Aksharathalukal

ഈ പുഴയും കടന്ന് ...

അവരുടെ യാത്ര നീളുകയാണ് ...
 കടുത്ത ക്ഷീണം താങ്കളെ ബാധിക്കുന്നുണ്ട്. എന്നാൽ അവർക്ക് അവരുടെ ലക്ഷ്യത്തിൽ എത്തിയേ മതിയാവും കാരണം ഈ യാത്ര അവളുടെ പ്രണയത്തിനു വേണ്ടിയാണ്. ഇടയ്ക്ക് പ്രിയയ്ക്ക് തൻറെ ശരീരം കുഴയുന്നതുപോലെ തോന്നും .
തൻറെ ആത്മസുഹൃത്ത് രവിയുടെ കരുതൽ ആണിപ്പോൾ ഏക ആശ്വാസം .
ഓരോ നിമിഷവും തൻറെ പ്രണയത്തിൻറെ അടുത്തെത്തുക എന്ന ലക്ഷ്യമേ അവൾക്കുണ്ടായിരുന്നു.
 യാത്രയിൽ തനിക്ക് നേരിടേണ്ടിവന്നു പ്രതിസന്ധികൾ ഒന്നും ചെറുതായിരുന്നില്ല. രവി ...സൗഹൃദത്തിൻറെ നിഷ്കളങ്കമായ ഭാവം ഈ ലോകത്ത് ഇപ്പോഴും അവശേഷിക്കുന്നു എന്ന് കാണിച്ച ഒരാൾ ... അവന്റെ സ്നേഹം താൻ നിരസിച്ചു  ഒരു സുഹൃത്തായി കാണാനെ ഇനിയും തനിക്ക് സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ നിമിഷം ... അവന്റെ ഹൃദയത്തിൽ താൻ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചുവോ?
 ഇന്നും ആ മുറിവുകളിൽ  രക്തമുറയുന്നുണ്ടോ? ആ മുറിവുകളുടെ നീറ്റൽ കൊണ്ടാണോ തനിക്ക് സംരക്ഷണവുമായി ഈ യാത്രയിൽ തന്നെ അനുഗമിക്കുന്നത് .
അവൻ പറഞ്ഞത് ശരിയാണ് ഒരു പെൺകുട്ടിക്ക് ഇന്ന് ഈ ലോകത്ത് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാൻ പറ്റുമോ എന്നത് സംശയമാണ് അതും ഈ പുഴയും കാടും കടന്നുള്ള യാത്ര . അവൻറെ അടുത്ത് അവളുടെ  അഭി .....പെട്ടന്നാണ് രവിയുടെ ശബ്ദം  ചെവിയിലേക്ക് ആഴ്ന്നിറങ്ങിയത് പ്രിയ .
താൻ തന്നുടെ ചിന്തകളുടെ ലോകത്തിൽ നിന്നും ഞെട്ടി ഉണർന്നു
\"എന്തു പറ്റി ടാ !\"
\" അവൻ .....\"
 അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി \"അവൻറെ അടുത്തേക്കല്ലേ നമ്മൾ പോകുന്നത് ?നീ എനിക്ക് വാക്ക് തന്നിരുന്നു നീ കരയില്ല എന്ന് നീ മറന്നുവോ ?\"
തന്നിലെ ഓർമ്മകൾ തന്നെ  കീറിമുറിക്കുന്നുവെന്നും പറയണം എന്ന് അവൾക്ക് തോന്നി .പിന്നെ വേണ്ട എന്തിനു വെറുതെ .....
 ഈ കാട്ടിൽ അവൻറെ ഏറെ പ്രിയപ്പെട്ട സ്ഥലം ആ മരമായിരുന്നു ആ മരത്തണലിൽ ഞങ്ങൾ വിരിയിച്ച പ്രണയത്തിൻറെ പുഷ്പങ്ങൾ അവിടെ ഇന്നും ഉണ്ടാകുമോ ഈ പുഴ ...
അവൾ ഓർത്തു അന്ന് താൻ ചോദിച്ചു \"എന്നോട് ഉള്ള സ്നേഹം എന്നെങ്കിലും ഇല്ലാതാകുമോ ?! \"
 ഒരു കള്ളച്ചിരിയോടെ പറഞ്ഞു
\" പ്രിയ കണ്ടോ ഇതിന്റെ ഒഴുക്ക് നിലക്കുന്ന ദിവസം നമ്മുടെ പ്രണയവും നിലക്കും ...\"

\" പോടാ ഞാൻ കാര്യമായിട്ട് ചോദിക്കുന്നത്. \"

\" ഞാനും കാര്യമായിട്ട് പറഞ്ഞതാ ഇതിൻറെ ഒഴുക്ക് നിലക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് അതുപോലെതന്നെ നമ്മുടെ പ്രണയം ഒരു ഒഴുകും .....\"
 ഇവിടേക്ക് അവൻ ഇടയ്ക്കിടെ തന്നെ കൊണ്ടുവരാറുണ്ട് കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവൻ ഇവിടെ അതല്ലേ ഇപ്പോൾ അവൻ ഇവിടെ തന്നെ .....

 രവി പ്രിയയുടെ കരം പിടിച്ചു
\" വാ ഈ പുഴ നമുക്ക് കടക്കേണ്ട ?
ഈ പുഴയോ ഞങ്ങളുടെ പ്രണയത്തിൻറെ ഒഴുക്കിനെ ഞാൻ ഇങ്ങനെ കിടക്കും അവൾ ചിന്തിച്ചു. പിന്നെ മൗനമായി അനുവാദവും നൽകി ഉള്ളിൽ ഓർമ്മകൾ പെരുകുന്നു അത് തന്നെ അസ്വസ്ഥമാക്കുന്നുണ്ട്

 മുന്നിലേക്ക് പ്രിയ നോക്കി അതെ ആ മരം അവിടെ പൂത്തുനിൽക്കുന്നു പുഷ്പങ്ങൾ നിറഞ്ഞു കൊഴിയുന്നു താഴെ അവൻ കിടക്കുന്നു അത് അവൻറെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു അവൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല അവനെ കാണാനുള്ള യാത്ര സഫലമായിരിക്കുന്നു തന്റെ അഭിയെ ... അടക്കം ചെയ്ത ഈ ഭൂമിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് ഇനി വരുവാൻ പറ്റുമോ എന്ന് അറിയില്ല അവൾ ആ ഭൂമിയിൽ കൈവെച്ചു അവൻറെ സ്പന്ദനം അവൾ അറിയുന്നുണ്ടോ പെട്ടെന്നൊരു കാറ്റ് അവിടെ പുഷ്പങ്ങൾ അവളിൽ പെയ്തു .
രവി തോളിൽ കൈവച്ചു 
\"വാ പ്രിയ ...ഇനിയും വരാമല്ലോ. ഞാനുണ്ട് കൂടെ നിൻറെ ഒരു നല്ല സുഹൃത്ത് അഭി നിന്നെ വിട്ടു പോകില്ല \"
 പ്രിയ എഴുന്നേറ്റു ആ പുഴയിലേക്ക് നടന്നു \"ഞങ്ങളുടെ പ്രണയം ഇപ്പോഴും . ഒഴുകുന്നുവല്ലേ രവി .....\"
ഈ പുഴയും കടന്നു ഞാൻ വരും എൻറെ അഭിക്ക്  വേണ്ടി ....
ഇവിടെ അവളുടെ കണ്ണുനീരും പുഴയിൽ അലിഞ്ഞൊഴുകുന്നുണ്ടായിരുന്നു.


 അവൾ ഉറക്കെ പറഞ്ഞു
\" വരും ഞാൻ ഈ പുഴയും കടന്നു ......