Aksharathalukal

സ്വന്തം തറവാട് 41



\"എന്നെങ്കിലുമൊരിക്കൽ സത്യം പുറത്തുവരുകയും നന്ദേട്ടനെ തള്ളിപ്പറഞ്ഞവർ നന്ദേട്ടനോട് മാപ്പ് പറയുകയും ചെയ്യുമെന്നും അറിയാമായിരുന്നു... എന്നിട്ടും ഞാനിതിന് കൂട്ടുനിന്നത് നന്ദേട്ടൻ എല്ലാവരുടേയും മുന്നിൽ തലയുയർത്തി വലിയവനായി നിൽക്കണമെന്ന ആഗ്രഹംകൊണ്ടാണ്... \"

\"ഇത് ഒരുതരം ഈഗോ ആണ്... സാരമില്ല എല്ലാവരും എന്നെ സംശയിച്ചതിനേക്കാളും കൂടുതൽ എന്നെ വേദനിപ്പിച്ചത് നീയെന്നെ സൗശയിച്ചു എന്നറിഞ്ഞപ്പോഴാണ്... എനിക്ക് പറയാനുള്ളതുപോലും കേൾക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ നീയെന്നെ അത്രയേറെ വെറുത്തുപോയി എന്നുതോന്നി...\"

\"എന്റെ നന്ദേട്ടനെ ഞാൻ വെറുക്കുമോ... എനിക്കറിയാം ഈ മനസ്സ്... ഈ മനസ്സിൽ എന്റെ സ്ഥാനവും അറിയാം... ഇന്നും ഇന്നലേയുമല്ല അതെനിക്കറിയുന്നത്... കുഞ്ഞുനാള്മുതൽ ഈ മനസ്സിനകത്ത് കയറിയവളാണ് ഞാൻ... അങ്ങനെയുള്ള നന്ദേട്ടനെ എനിക്ക് മറക്കാൻ പറ്റുമോ...\"
പെട്ടന്ന് നന്ദൻ അവളെ ചേർത്തുപിടിച്ച് താനടിച്ച കവിളിൽ ചുണ്ടമർത്തി...

\"നിനക്ക് വേദനിച്ചോ... \"

\"ഉം വേദനിച്ചു വേദനിക്കാതിരിക്കുമോ അങ്ങനെയുള്ള അടിയല്ലേ തന്നത്... പക്ഷേ ഈ ചുണ്ട് അവിടെയമർന്നപ്പോൾ എല്ലാവേദനയും മാറി... അല്ലെങ്കിലും എനിക്കിത് ആവിശ്യമായിരുന്നു... നന്ദേട്ടന്റെ മനസ്സ് ഞാൻ വേദനിപ്പിച്ചില്ലേ അതിന് എനിക്കിത് ആവിശ്യമായിരുന്നു...\"
നന്ദനവളെ കൂടുതൽ ചേർത്തുപിടിച്ചു... സുരക്ഷിതമായ കരങ്ങളിലെന്നപോലെ അവളവന്റെ നെഞ്ചിൽ മുഖമമർത്തി നിന്നു.... കുറച്ചുനേരം അങ്ങനെ നിന്നതിനുശേഷം രണ്ടുപേരുംകൂടി പുറത്തേക്ക് നടന്നു... ആ സമയം ശ്രീധരമേനോനെ പൊരിക്കുകയായിരുന്നു പ്രസന്ന...

\"എന്നാലും നിങ്ങൾ ഇത്രവലിയ ചതിയനാണെന്ന് അറിഞ്ഞിരുന്നില്ല... എന്നോട് ഒരുവാക്ക് നിങ്ങൾക്ക് പറയാമായിരുന്നു... വയസ്സായില്ലേ... ഞാനിപ്പോൾ ഒന്നിനും കൊള്ളാത്തവനായി തോന്നുന്നുണ്ടാകും... കുറച്ചുനാൾവരെ ഒരു ഇലയനങ്ങിയാൽ അതെന്നോട് പറയുമായിരുന്നു... ഇപ്പോൾ അതിന്റെ ആവിശ്യമില്ല എന്നു തോന്നിയോ...അച്ഛനും മോൾക്കും ഇപ്പോൾ ഞാനൊരു ബാധ്യതയായി മാറിയിട്ടുണ്ടാകും...\"

\"എന്റെ ഭാര്യേ നീ എഴുതാപ്പുറം വായിക്കല്ലേ... എന്റെ ജീവിതത്തിൽ നീയറിയാത്ത എന്തെങ്കിലുമുണ്ടോ... പക്ഷേ ഇത് മനപ്പൂർവം പറയാതിരുന്നതാണ്... കാരണം നിന്റെ മനസ്സിൽ കളങ്കമില്ല എന്നെനിക്കറിയാം അതുകൊണ്ടാണ്... അതുമൂലം നിന്റെ മനസ്സിൽ ഒന്നും നിൽക്കില്ല... നീയത് അപ്പോൾത്തന്നെ നിന്റെ ഏട്ടനേയും സുലോചനയേയും വിളിച്ചുപറയും... നിന്നെപ്പോലെത്തന്നെയല്ലേ അവളും... ചൂടാറുന്നതിനുമുന്നേ അവൾ നന്ദനോടും പറയും... അതോടെ ഞങ്ങളുടെ പ്ലാൻ തകരും... അതുകൊണ്ടാണ് പറയാതിരുന്നത്...\"

\"അത് സമ്മതിച്ചു എന്നാൽ ഞങ്ങളോടെങ്കിലും പറയാമായിരുന്നു... \"
കിരൺ പറഞ്ഞു...

\"മിണ്ടരുത് നീ... നിന്നെയൊക്കെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... ആരോ പറഞ്ഞതിന്റേയും ഒരു ഫോട്ടോ കിട്ടിയതിന്റേയും പേരിൽ നീയൊക്കെ അവനെ അവിശ്വസിച്ചവരാണ്... ആ നിന്നോടൊക്കെ ഇത് പറയണമായിരിക്കുമല്ലേ... \"
നന്ദനും വേദികയും വരുന്നതുകണ്ട് അവർ സംസാരം നിർത്തി... പെട്ടന്ന് കിരണിന്റെ കണ്ണിൽ വേദികയുടെ കവിൾ ചുവന്നതും കൈവിരൽപ്പാടും കണ്ടു....

\"എന്താടീ നിന്റെ മുഖം ചുവന്നിരിക്കുന്നത്... അവനോട് കിട്ടിയല്ലേ... നന്നായിട്ടുണ്ട്... ഇത് ഞങ്ങൾ തരേണ്ടതാണ്... ഇവൻ നിന്നെ തല്ലിയതിൽ ഞങ്ങൾക്ക് ഒരു കുറ്റബോധവുമില്ല... ഇതുപോലെ ഞങ്ങൾക്കും ഒന്ന് കിട്ടണമായിരുന്നു... അതിന് ആരും തയ്യാറായില്ല... ഉണ്ടായിരുന്ന ആൾ മറ്റൊരു നാടകത്തിന്റെ അണിയറയിലായിരുന്നല്ലോ... അയാൾക്കും ഇതുപോലൊന്ന് അത്യാവിശ്യമായിരുന്നു... പക്ഷേ എന്തുചെയ്യാനാണ്... അയാളേക്കാളും മുതിർന്നവർ ഇവിടെ ഇല്ലാതെപ്പോയല്ലോ...\"

\"എടാ കഴുവേറീ... വന്നുവന്ന് തന്തയുടെ നെഞ്ചിലേക്കായോ കയറ്റം... എടാ അങ്ങനെ ഞാനും ഇവളും കളിച്ചതുകൊണ്ടാണ് ഇന്നിവൻ നാലാളറിയുന്ന ബിസിനസ്മാനാവാൻ പോകുന്നത്... അല്ലാതെ നിന്നെയൊക്കെപ്പോലെ ബുദ്ധിയില്ലാതെയായില്ല...\"

\"അയ്യോ ഞങ്ങൾ പാവങ്ങൾ... ഇദ്ദേഹത്തെപ്പോലെ കുരുട്ടുബുദ്ധിയൊന്നും ഞങ്ങൾ പഠിച്ചിട്ടില്ല....\"
അതുകേട്ട് നന്ദനും വേദികയും ചിരിച്ചു...\"

\"ഹാവൂ കുറച്ചുദിവസത്തിനുശേഷം എന്റെ അനിയത്തി സന്തോഷവതിയായല്ലോ...അതുമതി...\"

\"എന്നാൽ ഞാൻ ഇറങ്ങുകയാണ്... രണ്ടുപേരെക്കൂടി ക്ഷണിക്കാനുണ്ട്... \"

\"എടാ ഒന്നും കഴിക്കാതെയാണോ പോകുന്നത്... നീയിരിക്ക് ഞാൻ ചായയെടുക്കാം...\"
പ്രസന്ന പറഞ്ഞു...

\"ഇപ്പോൾ വേണ്ട അപ്പച്ചീ പിന്നെയാകാം... എന്നാൽ ഞാൻ  നടക്കട്ടെ... നന്ദൻ പുറത്തേക്ക് നടന്നു... വഴിയേ വേദികയും നടന്നു... തന്റെ ബൈക്കിൽ കയറി അത് സ്റ്റാർട്ട് ചെയ്ത് നന്ദൻ വേദിയെ നോക്കി...\"

സോറി വേദികാ... ആ സമയത്ത് നീയുംകൂടി എന്നെ കുരങ്ങ് കളിപ്പിക്കുകയാണ് എന്നറിഞ്ഞപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല... \"

\"സാരമില്ല നന്ദേട്ടാ... ഇത് ഞാൻ അർഹിച്ചതാണ്... ഇനി അതിന്റെ പേരിൽ മനസ്സ് വിഷമിപ്പിക്കരുത്... പിന്നെ എനിക്കൊരാഗ്രഹമുണ്ട്... നാളെ നന്ദേട്ടന് മറ്റെന്തെങ്കിലും പരിപാടിയുണ്ടോ... \"

\"മറ്റന്നാൾ ഓഫീസ് തുറക്കുകയല്ലേ അതിന്റെ ചില കാര്യങ്ങളുണ്ട്... എന്താ ചോദിക്കാൻ കാരണം... \"

\"ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചതാണ്...\"

\"നീ കാര്യം പറയെടോ... പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ നമുക്ക് നോക്കാം...\"

\"അത് നാളെ കുറച്ചുസമയം എനിക്ക് നന്ദേട്ടനെ ഒറ്റക്ക് കിട്ടുമോ... എന്റേതായിമാത്രം... ബുദ്ധിമുട്ടാണെങ്കിൽ വേണ്ടട്ടോ... ഞാനെന്റെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ..\"

\"അതാണോ ഇത്രവലിയ കാര്യം... എന്റെ പെണ്ണിന്റെ ആഗ്രഹം നിറവേറ്റിയില്ലെങ്കിൽ പിന്നെയെന്താണ് നിറവേറ്റുക... എനിക്ക് ഉച്ചക്കുശേഷം ചെയ്യാനുള്ള പണികളേയുള്ളൂ... അതുവരെ നിന്റെ കൂടെ ഞാനുണ്ടാകും പോരേ...\"
വേദിക സന്തോഷത്തോടെ തലയാട്ടി... അവളോട് യാത്രപറഞ്ഞ് നന്ദൻ അവിടെനിന്നും പോന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️

\"രാജശേഖരാ നീ പോയിട്ടെന്തായി... നിന്നെ കണ്ടപ്പോൾ മേനോന്റെ പ്രതികരണം എന്തായിരുന്നു... \"
സുധാകരൻ ചോദിച്ചു

എന്ത് പ്രതികരണം... എന്നെ കണ്ടപ്പോൾ അയാൾ ഒന്നുഞെട്ടി എന്നത് സത്യമാണ്... പക്ഷേ അതുകഴിഞ്ഞ് അയാൾക്ക് ഒരു കുലുക്കവുമില്ല... അയാൾ പറയുന്നത് എന്റെ ചേച്ചിക്ക് അങ്ങനെയൊരിഷ്ടമുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ലപോലും... അതിനുമുമ്പേ ഇപ്പോഴത്തെ ഭാര്യയെ ഇഷ്ടപ്പെട്ടിരുന്നു എന്ന്... അതറിഞ്ഞ സമയത്ത് ചേച്ചിയെ പറഞ്ഞ് മനസ്സിലാക്കിയെന്നും പറഞ്ഞു... ഇപ്പോൾ അയാൾ പറയുന്നത് ചേച്ചി ഈ കാര്യത്തിൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ്... ഓരോന്ന് പറഞ്ഞ് എന്നെ വിഡ്ഢിയാക്കാൻ നോക്കുകയാണ് അയാൾ...\"

\"അതൊക്കെ അയാളുടെ അടവാണ്... മക്കളുടെ മുന്നിൽ നല്ലപിള്ള ചമയാൻ... പക്ഷേ അയാൾ ഭൂലോക ചെറ്റയാണ്... നിന്റെ ചേച്ചിയെ കണ്ണും കയ്യും കാണിച്ച് മയക്കി ചതിച്ചു... അതിനുശേഷം ഞാൻ ഇഷ്ടപ്പെട്ട പെണ്ണിനെ കറക്കിയെടുത്ത് ജീവിതസഖിയാക്കി... അന്നേരം ആരും സംശയിക്കില്ലല്ലോ... മറ്റുള്ളവരുടെ മുന്നിൽ അയാൾ മാന്യൻ... ഞാൻ സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ചു... പക്ഷേ നഷ്ടപ്പെട്ടത് നിനക്കും എനിക്കുമാണ്... നിന്റെ ചേച്ചിയെ സ്നേഹിച്ചതിനുശേഷം തന്റെ ആവിശ്യം കഴിഞ്ഞപ്പോൾ കരിവേപ്പിലപോലെ വലിച്ചെറിഞ്ഞു... അതിൽ മാനം പോയ പ്രയാസത്തിൽ അവർ ആത്മഹത്യചെയ്തു... പിന്നീട് ഒന്നുമറിയാത്തവനെപ്പോലെ ഞാൻ ഇഷ്ടപ്പെട്ട പെണ്ണിനെ സ്നേഹിച്ച് നാട്ടുകാരുടെ മുന്നിൽ ആചാരപ്രകാരമെന്നോണം വിവാഹവും കഴിച്ചു... പുതുശ്ശേരി തറവാട്ടുകാരുമായുള്ള ബന്ധമായതുകൊണ്ട് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല പറമ്പത്തുകാർക്ക്... അവർക്കനുസരിച്ച ബന്ധമായിരുന്നില്ലേ അത്... അന്ന് ഞാനോ.. ഒന്നുമില്ലാത്തവൻ... ആ വാശിയാണ് എന്നെ ഇന്നീ നിലയിലെത്തിച്ചത്... അതിനുവേണ്ടി പല തിരിമറികളും ഞാൻ ചെതിട്ടുണ്ട്... അതേ വാശി തന്നെയായിരുന്നു എന്റെ മകളെ ആ തറവാട്ടിൽ എത്തിക്കുക എന്നത്... അതിൽ ഞാൻ വിജയിച്ചു... പക്ഷേ എന്റെ മകളുടെ മനസ്സ് ഞാൻ കണ്ടില്ല... അതുകൊണ്ടെന്തായി എന്റെ വിജയം അതൊരു തോൽവിയുടെ മുന്നോടിയായിരുന്നു എന്നറിഞ്ഞില്ല... അത് കൂടുതൽ സങ്കീർണ്ണമാക്കി എന്റെ മോൻ.. ശരിയാണ് അവനെ കൂടുതൽ ലാളിച്ചു... അവൻ ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ചു... അവിടെയാണ് എനിക്ക് പിഴച്ചത്... പക്ഷേ ഞാൻ വിടില്ല... പുതുശ്ശേരിയിലെ പുതുതലമുറയുടെവരെ നാശം കാണാതെ എനിക്ക്  മനഃസമാധാനമുണ്ടാകില്ല... അതിന് എന്റെ മകൻ പുതുശ്ശേരിയെ ഏക പെൺതരിയെ വിവാഹം കഴിക്കണം... അത് ചതിപ്രയോഗത്തിലൂടെയാണെങ്കിൽ അങ്ങനെ അല്ലെങ്കിൽ ആരെ തീർത്തിട്ടാണെങ്കിലും അങ്ങനെ... അതിനുവേണ്ടിയാണ് ഞാൻ നിന്നെ വിളിച്ചുവരുത്തിയത്... നിന്റെ പ്രതികാരവും എന്റെ പ്രതികാരവുമാകുമ്പോൾ അത് തടുക്കാൻ അവർക്കാകില്ല... ഇവിടുത്തെ എസ്ഐ വരെ അവരുടെ കൂടെയാണ്... അതുകൊണ്ട് ഇനി നമ്മുടെ നീക്കം നമ്മൾമാത്രമല്ലാതെ ഒരീച്ചപോലും അറിയരുത്... അത് പ്രദീപാണെങ്കിൽപോലും... സമയമാകുമ്പോൾ മാത്രം ഈ കാര്യം അവനും ജലജയും അറിഞ്ഞാൽ മതി... \"

അതളിയൻ എനിക്ക് വിട്ടേക്ക്... അളിയന്റെ ആഗ്രഹം ഞാൻ നിറവേറ്റും...  പിന്നെ ഇന്ന് കോടതിയിൽവച്ച്  ആ എസ്ഐയുടെ കൂടെ ഒരുത്തനെ കണ്ടില്ലേ... അത് മേനോന്റെ മകനാണോ... \"

\"അവനോ... അവനാണ് ഏറ്റവും വലിയ തലവേദന... അത് മേനോന്റെ മകനല്ല... അവനാണ് മേനോന്റെ മകളെ വിവാഹം ചെയ്യാൻ പോകുന്നവൻ... അവളുടെ മുറച്ചെറുക്കൻ... ചെറുപ്പത്തിലേ ഉറപ്പിച്ചു വച്ച ബന്ധമാണ്... പ്രദീപ് ഒരിക്കൽ അവനുമായി മുട്ടിയതാണ്... എന്നിട്ടെന്തുകാര്യം കിട്ടാനുള്ളത് അവനോട് വാങ്ങിച്ച് പോന്നവൻ... എല്ലാമൊന്ന് കഴിയട്ടെ... അവനുള്ളത് ഞാൻ കൊടുത്തോളാം...

\"ഓ അപ്പോൾ അവനാണ് ആ കക്ഷിയല്ലേ... പക്ഷേ അളിയൻ പറഞ്ഞതുപോലെ അവനെ മെരുക്കുന്നത് അത്രയെളുപ്പമുള്ള പണിയാണെന്ന് തോന്നുന്നില്ല... ഞാനിവിടെനിന്ന് പോരുമ്പോൾ അവനവിടെയെത്തിയിരുന്നു... എന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ കണ്ടത് വെറുമൊരു അപരിചിതന്റെ മുഖമല്ലായിരുന്നു... എന്തോ മനസ്സിലുറപ്പിച്ചതുപോലെയാണെന്ന് എനിക്കുതോന്നി... അവനെ സൂക്ഷിക്കുന്നത് നല്ലതാണ്... പണി ഏതുഭാഗത്ത്നിന്നാണ് വരുന്നതെന്ന് അറിയില്ല... \"


തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 42

സ്വന്തം തറവാട് 42

4.7
6457

\"ഞാനിവിടെനിന്ന് പോരുമ്പോൾ അവനവിടെയെത്തിയിരുന്നു... എന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ കണ്ടത് വെറുമൊരു അപരിചിതന്റെ മുഖമല്ലായിരുന്നു... എന്തോ മനസ്സിലുറപ്പിച്ചതുപോലെയാണെന്ന് എനിക്കുതോന്നി... അവനെ സൂക്ഷിക്കുന്നത് നല്ലതാണ്... പണി ഏതുഭാഗത്ത്നിന്നാണ് വരുന്നതെന്ന് അറിയില്ല... \"\"നീ പറയുന്നത് തള്ളുന്നില്ല... ആ എസ്ഐ വിശാഖിന്റെ കൂട്ടുകാരനാണവൻ... ഒരുകണത്തിന് പറയുകയാണെങ്കിൽ അവന്റെ ബുദ്ധിയായിരിക്കും എസ്ഐ ഈ കാണിച്ചുകൂട്ടുന്നതിന്റ പിന്നിലെന്നാണ് തോന്നുന്നത്... എല്ലാമൊന്ന് കഴിയട്ടെ അവന് നല്ലൊരു പണി കൊടുക്കുന്നുണ്ട്...  ഇപ്പോൾ അവനൊരു ബിസിനസ് തുടങ്ങാനുള്ള തയ്യാറെപ്