Aksharathalukal

ആർദ്ര

പാർട്ട്‌ 9

അവിടെയാകെ കണ്ണോടിച്ച് ആന്റി തന്ന ചായയും കുടിച്ചോണ്ടിരിക്കുമ്പോൾ ആണ് അങ്കിൾ വന്നത്..കൂടെ റിഥ്വിക്കും ഉണ്ട്.. ആർദ്രയെ മാത്രം കണ്ടില്ല..പിന്നെ അച്ഛനും അങ്കിളും കത്തിയടി ആയി..അമ്മയും ആന്റിയും കിച്ചണിലും..ഞാൻ ദച്ചുവിനെ നോക്കിയപ്പോൾ അവളും റിഥ്വിക്കും ഒടുക്കത്തെ സംസാരം..എന്റെ അവസ്ഥ കണ്ടിട്ടാണെന്ന് തോന്നുന്നു..ആന്റി വീടൊക്കെ ചുറ്റിക്കണ്ടുവരാൻ പറഞ്ഞു..പെർമിഷൻ കിട്ടിയ ഉടനെ ഞാൻ അവിടെയൊക്കെ നടന്നു കണ്ടു..

അവസാനം ആർദ്രയുടെ റൂമിൽ എത്തി.. അകത്തേക്ക് കയറണോ വേണ്ടയോ എന്ന് സംശയിച്ചു.. ഒരാളുടെ മുറിയിൽ അനുവാദമില്ലാതെ കടക്കാൻ പാടില്ലല്ലോ..ആ റൂമൊന്ന് കാണാൻ കഴിഞ്ഞെങ്കിലെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. നിരാശനായി അവിടെ നിന്നും നടക്കാൻ തുടങ്ങുമ്പോഴാണ് ആന്റി വന്നത്..

\"മോന് ഞങ്ങളെയൊക്കെ ഓർമയുണ്ടോ..\" ചോദ്യം മനസ്സിലാവാതെ സംശയത്തോടെ ഞാൻ ആന്റിയെ നോക്കി...

\"ഓർമയുണ്ടാവാൻ വഴിയില്ല.. അന്ന് സ്നേഹതീരത്തിൽ വെച്ച് മോനോട് സംസാരിച്ചപ്പോഴേ അങ്കിള് പറഞ്ഞിരുന്നു അവന് നമ്മളെയൊന്നും ഓർമയില്ല ഇന്ന്..വർഷങ്ങൾക്ക് മുൻപുള്ള ബന്ധമല്ലേ..അതൊക്കെ എങ്ങെനെ ഓർമയിൽ നിൽക്കാനാ...മോൻ വാ ഞാൻ ഒരു സാധനം കാണിച്ചു തരാം..\"

ആന്റി ആർദ്രയുടെ മുറിയിലേക്ക് കയറി ഷെൽഫിൽ നിന്നും ഒരു ഡയറി എടുത്ത്‌ എനിക്ക് തന്നു..

\"ഇതൊന്ന് വായിച്ച് നോക്ക്... എന്തെങ്കിലുമൊക്കെ ഓർമ വരാതിരിക്കില്ല..\" ഒരു ചിരിയോടെ അതും പറഞ്ഞ് ആന്റി പോയി...

ആ ഡയറി കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു..മുൻപ് എപ്പോഴോ ഞാൻ എഴുതിയ എന്റെ ഡയറി.. ഓരോ പേജും മറിക്കുമ്പോൾ പഴയ പല ഓർമ്മകളും എന്നിലേക്ക് തിരികെ വന്നു.. അതിലെല്ലാം നിറഞ്ഞു നിന്നത് വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയുമുള്ള ഒരു ചെറിയ പെൺകുട്ടിയായിരുന്നു.പൊന്നു....!!!

ഡയറിയിലെ ഓരോ വരികളിൽ നിന്നും അവളെനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസ്സിലാവുമായിരുന്നു..എട്ടും പൊട്ടും അറിയാത്ത കാലത്ത് ഞാൻ സ്നേഹിച്ച പെണ്ണ്..പൊന്നു...അവളാണോ ഇന്നത്തെ ആർദ്ര...ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി...

\"എന്താടാ...നിനക്ക് വല്ലതും മനസ്സിലായോ..\"
കളിയാക്കി കൊണ്ടുള്ള അമ്മയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

\"അതേടാ...നിന്റെയാ പഴയ കളികൂട്ടുകാരി പൊന്നു തന്നെയാ ഇന്നത്തെ ആർദ്ര..നീ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ സ്വപ്നത്തിൽ പോലും കരുതിയില്ല അത് ശ്രീനിവാസന്റെയും ഗീതയുടെയും മകൾ ആർദ്രയെ ആയിരിക്കും എന്ന്..ഭാവി ഏട്ടത്തിയമ്മയെ ഇന്നലെ തന്നെ ദച്ചു കാണിച്ചിരുന്നു..കണ്ടപ്പോൾ നല്ല മുഖ പരിചയം തോന്നി..അന്വേഷിച്ചപ്പോൾ സത്യം തന്നെ.. ചേരേണ്ടത് നിങ്ങൾ തന്നെയാ..\"

അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ കുളിരർമഴ പെയ്യിച്ചു.. ഞാൻ അറിയുന്നതിലും വർഷങ്ങൾ മുന്നേയുള്ള ബന്ധം...മനസ്സ് നിറയെ ആർദ്രയെ കുറിച്ചുള്ള ഓർമകൾ ആയിരുന്നു.എത്രയും പെട്ടെന്ന് അവളെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...ഒത്തിരി സന്തോഷത്തോടെ ഞാൻ ആ മുറിയെല്ലാം നടന്ന് കണ്ടു..അവളുടെ ഫോട്ടോസും ബുക്കുകളുമെല്ലാം തൊട്ടും തലോടിയും ഞാൻ അവിടെ തന്നെയിരുന്നു..

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

അമ്മു മോളേയും കണ്ട് തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന ആദിയെ കണ്ടത്...ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ എന്റെ നേർക്ക് നടന്നു വന്നു..

\"എന്താ...\"

\"ഒരു കാര്യം പറയാനുണ്ട്..\"

\"പറഞ്ഞോളൂ..\" ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു..

\"അന്ന് പറഞ്ഞ ഇഷ്ടം ഇപ്പോഴും അതുപോലെ ഉണ്ടെങ്കിൽ ഇനിയങ്ങോട്ട് എന്തിനും തന്റെ കൂടെ ഞാനുണ്ടാവും..സ്നേഹിച്ചവരെയല്ലാം എനിക്ക് നഷ്ടപ്പെട്ടിട്ടേയുള്ളൂ..ഇനിയും അതാവർത്തിച്ചാൽ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്ന് വരില്ല..താൻ അറിയത്തൊരു പാസ്റ്റ് എനിക്കുണ്ട്.. എന്റെ ജീവിത സാഹചര്യങ്ങളും എന്റെ സ്വഭാവവും അതൊക്കെ മനസ്സിലാക്കിയിട്ട് നന്നായി ആലോചിച്ചിട്ട് പിന്നീട് ഒരു തീരുമാനം പറഞ്ഞാൽ മതി...ok...\"

എനിക്ക് മറുപടി പറയാൻ ഒരു അവസരം നൽകാതെ ആദി അവിടെ നിന്നും പോയി.. എനിക്ക് മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു..ആദിയെ ഞാൻ സ്നേഹിച്ചത് ആത്മാർഥമായിട്ടാണ്..

പക്ഷെ ആദി ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അവനെയും അവന്റെ പാസ്റ്റും നന്നായി മനസ്സിലാക്കിയിട്ട് മതി ഒരു മറുപടി കൊടുക്കുന്നത്..

വീട്ടിൽ പതിവില്ലാതെ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.. മുറ്റത്ത് വേറൊരു കാർ കിടപ്പുണ്ട്.. ഇത്തിരി സംശയത്തോടെ ഞാൻ അകത്തേക്ക് കയറി നോക്കി...

ദച്ചുവിനെയും വേറെ ഒരാന്റിയെയും ഒരങ്കിളിനെയും കണ്ടു..അവളുടെ അച്ഛനും അമ്മയും ആവും.. ഡ്രാക്കുവിനെ ഞാൻ അവിടെയൊക്കെ നോക്കി കണ്ടില്ല.. വന്നിട്ടില്ലായിരിക്കും...

\"ഹായ് ചേച്ചി...\" ദച്ചു വിളിച്ചപ്പോൾ എല്ലാവരുടെയും നോട്ടം എന്നിലേക്കായി...

\"ഹായ്...\"ഞാനും പറഞ്ഞു..

\"ചേച്ചിക്ക് ഇവരെയൊന്നും മനസ്സിലായി കാണില്ലല്ലോ...ദാ ഇത് എന്റെ അച്ഛൻ രാമചന്ദ്രൻ..അമ്മ രാധിക..\"

ഒരു പാവം അച്ഛനും അമ്മയും ആണെന്ന് കണ്ടപ്പോഴേ മനസ്സിലായി...ഞാൻ അവരോടൊക്കെ ചിരിച്ചു കാണിച്ചു..അവർ തിരിച്ചും.. ചില വിശേഷങ്ങളൊക്കെ പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി...റൂമിൽ കയറി വാതിൽ അടച്ചു തിരിഞ്ഞപ്പോഴാണ് ബാൽക്കണിയിൽ നിന്ന് ഒരാൾ റൂമിലേക്ക് കയറി വരുന്നത് കണ്ടത്..ഡ്രാക്കു....!!!

ഞാനൊന്ന് ഞെട്ടി..ഡ്രാക്കു ആണെങ്കിൽ ഒരു ഭാവ വ്യത്യാസവുമില്ലാതെ എന്റെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു..

\"എന്തേ..തീരെ പ്രതീക്ഷിച്ചില്ലേ..\" ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു ഞാൻ ഇല്ലെന്ന് തലയാട്ടി..

എന്തോ അടച്ച റൂമിൽ ഞങ്ങൾ രണ്ടാളും എനിക്കെന്തോ പോലെ തോന്നി..ഞാൻ പെട്ടെന്ന് തിരിഞ്ഞിട്ട് വാതിൽ തുറന്നു.. ഞാൻ നോക്കിയപ്പോൾ ഡ്രാക്കു എന്നെ തന്നെ നോക്കി ചിരിക്കുന്നുണ്ട്..ഞാൻ സംശയത്തോടെ ഡ്രാക്കുവിനെ നോക്കി...

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

എന്നെ അപ്രതീക്ഷിതമായി റൂമിൽ കണ്ടപ്പോൾ അവളൊന്ന് ഞെട്ടിയെന്ന് തോന്നുന്നു..ഞാൻ നോക്കുമ്പോഴൊക്കെ അവൾക്കൊരു വെപ്രാളം ആണ്.. പേടിച്ചിട്ട് വിയർത്ത് കുളിക്കുന്നുണ്ടാവും...പേടിയോടെ അവളാ വാതിൽ തുറക്കുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്..

സിങ്കപ്പൂർ ഒക്കെ പഠിച്ചു വളർന്ന ആളാണ്.. റൂമിൽ ഒരാണും പെണ്ണും തനിച്ചായാൽ ഇതാണ് അവസ്ഥ.. അപ്പോഴൊക്കെ സ്വഭാവം മാറി തനി മലയാളി പെണ്ണ് ആവും..

\"എന്നെ പേടിയാണോ..\"

\"അല്ല...\"

\"പിന്നെന്തിനാ വാതില് തുറന്നത്..\"

\"അത്...അവിവാഹിതനായ ആണും പെണ്ണും ഒരുമിച്ചിങ്ങനെ ഒരു മുറിയിൽ... അങ്ങനെയൊന്നും പാടില്ല..\"

\"വിവാഹിതനായാൽ നിൽക്കാവോ..\" എന്റെ പരിഹാസചുവയുള്ള ചോദ്യം കേട്ടപ്പോൾ അവൾ മറുപടി തരാതെ റൂമിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു..

\"പൊന്നൂ...\"


തുടരും..



ആർദ്ര

ആർദ്ര

4.8
1712

പാർട്ട്‌ 10കളിയാക്കുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു.. അതാണ് ഒന്നും പറയാതെ പോവാൻ തുടങ്ങിയത്..പെട്ടെന്ന് പൊന്നു എന്ന വിളി കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലോടിയെത്തി.. എന്നെ അങ്ങനെ വിളിക്കാൻ ഒരാൾ മാത്രമേ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ...ചന്തു ഏട്ടൻ..അത്ഭുതത്തോടെ ഞാൻ ധ്രുവൻ സാറിനെ നോക്കി..\"നിനക്ക് ഇനിയുമെന്നെ മനസ്സിലായില്ലേ പൊന്നു..\" ഉത്തരമില്ലാതെ ഞാൻ ഡ്രാക്കുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..മുൻപ് പലപ്പോഴും ഞാൻ കാണാൻ ആഗ്രഹിച്ച മുഖം ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ എന്റെ മുന്നിൽ...എനിക്ക് പറയാൻ വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല..\"വർഷങ്ങൾക്ക് മ