Aksharathalukal

Admeyar - 1


ഇത് വൈഷ്ണവപുരം സിറ്റി എല്ലാത്തരം ആന്റി സോഷ്യൽ ക്രൈംമിന്റെയും പിതാവാണ് ഈ നഗരം ഇവിടം ഭരിക്കുന്നത് മാഫിയാ സംഘങ്ങളാണ് ഇവർക്കെതിരെ ശബ്ദമുയർത്തി പടപൊരുതി മുന്നേറാൻ  ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ  ഇവിടെ ആരംഭിക്കുന്നു.
സമയം 7:15 am ഹൈവേയിലൂടെ വണ്ടികൾ ചീറിപ്പാഞ്ഞ് ഇരുവശങ്ങളിലേക്കും പോകുന്നു  പെട്ടെന്നു അതിലെ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ 60km സ്പീഡിൽ ഹൈവേയുടെ സൈഡിലൂടെ വരുന്നു അപ്പോൾ ഒരാൾക്കൂട്ടം കാണുന്നു അവൻ ബൈക്ക് സൈഡിൽ ഒതുക്കി നിർത്തിയിട്ട് അവിടെ ചെന്നുനോക്കുമ്പോൾ ഒരാൾ ബോധരഹിതനായി കിടക്കുന്നു അവൻ ഉടനെ അവന്റെ ഫോണെടുത്ത് അയാളുടെ ഫോട്ടോ എടുക്കുന്നു അതിനുശേഷം അവൻ ബൈക്കിൽ കയറി പോകുന്നു അയാളെപ്പറ്റി പലസ്ഥലങ്ങളിലും അന്വേഷിക്കുന്നു ഒരു വിവരവും കിട്ടാതായപ്പോൾ ആ ചെറുപ്പക്കാരൻ നിരാശയോടെ മടങ്ങുന്നു ഇതേസമയം ആൾക്കൂട്ടത്തിലേക്ക് അപരിചിതനായ ഒരാൾ നടന്നുവരുന്നു അയാൾ ഉടനെ ഫോൺ എടുത്തു വൃന്ദാവൻ എന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കോൾ ചെയൂന്നു നിമിഷങ്ങൾക്കുള്ളിൽ വൃന്ദാവൻ ഹോസ്പിറ്റലിന്റെ ആംബുലൻസ് വരുന്നു ബോധരഹിതനായി കിടന്ന ആളെ ആംബുലൻസിൽ കയറ്റി ആംബുലൻസ് തിരികെ പോകുന്നു ആംബുലൻസ് ഹോസ്പിറ്റലിൽ എത്തുന്നു ഉടനെ ഒരു സ്ട്രെച്ചർ കൊണ്ടുവന്നു അയാളെ അതിൽ കിടത്തി അകത്തേക്ക് കൊണ്ടുപോകുന്നു 
ഡോക്ടർ പ്രമോദ് അയാളെ പരിശോധിക്കുന്നു 
പ്രമോദ് : പേടിക്കാനൊന്നുമില്ല വീണ വീഴ്ചയിൽ ബോധം പോയതാണ് അയാളുടെ ഫുൾ ബോഡി സ്കാൻ ചെയ്യണം  
അറ്റൻഡർ : സാർ      
പ്രമോദ് : പിന്നെ സ്കാൻ റിപ്പോർട്ട് എന്നെ കാണിച്ചതിനു ശേഷം ഞാൻ പറയാം അപ്പോൾ വാർഡിലേക്ക് മാറ്റിയാൽ മതി         
അറ്റൻഡർ : ഓക്കേ സർ
അറ്റൻഡർ ചെറുപ്പക്കാരന്റെ ഫുൾ ബോഡി സ്കാൻ ചെയ്യുന്നു അതുകഴിഞ്ഞ് സ്കാൻ റിപ്പോർട്ട്മായി ഡോക്ടർ മുറിയിൽ ചെല്ലുന്നു ഡോക്ടർ പ്രമോദ് റിപ്പോർട്ട് മേടിച്ച് വായിച്ചു നോക്കുന്നു
പ്രമോദ് : ഇതിൽ കുഴപ്പമൊന്നുമില്ല എല്ലാം ഒക്കെയാണ് അയാൾ എത്രയും വേഗം ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടു പൊയ്ക്കോ  
     അറ്റൻഡർ : സർ അയാൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല അയാളുടെ പേര് പോലും നമുക്ക് അറിയില്ല അതുമല്ല ഇങ്ങനെ ഒരു ഓപ്പറേഷൻ നടത്തുമ്പോൾ അയാളുടെ സമ്മതം കൂടി വേണ്ടേ    
പ്രമോദ് : അതിൽ കാര്യമൊന്നുമില്ല ബോധം വരാതിരിക്കുന്നതാണ് നല്ലത് അതുപോലെ സമ്മതപത്രത്തിൽ അയാളുടെ വിരലടയാളം മാത്രം മതി പിന്നെ പേരും നക്ഷത്രവും ഓക്കേ നമ്മൾ കൊടുക്കുന്നതാണ് അല്ലാതെ ഇവിടെ വരുന്ന ആർക്കും തന്നെ അതില്ല ചെല്ല് ഞാൻ പറഞ്ഞ പോലെ ചെയ്        
അറ്റൻഡർ : സാർ       
അയാൾ പോയി സമ്മതപത്രം എടുത്തു അതിൽ ആ ചെറുപ്പക്കാരന്റെ വിരലടയാളം പതിപ്പിക്കുന്നു അതിനുശേഷം ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്നു ഒന്നര മണിക്കൂർ കഴിഞ്ഞു അറ്റൻഡർ ഡോക്ടറുടെ മുറിയിൽ ചെല്ലുന്നു            
അറ്റൻഡർ : സർ ഓപ്പറേഷൻ കഴിഞ്ഞല്ലോ വാർഡിലേക്ക് മാറ്റാനോ   
 പ്രമോദ് : ഇപ്പോൾ വേണ്ട ഞാൻ പറയാം   
അറ്റൻഡർ : സർ ബോധം വന്നു കഴിഞ്ഞാൽ ആ ചെറുപ്പക്കാരന് പഴയതൊക്കെ ഓർമ്മ വരില്ലേ  
പ്രമോദ് : ഒരിക്കലുമില്ല അവന്റെ മെമ്മറി ലോസ് ചെയ്യാനുള്ള മരുന്ന് ഞാൻ നേരത്തെ കൊടുത്തു അതുകൊണ്ട് നമ്മൾ പറയുന്നതാണ് അവന്റെ അല്ല അവളുടെ ഭൂതകാലം  icuവിൽ രണ്ടുദിവസം കിടക്കട്ടെ ഞാൻ പുറത്ത് വരെ പോവുകയാണ്  ആര് വന്നു തിരക്കിലും ഉച്ചക്ക് ശേഷം വന്നാൽ മതി എന്ന് പറഞ്ഞേര്
അറ്റൻഡർ : സാർ
ഡോക്ടർ പ്രമോദ് പോകുന്നു. ജന്മദേശം പ്രൈവറ്റ് ടിവി ചാനലിന്റെ റിപ്പോർട്ടർ സുധീപിനു ഒരു കോൾ വരുന്നു സുധീപ് എടുക്കുന്നു   
സുധീപ് : ഹലോ ആരാണ്?     
അയാൾ : ഗുഡ്മോണിങ് സുധീപ് ഞാൻ വിളിച്ചത് നിനക്ക് നല്ലൊരു വാർത്ത തരാൻ വേണ്ടിയാണ്
സുധീപ് : എന്തു വാർത്ത?
അയാൾ : നീ രാവിലെ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും കൊണ്ട് അവനെ പറ്റി കൂടുതൽ അറിയാൻ ഒരുപാട് അലഞ്ഞു അല്ലേ പക്ഷേ ഒന്നും നിനക്ക് അറിയാൻ കഴിഞ്ഞില്ല നിരാശനായി മടങ്ങി 
സുധീപ് : ഇതൊക്കെ നിങ്ങൾ എങ്ങനെ അറിഞ്ഞു നിങ്ങളാരാണ് നിങ്ങളുടെ  പേരെങ്കിലും ഒന്ന് പറയൂ പ്ലീസ്    
അയാൾ : ഒരു പേരിലൊക്കെ എന്തിരിക്കുന്നു  സുധീപ്  നിന്റെ വാട്സപ്പ് എടുത്തു നോക്കൂ നിനക്ക് വേണ്ടതെല്ലാം നിനക്ക് അയച്ചിട്ടുണ്ട് ചൂടാറും മുമ്പ് നീ ആ വാർത്ത ടെലികാസ്റ്റ് ചെയ്യുക  ബൈ  
ഇത്രയും പറഞ്ഞു അയാൾ ഫോൺ വെക്കുന്നു ഉടനെ സുധീപ് അവന്റെ വാട്സപ്പ് തുറന്നു നോക്കുന്നു പെട്ടെന്ന് അവൻ ഞെട്ടുന്നു സുധീപ്( മനസ്സിൽ പറയുന്നു ) താൻ രാവിലെ അന്വേഷിച്ചു നടന്ന ചെറുപ്പക്കാരന്റെ എല്ലാ ഡീറ്റെയിൽസും ഇതിൽ ഉണ്ടല്ലോ ഇതെങ്ങനെ അവനു കിട്ടി. കുറെ നേരം സുധീപ് എന്തുചെയ്യണമെന്നറിയാതെ ഇരുന്നു ഒടുവിൽ അവൻ ആ വാർത്ത ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു അവർ കമ്പ്യൂട്ടർ ഓൺ ആക്കി ഫോണിൽ നോക്കി മാറ്റർ ടൈപ്പ് ചെയ്യാൻ തുടങ്ങി. ഈ സമയം  ഡോക്ടർ പ്രമോദ് കാറിൽ ഡേവിഡിന്റെ  വീട്ടിൽ ചെല്ലുന്നു പ്രമോദ് കോളിംഗ് ബെൽ അടിക്കുന്നു ഡേവിഡ് കതക് തുറക്കുന്നു പ്രമോദ് അകത്തുകയറി സ്വീകരണമുറിയിൽ ഇരിക്കുന്നു                           ഡേവിഡ് : എന്തായി ഞാൻ പറഞ്ഞ കാര്യത്തിന് ആളെ കിട്ടിയോ
പ്രമോദ് : കിട്ടി ഓപ്പറേഷൻ കഴിഞ്ഞു   
ഡേവിഡ് : ഗുഡ്   
പ്രമോദ് : എന്താ ഇനി അടുത്ത സ്റ്റെപ്പ്    
ഡേവിഡ് : രണ്ടുമൂന്നുദിവസം കഴിയട്ടെ അവൾ ഒന്ന് പഴുത്ത് തുടുത്തു ആര് കണ്ടാലും മോഹിക്കുന്ന ഒരു അപ്സരസ്സ് ആയി മാറട്ടെ അതിനു ശേഷം മതി നമ്മൾ പറഞ്ഞ കാര്യം      
പ്രമോദ് : ഒക്കെ
പോലീസ് സ്റ്റേഷനിലേക്ക് ഒരു പെൺകുട്ടി കാറിൽ വരുന്നു അവൾ കാറിൽനിന്നിറങ്ങി അകത്ത് Siയുടെ മുറിയിൽ ചെല്ലുന്നു     
അവൾ : മേ കമിങ് സാർ      
Si : യെസ് ആരാ?      
അവൾ : സാർ എന്റെ പേര് നിത്യ ഒരു മാൻ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്യാൻ വന്നതാണ്   
si : ആര് മിസ്സ് ആയത്?   
നിത്യ : എന്റെ ബ്രദർ    
si : എപ്പോഴാ മിസ്സ്‌ ആയത്?     
നിത്യ : ഒരു അഞ്ചു മണിക്കൂർ                             
si : ജോലി വല്ലതും ഉണ്ടായിരുന്നോ ബ്രദറിന്?
നിത്യ : ഇല്ല സാറേ ഒരു ഇന്റർവ്യൂവിന് പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്  
si : ശരി നിങ്ങളൊരു റിട്ടേൺ കംപ്ലൈന്റ് എഴുതി തരൂ അന്വേഷിക്കാം പിന്നെ നിങ്ങളുടെ അഡ്രസ്സും കോണ്ടാക്റ്റ് നമ്പരും എഴുതണം       
നിത്യ പരാതി എഴുതി കൊടുക്കുന്നു അതിനുശേഷം നിത്യ പോകുന്നു. ഒരു വിജനമായ സ്ഥലം അവിടെ കുറെ ചെറുപ്പക്കാർ കൂട്ടം കൂടി നിൽക്കുന്നു അതിൽ  ഒരുത്തൻ ബാഗ് തുറന്നു  താഴേക്ക് കുടയുന്നു അപ്പോൾ നോട്ടുകെട്ടുകൾ താഴേക്ക് വീഴുന്നു കൂടെ നിന്ന ചെറുപ്പക്കാർ അത് എണ്ണി തിട്ടപ്പെടുത്തുന്നു ശേഷം അവർ പങ്കുവെക്കുന്നു
സുധിർ : ഡാ സതീഷേ ഒരാഴ്ച കൊണ്ട് ഇത്രയും പണം എങ്ങനെ ഉണ്ടാക്കി നമ്മളെല്ലാവരും സെയിൽസ് ചെയ്യുന്നവരാണ് ഒരു സെയിൽസിന് കിട്ടുന്നത് പൈസ എത്രയാണെന്ന് എനിക്കറിയാം നിങ്ങൾ ഇത് കൂടാതെ മറ്റെന്തോ ബിസിനസ് ചെയ്യുന്നുണ്ട് ഉറപ്പ്  അത് എന്താ?
അവർ പരസ്പരം കുറച്ച് നേരം നോക്കിനിന്നിട്ട് സതീഷ് : നീ പറഞ്ഞത് ശരിയാണ് ഞങ്ങൾ വേറെയും ബിസിനസ് ചെയ്യുന്നുണ്ട് എന്താ നീയും കൂടുന്നോ സുധീർ : പണം കിട്ടുമെങ്കിൽ എന്ത് ബിസിനസിനു ഞാൻ തയ്യാറാണ്      
സതീഷ് : നീ ശരിക്കും ആലോചിച്ചു വേണം തീരുമാനം എടുക്കാൻ ഇതിൽ ഒരിക്കൽ പെട്ട് കഴിഞ്ഞാൽ തിരികെ കേറുക പ്രയാസകരമാണ് സമയത്ത് വീട്ടിൽ എത്താൻ പറ്റില്ല എന്ന് വരും അവർ പറയുന്ന സമയത്തെല്ലാം ചെല്ലണം അവർ പറയാൻ സമയത്തെ പോകാൻ കഴിയൂ     
സുധീർ : അതെന്തു ബിസിനസ് അത് എന്താ വല്ല പ്രൈവറ്റ് സ്ഥാപനമാണോ     
സതീഷ് : അതെ                
 സുധീർ : എന്താണെങ്കിലും സാരമില്ല ഞാൻ റെഡിയാണ്           
സതീഷ് : എങ്കിൽ നമുക്ക് ഒരിടം വരെ പോകാം നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ ഇവന് ഓഫീസ് ഒന്ന് കാണിച്ച് മുതലാളിയൊക്കെ പരിചയപ്പെടുത്തിയിട്ടു വരാം          
വിനോദ് : ഓക്കേ അളിയാ ഓൾ ദി ബെസ്റ്റ്  
 അവർ ബൈക്കിൽ നാസർ അലിയുടെ വീട്ടിൽ ചെല്ലുന്നു അവർ ബൈക്കിൽ നിന്നിറങ്ങിയ ഉടൻ നാസർ അകത്തുനിന്ന് ഇറങ്ങിവരുന്നു അവരെ കാണുന്നു      
നാസർ : സതീഷ് ഞാൻ തന്നെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു വന്നത് നന്നായി കുറച്ചുദിവസം തന്നെ ഈ വഴി കണ്ടതേയില്ല
സതീഷ് : ഞാൻ നമ്മുടെ പിള്ളേർക്കൊപ്പം പോയിരിക്കുകയായിരുന്നു ഇന്ന് രാവിലെ എത്തി നാസർ : പറഞ്ഞപോലെ ഞാൻ ആ കാര്യം വിട്ടു ഇതാരാ പുതിയൊരാൾ     
സതീഷ് :സാർ പറഞ്ഞില്ലേ നമ്മുടെ സംഘത്തിലേക്ക് ഒരാളിനെ കൂടി വേണമെന്ന്   
നാസർ : എന്തുവാ തന്റെ പേര്?     
സുധീർ : സുധീർ         
നാസർ : ആദ്യമായിട്ടായിരിക്കും ഒരു പുതിയ മേഖലയിൽ വരുന്നത് പരിചയക്കുറവ് ഉണ്ടാവും സാരമില്ല അതൊക്കെ മാറ്റിയെടുക്കാം സതീഷ്  
സതീഷ് : സാർ
നാസർ : ആദ്യം ഇവനെ ഒന്ന് മിനുക്കി എടുക്ക് ബാക്കി കാര്യങ്ങൾ ഞാൻ പറയാതെ നിനക്കറിയാമല്ലോ 
സതീഷ് : അറിയാം സാർ
നാസർ : എങ്കിൽ പൊയ്ക്കോളൂ      
സതീഷ് : ഓക്കേ സാർ    
അവർ ബൈക്കിൽ തിരികെ പോകുന്നു ബൈക്കിന് പിന്നിൽ ഇരുന്നു സുധീർ സതീഷിനോട് സംസാരിക്കുന്നു
സുധീർ : സതീഷ് നാസർ എന്തുവാ പറഞ്ഞത് എനിക്കൊന്നും മനസ്സിലായില്ല       
സതീഷ് : കുറച്ചു കഴിയുമ്പോൾ എനിക്ക് എല്ലാം മനസ്സിലാവും 
സുധീർ : നമ്മൾ എവിടേക്കാണ് പോകുന്നത് ? സതീഷ് : നിന്നെ ഒന്ന് മിനുക്കി എടുക്കാൻ ഈ ബിസിനസിന് നിന്റെ ഈ കോലം പറ്റില്ല നീ അടിമുടി ഒന്ന് മാറണം ഏതു പെണ്ണ് കണ്ടാലും ഒന്ന് നോക്കണം
അവർ ഒരു ജെൻസ് ബ്യൂട്ടിപാർലറിൽ കയറുന്നു സുധീറിന്റെ മുടിയുടെ സ്റ്റൈൽ മാറ്റുന്നു അതിനുശേഷം സതീഷും സുധീറും ബൈക്കിൽ ബാറിൽ ചെല്ലുന്നു അവർ ഒരു ടേബിളിൽ ഇരിക്കുന്നു അപ്പോൾ സുധീർ അറിയാതെ അവിടെ ഇരുന്ന പെൺകുട്ടി സുധീറിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പെൺകുട്ടി സതീഷിനെ കണ്ട ഉടൻ ടേബിളിൽ ഇരുന്ന കമഴ്ത്തിവെയ്ക്കുന്നു സതീഷ് അത് കാണുന്നു 
സുധീർ : നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത് സതീഷ് : ബാറിൽ സാധാരണ എന്തിനാ വരുന്നത് അതിന് തന്നെ
ഇതും പറഞ്ഞു സതീഷ് രണ്ടു ഗ്ലാസിലും മദ്യം നിറയ്ക്കുന്നു എന്നിട്ട് ഒരു ഗ്ലാസ് സുധീറിന് നേരെ നീട്ടുന്നു
സുധീർ : എനിക്ക് വേണ്ട നീ കഴിക്കില്ല നിനക്ക് അറിയാവുന്നതല്ലേ      
സതീഷ് : നീ ഇത് പിടി ഒരു ഗ്ലാസ് കഴിച്ചത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല     
സുധീർ കഴിക്കുന്നു ഇതേസമയം സതീഷ് തിരിഞ്ഞുനോക്കുമ്പോൾ കമഴ്ത്തിവെച്ച ഗ്ലാസ് നേരെ വെച്ചിട്ട് പെൺകുട്ടി പുറത്തേക്ക് പോകുന്നു
സതീഷ് : മിടുക്കൻ പോവാം
അവർ പുറത്തിറങ്ങി ബൈക്കിൽ കയറി നാസറുടെ ഗസ്റ്റ് ഹൗസിൽ എത്തുന്നു അവർ ബൈക്കിൽ നിന്നിറങ്ങി അകത്ത് സ്വീകരണ മുറിയിൽ ഇരിക്കുന്നു കുറച്ച് സമയം കഴിഞ്ഞ്      
സതീഷ് : നീ ഇവിടെ ഇരിക്ക് ഞാനിപ്പോൾ വരാം സുധീർ : ഡാ എനിക്ക് ഇവിടെ ആരെയും പരിചയമില്ല എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോവാതെ       
സതീഷ് : ഇവിടെ ഉള്ളവർ മനുഷ്യൻമാരാണ് അവർ നിന്നെ പിടിച്ച് തിന്നില്ല ഇങ്ങനെയല്ലേ ഓരോന്ന് പരിചയപ്പെടുന്നത് ഞാനവരെ ഒന്ന് സെറ്റിൽ ചെയ്തിട്ട് വരാം
ഇത്രയും പറഞ്ഞ് സതീഷ് ബൈക്കിൽ കയറി പോകുന്നു സതീഷ് ബൈക്കിൽ പോകുമ്പോൾ ഒരു കോൾ വരുന്നു സതീഷ് ബൈക്ക് ഒതുക്കി നിർത്തി കോൾ എടുക്കുന്നു          
സതീഷ് : ഹലോ            
അവൾ : ഞാനാ മീര   
സതീഷ് : മനസ്സിലായി സുധീറിനെ പറഞ്ഞ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് ബാക്കി നിന്റെ മിടുക്ക് പോലെ ഇരിക്കും
ഇത്രയും പറഞ്ഞു സതീഷ് ഫോൺ വെയ്ക്കുന്നു.