖത്തെ മാസ്ക്ക് മാറ്റി അവനെ നോക്കി അവനും അവളെ നോക്കി. ബ്രഡ്ജിന് മുകളിൽ നിന്നും താഴോട്ട് നോക്കുന്ന അവൻ അവളോട് പറഞ്ഞു. എന്റെ ജീവിതത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഞാൻ ഒരു പെണ്ണിന്റെ കൂടയും ഇങ്ങനെ നിന്നിട്ടില്ല. ഇത് കേട്ട് അവൾ അവന്റെ കൈ മുറുകെ പിടിച്ചു അടുത്തേക്ക് ചേർന്ന് നിന്നു. അവന്റെ ഉള്ളു ആളി പടരുന്ന പുൽമെടു പോലെയായി. രണ്ടു പേരും സംസാരിച്ചു കൊണ്ടിരിക്കവേ ബ്രജിന് മുകളിൽ ആരോ ഒരു സ്ത്രീ കയറി വന്നു.
ആ സ്ത്രിയെ കണ്ട ഉടൻ അവൾ അവനോടു വാ
നമുക്ക് തായേ പോയി ഇരിക്കാം. അല്ല നിന്റെ ട്രെയിൻ എപ്പോഴാ വരുക. ആറുമാണി യാകും. ഓ... അപ്പോയെക്കും സമയം അഞ്ചു മണി കടന്നു. അവളുടെ ബാക് തുറന്നു അവൾ കർച്ചീഫ് എടുത്തു അവന്റെ കയ്യിൽ കൊടുത്തു ഇത് നീ വെച്ചോ. അവളുടെ കയ്യിലെ മോതിരം എടുത്തു അവൻ നോക്കി. അവൾ അത് അയിച്ചു അവനു കൊടുത്തു. മോദിരം അണിഞ്ഞു. കർച്ചീഫ് മടക്കി പോക്കറ്റിൽ വെച്ച് .
അവളോട് മാസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു ഞാൻ നിന്നെ കാണാൻ വരുമ്പോൾ എനിക്ക് നിന്റെ കർച്ചീഫ് മാത്രം തന്നാൽ മതി എന്നു. അത് അവന്നു ഓർമവന്നു. രണ്ടു പേരും അവിടെനിന്നും എഴുനേറ്റു മുന്നിലേക്ക് നടക്കാൻ തുടങ്ങി പെട്ടന്ന് അവരുടെ മുന്നിലൂടെ ഒരു നായ കുറുകെ നടന്നു. നായയെ കണ്ട അവൻ നായയെ വിളിച്ചു. അവൾ അവന്റെ പുറത്തു അടിച്ചു പറഞ്ഞു. ടാ എനിക്ക് പേടിയാ അത് പൊക്കോട്ടെ നീ എന്തിനാ അതിനെ വിളിക്കുന്നെ പൊക്കോട്ടെ. അവൾ നായയെ കണ്ടു ഭയക്കുന്നത് കണ്ടു അവന്നു ചിരി വന്നു.. കുറച്ചു നേരത്തിനു ശേഷം ട്രെയിൻ വന്നു എത്ര പെട്ടന്ന് ആണ് ട്രെയിൻ വന്നത് ട്രെയിൻ കണ്ട അവന്നു മനസ്സിൽ തോന്നി. ഇന്ത്യൻ റെയിൽവേ ആവിശ്യം ഉള്ളപ്പോൾ നേരം വഴുക്കില്ല എന്നു.. ട്രെയിനിന്റെ അവസാന ബോക്കി എത്തി അവർ രണ്ടു പേരും അവടെതന്നെ കയറി. മണ്ണുരുത്തിയിൽ നിന്നും വണ്ടി പാറ വരെ പോകണം അവൾക്കു ഏകദെശം ഒരു മണിക്കൂർ യാത്ര ഉണ്ട് മണ്ണുരുത്തിയിൽ നിന്നും. ട്രെയിനിനു അകത്തു മറ്റു പാസഞ്ചർ ആരും തന്നെ ഉണ്ടായിരുന്നില്ല. മുഖമുകമായി നോക്കിയിരുന്നു അവർ.
ട്രെയിൻ മെല്ലെ ചലിക്കാൻ തുടങ്ങി ട്രെയിനിന്റെ ശബ്ദം പോലെ അവന്റ നെഞ്ചും പിടക്കാൻ തുടങ്ങി ഇനി കുറച്ചു സമയത്തിന് ശേഷം അവൾ അവനെ വിട്ടു പോകുമല്ലോ എന്നുള്ള ഭയം. അവന്റെ ഉള്ളിലെ ഭയം അവന്റെ സ്നേഹത്തിനു മൂർച്ച കൂട്ടി. പെട്ടന്ന് അവൻ അവനു ഇരിക്കുന്നിടത്തു നിന്നും അവളുടെ അടുത്തു ഇരിന്നു അവന്റെ കൈ അവളുടെ തോളിൽ ഇട്ടു അവളോട് പറഞ്ഞു ഒന്ന് എന്നെ നോക്ക്.. അവൻ അവന്റ കൈ കൊണ്ട് അവളുടെ തല തിരിക്കാൻ ശ്രമിച്ചു. മുഖം തിരിക്കാദെ അവൾ മുന്നോട്ടു തന്നെ നോക്കിയിരുന്നു. അവന്റെ മനസ്സിൽ അന്നേരം താൻ ചെയ്യുന്നത് എന്തു വിഡ്ഢിത്തമാണ് എന്നു. തോളിൽനിന്ന് കൈ എടുത്തു അവൻ കുറച്ചു അടുത്തു നിന്നും അകന്നു ഇരുന്നു. പെട്ടന്നവൾ അവനു നേരെ തിരിഞ്ഞു അവനെ നോക്കി ഇങ്ങു വാ എന്നു പറഞ്ഞു അടുത്തു ചെന്ന അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചു.
കണ്ണ് നിറയാത്ത കണ്ണുനീർ എന്നത് മനസ്സിന് അറിയാം സന്ദോഷവും അത്ഭുതവും അങ്ങനെ അർത്ഥം വെക്കാൻ കഴിയാത്ത ഒരു പ്രതിസന്ധി. അവൻ സീറ്റ് മാറിയിരുന്നു അവളുടെ മുഖത്തോട് നേരെ. ജനലിലൂടെ പുറത്തേക്കു നോക്കുന്ന അവളെ തന്നെ അവൻ നോക്കി നിന്നു. അവളും അവനെ നോക്കി. അവൾ എന്നതാണ് എന്നമട്ടിൽ തല ഉയർത്തി ചോദിച്ചു എന്താ എന്നു.
അവൻ അവളുടെ കൈകൾ ചോദിച്ചു വലതു കൈ പിടിച്ചു അവളെ മുന്നിലേക്ക് മാടി വിളിച്ചു മുന്നിലേക്ക് കയറി ഇരുന്നു. അവളുടെ മുഖത്തു അടുത്തു വന്നു അവളുടെ നെറ്റിയിൽ അവനും ചുംബിച്ചു.
അവളെ ചുംബിച്ച ഉടൻ അവൾ ട്രെയിൻ ജനിലിന് അരികിൽ ചാരി ഇരുന്നു കരഞ്ഞു.
പുറകിലേക്ക് ചാരി ഇരുന്ന അവൻ അവളെ നോക്കികൊണ്ട് ചോദിച്ചു എന്താടീ എന്നു.
തലയാട്ടികൊണ്ട് അവൾ ഒന്നും ഇല്ല എന്ന മറുപടി മാത്രം. കുറച്ചു നേരം കഴിഞ്ഞു അവൾ അവനോടു പറഞ്ഞു ഇനി വരുന്ന സ്ഥലം എന്നെ അറിയുന്ന ആളുകൾ ഉണ്ടാക്കും അത് കൊണ്ട് ഇനി നീ ആരോ ഞാൻ ആരോ. നീ മൊബൈൽ എടുത്തു മെസ്സേജ് അയക്കു അങ്ങനെ ചെയ്താൽ മതിന്നു. മുഖത്തോട് മുഖം നോക്കി സംസാരിക്കാതെ മെസ്സേജിലൂടെ അവർ സംസാരിച്ചു. അടുത്ത സ്റ്റേഷൻ ആണ് വണ്ടിപാറ എന്നു മെസ്സേജ് ഇട്ടു അവൾ.
പെട്ടന്ന് അവളുടെ മുഖത്തോട്ടു നോക്കി അവൻ. മൊബൈൽ മറച്ചു പിടിച്ചു അവൻ അവന്റെ കൈ നീട്ടി അവൾ കൈ കൊടുത്തു മുറുകെ പിടിച്ചു അവൻ അവൾ പുറത്തോട്ടു നോക്കി ആരെങ്കിലും കാണുമോ എന്നുള്ള ഭയത്തിൽ അവൾ കൈ വലിച്ചു. സഹിക്കാൻ പറ്റാതെ അവൻ ജനലിനു ചാരി ഇരുന്നു കണ്ണ് നിറച്ചു. വണ്ടിപ്പാറ സ്റ്റേഷൻ എത്തി. അവർ രണ്ടു പേരും ഇറങ്ങി. അവൾ റെയ്യിൽവെ സ്റ്റേഷൻ വരാന്തായിലൂടെ മുന്നോട്ടു നടന്നു പുറകിലേക്ക് നോക്കുന്നുണ്ട് അവൾ അവനെയാണ് നോക്കുന്നത് മാറ്റാരെയോ നോക്കുന്ന പോലെ അവൻ പിറകിൽ വരുന്നുണ്ടോ എന്നു. വണ്ടിപാറ സ്റ്റേഷനിനു പുറത്തു കടന്നു അവൾ കുറച്ചു നേരത്തിനു ശേഷം അവളുടെ ഉപ്പ ബൈക്കുമായി വന്നു
ബൈക്കിൽ കയറിയ അവൾ. ബൈക്ക് തിരിഞ്ഞു പോകുമ്പോൾ അവനെ നോക്കി ഒന്ന് തലയാട്ടി. അവന്റെ കണ്മുന്നിൽ നിന്നും അവൾ മറഞ്ഞു. തിരിച്ചു സ്റ്റേഷനു അകത്തു കയറി അവൻ അവന്റെ ട്രെയിനിനായി കാത്തു നിന്നു. ട്രെയിൻ വന്നു ട്രൈയിനിൽ കയറിയ അവൻ ആളുഴിഞ്ഞ സ്ഥലം നോക്കി ഇരുന്നു. പോക്കറ്റിൽ നിന്നും അവളുടെ കർച്ചീഫ് എടുത്തു മുഖത്ത വെച്ച് പൊട്ടി കരഞ്ഞു. കർച്ചീഫിൽ അവളുടെ മണം അവനെ അതിലേറെ നോവിച്ചു. അവർ ഇരുന്നു സംസാരിച്ച മണ്ണുരുത്തി സ്റ്റേഷൻ കടന്നു അവന്റ ട്രെയിൻ മുന്നോട്ട് യാത്രയായി. കാതിൽ ട്രെയിനിന്റെ ഇരമ്പൽ
മാത്രം അവൻ മെല്ലെ മയങ്ങി....