Aksharathalukal

പ്രണയനിലാവ്💙

💞പ്രണയനിലാവ്💞

*part 3*

                                        
(വിച്ചു)

\"എന്റെ മേത്ത്ന്ന് എണീറ്റ് പോടി കുരുട്ടേ...\"(റിച്ചു)

\"യുവർ സ്വീറ്റ് നെയിം പ്ലീസ്..\"(നന്ദു)

\"എന്താന്ന്..\"(റിച്ചു)

\"യുവർ സ്വീറ്റ് നെയിം പ്ലീസ്ന്ന്..\"(നന്ദു)

\"എന്താ...\"(റിച്ചു)

\"ടാ ക്ണാപ്പാ അന്റെ പേരെന്താന്ന് ..😤\"(നന്ദു)

\"അതല്ലേടീ അനക്ക് ഞാൻ നേരത്തെ പറഞ്ഞ് തന്നത്...പിന്നെ ഇയ്യ് അത് ഒന്നൂടെ അങ്ങേരോട് പോയി ചോയിക്കണോ...\"(അപ്പു)

വൗവ്...സുബാഷ്..സുബാഷ്...അത് കേട്ടതും നന്ദു അപ്പൂനെ പല്ല് കടിച്ചൊന്ന് നോക്കി അപ്പുവാണെങ്കിൽ ക്ലോസ്സ് അപ്പിന്റെ പരസ്യവും കാണിച്ച് നിക്കുന്നു...

\"അതിനിക്ക് ഇഷ്ടപ്പെട്ടു...കൊട് കൈയ്യ്..\"

ഞാൻ അങ്ങനെ പറഞ്ഞതും അപ്പു കുറച്ച് വെയിറ്റ് ഒക്കെ ഇട്ട് ഈ സ്ഥാനാർത്തികൾ റോട്ടിലൂടെ ജീപ്പിൽ വോട്ട് ചോയ്ക്കാൻ പോവുമ്പൊ കൈവീശി കാണിക്കില്ലേ അത് പോലെ എല്ലാരേയും നോക്കി ഒന്ന് കൈയ്യ് വീശി കാണിച്ചിട്ട് എനിക്ക് കൈയ്യ് തന്നു..

\"എന്ത് പ്രഹസനമാണ് സജി...\"

ഞാൻ അപ്പൂന്റെ ചെവിയിൽ പോയി ചോയിച്ചതും...

\"കെടക്കട്ടെടാ ഒരു വെയിറ്റിന്..അതുകൊണ്ട് എനിക്ക് വല്ല്യ ചെലവൊന്നും ഇല്ലല്ലോ ..\"(അപ്പു)

\"oh I see... 😌 യു കണ്ടിന്യു...\"

\"തേങ്ക്യൂൂൂ...😌\"(അപ്പു)

എന്ന് അപ്പു ജയന്റെ സ്റ്റയിലിൽ പറഞ്ഞതും ഞാൻ തിരിച്ച് അതേ സ്റ്റയിലിൽ...

\"വെൽക്കംം...😌\"

എന്ന് പറഞ്ഞ് കൈയ്യ് എടുത്ത് അപ്പൂന്റെ തോളിൽ വെച്ചതും...

\"പ്ഫാാാ...\"

എന്നൊരു അലർച്ച കേട്ടപ്പൊ പെട്ടെന്നുള്ള ഞെട്ടലിൽ വെച്ച കൈയ്യ് അതിനേക്കാൾ സ്പീഡിൽ താഴെ എത്തി...ഇതെവിടുന്നാ പട്ടി കൊരക്കുന്ന പോലെുള്ള ഈ അലർച്ച എന്ന് നോക്കിയപ്പൊ റിച്ചുവും നന്ദുവും കൂടെ നിലത്ത് കിടന്ന് പൊരിഞ്ഞ തല്ല്...

\"നീ എണീറ്റ് പോണുണ്ടൊ ഇല്ലയോ...😬\"(റിച്ചു)

\"ഇല്ലെങ്കിൽ..😏\"(നന്ദു)

അത് പറഞ്ഞ് കഴിഞ്ഞതും റിച്ചു നന്ദൂനെയും കൊണ്ട് നിലത്തൂന്ന് ഒന്ന് മറിഞ്ഞ് കിടന്നു...ഇപ്പൊ നന്ദു താഴെയും റിച്ചു നന്ദൂന്റെ മോള്ളും..

\"അയ്യോ...ടാ പിശാശേ എണീറ്റ് പോടാ അവിടുന്ന്..എന്തൊരു മുടിഞ്ഞ വെയീറ്റാടാ പട്ടി നിനക്ക്...എണീക്കെടാ മാക്കാനേ....\"(നന്ദു)

\"ഇപ്പൊ മനസ്സിലായോ ഒരാൾ ദേഹത്ത് കയറി കിടന്നാലുള്ള വെയിറ്റ് എത്രയാണെന്ന്...😏\"(റിച്ചു)

അതും പറഞ്ഞ് റിച്ചു എണീറ്റ് പോവാൻ നിന്നതും നന്ദു അവന്റെ കാല് പിടിച്ച് വലിച്ചു...അവൻ ദേ ഊരയും കുത്തി നിലത്ത് കിടക്കുന്നു..ഒന്ന് എണീക്കാൻ ശ്രമിച്ചതും കാല് സ്ലിപ്പായി പിന്നെയും വീണു...

\"ഇപ്പൊ മനസ്സിലായോ ഒരാള് ഊരയും കുത്തി വീണാൽ എണീക്കാനുള്ള പാട്...😏\"(നന്ദു)

\"എന്താ ഇവിടെ ചക്ക വീണ ഒരു സൗണ്ട്...\"(അഭി)

\"ചക്ക വീണതല്ല റിച്ചു വീണതാ...നീ എവടെയായിരുന്നു...ഇവിടെ നല്ല ഒന്നാന്തരം സീൻ നടക്കായിരുന്നു...\"(വിച്ചു)

\"ഞാൻ ഒന്ന് പുറത്ത് പോയതാ...\"(അഭി)

\"ആ..വാ..വാ..കഴിഞ്ഞിട്ടില്ല ബാക്കി കാണാം...\"(വിച്ചു)

\"ടീ..😠\"(റിച്ചു)

\"എന്തോ...🙈\"(നന്ദു)

\"നിനക്ക് എന്നെ ശെരിക്കും അറിയില്ല..😠\"(റിച്ചു)

\"അയ്ശെരി😀\"(നന്ദു)

\"ഏതാടാ ഇവള്...\"(റിച്ചു)

\"ഞാനാരാന്ന് എന്നോടല്ലെ ചോയ്ക്കണ്ടെ...അല്ലാതെ അവരോട് ചോയ്ച്ചിട്ട് എന്താ കാര്യം...\"(നന്ദു)

\"ടീ..നീ മിണ്ടരുത്..😠\"(റിച്ചു)

\"നീ പോടാ തെണ്ടി...ഞാൻ മിണ്ടും..😏\"(നന്ദു)

\"തെണ്ടി നിന്റെ മറ്റവൻ..😏\"(റിച്ചു)

\"യു കോൾ മൈ മറ്റവൻ..😤\"

അതും പറഞ്ഞ് നന്ദു കൈയ്യെത്തി ടേബിളിൽ ഇരുന്ന ഓറഞ്ച് ജ്യൂസ് എടുത്ത റിച്ചൂന്റെ മുഖത്തേക്ക് ഒഴിച്ചു...പക്ഷെ കറക്ട് സമയത്തിന് റിച്ചു മാറിക്കളഞ്ഞതും ആ ജ്യൂസ് നേരെ വന്ന് വീണത് എന്റെ മുഖത്തായിപ്പോയി...ഞാൻ കൈയ്യോണ്ട് മുഖം വടിച്ച് തുടച്ചു..കൊറച്ച് വായേലും ആക്കി നോക്കി...

\"ഇതെന്ത് ജ്യൂസാ...\"

\"ഓറഞ്ച് ജ്യൂസ്...\"(അപ്പു)

\"ഇതിൽ ആരാ പഞ്ചസാര ഇട്ടത്..\"

\"ഞാനാ..😁\"(നന്ദു)

\"ഞഞായി...എടി മൊണ്ണേ ഇത് പഞ്ചസാരയല്ലെടീ...ഉപ്പാടീ...\"

\" ആണോ.. സോറി മാറിപ്പോയതാ...😌\"(നന്ദു)

\"ടാ.. നീ പോയി ആ മുഖം കഴുകി വാ... മുഖത്ത് മൊത്തം ജ്യൂസാ..\"( അപ്പു)

\" ഏഹ്.. മുഖത്ത് മൊത്തം ആയോ... അപ്പൊ ഞാൻ ഇന്നലെ ഫേഷ്യൽ ചെയ്തതൊക്കെ പോയിക്കാണില്ലേ...😕\"

\" ഇണ്ടാവും\"(അപ്പു)

\"എടീ സാമദ്രോഹി... എന്റെ ഫേഷ്യൽ നീ കൊളാക്കിയല്ലേടീ..ഞാൻ കഷ്ട്ടപ്പെട്ട് മുഖം പോലും കഴുകാതെ കൊണ്ട് നടന്നാ..😤\"

അതും പറഞ്ഞ് ഞാൻ കൈയ്യിൽ കിട്ടിയ ആപ്പിൾ എടുത്ത് നന്ദുന്റെ നേരെ എറിഞ്ഞതു അവൾ റിച്ചുനെ പിടിച്ച് മുന്നിലേക്ക്  ആക്കി.. ആപ്പിൾ നേരെ അവന്റെ നെറ്റിയിൽ തന്നെ കൊണ്ടു..

സുബാഷ്..!!! ആരവിടെ ബി ജി എം ഇടു...
🎤 ഒടുവിലെ യാത്രക്കായിന്ന് പ്രിയ ജനമേ ഞാൻ പോവുന്നു... മെഴുതിരിയേന്തും മാലാഖ ജെറ്റ് പിടിച്ചിങ്ങെത്തിയല്ലോ🎤

\" ടാ..😤\"(റിച്ചു)

\" താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ  പരിതിക്ക് പുറത്താണ്.. അൽപ്പസമയത്തിന് ശേഷം വീണ്ടും വിളിക്കരുത്... ടൂ.. ടൂ..\"

അതും പറഞ്ഞ് ഞാൻ റിച്ചുനെ ഡൈനിംഗ് ടേബിളിന് ചുറ്റും ഇട്ട് ഓടിച്ചു...പെട്ടെന്ന് റിച്ചു ഒരു ഓറഞ്ച് എടുത്ത് എറിഞ്ഞതും ഞാൻ കുനിഞ്ഞു... ഓറഞ്ച് നേരെ പോയി ഞങ്ങളെ നോക്കി അവിടെ കിടന്ന് ചിരിച്ചോണ്ടിരുന്ന അപ്പുന്റെ വായേൽ ലാന്റായി...ഇത് കണ്ടതും സിദ്ധു അവളെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി... പേരെ പൂരം.. ഇനി നിങ്ങൾ കാണാൻ പോകുന്നത് തൃശൂര് പൂരത്തിന് അമിട്ട് പൊട്ടുന്നതാണ്.. വരൂ... കാണൂ.. ആസ്വധിക്കൂ...😌

\" ടാ തെണ്ടി.. നീ എന്തിനാടാ എന്നെ നോക്കി ചിരിച്ചത്..😬\"(അപ്പു)

\" എന്തെയ് എനിക്ക് നിന്നെ നോക്കി ചിരിച്ചുടെ..😏\"(സിദ്ധു)

\" ചിരിക്കണ്ട...😤\"(അപ്പു)

\" ഒഞ്ഞ് പോടി..😏\"( സിദ്ധു)

\"ടാ മരപ്പട്ടി..😬\"( അപ്പു)

\"നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്...😤\"(സിദ്ധു)

\" ഞാൻ ഇനിയും വിളിക്കും... മരപ്പട്ടി.. മരപ്പട്ടി.. മരപ്പട്ടി..😏\"( അപ്പു)

\"നീ പോടി ഈനാമ്പേച്ചി..\"( സിദ്ധു)

\"ടാ...😤\"( അപ്പു)

\" ടീ...😤\"(സിദ്ധു)

പിന്നങ്ങോട്ട് അവരുടെ വക അടിയും ഇടിയും ചവിട്ടും കുത്തും..മുടി പിടിച്ച് വലിക്കലും കാൽ പിടിച്ച് തിരിക്കലും...എല്ലാം കൂടി കണ്ട് ഞാനും നന്ദുവും ആണെങ്കിൽ കിടന്നും ഇരുന്നും ഒക്കെ ചിരിക്കുന്നു...നന്ദുവും റിച്ചുവും കൂടി തുടങ്ങിയ അടി അവസാനം സിദ്ധുവും അപ്പുവും ഏറ്റെടുത്തു...😂
അഭി അവന്റെ സ്ഥിരം കലാപരിപാടി തുടങ്ങി...പ്രോത്സാഹനം..😂

\"ആ അങ്ങനെ അടിക്ക്...അങ്ങനെ തന്നെ...അപ്പു അവന്റെ വലത്തേക്കാൽ പിടിച്ച് തിരിക്ക്...സിദ്ധു നീ അവളുടെ കൈയ്യ് പിടിച്ച് തിരിക്ക്...ഇനി രണ്ടാളും കൂടി മുടി പിടിച്ച് വലിക്ക്...ആ അങ്ങോട്ട് ആഞ്ഞ് വലിക്ക്...എനർജി ഇങ്ങോട്ട് പോരട്ടെ...\"(അഭി)

\"ഒന്ന് നിർത്തുന്നുണ്ടോ...😤\"(റിച്ചു)

റിച്ചു അലറിയതും എല്ലാരും സൈലന്റായി..അപ്പുവും സിദ്ധുവും അവനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു...

\"എന്താ ഇത്ര നാണം ഒരു ഉമ്മ താ..\"

ഏഹ്...ഇതെവിടുന്നാ...

\"ഹാ...ഒന്നിങ്ങ് താ...എന്റെ പൊന്നല്ലേ...താ...\"

ഇത്തവണ ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങള് എല്ലാവരും നോക്കിയപ്പൊ അവിടെ സോഫയിൽ കാർത്തിയും മാളുവും ഇരുന്ന് റൊമാൻസിക്കുകയാണ് സൂർത്തുകളേ...കാർത്തി മാളൂന്റെ മടിയിൽ കയറി കിടന്ന് ഉമ്മ ചോദിക്കുന്നു...ഇവടെ ലോക മഹായുദ്ധത്തിനേക്കാളും വലിയ യുദ്ധം നടന്നോണ്ടിരിക്കാ അപ്പോഴാ അവന്റെ ഒരു ഉമ്മ..😤

\"ഒരുമ്മ താടീ...പ്ലീസ്..\"(കാർത്തി)

\"നിനക്ക് ഞാൻ തന്നാ മതിയോടാ ഉമ്മ...😬\"(റിച്ചു)

അത് കേട്ടതും കാർത്തിയും മാളുവും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു...

\"ചേട്ടനെപ്പൊ വന്നു...ഞാൻ കണ്ടില്ലായിരുന്നു...😁\"(കാർത്തി)

\"നീ കാണില്ല...അവളോട് കുശുകുശുക്കല്ലായിരുന്നോ പിന്നെ എങ്ങനെ കാണാനാ...😬\"(റിച്ചു)

\"😁😁😁\"(കാര്ത്തി)

\"മതി മിണ്ടിയതും പറഞ്ഞതും ഒക്കെ എല്ലാരും വാ..ഫുഡ് കഴിക്കാ...എന്റെ വയറ്റീന്ന് കോഴി കൂവുന്നു...😁\"

\"എപ്പൊ നോക്കിയാലും തീറ്റ മാത്രെ ഉള്ളു അല്ലേ...\"(റിച്ചു)

\"ചെറുതായിട്ട്..😁\"

💞*______*______*______*______*______*______*💞

(അപ്പു)

\"എടിയേ..നടു വേദനിക്കുന്നുണ്ടോ..\"

ഞാൻ നന്ദൂന്റെ കാതിൽ ചെറുതായിട്ട് ചോദിച്ചതും അവളെന്നെ നോക്കി ഇളിച്ചു...

\"കൊഴപ്പല്ലടിയേ...😁\"

\"മ്മ്മ്മ്\"

\"ഇങ്ങേര് എന്തൊരു സാദനാടി..\"(നന്ദു)

\"അങ്ങേര് അങ്ങനെയാ..നീയത് വിട്ടേക്ക്\"

\"വിടാനോ..നോ വേ...ഇതിന് പകരായിട്ട് ഞാൻ അങ്ങേരെ വളച്ച് അങ്ങേരെ കെട്ടി എന്റെ പന്ത്രണ്ട് കുട്ടികളുടെ അച്ഛനാക്കും നോക്കിക്കൊ...\"(നന്ദു)

\"നിനക്ക് എത്ര കിട്ടിയാലും ഉളുപ്പില്ല അല്ലേ...\"

\"😁😁😁\"(നന്ദു)

\"ഇതെന്താ കഞ്ഞിയും ഉള്ളിക്കറിയുവോ...\"(സിദ്ധു)

സിദ്ധു അങ്ങനെ ചോയിച്ചതും ഞങ്ങള് രണ്ടാളും അങ്ങോട്ട് നോക്കി അവടെ ഡൈനിംഗ് ടേബിളിന്റെ ചുറ്റും ഇരുന്നു എല്ലാരും ഞങ്ങളെ നോക്കുന്നു...

\"അല്ല ചോറും ചിക്കൻ കറിയും..😁\"

\"എന്നിട്ട് ചിക്കനെവിടെ..\"(സിദ്ധു)

\"അതില്ലെ...കറിയുണ്ടാക്കുമ്പൊ ചിക്കൻ ഇടാൻ മറന്ന് പോയി...അപ്പൊ ഞങ്ങള് ചിക്കൻ വേറെ കുക്കറിലിട്ട് വേവിച്ചു...അത് മറ്റേ പാത്രത്തിലുണ്ട്...ആ ചിക്കൻ എടുത്തു കറിയിൽ മുക്കി തിന്നാ മതി..😁\"(നന്ദു)

\"മുക്കി തിന്നാൻ ഇതെന്തോന്നാടി ദോശയും ചമ്മന്തിയുമോ...🙄\"(വിച്ചു)

\"അങ്ങട് അഡ്ജസ്റ്റ് ചെയ്യ് പാക്കരാ..😁\"

\"അപ്പൊ ഈ കഞ്ഞിയോ...\"(കാർത്തിയേട്ടൻ)

\"അത് ചോറ് കൊറച്ച് കൂടുതൽ വെന്ത് പോയതാ..😁\"(നന്ദു)

\"ഇനിയിപ്പൊ എന്ത് ചെയ്യാനാ കിട്ടിയതും തിന്ന് പോവാം അതാ നല്ലത്...😬\"(സിദ്ധു)

💞*______*______*______*______*______*______*💞

(സിദ്ധു)

\"നമ്മക്ക് എല്ലാർക്കും കൂടി ഹോളിൽ കിടന്നാലോ...ഓരൊ കഥയൊക്കെ പറഞ്ഞ് ഉറങ്ങാ...\"(വിച്ചു)

\"ഞാൻ റെഡി..\"(അപ്പു)

\"ഞാനും..\"(മാളു)

\"ഞാനെപ്പഴേ റെഡി...\"(നന്ദു)

അങ്ങനെ എല്ലാരും ഹോളിൽ പായും വിരിച്ച് കിടന്നു..പിന്നെ ഇപ്പൊ ഞാൻ മാത്രം ആരെ നോക്കിക്കൊണ്ട് ഇരിക്കാന്നോർത്ത് ഞാനും കയറി കിടന്നു...അവരൊക്കെ ഓരോന്ന് പറഞ്ഞിരിക്കാ..ഞാനും അവര് പറയുന്നത് കാതോർത്തു...ഞാൻ കൂടുതൽ ശ്രദ്ധിച്ചത് അപ്പൂനെ ആയിരുന്നു...പണ്ട് കണ്ടതിനേക്കാൾ അവൾ ഒരുപാട് മാറിപ്പോയി...പക്ഷെ കുട്ടിക്കളിയിലും കുരുത്തക്കേടിലും  മാത്രം ഇന്നും അവൾ എന്റെ ആ പഴയ വാവാച്ചി തന്നെയാ..😘 അപ്പോഴാ എന്റെ കണ്ണ് അവളുടെ കാലിലെ പാദസരത്തിൽ ഉടക്കിയത്...അത് കണ്ടതും എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...\'അവളെന്നെ മറന്ന് പോയതാണോ..??അതോ അങ്ങനെ അഭിനയിക്കുന്നതാണോ..??അങ്ങനെ എന്നെ മറക്കാൻ അവൾക്കാവോ..??\' അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ എപ്പോഴൊ ഉറങ്ങിപ്പോയി...

💞*______*______*______*______*______*______*💞

(നന്ദു)

\"ഡാ വിച്ചു..ഒന്ന് വരുന്ന്ണ്ടോ..😤\"(സിദ്ധു)

\"വരുവാടാ...\"(വിച്ചു)

\"അഞ്ച് മിനിറ്റിനുള്ളിൽ നീ വന്നില്ലെങ്കിൽ ഞങ്ങൾ പോവും പറഞ്ഞേക്കാം...\"(സിദ്ധു)

രാവിലെ തന്നെ രജിസ്റ്റർ ഓഫീസിലേക്ക് പോവുന്ന തിരക്കിലായിരുന്നു ഞങ്ങൾ..എല്ലാരും ഒരുങ്ങി ഇറങ്ങിയിട്ടും വിച്ചൂന്  ഇതുവരെ ഇറങ്ങാനായില്ല...കല്ല്യാണപ്പെണ്ണ് വരെ റെഡിയായി...

\"വന്നു ഞാൻ😁..\"(വിച്ചു)

വിച്ചൂന്റെ കോലം കണ്ടതും ഞങ്ങളെല്ലാരും അവനെ വായും പൊളിച്ച് നോക്കി നിന്നു...റെഡ് ശൂസും പച്ച ഷർട്ടും മഞ്ഞ പാന്റും ബാലരമേന്റെ കൂടെ കിട്ടണ ത്രീ ഡി കണ്ണടയും പോരാത്തതിന് തലയാണെങ്കിൽ പശു നക്കിയത് പോലെയും...

\"നീ ഏത് പാടത്തേക്കാ..\"(അഭി)

\"ഞാൻ റജിസ്റ്റർ ഓഫീസിലേക്ക്😌...\"(വിച്ചു)

\"ആണല്ലോ...അല്ലാതെ പാടത്ത് കോലായിട്ട് നിക്കാനല്ലല്ലോ...\"(അഭി)

\"പോടെയ്..പോടെയ്...😏നിങ്ങള് വരുന്നുണ്ടേൽ വാ...ഞാൻ പോവാ..\"(വാച്ചു)

അതും പറഞ്ഞ് അവൻ വീട്ടീന്ന് ഇറങ്ങി പോയതും എന്തേലും ആവട്ടേന്ന് വിജാരിച്ച് ഞങ്ങളും പിന്നാലെ ഇറങ്ങി...റജിസ്റ്റർ ഓഫീസിൽ എത്തി കല്ല്യാണം ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും നേരം കുറേ ആയി... താലി കെട്ടുന്നതിന്റെ ഇടക്ക് കാർത്തി മാളൂന് ഒരു ഉമ്മയും കൊടുത്തു...

\"അപ്പൊ നിങ്ങൾ മൂന്ന് പേരും ഹോസ്റ്റലിലേക്ക് പോവല്ലേ...\"(കാർത്തിയേട്ടൻ)

\"അയ്യടാ..കൊറച്ചൂടെ കഴിഞ്ഞിട്ടെ ഞങ്ങള് പോണുള്ളൂ...അതുവരെ നമ്മക്ക് ആ പാർക്കിലൊക്കെ ഒന്ന് ചുറ്റിയടിച്ച് വരാം...\"(അപ്പു)

അപ്പു അവടെ അടുത്തുള്ള പാർക്കിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..

\"അത് ന്യായം...ഇക്കാര്യത്തിൽ ഞാൻ അപ്പൂന്റെ കൂടെയാ...\"(സിദ്ധു)

\"പിന്നല്ല...നമ്മക്ക് പൊളിക്കാ..😉\"(അപ്പു)

\"അതെന്നെ വാ...\"(സിദ്ധു)

അതും പറഞ്ഞ് അപ്പുവും സിദ്ധുവും തോളിൽ കൈയ്യിട്ടോണ്ട് പാർക്കിലേക്ക് നടന്നു...

\"ഇവര് തന്നെയാണോടാ ഇന്നലെ രാത്രി കിടന്ന് തല്ലുണ്ടാക്കിയത്..\"(വിച്ചു)

\"എനിക്കും ആ സംശയം ഇല്ലാതില്ലാതില്ല...\"(കാർത്തി)

\"ഹ്മ്മ് എന്തായാലും വാ പോവാം..\"(വിച്ചു)

അതും പറഞ്ഞ് അവര് മുന്നോട്ട് നടന്നതും ഞാൻ മസ്സിലും പെരുപ്പിച്ച് നിക്കുന്ന റിച്ചൂനെ നോക്കി...ഹൊ എന്നാ ഗ്ലാമറാ കാണാൻ..🙈

\"വായ നോക്കി നിക്കാതെ ഇങ്ങോട്ട് നടക്കെടി...\"(മാളു)

\"😁😁😁\"

അങ്ങനെ ഞങ്ങളോരോന്നും പറഞ്ഞ് പാർക്കിലൂടെ നടക്കാൻ തുടങ്ങി...വൈകുന്നേരം ആയതോണ്ട് നല്ല കാറ്റൊക്കെ ഇണ്ടായിരുന്നു...പെട്ടെന്ന് ഏതോ ഒരു പെണ്ണ് വന്ന് അഭിയേട്ടനെ ഇടിച്ച് വീഴാൻ പോയതും അഭിയേട്ടൻ അവളെ അരയിലൂടെ കൈയ്യിട്ട് വീഴാതെ പിടിച്ച് നിർത്തി...

\"എടീ റിനു അല്ലെ അത്...🧐\"(അപ്പു)

അപ്പു എന്റെ ചെവിയിൽ വന്ന് ചോദിച്ചതും ഞാൻ അതെയെന്ന് തലയാട്ടി...

\"അവളെന്താ ഇവിടെ...\"(അപ്പു)

\"എനിക്കെങ്ങനെ അറിയാനാ...\"

\"റിനൂ...😍\"(അഭി)

അഭിയേട്ടൻ അങ്ങനെ വിളിച്ചതും ഞങ്ങൾ ഞെട്ടി...

\"അഭിയേട്ടന് എങ്ങനെ റിനൂനെ അറിയാം...\"

\"ആവോ...\"(അപ്പു)

🎤കണ്ണും കണ്ണും... തമ്മിൽ തമ്മിൽ...കഥകൾ കൈമാറും അനുരാഗമേ...🎤

ആ കാളരാഗം കേട്ടപ്പൊ തന്നെ മനസ്സിലായി അത് വിച്ചു ആണെന്ന്...റിച്ചു ഒന്ന് കണ്ണുരുട്ടിയതും വിച്ചു മര്യാധക്ക് അവിടെ മിണ്ടാതെ നിന്നു...

\"എന്നെ വിടെടോ...\"(റിനു)

\"വിടണോ..😉\"(അഭി)

\"തന്നോട് വിടാനാ പറഞ്ഞത് എന്റെ സ്വഭാവം മഹാ പെശകാ...\"(റിനു)

\"വോക്കെ...😌\"(അഭി)

അതും പറഞ്ഞ് അഭിയേട്ടൻ റിനൂനെ വിട്ടതും റിനു ദോ മൂടും കുത്തി നിലത്ത് കിടക്കുന്നു...

അമ്മച്ചീ......!!!!😩(റിനു)

തുടരും..😌 

                                                                       ✍️Risu



പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.8
2039

💞 പ്രണയനിലാവ് 💞Part 4                                          ✍️Risa                                             \"താനെന്താടോ ഈ കാണിച്ചേ..😬\"(റിനു)\"നീയല്ലെ പറഞ്ഞത് വിടാൻ..\"(അഭി)\"ഞാൻ ഇതുപോലെ നിലത്തിടാനല്ല ഉദ്ദേശിച്ചത്...\"(റിനു)\"അത് സാരല്ല...😉\"(അഭി)\"പോടാ പട്ടി😬\"(റിനു)\"ആയിക്കോട്ടെ..😌\"(അഭി)\"താൻ ആരെ നോക്കി നിക്കാടോ എന്നെ ഒന്നെ ഒന്ന് പിടിച്ച് എണീപ്പിക്ക്...\"(റിനു)അഭി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചതും അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ച് തിരിഞ്ഞ് നടന്നു...\" അഭിയേട്ടന് എങ്ങനെ റിനൂനെ അറിയാം..??\"(അപ്പു)\" അതോ അവളെന്റെ ഒരു അയൽവാസിയായ ദരിദ്രവാസിയാ.. \"(അഭി)\" അതിന്