Aksharathalukal

പ്രണയനിലാവ്💙

💞പ്രണതനിലാവ്💞

Part 1

(അപ്പു)

\"ഇതാരാ..??\"

ഞാൻ അഭിയേട്ടനെ ചൂണ്ടിക്കാണിച്ച് കൊണ്ട് കാർത്തിയേട്ടനോട് ചോദിച്ചു..

\"ഇതാണ് ഞങ്ങളെ ഗാങ്ങിലെ നാലാമൻ അഭിഷേഖ് എന്ന അഭി ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യാ..എടക്ക് ഇത്പോലെ ലീവിന് നാട്ടിൽ വരും..\"(കാർത്തിയേട്ടൻ)

\"oh I see  😌\"

\"Yes I am in the Sea  😌\"(വിച്ചു)

\"😬😬😬\"

\"😁😁😁\"(വിച്ചു)

ആ നിങ്ങള് വിച്ചൂനെ പരിചയപ്പെട്ടില്ലല്ലോ..ഇതാണ് വൈശാഖ്..ഞങ്ങളെ എല്ലാരെയും വിച്ചു..കോളേജിൽ സീനിയറാണെങ്കിലും ഞങ്ങൾ സെയിം ഏജ് ആണ്..അതുകൊണ്ട് ഞാൻ അത്ര ബഹുമാനം ഒന്നും കൊടുക്കാൻ പോവാറില്ല..😁

\"എന്നാലും എനിക്കതല്ല മനസ്സിലാവാത്തത്..നീ ഒക്കെ കൂടെ എങ്ങനെ ആള് മാറി ഇവളെ തന്നെ കൃത്യമായിട്ട് പിടിച്ചോണ്ട് വന്നത്..🤔\"(സിദ്ധു)

\"ആരായാലും എന്താ..ഇവന്റെ പെണ്ണ് ഇപ്പൊ ഇങ്ങ് എത്തും പിന്നെ ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നെന്ന് വീചാരിച്ച് നമ്മക്ക് ആർക്കും ഒരു നഷ്ടവും വന്നില്ലല്ലോ..\"(വിച്ചു)

\"അതും ശെരിയാ..\"(സിദ്ധു)

\"അല്ല..നിങ്ങൾ തമ്മിലെങ്ങനെയാ പരിജയം..??\"(അഭി)

\"കോളേജിലെ ഞങ്ങളെ സീനിയേർസാ ഇവര്..\"

\"ഏഹ്..അപ്പൊ കോളേജിലാണോ ലവ് സ്റ്റോറി തുടങ്ങുന്നേ..പൊളി..😍അപ്പൊ നിങ്ങളെ ഫസ്റ്റ് മീറ്റ് എപ്പഴായിരുന്നു..??\"(അഭി)

\"കോളേജിൽ ഞങ്ങൾ ആദ്യായിട്ട് കാല് കുത്തിയ അന്ന് തന്നെ..\"

\"ആണോ..എന്നാ പറ പറ..സംബവം പറ കേക്കട്ടെ..\"(അഭി)

അതും പറഞ്ഞ് വിച്ചുവും അഭിയും കൂടെ ഏതോ സിനിമ കാണാനിരിക്കുന്ന പോലെ സോഫയിൽ പോയി ഇരുന്നു..പിറകെ സിദ്ധുവും കാർത്തിയട്ടനും..പിന്നെ ഞാൻ മാത്രം ഇപ്പൊ എന്ത് നോക്കിക്കൊണ്ട് നിക്കാന്നോർത്ത് ഞാനും പോയി ഇരുന്നു..

\"അല്ല മാളു എന്താ എത്താത്തെ..??\"(കാർത്തിയേട്ടൻ)

\"അവള് നന്ദുന്റെ കൂടെ വരുന്നുണ്ട്.. എത്താൻ കുറച്ച് കഴിയുമെന്നാ പറഞ്ഞത്..\"

\"എന്നാ അവള് വരുന്ന വരെ നമ്മക്ക് കഥ കേൾക്കാം..പറ നിങ്ങളുടെ ഫസ്റ്റ് മീറ്റ്..\"(അഭി)

\"ഞാൻ പറയാം..\"

\"നീ പറയണ്ട..ഞാൻ പറയാം..\"(സിദ്ധു)

\"വേണ്ട..ഞാൻ പറയാം..\"

\"നിന്നോടല്ലേടി ഈനാമ്പേച്ചി ഞാൻ പറഞ്ഞോളാമെന്ന് പറഞ്ഞത്..😤\"(സിദ്ധു)

\"നീ പോടാ മരപ്പട്ടി..ഞാൻ പറയും..😬\"

\"ഓ തൊടങ്ങി..ആരേലും ഒന്ന് പറയോ..😤\"(അഭി)

\"എന്നാ ഞാൻ പറയാം..\"(ലെ ഞ്യാൻ 😁 നിങ്ങളുടെ സ്വന്തം റിസു 😌)

\"വേണ്ട..\"(എല്ലാരും ഒരുമിച്ച്)

\"വേണ്ടെങ്കി വേണ്ട..😒\"

\"അപ്പു പറ\"(അഭി)
❤________________________________________❤
ഞങ്ങൾ ആദ്യായിട്ട് കോളേജിൽ കാല് കുത്താൻ പോവാ..ഞങ്ങളെന്ന് പറഞ്ഞാ ഞാനും പിന്നെ പല്ലവി എന്ന എന്റെ മാളൂട്ടിയും പിന്നെ നന്ദന എന്ന എന്റെ നന്ദുവും..

\"ഐവാ അടിപൊളി കോളേജ്..\"

ഗേറ്റിന്റെ മുന്നിൽ നിന്ന് കോളേജ് വീക്ഷിക്കുന്ന തിരക്കിലാണ് ഞങ്ങൾ..

\"എടീ..എല്ലാ കോളേജിലെയും പോലെ ഇവിടെയും ഉണ്ടാവോ സഖാവും വാക മരവും ഒക്കെ..\"(മാളു)

\"ഉണ്ടെങ്കിൽ..??🤨\"

\"ഉണ്ടെങ്കിൽ ആ സഖാവിനെ അങ്ങ് വളച്ച് കൈയ്യിലെടുക്കാനാ..😁\"(മാളു)

\"തോന്നി..\"(നന്ദു)

\"😁😁😁\"(മാളു)

\"വാ നമ്മക്ക് വലത് കാല് വെച്ച് തന്നെ കയറാം..\"

\"സെറ്റ്..\"(മാളു)

അങ്ങനെ ഞങ്ങള് കോളേജിലേക്ക് കയറുകയാണ് സൂർത്തുക്കളെ കയറുകയാണ്..😌 ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് പോയി നിന്നിട്ട് ഞങ്ങള്  ചുറ്റിലും ഒന്ന് നോക്കി..

\"എവട്ന്ന്..ഇവിടെ വാക മരം പോയിട്ട് ഒരു പേരക്കാ മരം പോലും കാണുന്നില്ല..😒\"(മാളു)

\"നിനക്ക് അങ്ങനെ തന്നെ വേണം...😂😂😂😂\"(നന്ദു)

\"പോടി ഊളേ..😬\"(മാളു)

\"നീ പോടി പേപ്പട്ടി..\"(നന്ദു)

\"hlo girls \"

പെട്ടെന്ന് അങ്ങനെ ഒരു സൗണ്ട് കേട്ടതും ഞങ്ങൾ തിരിഞ്ഞ് നോക്കി..കുറച്ച് അപ്പുറത്ത് ഒരു മരച്ചോട്ടിൽ മൂന്ന് മൊഞ്ചന്മാരെ കണ്ടതും ഞങ്ങളെ മൂന്നാളെയും മുഖം വിടർന്നു..

\"hlo boys \"

അതും പറഞ്ഞ് നന്ദു അവരുടെ അടുത്തേക്ക് പോയതും പിന്നിൽ ഞങ്ങൾ രണ്ടാളും വായും പൊളിച്ച് ഒരു നിമിഷം അവളെ നോക്കി നിന്നു..പിന്നെ ഞങ്ങളും നന്ദുന്റെ പിറകെ തന്നെ വെച്ച് പിടിച്ചു..ഞങ്ങൾ നേരെ അവരുടെ മുന്നിൽ പോയി നിരന്ന് നിന്നു..എന്നിട്ട് അവരെ വീക്ഷിച്ചു..ഒരാൾക്ക് നല്ല കട്ട താടിയുണ്ട്..ഒരാൾക്ക് നല്ല പിരിച്ച് വെച്ച മീശയും..മറ്റവൻ മാസ്ക് ഇട്ടത് കൊണ്ട് താടിയാണോ മീശയാണോന്ന് നിരീക്ഷിക്കാൻ പറ്റിയില്ല🧐..

\"എന്താ മൂന്നിന്റെയും പേര്..??\"(താടിക്കാരൻ ചേട്ടൻ)

\"നന്ദന\"

\"ആത്മിക\"

\"പല്ലവി\"

\"ഫസ്റ്റ് ഇയേർസ് അല്ലേ..??\"(മീശക്കാരൻ ചേട്ടൻ)

അതിന് ഞങ്ങള് മൂന്നുപേരും തലയാട്ടി കാണിച്ചു..

\"മ്മ്മ്..\"(മീശക്കാരൻ ചേട്ടൻ)

\"ഇവർക്ക് എന്ത് പണിയാ കൊടുക്കാ..??\"(താടിക്കാരൻ ചേട്ടൻ)

\"നമ്മുക്ക് ഇവരെക്കൊണ്ട് ഒരു പാട്ട് പാടിക്കാം..\"(മീശക്കാരൻ ചേട്ടൻ)

\"ഞാൻ പാടാം..🙋\"(നന്ദു)

അത് കേട്ട് ഞെട്ടി ഞാൻ അവളെ നോക്കിയപ്പൊ അവള് ഇളിച്ചോണ്ട് ഒരു കയ്യും പൊക്കി നിൽക്കുന്നു..ഞാൻ മെല്ലെ നന്ദുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു..

\"നിനക്ക് പാടാൻ ഒക്കെ അറിയോ..??\"

നന്ദുവിന് മാത്രം കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു..

\"മ്മ്..ചെറുതായി പാടും..സ്കൂളിലൊക്കെ പ്രൈസ് വാങ്ങിയിട്ടുണ്ട്..😌\"(നന്ദു)

\"എടി ഭയങ്കരീ..\"

\"😁😁\"(നന്ദു)

\"ആഹാ എന്നാ പിന്നെ ഐശ്വര്യായിട്ട് മോള് തന്നെ തുടങ്ങിക്കോ..\"(താടിക്കാരൻ ചേട്ടൻ)

നന്ദു ചെറുതായി തൊണ്ട ഒക്കെ അനക്കി സൗണ്ട് ഒക്കെ റെഡിയാക്കി അവരെ മൂന്നാളെയും നോക്കി ഒന്ന് ഇളിച്ച് കൊടുത്തു..എന്നിട്ട് പാടാൻ തുടങ്ങി..

🎤ഐസകദീസാ പാത്തുമ്മാ..ഖദീസുമ്മാ..ഖദീസുമ്മാ..ഉന്തല്ലേ തള്ളല്ലേ പന്തല് പൊളിഞ്ഞാടും..പന്തല് പൊളിഞ്ഞാടും..കുടിച്ചാൻ കൊടുക്കി..കുടിച്ചാൻ കൊടുക്കി..ഗ്ലൂക്കോസ്സും ബെള്ളം..ഗ്ലൂക്കോസ്സും ബെള്ളം..എന്താണെന്നറിയില്ല..എന്തുകൊണ്ടെന്നറിയില്ല..ആവി വന്നില്ല..പുട്ടിന്നാവി വന്നില്ല..🎤

പട്ടി വരെ ഇതിനേക്കാളും നന്നായിട്ട് ഓളിയിടും..ചെവി പൊട്ടുന്ന പോലെ തൊണ്ട കാറി പാടാ കുരിപ്പ്..ഞാൻ മാളൂട്ടിയെ ഒന്ന് നോക്കിയപ്പൊ അവള് ഇതെന്തോന്നാ എന്ന മട്ടിൽ എന്നെ നോക്കുന്നു..എന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു..ഞാൻ നേരെ ആ ചേട്ടന്മാരെ നോക്കിയപ്പൊ അവരൊക്കെ വായും പൊളിച്ച് നന്ദൂനെ നോക്കി നിക്കുന്നു..മാസ്ക് ഇട്ട ചേട്ടനാണെങ്കിൽ താടിക്ക് കൈയ്യും കൊടുത്തിരിക്കാ..ഇതൊന്നും ശ്രദ്ധിക്കാതെ ഇവിടെ ഒരുത്തി പാടി തകർക്കുന്നു..

\"നിർത്തെടി..എന്തോന്നാടി ഇത്..😤\"(താടിക്കാരൻ ചേട്ടൻ)

\"അയ്യോ...എന്തു പറ്റി ചേട്ടാ പാട്ട് ഇഷ്ടായില്ലേ..??എന്നാ ഞാൻ വേറെ പാടാം..\"(നന്ദു)

🎤അംഗോഭാംഗം സ്വരമുഖരം..🎤

ഈശ്വരാ..!!!ഇവളിതെന്തൊക്കെയാ കാണിച്ച് കൂട്ടുന്നേ...ഇത്രയും നേരം പാട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ ദേ ഡാൻസും കൂടിയായി..അതും നാഗവല്ലിയെ കടത്തി വെട്ടുന്ന സ്റ്റെപ്പ്സ്..ഈ കോപ്രായം ഒക്കെ കണ്ടിട്ട് എനിക്ക് ചിരി പൊട്ടി വരുന്നുണ്ടെങ്കിലും ഞാൻ മാക്സിമം കണ്ട്രോള് ചെയ്ത് നിന്നു..ഇപ്പൊ ചിരിക്കുന്നത് ആരോഗ്യത്തിന് ഹാനീകരം ആണെന്ന് എനിക്കറിയാം..ഇടങ്കണ്ണിട്ട് മാളൂട്ടിയെ നോക്കിയപ്പൊ എന്റെ അതേ അവസ്ഥ..ഈ കുരിപ്പാണെങ്കിൽ കളി നിർത്തുന്നുമില്ല..ഞാൻ ആ ചേട്ടന്മാരെ നോക്കിയപ്പൊ അവരൊക്കെ കിളി പോയി നിക്കുന്നുണ്ട്..ഇനിയും ഇങ്ങനെ നിന്നാൽ ചിരിച്ചു പോകുമെന്ന് തോന്നിയപ്പൊ ഞാൻ തല താഴ്ത്തിവെച്ച് ശബ്ദം പുറത്ത് വരാത്ത രീതിയിൽ ചിരിച്ചു..

\"നിർത്തെടീ..😤\"

ആ അലർച്ച കേട്ടപ്പൊ ഞാൻ ചിരി അടക്കി തലയുയർത്തി നോക്കി..നേരെ നോക്കിയത് മാസ്ക് മാന്റെ മുഖത്തേക്കായി പോയി..അങ്ങേരാണെങ്കിൽ കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി നിക്കുന്നു..ഇതിന് മാത്രം എന്ത് തേങ്ങയാണാവൊ എന്റെ മുഖത്തുള്ളത്..ഞാൻ പെട്ടെന്ന് നോട്ടം മാറ്റി..

\"എന്തോന്നാടി നീ ഈ കാണിക്കുന്നേ..😡\"(താടിക്കാരൻ ചേട്ടൻ)

\"അയ്യോ ഈ പാട്ടും ഇഷ്ടായില്ലേ..എന്നാ ഞാൻ പാട്ട് മാറ്റാം..\"(നന്ദു)

\"പ്ർർർർ..🤭\"

അതുകൂടി കേട്ടപ്പൊ എനിക്ക് ചിരി അടക്കാനായില്ല..ഞാൻ അറിയാതെ ചിരിച്ച് പോയി..

\"എന്തിനാടി ചിരിക്കുന്നേ..??😡\"(താടിക്കാരൻ ചേട്ടൻ വിത്ത് കലിപ്പ്)

\"മ്മ്ച്ചും..ഒന്നുല്ല..\"

\"ക്ലാസ്സിൽ പോടി..\"(താടിക്കാരൻ ചേട്ടൻ)

\"അല്ല ചേട്ടാ അപ്പൊ എന്റെ പാട്ട്..😕\"(നന്ദു)

\"ഒന്ന് പോ കൊച്ചേ..😬\"

താടീക്കാരൻ ചേട്ടൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞതും ഞങ്ങൾ തലയാട്ടി തിരിഞ്ഞ് നടന്നു..
അപ്പോഴാ മാളൂട്ടി ഞങ്ങളുടെ കൂടെയില്ലെന്ന് അറിയുന്നത്. ഞങ്ങൾ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ മാളൂട്ടിയും ആ മീശക്കാരൻ ചേട്ടനും അതാ കണ്ണും കണ്ണും നോക്കി നിൽക്കുന്നു..

🎶 കണ്ണും കണ്ണും..തമ്മിൽ തമ്മിൽ..കഥകൾ കൈമാറും അനുരാഗമേ..🎶

ഓ..😬 ഈ കുരിപ്പ് ഇവിടെ ബി ജി എം ഇട്ട് കളിക്കാ., ഞാൻ അതിനേയും പിടിച്ച് വലിച്ച് തിരിച്ച് അവരുടെ അടുത്തേക്ക് തന്നെ പോയി..
\" എന്താടി നീയൊന്നും പോയില്ലേ..🤨\"( താടിക്കാരൻ ചേട്ടൻ)

\" അത്..ചേട്ടാ..\"

\" എന്തോന്നാടി..🤨\"

\"അത്..\"

ഞാൻ ആ ചേട്ടന് അവരെ രണ്ട് പേരെയും ചൂണ്ടി കാണിച്ച് കൊടുത്തു..അവരും അത് അപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു..ഞങ്ങളെല്ലാരും അവരെ വീക്ഷിക്കാൻ തുടങ്ങി..🧐
ഐവ..എന്തൊരു റൊമാന്റിക് സീൻ..😍 അവരെ വീക്ഷിക്കുന്നതിനിടയിൽ എന്നെ ആരോ നോക്കുന്ന പോലെ തോന്നിയതും ഞാൻ ഒന്നു മുഖം ചെരിച്ച് സൈഡിലേക്ക് നോക്കി..ആ മാസ്ക് മാൻ ഉണ്ട് എന്നെ തന്നെ നോക്കി നിക്കുന്നു..ഇവനിതെന്തിന്റെ കേടാ..മുന്നിൽ ഇത്ര നല്ല സീൻ നടക്കുമ്പോ ഇവനെന്തിനാ എന്റെ മുഖത്തേക്ക് നോക്കി നിക്കുന്നേ.. ഞാൻ പിന്നെ അതൊന്നും കാര്യക്കാതെ വീണ്ടും അവരെ തന്നെ നോക്കി നിന്നു..
താടിക്കാരൻ ചേട്ടൻ മറ്റേ ചേട്ടനെ ഒന്നു തോണ്ടി വിളിച്ചു..നോ റെസ്പോൺസ്..

\"ഡാ..\"( താടിക്കാരൻ ചേട്ടൻ)

\"മ്മ്..\"(മീശക്കാരൻ ചേട്ടൻ)

\"ഡാ..\"

\"മ്മ്..\"

\"ഡാ..നിന്റെ അച്ഛൻ\"

\" അയ്യോ അച്ഛാ ഞാൻ ഇവളെ ഒന്നും ചെയ്തില്ല ഞാൻ വെറുതെ ഒന്നു നോക്കിയതേയുള്ളൂ..\"

പെട്ടെന്ന് ഞെട്ടി എണീറ്റുകൊണ്ട് ആ ചേട്ടൻ അങ്ങനെ പറയുന്നത് കേട്ട് ഞങ്ങളെല്ലാവരും ചിരിക്കാൻ തുടങ്ങി..മാളൂട്ടിയും മീശക്കാരൻ ചേട്ടനും ഞങ്ങളെയെല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..

\"അല്ല ചേട്ടന്മാരെ നിങ്ങളെ പേരെന്താ..??\"(നന്ദു)

ഇവള് ഇന്ന് കൊറേ മേടിച്ച് കൂട്ടുമെന്നാ തോന്നുന്നേ..അവള് ചോദിച്ചത് കേട്ട് ആ ചേട്ടന്മാര് ഞങ്ങളെ ഒന്ന് കനപ്പിച്ച് നോക്കി..

\"അല്ല..അത്..അറിഞ്ഞാ കൊള്ളായിരുന്നു..അല്ല..വേണ്ട..എനിക്കറിയണ്ട..ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളൂ..\"(നന്ദു)

എന്നൊക്കെ വിക്കിക്കൊണ്ട് നന്ദു പറഞ്ഞതും അവര് ഞങ്ങളെ നോക്കി ചിരിച്ചു..

\"ഞാൻ *വൈശാഖ്*..വിച്ചു എന്ന് വിളിക്കും..\"(താടിക്കാരൻ ചേട്ടൻ)

\" ഞാൻ *കാർത്തിക്*..കാർത്തിയെന്ന് വിളിക്കും..\"(മീശക്കാരൻ ചേട്ടൻ)

\"അപ്പൊ ഇത്..??\"

ഞാൻ ആ മാസ്ക് മാനെ ചൂണ്ടിക്കൊണ്ട് അവരോട് ചോദിച്ചു...അപ്പൊ അവൻ മാസ്ക് ഊരി മാറ്റിക്കൊണ്ട് എന്നെ നോക്കി ചിരിച്ചു..ഐവ..നല്ല അഡാറ് മൊഞ്ചൻ..ഞാനും തിരിച്ച് ചിരിച്ചു..

\"ഞാൻ *സിദ്ധാർത്ത്*..സിദ്ധു എന്ന് വിളിക്കും..\"(മാസ്ക് മാൻ)

\"എന്നാ മക്കള് ചെല്ല്..നമ്മക്ക് വിശദായിട്ട് പിന്നെ പരിചയപ്പെടാം..\"(കാർത്തിയേട്ടൻ)

\"മ്മ്മ്മ്..\"

ഞങ്ങള് മൂന്ന് പേരും തലയാട്ടിക്കൊണ്ട് ക്ലാസ്സിലേക്ക് നടന്നു..

\"എന്തായിരുന്നു ഇവിടെ ഒരാളുടെ വായനോട്ടം..\"(നന്ദു)

\"😁😁😁\"(മാളൂട്ടി)

\"എന്നാലും എന്റെ മാളു നിനക്ക് മീശ ഇഷ്ടാണെന്ന് വെച്ച് ഇങ്ങനെ ഒക്കെ നോക്കാവോ..\"

\"ഞാൻ ആ മീശ കണ്ടപ്പൊ ഒന്ന് നോക്കിയതാടി..അപ്പോഴാ അങ്ങേര് എന്റെ കണ്ണിലേക്ക് നോക്കുന്നത് കണ്ടത്..പിന്നെ ഞാനും ഒട്ടും കുറച്ചില്ല..നല്ലപോലെ അങ്ങ് നോക്കി നിന്നു..😁\"(മാളൂട്ടി)

\"കഷ്ടം..\"(നന്ദു)

\"അല്ല..ഇവിടെ ഒരാള് നേരത്തെ ഗാനമേള വിത്ത് സിനിമാറ്റിക് ഡാൻസ് കളിച്ചിരുന്നല്ലോ..\"(മാളൂട്ടി)

\"😁😁😁\"(നന്ദു)

\"സത്യം പറയെടി..സ്കൂളിൽ ഏത് വിവരമില്ലാത്തവനാടി നിനക്ക് പ്രൈസ് തന്നത്..അതും ഇമ്മാതിരി പാട്ടിനൊക്കെ..\"

\"അത്..ഗൗതം സർ..😁\"(നന്ദു)

\"അങ്ങേർക്ക് ചെവിയും കേട്ടൂടായിരുന്നോ..\"(മാളൂട്ടി)

\"എടി..അതിന് മാത്രം വലിയ പ്രൈസ് ഒന്നും അല്ല കിട്ടിയത്..\"(നന്ദു)

\"പിന്നെ..\"(മാളൂട്ടി)

\"അത്..പ്രോത്സാഹന സമ്മാനായിട്ട് ഒരു സ്നാക്സ് ബോക്സ്..😁 \"(നന്ദു)

\"സ്നാക്സ് ബോക്സോ..അന്ന് നീ എത്രാം ക്ലാസ്സിലായിരുന്നു..??\"

\"സെക്കന്റ് സ്റ്റാന്റേർഡ്..😁\"(നന്ദു)

\"😬😬😬\"(മാളൂട്ടി)

\"ഇത് ഇവള് നേരത്തെ പറഞ്ഞിരുന്നെങ്കിൽ നേരത്തെ ഇവിടെ നടന്ന ഒരു ദുരന്തം നമ്മുക്ക് ഒഴിവാക്കായിരുന്നു..\"

\"ഏത് ദുരന്തം..\"(നന്ദു)

അപ്പൊ ഞാനും മാളൂട്ടിയും കൂടി ഒരുമിച്ച് പാടാൻ തുടങ്ങി..

\"അംഗോബാംഗം സ്വരമുഖരം..\"

\"😁😁😁\"(നന്ദു)

അങ്ങനെ കളിച്ചും ചിരിച്ചും ഞങ്ങള് ക്ലാസ്സിലേക്ക് പോയി..
❤______________________________________❤
\"പിന്നങ്ങോട്ട് ഞങ്ങള് നല്ല കമ്പനിയായി..കോളേജിൽ ഞങ്ങള് ആറ് പേരും ഒരു ഗാങ്ങായി..ഞങ്ങളെ ആര് റാഗ് ചെയ്യാൻ വന്നാലും ഇവര് രക്ഷിക്കുമായിരുന്നു..പിന്നീടങ്ങോട്ട് ഒരു കൊല്ലം ഞങ്ങള് എല്ലാരും കോളേജില് അടിച്ച് പൊളിച്ചു..പക്ഷെ അടുത്ത കൊല്ലം ആയപ്പോഴേക്കും ഇവര് ഡിഗ്രി കഴിഞ്ഞു..പിരിയാൻ ഞങ്ങൾക്ക് ആർക്കും പറ്റില്ലായിരുന്നു..അതിനും ഇവര് സൊല്ല്യൂഷൻ കണ്ടുപിടിച്ചു..അതേ കോളേജില് തന്നെ പി ജിക്ക് അഡ്മിഷൻ എടുത്തു..ഇപ്പൊ അവര് പി ജി ഫസ്റ്റ് ഇയർ ഞങ്ങള് ഡിഗ്രി സെക്കന്റ് ഇയർ..സെയിം കോളേജ്..അടിച്ചു പൊളിച്ച് പോവുന്നു..അതിന്റെ ഇടക്ക് മാളൂട്ടിയും കാർത്തിയേട്ടനും സെറ്റായി..വീട്ടിൽ സമ്മതിച്ചില്ലെങ്കിലൊ എന്ന് പേടിച്ച് ആരും അറിയാതെ റെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു..അങ്ങനെ എല്ലാം സെറ്റ് ആക്കി ഞാനും അവളുടെ കൂടി പർദ്ദയൊക്കെ ഇട്ട് റെഡിയായി മാളിന്റെ മുന്നിൽ നിങ്ങളെ കാത്ത് നിക്കായിരുന്നു..അവൾക്ക് ഒരു ഫോൺ വന്നപ്പൊ അവള് സംസാരിക്കാൻ വേണ്ടി കുറച്ച് മാറി നിന്നതാ..ആ ഗ്യാപ്പിലാ ഇവര് വന്ന് എന്നെ പിടിച്ചോണ്ട് വന്നത്..\"

ഞാൻ പറഞ്ഞ് തീർന്നതും അഭിയേട്ടൻ അവിടെ കിടന്ന് പൊരിഞ്ഞ ചിരി..

\"അയ്യോ..അമ്മേ..ചിരിക്കാന് വയ്യേ..😂😂😂 ഇതുപോലത്തെ ലോക ഉടായിപ്പുകളെയാണോടാ നീയൊക്കെ പോയി പ്രേമിച്ചേ..😂😂😂\"(അഭി)

\"ഏയ്യ് മാൻ..ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദ പവർ ഓഫ് എ കോമൺ ഗേർളാ..ഡോണ്ടു..ഡോണ്ടു..\"

\"കോമണൊ..നീയോ..നീയൊക്കെ ഏത് വകയിലാടി കോമണായത്..😂😂😂\"(അഭി)

\"ഇങ്ങേരെ ഞാൻ മിക്കവാറും ചിരവക്കടിച്ച് കൊല്ലും..😬😤\"

\"😁😁😁\"(അഭി)

\"😬😬😬\"

\"അപ്പൊ പ്രപ്പോസിംഗ് സീൻ എങ്ങനെയായിരുന്നു..\"(അഭി)

\"അത് അടിപൊളിയായിരുന്നു..പറയാതിരിക്കാൻ വയ്യ..കോളേജ് ഗ്രൗണ്ടിന്റെ നടുക്ക്..ഒരു റോസിന്റെ ബൊക്കയൊക്കെ പിടിച്ച്..കാർത്തിയേട്ടൻ ഐ ലവ് യൂ എന്ന് പവയേണ്ട താമസം മാളൂട്ടി തിരിച്ച് ഐ ലവ് യൂ ടൂന്ന് പറഞ്ഞു..ശുഭം..😌\"

\"ആഹാ..അപ്പൊ നിങ്ങളെ പ്രൊപ്പോസലോ..\"(അഭി)

\"അത് അതിനേക്കാളും അടിപൊളി ആയിരുന്നു..അവരുടെ  പ്രൊപ്പോസിംഗ് കോളേജ് ഗ്രൗണ്ടിന്റെ നടുക്കായിരുന്നെങ്കിൽ ഇവരുടേത് നടുറോട്ടിലായിരുന്നു..\"(വിച്ചു)

\"ഏഹ്..എന്നിട്ട് സിദ്ധു ഐ ലവ് യു പറഞ്ഞപ്പോഴേക്കും സ്പോട്ടിൽ ഇവളും തിരിച്ച് പറഞ്ഞോ..??\"(അഭി)

\"പിന്നേ..അവൻ ഐ ലവ് യു പറഞ്ഞപ്പോഴേക്കും സ്പോട്ടിൽ ഇവള് അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു..ശുഭം..😌\"(കാരർത്തിയേട്ടൻ)

\"എന്നിട്ട് നീ അതും വാങ്ങിച്ച് ഇങ്ങ് പോന്നോ..??\"

അഭിയേട്ടന് സിദ്ധുവിനെ നോക്കി അങ്ങനെ ചോദിച്ചതും സിദ്ധു ഒന്ന് ഇളിച്ച് കൊടുത്തു..

\"അവളുടെ കയ്യീന്ന് അതുപോലെ ഒരെണ്ണം പ്രതീക്ഷിച്ചിട്ട് തന്നെയാ നടുറോട്ടിൽ പോയി പ്രൊപ്പോസ് ചെയ്തത്..അതുകൊണ്ട് തന്നെ ഫെയ്സ് മാസ്ക് ഒക്കെ ഇട്ട് സെറ്റായിട്ടായിരുന്നു പോയത്..പ്രതീക്ഷ തെറ്റിയില്ല ഒന്ന് കിട്ടി..😁പക്ഷെ മാസ്ക് ഇട്ടതോണ്ട് ഞാൻ ഞാനാണെന്ന് ആർക്കും മനസ്സിലായില്ല..😌\"

\"എന്നാലും നീയെന്തിനാ അവനെ അടിച്ചത്..അത് കൊറച്ച് കൂടിപ്പോയി..\"(അഭി)

\"പിന്നെ നടുറോട്ടിൽ ബസ്സിന് മുന്നിൽ വന്ന് ബൈക്ക് നിർത്തി ബസ്സിനെ ബ്ലോക്കാക്കി എന്നെ ബസ്സീന്ന് പിടിച്ചിറക്കിയിട്ട് കൈയ്യിൽ കയറി പിടിച്ച് ഐ ലവ് യൂന്ന് പറഞ്ഞാ ഞാൻ പിടിച്ച് ഉമ്മ വെക്കണോ..അതെങ്ങാനും വീട്ടിലറിഞ്ഞിരുന്നെങ്കിൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ലായിരുന്നു..\"

\"യായാ..പോയിന്റ്..😁 ഐ ക്യാൻ അണ്ടർസ്റ്റാണ്ട്..\"(അഭി)

\"ഓ റിയലി..\"(വിച്ചു)

\"അല്ല..ചുണ്ടനെലി..\"

\"😬😬😬\"(വിച്ചു)

\"😁😁😁\"

അങ്ങനെ ഓരോന്ന് പറഞ്ഞ് ഇരിക്കുന്നതിന്റെ ഇടയിലാണ് അഭിയേട്ടൻ എന്റെ കയ്യിലെ റിംഗ് ശ്രദ്ധിക്കുന്നത്..

\"അല്ല..ഇതെന്താ നിന്റെ കയ്യിൽ ഒരു റിംഗ്..ആരുടെയോ പേരും എഴുതീട്ടുണ്ടല്ലോ..\"(അഭി)

\"ആരുടെയൊ പേരല്ല..എന്റെ ഭാവി ഭർത്തു ആണെന്ന് പറഞ്ഞ് നടക്കുന്നവന്റെ പേരാ..എന്റെ എൻഗേജ്മെന്റ് റിംഗാ ഇത്..\"

\"ഏഹ്..നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞതാണോ..??അപ്പൊ വല്ലവന്റെയും പെണ്ണിന്റെ പുറകെയാണോടാ നീ ഇങ്ങനെ ഐ ലവ് യു എന്ന് പറഞ്ഞ് നടക്കുന്നത്..??\"

അഭിയേട്ടൻ സിദ്ധൂനെ നോക്കി അത് ചോദിച്ചപ്പൊ സത്യം പറയാലോ..എനിക്ക് ചിരി വന്നു..

\"വല്ലവന്റെയും അല്ല..ഞാനെന്റെ സ്വന്തം പെണ്ണിന്റെ പുറകെയാ നടക്കുന്നേ..\"(സിദ്ധു)

\"ഏഹ് അപ്പോ ഇവളുടെ എൻഗേജ്മെന്റ് കഴിഞ്ഞില്ലേ..??\"(അഭി)

\"കഴിഞ്ഞു..അതാ പറഞ്ഞേ എന്റെ സ്വന്തം പെണ്ണെന്ന്..\"(സിദ്ധു)

\"അയ്യോ..ഇവിടെ എന്താ നടക്കുന്നേന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരോ..\"(അഭി)

\"അതായത് ഉത്തമാ..ലവളുടെ എൻഗേജ്മെന്റ് ലവന്റെ കൂടെയാ കഴിഞ്ഞത്..അവന്റെ പ്രപ്പോസൽ അവള് റിജക്ട് ചെയ്തപ്പൊ അവൻ അതേ പ്രപ്പോസലും കൊണ്ട് അവളുടെ അച്ഛന്റെ അടുത്ത് പോയി..അവളുടെ അച്ഛൻ പക്ഷെ അത് അക്സെപ്റ്റ് ചെയ്തു..ഇവൾക്കാണെങ്കിൽ അച്ഛന്റെ വാക്ക് ധിക്കരിക്കാനും വയ്യ..\"(വിച്ചു)

\"അതെങ്ങനെ അക്സപ്റ്റ് ചെയ്തു..അപ്പൊ ഇവളുടെ ഇഷ്ടം ആരും നോക്കിയില്ലേ..\"(അഭി)

\"അത് അടുത്ത ട്വിസ്റ്റ്..ഇവരുടെ രണ്ട് പേരുടെയും ഡാഡീസ് പഴയ ചങ്ക്സായിരുന്നു..ഇവരുടെ രണ്ട് പേരുടെയും കല്ല്യാണം പണ്ടെങ്ങോ ഉറപ്പിച്ചതായിരുന്നൂന്ന്..\"(കാർത്തിയേട്ടൻ)

\"wow..അടിപൊളി ട്വിസ്റ്റ്..😆\"(അഭി)

\"😬😬😬\"

\"😁😁😁 എന്നാലും ഞാനൊന്ന് ബാംഗ്ലൂര് പോയി വന്നപ്പോഴേക്കും എന്തൊക്കെയാടാ ഇവിടെ സമ്പവിച്ചേ..😂😂😂\"(അഭി)

\"പലതും സമ്പവിച്ചു..😁\"(സിദ്ധു)

അങ്ങനെ ഓരൊന്ന് പറഞ്ഞ് ഞങ്ങള് സമയം തള്ളി നീക്കി..സന്ധ്യയാവാറാവിട്ടും മാളൂട്ടിയെ കണ്ടില്ല..

\"ഇവരിത് എവിടെ പോയി കിടക്കാ..എനിക്കാണെങ്കിൽ ബോറഡിക്കുന്നു..\"(അഭി)

\"എടാ സിദ്ധു..ടി വി വർക്ക് ചെയ്യോ..\"(വിച്ചു)

\"ഇല്ലടാ..അത് കേടായി കിടക്കാ..\"(സിദ്ധു)

അപ്പോഴാ ഞാനും അത് ശ്രദ്ധിച്ചത്..ഇത് സിദ്ധൂന്റെ ഗസ്റ്റ് ഹൗസ് ആണെന്ന്..

\"ഓഹോ..കേടാണോ..എന്നാ അത് ശെരിയാക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ..\"(വിച്ചു)

അതും പറഞ്ഞ് വിച്ചു എഴുന്നേറ്റ് ടി വിന്റെ ബാക്കിൽ പോയി എന്തൊക്കെയോ ചെയ്യാൻ തുടങ്ങി..

\"ടാ..വെറുതെ വേണ്ടാത്ത പണിക്ക് പോണ്ടാട്ടോ..അവസാനം നീ ഷോക്ക് അടിച്ച കാക്കയെ പോലെ അവിടെ തൂങ്ങിക്കിടക്കും..\"(സിദ്ധു)

\"ഒഞ്ഞ് പോടാ..ഞാനിതൊക്കെ എത്ര കണ്ടതാ..നിനക്കൊന്നും യന്തങ്ങളുടെ പ്രവർത്തനത്തെ പറ്റി അറിയില്ല..പക്ഷെ അതൊക്കെ എനിക്ക് നല്ല പോലെ അറിയാ..\"(വിച്ചു)

അതും പറഞ്ഞ് അവൻ അവിടെ എന്തൊക്കെയോ തിരയാൻ തുടങ്ങി..

\"ആഹ് കിട്ടി..നോക്ക് മോനെ നോക്ക് ഈ വിച്ചൂന്റെ പവർ..ഇത് വെറും ലൂസ് കണക്ഷനാ..ഈ രണ്ട് വയർ ഒന്ന് ജോയിൻ ചെയ്താ മതി..പ്രോബ്ലം സോൾവ്ഡ്..\"(വിച്ചു)

അതും പറഞ്ഞ് അവൻ കയ്യിലുണ്ടായിരുന്ന രണ്ട് വയറും കൂടി കൂട്ടി യോചിപ്പിച്ചതും..

ട്ടേ💥

വലിയ ഒരു സൗണ്ട് കേട്ടു..പിന്നെ ഞങ്ങള് കാണുന്നത് ഫുള്ള് പുകയാ..ഒരുവിധം പുകയൊക്കെ കൈയ്യ് കൊണ്ട് മാറ്റി ഞങ്ങള് മുന്നോട്ട് നോക്കിയതും കണ്ടത് ഒരു കരിഞ്ഞ വിച്ചുവിനെയാണ്..കയ്യിൽ വയറൊന്നും ഇല്ലെങ്കിലും നേരത്തെ വയറ് പിടിച്ച പോസ്സിൽ തന്നെയാ കയ്യ് ഉള്ളത്..മുഖം മൊത്തം കരിഞ്ഞ് കിടക്കുന്നു..വായേന്ന് ഒക്കെ പൊക പോവുന്നു..പെട്ടെന്ന് കരിഞ്ഞ മുഖത്തിന്റെ ഇടയിൽ കൂടി വെള്ള പല്ല് കാണിച്ച് അവൻ ഞങ്ങളെ നോക്കി ഇളിച്ചതും ഞങ്ങൾക്ക് ചിരി പൊട്ടി..ഞങ്ങള് അവിടെ കിടന്നും ഇരുന്നും ഒക്കെ ചിരിക്കാൻ തുടങ്ങി..

ഒരുവിധം ചിരിയൊക്കെ അടക്കിപിടിച്ച് അത്രയും നേരം ചിരിച്ചതിന്റെ ക്ഷീണം തീർത്തുകൊണ്ട് ഞങ്ങള് അവിടെ ഇരുന്നതും..പെട്ടെന്ന് മാളൂട്ടി ഡോർ തുറന്ന് ഓടി വന്ന് ഞങ്ങളെ മുന്നില് നിന്നുകൊണ്ട് \'ഹോയ് ഗൂയ്സ്\' എന്ന് പറഞ്ഞ് തിരിഞ്ഞതും അവിടെ നിക്കുന്ന കരിഞ്ഞ വിച്ചൂനെ കണ്ട് \'അമ്മേ പ്രേതം\' എന്നും വിളിച്ചോണ്ട് വന്നതിനേക്കാളും സ്പീഡിൽ തിരിഞ്ഞോടി..അത് കണ്ടതും അത്രയും നേരം എങ്ങനെയൊ ചിരി അടക്കി വെച്ച ഞങ്ങള് വീണ്ടും ചിരിക്കാൻ തുടങ്ങി..😂

തുടരും..😁

                                                                        ✍️Risa


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.5
2447

💞പ്രണയനിലാവ്💞 *Part 2* (അപ്പു) അവിടുന്ന് തിരിഞ്ഞ് ഓടിയ മാളൂട്ടി നേരെ പോയി എതിരെ വരുന്ന നന്ദുവിനെ ഇടിച്ചിട്ടു... രണ്ടും കൂടെ ഉരുണ്ട് മറിഞ്ഞ് നിലത്തും വീണു... \" എന്തോന്നാടി കോപ്പേ \"( നന്ദു) \"പ്രേതം \"(മാളു) \"മനുഷ്യനെ ഇടിച്ചിട്ടതും പോരാ എന്നിട്ട് പ്രേതംന്ന് വിളിക്കുന്നോ..😤\"( നന്ദു) \" അതല്ലടീ അവിടെ പ്രേതം \"(മാളു) \"പ്രേതം നിന്റെ കുഞ്ഞമ്മ\"(വിച്ചു) അതും പറഞ്ഞ് വിച്ചു അവരുടെ അടുത്തേക്ക് ചെന്നതും രണ്ടും കൂടി അലറി വിളിക്കാൻ തുടങ്ങി... \"ഒന്ന് നിർത്തുന്നുണ്ടോ..🤯\" സിദ്ധു ഒച്ച വെച്ചതും രണ്ടിന്റെയും അലർച്ച സ്വിച്ച് ഇട്ട പോലെ നിന്നു... \" ഇത് പ്രേതവും മണ്ണാങ്കട്ടും ഒന്നുമല്ല വിച്ചുവാ