Aksharathalukal

പ്രണയനിലാവ്💙

Promo part



\"വിടെടാ എന്നെ....അയ്യോ..നാട്ടുകാരെ ഓടി വരണേ....എന്നെ തട്ടിക്കൊണ്ട് പോവുന്നേ....\"

\"ടീ...മര്യാദക്കവിടെ മിണ്ടാതിരുന്നോ....കുറേ നേരായി സഹിക്കുന്നു...ഇനി ആ വായ എങ്ങാനും തുറന്നാ എടുത്ത് കാട്ടിൽ കളയും ഞാൻ...😤\"

\"നീ  പോടാ മത്തങ്ങാത്തലയാ....ഞാനിനിയും മിണ്ടും.....നാണമുണ്ടോടോ തനിക്ക് എന്നെപ്പോലെ സുന്തരിയും സുമുഖിയും സർവ്വോപരി സൽഗുണ സമ്പന്നയുമായ ഒരു പെൺകുട്ടിയെ ഇതുപോലെ ഒരു പെട്ടിയോട്ടർഷയിൽ തട്ടിക്കൊണ്ട് വരാൻ...അറ്റ്ലീസ്റ്റ് ഒരു കാർ.... ഒരു ലോറിയെങ്കിലും....\"

\"ടീ...നിന്നോട് മിണ്ടാതിരിക്കാനാ പറഞ്ഞത്....\"

\"നീ പോടാ....ഞാൻ മിണ്ടും....അയ്യോ....നാട്ടുകാരെ ഓടി വരണേ....എന്നെ തട്ടിക്കൊണ്ട് പോവുന്നേ....\" 

\"ഓ....😬ടാ വിച്ചു.... ആ കുരിപ്പിന്റെ വായേല് എന്തെങ്കിലും കുത്തിത്തിരുകെടാ...മനുഷ്യന്റെ ചെവിയിപ്പൊ ഫ്യൂസാവും...\"

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്നവൻ പുറകിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു....

\"നേരത്തെ ഒരു ഫുൾ ബൺ കുത്തിക്കേറ്റിയതാ....അതുമൊത്തം ചവച്ചരച്ച് തിന്നോണ്ടാ ഈ കിടന്ന് അലറുന്നത്....ഇനി തിരുകാൻ എന്റെ കൈയ്യിൽ ബൺ ഇല്ല....\"

\"നമ്മള് രണ്ട് പാക്ക് ബൺ വാങ്ങിയില്ലായിരുന്നോ....അതൊക്കെ എവിടെ പോയി....\"

\"അത് വിശന്നപ്പൊ ഞാനെടുത്ത് തിന്നു....😁\"

\"😬😬😬\"

\"അയ്യോ...എന്നെ തട്ടിക്കൊണ്ട് പോവുന്നേ....\"

\"ഏഹ്....ഇത് പിന്നേയും തുടങ്ങിയോ....നിർത്തെടീ....\"

\"നിർത്തൂലടാ കൊരങ്ങാ....\"

\"കൂട്ടുകാരന്റെ പെണ്ണായിപ്പോയി....ഇല്ലെങ്കിൽ എടുത്ത് തോട്ടിലെറിഞ്ഞേനേ....\"

\"കൂട്ടുകാരന്റെ പെണ്ണോ....ഏത് കൂട്ടുകാരന്റെ പെണ്ണ്...?? ഞാനൊരു കൂട്ടുകാരന്റെയും പെണ്ണല്ല....\"

\"ഇവളെക്കൊണ്ട്....😬\"

\"ടീ....മിണ്ടാതിരിക്കുന്നതാ നിനക്ക് നല്ലത്....അല്ലെങ്കിൽ ഈ റോട്ടീന്ന് നിന്നെ വടിച്ചെടുക്കേണ്ടി വരും...

ടാ അഭി....ഒന്ന് വേഗം വിടെടാ....ഇതിനെ എത്രയും പെട്ടെന്ന് അവിടെയെത്തിക്കണം....എന്നിട്ട് വേണം എനിക്ക് എന്തെങ്കിലും മിണുങ്ങാൻ....\"

\"എപ്പൊ നോക്കിയാലും തീറ്റി എന്ന വിചാരം മാത്രേ ഉള്ളൂ..\"പിറുപിറുത്തുകൊണ്ട് അഭി ഡ്രൈവിംഗിന്റെ സ്പീഡ് കൂട്ടി...

നിമിഷങ്ങൾക്കകം അവരുടെ വണ്ടി ഒരു വലിയ വീടിന് മുന്നിൽ വന്നു നിന്നു....

\"ഇതെന്താ ബംഗ്ലാവോ...??\"

വണ്ടിയിൽ നിന്നിറങ്ങി ആ വീട് മുഴുവനായിട്ടൊന്ന് വീക്ഷിച്ചുകൊണ്ട് അവൾ ചോദീച്ചു....

\"അല്ലടീ...നിന്റമ്മൂമ്മേന്റെ മ്യൂസിയം...\"

\"എന്റമ്മൂമ്മക്ക് സ്വന്തായിട്ട് മ്യൂസിയം ഒന്നും ഇല്ലായിരുന്നു...\"

\"😬😬😬\"

\"അല്ല...എന്നെ എന്തിനാ ഈ മ്യൂസിയത്തിലോട്ട് കൊണ്ട് വന്നത്...\"

\"ഇവിടുത്തെ ചില്ലുകൂട്ടിൽ ഇട്ട് വെക്കാൻ....ഇതുപോലൊരു സാധനം ഇനി ഈ ലോകത്ത് ഉണ്ടായെന്ന് വരില്ല...വരും തലമുറകൾ കൂടിയൊന്ന് കാണട്ടെ ഈ ദുരന്തത്തെ...\"

\"ചില്ല്കൂട്ടിൽ ഇട്ട് വെക്കുന്നത് ഒക്കെ കൊള്ളാം....സമയാസമയം എനിക്ക് വേണ്ട ഫുഡ്ഡ് അവിടെ എത്തിയിരിക്കണം ഇല്ലെങ്കിലെന്റെ സ്വഭാവം മാറും....പറഞ്ഞേക്കാം....\"

\"നടക്കെടീ അങ്ങോട്ട്....😤\"

\"നടക്കുവല്ലേ...കമോൺ ഗൂയ്സ്...\"

അതും പറഞ്ഞ് അവൾ അവരുടെ രണ്ട് പേരുടെയും തോളിൽ കൈയ്യിട്ടോണ്ട് മുന്നോട്ട് നടന്നു....അവരാണെങ്കിൽ \'ഏത് നേരത്താണാവോ ഇതിനെ പിടിച്ചോണ്ട് വരാൻ തോന്നിയേ\' എന്ന എക്സ്പ്രഷൻ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിക്കുന്നു...

ഇതാണ് നമ്മുടെ നായിക... ആത്മിക
എല്ലാവരുടെയും അപ്പു....വീട്ടുകാരുടെ വാവ....ചില നേരത്തെ പ്രവർത്തികൾ കണ്ടാൽ ഉടായിപ്പ് കണ്ടുപിടിച്ചതേ ഇവളാണെന്ന് തോന്നും....

ആ വലിയ വീട്ടിലേക്ക് അവൾ വലതുകാൽ വെച്ചു തന്നെ കയറി...സിറ്റ് ഔട്ട് കടന്ന് നേരെ അവര് ഒരു വലിയ ഹാളിലേക്ക് പ്രവേശിച്ചു...ഹാളിന്റെ ഒരു സൈഡിലെ വലിയ ടി വിയും അതിന് മുമ്പിലെ സോഫയും...മറു സൈഡിലായുള്ള വലിയ ഡൈനിംഗ് ടേബിളും എല്ലാം ഒരു അത്ഭുതത്തോടെ അവൾ നോക്കിക്കണ്ടു....

\"ടാ....ദേ അവളെ കൊണ്ടുവന്നിട്ടുണ്ട് ഇനി പോയി കല്ല്യാണം നടത്തുകയോ ഹണിമൂണിന് പോവുകയോ എന്താന്ന് വെച്ചാ ചെയ്യ്....\"(അഭി)

അവളെ പിടിച്ച് മുന്നിലേക്കിട്ടുകൊണ്ട് സോഫയിലിരിക്കുന്നവനോടായ്  അതിലൊരുത്തൻ പറഞ്ഞു...
പുറം തിരിഞ്ഞിരിക്കുന്നതിനാൽ അതാരാണെന്ന് അവൾക്ക് മനസ്സിലായില്ല....

\"ഹാ..വന്നോ...\"

അതും ചോദിച്ച് സോഫയിലിരിക്കുന്നവൻ എഴുന്നേറ്റ് അവളുടെ നേരെ തിരിഞ്ഞതും അവൾ ഇട്ടിരുന്ന പർദ്ദയുടെ മുഖം മറക്കുന്ന ഭാഗം ഊരി മാറ്റി.....പരസ്പരം കണ്ട് ഞെട്ടിക്കൊണ്ട് 
\'നീയോ...\'
എന്ന് രണ്ടാളും ഒരേസമയം വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു....

ഇതാണ് സിദ്ധാർത്ഥ് പ്രിയപ്പെട്ടവർക്കെല്ലാം ഇവൻ സിദ്ധു... അല്ലാത്തവർ പലതും വിളിക്കും അതൊന്നും കാര്യാക്കണ്ട😌

\"നീയെന്താടി ഇവിടെ...\"(സിദ്ധു)

\"നിന്റെ കുഞ്ഞമ്മേനെ കെട്ടിക്കാൻ...😤😤എന്നെ ഇങ്ങോട്ട് പിടിച്ചോണ്ട് വന്നതും പോരാ ഇപ്പൊ ഞാനെന്താ ഇവിടെയെന്നോ...\"(അപ്പു)

\"ഇവളെ ആരാടാ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞത്..??\"(സിദ്ധു)

\" ഇവളെ പിടിച്ചോണ്ട് വരാനല്ലെ നിങ്ങള് പറഞ്ഞത്...\"

ടേബിളിൽ വെച്ചിരുന്ന പഴം എടുത്ത് തൊലി പൊളിച്ചുകൊണ്ടിരുന്ന വിച്ചുവിനെ നോക്കി പല്ല് കടിച്ച്  അഭി ചോദിച്ചു...

\"എടാ മരങ്ങോടന്മാരെ ഞങ്ങൾ ഇവളെയല്ല ഇവളുടെ കൂടെ നടക്കുന്ന മറ്റവളെയാ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞത്..😬\"(സിദ്ധു)

\" ഈ...😁 ചെറുതായിട്ട് ആള് മാറിപ്പോയി...\"(അഭി)

\" എന്നെ ആരെങ്കിലും ഒന്നു തിരിച്ച് വീട്ടിൽ കൊണ്ട് വിടോ...😤\"(അപ്പു)

\"നിന്നെ വീട്ടില് കൊണ്ട് വിടലല്ലേ ഞങ്ങളുടെ പണി....😏 വേണെങ്കിൽ പോവാൻ നോക്ക്...\"( സിദ്ധു)

\" ആഹാ... എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് നിങ്ങളാണെങ്കിൽ നിങ്ങൾ തന്നെ എന്നെ കൊണ്ട് വിടും...\"(അപ്പു)

\" ഇപ്പൊ നടന്നത് തന്നെ...\"( സിദ്ധു)

\"അല്ല.... അപ്പോ ഇവളല്ലേ കാർത്തീന്റെ പെണ്ണ്....🤔\"(അഭി)

\"കാർത്തീന്റെ പെണ്ണോ.... ഇവളെന്റെ പെണ്ണാ...\"( സിദ്ധു)

\"പ്പാ.... ഏത് വകയിലാടോ ഞാൻ തന്റെ പെണ്ണായത്...??\"(അപ്പു)

\" നിന്റെ കുഞ്ഞമ്മേന്റെ വകയിൽ...നീ എന്റെ പെണ്ണാ....അത്ര അറിഞ്ഞാ മതി....\"( സിദ്ധു)

\"ടാ മരപ്പട്ടി നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്...ഞാൻ നിന്റെ പെണ്ണല്ലാന്ന്.... ഇനിയെങ്ങാനും ഇതും പറഞ്ഞ് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ....😤\"(അപ്പു)

\" ടീ....നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്...😬\"(സിദ്ധു)

\"ഞാനിനിയും വിളിക്കും....മരപ്പട്ടി...മരപ്പട്ടി...മരപ്പട്ടി....\"(അപ്പു)

\"നീ പോടി ഈനാമ്പേച്ചി....\"(സിദ്ധു)

\"പോടാ ചൊറിത്തവളെ\"

\"പോടി കോക്കാച്ചി\"

\"പോടാ ഏപ്പരാച്ചി\"

\"പോടി മരമാക്രി\"

\"പോടാ മരപ്പട്ടി\"

\"പ്പ പട്ടി\"

\"പ്പ തെണ്ടി\"

\"ടീ..\"

സിദ്ധു അവളുടെ കൈയ്യ് പിടിച്ച് തിരിച്ചു...

\"ടാ...\"

അപ്പു അവന്റെ മുടി പിടിച്ച് വലിച്ചു...

\"ആ....മുടി വിടെടീ പട്ടി....\"

\"ആദ്യം എന്റെ കൈയ്യ് വിടെടാ തെണ്ടി...\"

\"വിടാൻ സൗകര്യമില്ല....😏\"

\"എന്നാ ഞാനും വിടില്ല...\"

\"ഓഹോ....കാണിച്ച് തരാടി...\"

പിന്നെ അവിടെ നടന്നത് ഒരു ലോക മഹായുദ്ധം തന്നെയായിരുന്നു...മുടി പിടിച്ച് വലിക്കുന്നു.... കാൽ പിടിച്ച് തിരിക്കുന്നു...തല പിടിച്ച് ചെരിക്കുന്നു....

\"ആ അങ്ങനെ അടി...അങ്ങനെത്തന്നെ....ശ്ശേ..അങ്ങനെയല്ല....മലത്തിയടി....ആ അങ്ങനെത്തന്നെ...കുറച്ചൂടെ എനർജി വരട്ടെ....ആ അടിക്ക് അങ്ങോട്ട്.....\"

നിന്ന് കാൽ കഴച്ച് അവസാനം നിലത്തിരിന്നോണ്ടുള്ള പൊരിഞ്ഞ പോരാട്ടത്തിനിടക്കാണ് അവര്  അങ്ങനെയൊരു അശരീരി കേട്ടത്....ആ ചീഞ്ഞ സൗണ്ടിന്റെ ഉടമസ്ഥാവകാശം തിരിച്ചറിയാൻ അവര് രണ്ട് പേരും ഒന്ന് തല പൊക്കി നോക്കി.... അഭി അവിടെ കാൽ മുട്ടിൽ കൈയ്യ് കുത്തി കുനിഞ്ഞ് നിന്നുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു...വിച്ചുവാണെങ്കില് വായേലിട്ട പഴം കടിച്ച് പിടിച്ച് കണ്ണും തള്ളി അന്തം വിട്ട് അവരെ നോക്കി നിക്കുന്നു...

\"എന്താ ഇവിടെ...??\"

അങ്ങനെ ഒരു ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞ് നോക്കി...
സ്റ്റെയർ ഇറങ്ങി വരുന്ന കാർത്തികിനെ കണ്ടതും രണ്ടും കൂടി പെട്ടെന്ന് നിലത്ത് നിന്ന് മൂടും തട്ടി എഴുന്നേറ്റ് നിന്നു...

ദോ ദിതാണ് കാർത്തിക്....സിദ്ധുവിന്റെ കസിൻ ആണേലും...അതുക്കും മേലെ...അവർ നല്ല കട്ട ചങ്ക്സാണ്...

\"മാളൂട്ടി എവിടെ...?? ഇവളെന്താ ഇവിടെ..??\"(കാർത്തിക്)

\" നിന്റെ മാളൂട്ടിയാണെന്ന് പറഞ്ഞ് ഇവര് കൊണ്ടുവന്നത് ദേ ഇവളെയാ...\"(സിദ്ധു)

\" അതു പിന്നെ പർദ്ദയിട്ട് ബ്ലാക്ക് ബാഗും പിടിച്ച് നിൽക്കുന്ന പെണ്ണെന്ന് പാഞ്ഞപ്പോ.... ഇവള് അതേ ലുക്കിൽ തന്നെയായിരുന്നു...😁\"(വിച്ചു)

\" പറഞ്ഞ പോലെ നീ എന്തിനാ പർദ്ദ ഒക്കെ ഇട്ടത്... ഒളിച്ചോടാൻ പോയത് അവളല്ലേ...??🤨\"(സിദ്ധു)

\" അതു പിന്നെ ഒളിച്ചോട്ടം ഒക്കെ ഒരു നൊസ്റ്റു അല്ലെ... പ്രത്യേകിച്ച് ഒളിച്ചോടാൻ സഹായിക്കുന്നത്... അപ്പൊ അവൾക്ക് കൂട്ടിന് ഞാനും ഒരു പർദ്ദ എടുത്തിട്ടു ഒരു വൈബിന്...😁\"(അപ്പു)

അപ്പൊ എല്ലാവരും അപ്പുവിനെ നോക്കി കണ്ണുരുട്ടി...

\" ഞാൻ ഇവന്മാരോട് പറഞ്ഞതാ എന്നെ വിടാൻ ഞാൻ ആരുടെയും പെണ്ണല്ലെന്ന്.... അവര് കേൾക്കാത്തേന് ഞാൻ എന്താ ചെയ്യാ...😕\"(അപ്പു)

\" അപ്പൊ എന്റെ മാളൂട്ടിയോ....😧\"(കാർത്തിക്)

\" അവൾക്ക് ഞാൻ ലൊക്കേഷൻ അയച്ച് കൊടുത്തിട്ടുണ്ട്.... അവൾ  ഇപ്പോ എത്തും...\"(അപ്പു)

\"മതി... മതി... അല്ല ഞാൻ വരുമ്പോ ഇവിടെ എന്തായിരുന്നു...\"(കാർത്തിക്ക്)

\" അത് ഞങ്ങളൊന്ന് സ്നേഹിച്ചതാ..😁\"(സിദ്ധു)

\"എന്തുവാടാ ഇത്....നിങ്ങള് എപ്പൊ നോക്കിയാലും ഇത് തന്നെ ആണല്ലൊ പണി...\"(കാര്ത്തിക്)

\"😁😁😁\"(അപ്പു,സിദ്ധു)

\"അപ്പൊ ഇവർക്ക് എപ്പോഴും ഇതാണോ പണി...??\"(അഭി)

\"ചോദിക്കാനുണ്ടോ...ഇവരുടെ രണ്ട് പേരുടെയും ഇടയിൽ പെട്ടാ അതിർത്തി മാറി കയറിയ പട്ടാളക്കാരന്റെ അവസ്ഥയാ...ഇപ്പൊ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം...ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു....\"(കാർത്തിക്)

തുടരും...😌



                                                                         ✍️Risa

NB: കഥയിൽ no logic. Logic വെച്ച് ഈ കഥ വായിച്ചിട്ട് കാര്യല്ല,,,😁

പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.3
3146

💞പ്രണതനിലാവ്💞 Part 1 (അപ്പു) \"ഇതാരാ..??\" ഞാൻ അഭിയേട്ടനെ ചൂണ്ടിക്കാണിച്ച് കൊണ്ട് കാർത്തിയേട്ടനോട് ചോദിച്ചു.. \"ഇതാണ് ഞങ്ങളെ ഗാങ്ങിലെ നാലാമൻ അഭിഷേഖ് എന്ന അഭി ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യാ..എടക്ക് ഇത്പോലെ ലീവിന് നാട്ടിൽ വരും..\"(കാർത്തിയേട്ടൻ) \"oh I see  😌\" \"Yes I am in the Sea  😌\"(വിച്ചു) \"😬😬😬\" \"😁😁😁\"(വിച്ചു) ആ നിങ്ങള് വിച്ചൂനെ പരിചയപ്പെട്ടില്ലല്ലോ..ഇതാണ് വൈശാഖ്..ഞങ്ങളെ എല്ലാരെയും വിച്ചു..കോളേജിൽ സീനിയറാണെങ്കിലും ഞങ്ങൾ സെയിം ഏജ് ആണ്..അതുകൊണ്ട് ഞാൻ അത്ര ബഹുമാനം ഒന്നും കൊടുക്കാൻ പോവാറില്ല..😁 \"എന്നാലും എനിക്കതല്ല മനസ്സിലാവാത്തത്..നീ ഒക്കെ കൂടെ എങ്ങനെ ആള് മാറി ഇവളെ തന്നെ കൃ