💞 പ്രണയനിലാവ്💞
Part 7
\"നിങ്ങള് ഇന്നെങ്ങാനും വരോ..😤.മനുഷ്യൻ ഇവിടെ കുറേ നേരായി കാത്ത് നിക്കുന്നു...\"(സിദ്ധു)
അല്ല പിന്നെ കൊറേ നേരായി മനുഷ്യൻ ഹോസ്റ്റലിന്റെ പുറത്ത് കാത്ത് നിക്കാൻ തുടങ്ങീട്ട്...സമയം ആണെങ്കി രാത്രി 7 മണി ആയി...ഇവറ്റകള് അവിടെ എന്ത് ചെയ്യാണാവോ...
\"എന്റെ പൊന്ന് സിദ്ധു...ഞങ്ങള് വരുവാ അവിടെ കിടന്ന് കാറി പൊളിക്കണ്ട...\"(അപ്പു)
അതും പറഞ്ഞ് അവൾ ഫോൺ വെച്ചതും എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...
\"നീയാന്താടാ വെറുതെ ചിരിക്കുന്നെ...അവളുടെ തെറി കേട്ട് നിന്റെ കിളി പോയാ...🙄\"(വിച്ചു)
\"അവളെന്നെ എന്റെ പൊന്ന് സിദ്ധൂന്ന് വിളിച്ചെടാ...🙈\"(സിദ്ധു)
\"അയ്യേ...🙄\"(വിച്ചു, കാർത്തി, റിച്ചു, അഭി)
\"😁😁🙈\"(സിദ്ധു)
അപ്പോഴേക്കും അവര് നാലെണ്ണം കൂടി ഇറങ്ങി വന്നു...
\"വന്നു ഞാൻ..😁\"(അപ്പു, നന്ദു, മാളു, റിനു)
\"ഇളിച്ചോണ്ട് നിക്കാതെ വേഗം വന്ന് കേറാൻ നോക്ക്...\"(സിദ്ധു)
അത് കേട്ടപ്പോഴേക്കും മാളു ഓടിച്ചെന്ന് കാർത്തീന്റെ പുറകിൽ കയറി.. അപ്പു കുറച്ച് മടിച്ചാണെങ്കിലും എന്റെ പുറകിൽ വന്ന് കയറി...നന്ദു ഇളിച്ചോണ്ട് ഓടിപ്പോയി റിച്ചൂന്റെ ബാക്കിൽ കയറി...
\"നീ എന്തിനാടി എന്റെ പിന്നിൽ കയറിയത്...ഇറങ്ങി പോടി..😬\"(റിച്ചു)
\"ഇറങ്ങമാട്ടേനെ...നീ എന്ന പണ്ണുവേ...😁\"(നന്ദു)
\"കാലേവാരി എറിയും ഞാൻ..😤\"(റിച്ചു)
\"ഡോണ്ട് ടൂ..ഡോണ്ട് ടൂ...വണ്ടിയെടുക്ക് സേട്ടാ...എന്നിട്ട് വേണം എനിക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാനും മുന്തിരിയും നാരങ്ങയും ഒക്കെ പഴുത്തോ നോക്കാനും..😌\"(നന്ദു)
\"😤😤😤\"(റിനു)
റിനു അവിടെ ബാക്കി രണ്ട് പേരെയും നോക്കി നിന്നു...അഭി വിച്ചൂനെ നോക്കി കണ്ണ് കാണിച്ചതും വിച്ചു പതിയെ ബൈക്ക് മുന്നോട്ടെടുത്തു...പിന്നാലെ ഞങ്ങളും...വേറെ വഴിയില്ലെന്ന് കണ്ടതും റിനു ചവിട്ടിത്തുള്ളി അഭീന്റെ പുറകിൽ തന്നെ കയറി...
അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി...ഞങ്ങളുടെ ജീവിതത്തിൽ കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച ആ യാത്ര...❤
💞_____________________________________________💞
(മാളു)
നാട്ടിലൻ എത്തിയതും എല്ലാരും കൂടി ആദ്യം തന്നെ എന്റെ വീട്ടിലൊട്ട് വന്നു...
\"അമ്മേ...\"
വീടിന്റെ മുന്നിൽ പോയി ഞാൻ നീട്ടി വിളിച്ചതും അനിയത്തി വന്ന് വാതിൽ തുറന്നു...
\"അമ്മേ...ദേ ഒരു പിച്ചക്കാരി വന്നേക്കുന്നു...\"
അത് പറഞ്ഞത് വേറെ ആരും അല്ല...എന്റെ സ്വന്തം അനിയത്തി കുരിപ്പാണ്..നിയ..ഞങ്ങളുടെ കുഞ്ഞാറ്റ...വീട്ടിലെ എന്റെ പ്രധാന വെല്ലുവിളി..😤ലോക പടിപ്പി...ഇപ്പൊ പ്ലസ്സ് ടുവിന് പടിക്ക്യാ കുരിപ്പ്...
\"പിച്ചക്കാരി നിന്റെ കെട്ട്യോനാടി കുരുട്ടേ...😬\"
\"നീ പോടി ചാളമേരി..\"(നിയ)
\"ടീ..😬\"
\"വന്ന് കയറിയപ്പൊ തന്നെ തുടങ്ങിയോ രണ്ടും കൂടി...\"
ഇതാണ് എന്റെ പുന്നാര അമ്മക്കുട്ടി...അമ്മേനെ കണ്ടതും ഞാനോടിപ്പോയി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു...
\"മാളു\"
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയതും അച്ഛൻ രണ്ട് കൈയ്യും നീട്ടി പുഞ്ചിരിച്ചോണ്ട് നിക്കുന്നു...ഓടി പോയി അച്ഛനെ കെട്ടിപ്പിച്ചു...പെട്ടെന്ന് കണ്ണേട്ടനെ ഓർമ്മ വന്നതും ഒരു കുറ്റബോധം തോന്നിയെങ്കിലും ഇവരെ ഒന്നും സമ്മതമില്ലാതെ ഒരു ജീവിതം തുടങ്ങില്ല എന്ന ഉറപ്പുള്ളതുകൊണ്ട് സ്വയം സമാധാനിച്ചു..
\"മക്കള് എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് കയറി വാ..\"
അമ്മ വിളിച്ചതും എല്ലാവരും അകത്തേക്ക് കയറി...ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഞങ്ങൾ ഇറങ്ങാൻ നിന്നു...
\"ഞാനും വരുന്നു..\"(നിയ)
\"നീ എങ്ങോട്ടാ..🤨\"
\"അപ്പുവേച്ചിന്റെ വീട്ടിലേക്ക്...കല്ല്യാണത്തിന്..\"(നിയ)
\"അതിന് നിന്നെ ആര് കല്ല്യാണത്തിന് വിളിച്ചു..??\"
\"ഞാൻ..😁\"(അപ്പു)
\"എന്തിന്..??\"
\"അവള് എന്റെയും കൂടി അനിയത്തി അല്ലെ...പിന്നെ ഒരാള് കൂടി വരാനുണ്ട്..😌\"(അപ്പു)
\"അതാര്..🙄\"(വിച്ചു)
അപ്പോഴെക്കും ഒരു ബൈക്ക് ഞങ്ങളുടെ മുന്നിൽ വന്നൂ നിന്നു...ലവൻ ഹെൽമറ്റ് ഊരിയതും നന്ദു പകച്ച് പണ്ടാരടങ്ങി നിന്നു...
\"എടാ കിച്ചു..നീയോ..😮\"(നന്ദു)
\"യെസ്..ഞാൻ തന്നെ...ബൈ ദ ബൈ..നമ്മുടെ സ്വന്തം അപ്പുക്കുട്ടി വിളിച്ചാൽ പിന്നെ എനിക്ക് വരാതിരിക്കാൻ പറ്റോ.. അവള് നിന്നെ പോലെ ഒരു മന്തബുദ്ധി അല്ലാത്തോണ്ട് എന്നെ വിളിച്ചു...😌\"(കിച്ചു)
\"പ്ഫാ...😤\"(നന്ദു)
\"താങ്ക്സ്...😁 ബൈ ദ ബൈ ഇതാരാ..??\"
അവൻ നിയയെ ചൂണ്ടി ചോദിച്ചതും..
\"അത് മാളൂന്റെ അനിയത്തിയാ നിയ..\"(അപ്പു)
\"ഓ ഐ സീ...ബൈ ദ ബൈ യു ലുക് സോ ബ്യൂട്ടിഫുൾ...കുട്ടിയെ ഞാൻ എവിടെയോ കണ്ട പോലെ...ഓ യെസ് ഐ റിമെമ്പർ എന്റെ സ്വപ്നങ്ങളിൽ ഞാൻ കാണാറുള്ള എന്റെ ഹൂറി...മൈ ഡിയർ സ്വീറ്റീ...\"(കിച്ചു)
അതും പറഞ്ഞ് കിച്ചു അവളുടെ തോളിലൂടെ കൈയ്യിട്ടതും...
\"പ്ഫാാ..😤\"(നിയ)
\"ഔ..😕\"(കിച്ചു)
\"ആരാടോ തന്റെ സ്വീറ്റി...സ്വപ്നത്തിൽ വന്ന ഹൂറിയാണ് പോലും...തള്ളുമ്പൊ കൊറച്ച് മയത്തിൽ തള്ളിക്കൂടേടോ പരട്ടെ...😬\"(നിയ)
\"വേണ്ടായിരുന്നു😕\"(കിച്ചു)
\"ഞാൻ മഹാ പിഷകാ...തന്റെ കോഴി സ്വഭാവം കൊണ്ട് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ...വലിച്ച് വാരി ഭിത്തീലൊട്ടിക്കും ഞാൻ..മനസ്സിലായോടോ..\"(നിയ)
\"സുബാഷ്..😌 ഒരു ആവശ്യവും ഇല്ലായിരുന്നു ചോദിച്ച് വാങ്ങി...ബൈ ദ ബൈ നമ്മക്ക് പോയാലോ..😁\"(കിച്ചു)
\"ഇതേതാ ഈ കുളക്കോഴി..\"(നിയ)
\"യൂ ഡോണ്ട് ക്നോ മീ...വെരി പുവർ..ഹ..ഹ..ഹ..ഞാൻ ക്രിഷ്...😌ഇപ്പൊ പ്ലസ്സ് ടുവിന് പടിക്കുന്നു... ഈ നിക്കുന്ന അലവലാതി നന്ദുന്റെ ബ്രൊ ആണ്...സർവ്വോപരി സുന്ദരനാണ്..സൻഗുണ സമ്പന്നനാണ്...😁 എവരിവൺ കോള് മീ കിച്ചു...ആൻട് യൂ കോൾ മീ കിച്ചേട്ടാ...😌\"(കിച്ചു)
\"കിച്ചേട്ടാ...\"
\"യെസ്...😍\"(കിച്ചു)
എന്ന് പറഞ്ഞ് കിച്ചു തിരിഞ്ഞ് നോക്കിയപ്പൊ അവിടെ വിച്ചു ഇളിച്ചോണ്ട് നിക്കുന്നു...
\"നീയായിരുന്നോ...😬\"(കിച്ചു)
\"ഇവിടുത്തെ പ്രഹസനം കഴിഞ്ഞെങ്കിൽ പോകാമായിരുന്നു...😁\"(വിച്ചു)
\"വൈ നോട്ട് കമോൺ ഗൂയ്സ്..\"(കിച്ചു)
💞_______________________________________________💞
അങ്ങനെ നമ്മടെ ടീംസ് നേരെ അപ്പുന്റെ വീട്ടിലേക്ക് വിട്ടു...
\"വന്നു ഞാൻ..😁\"(അപ്പു)
വീട്ടിലേക്ക് ഓടിക്കയറി ഡോർ തള്ളി തുറന്നോണ്ട് അപ്പു അലറിയതും അവളുടെ അലർച്ച കേട്ട് പേടിച്ചിട്ടാണെന്ന് തോന്നുന്നു ഒരു പല്ലി അവളുടെ മേലേക്ക് ചാടി...അപ്പുവാണെങ്കി കാറിപ്പൊളിച്ചോണ്ട് അവിടെ നിന്ന് തുള്ളി...അവളൊന്ന് തല പൊന്തിച്ച് നോക്കിയതും വീട്ടിൽ എല്ലാരും അവളെ അന്തം വിട്ട് നോക്കുന്നു..അവള് എല്ലാരെയും നോക്കി ഒന്ന് ഇളിച്ചു...😁
\"എന്താ ഇവിടെ..\"(സിദ്ധു)
അതും ചോദിച്ച് സിദ്ധു അകത്തേക്ക് ഓടി വന്നു...
\"അത് ഒരു പല്ലി എന്റെ മേലേക്ക് വീണതാ...😁\"(അപ്പു)
\"എന്നിട്ട് പല്ലിക്ക് എന്തേലും പറ്റിയോ..\"(സിദ്ധു)
\"ഇല്ല..😌ഏഹ്.🙄\"(അപ്പു)
\"😁😁😜\"(സിദ്ധു)
\"പ്ഫാ...😤\"(അപ്പു)
പെട്ടെന്ന് ഒരു കൂട്ടച്ചിരി കേട്ടതും എല്ലാരും അങ്ങോട്ടേക്ക് നോക്കി...ഹോളിൽ എല്ലാരും ഇരുന്ന് ചിരിക്കുന്നു...
\"കുറച്ച് കാലം നീ ഇവിടെ ഇല്ലാതിരുന്നതോണ്ട് ഞങ്ങൾക്ക് ഒരു സ്വസ്ഥത ഇണ്ടായിരുന്നു..\"
ഈ കമന്റടിച്ചത് അപ്പൂന്റെ അച്ഛൻ..
\"അച്ഛാ...😬\"(അപ്പു)
\"😁😁😁\"(അച്ഛൻ)
\"അല്ല...നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട്
കെട്ടിയെടുത്തേ...ഞാൻ നിന്നെ കല്ല്യാണത്തിന് വിളിച്ചില്ലല്ലോ..\"
ദിതാണ് നമ്മുടെ കല്ല്യാണപ്പെണ്ണ് അശ്വതി...എല്ലാർക്കും അച്ചു..
\"അയിന് നിനക്കെന്താ..നിന്റെ വീട്ടിലോട്ടല്ലല്ലോ വന്നത്...ഞാൻ എന്റെ വീട്ടിലേക്കല്ലേ വന്നത്..😏\"(അപ്പു)
\"മതി...മതി...ഇനി രണ്ടും കൂടി അടി കൂടണ്ടാ...\"
ദിതാണ് അപ്പൂന്റെ അമ്മ...
\"മോനെ സിദ്ധു...\"(അച്ഛൻ)
\"എന്താ അച്ഛാ..\"(സിദ്ധു)
\'അയ്യടാ..എന്താ ഒരു വിനയം..😬\'(അപ്പു ആത്മ)
\"മോന് സുഖല്ലെ..\"(അച്ഛൻ)
\"അതെ അച്ഛാ..\"(സിദ്ധു)
\"മക്കളൊക്കെ എന്താ അവിടെ തന്നെ നിക്കുന്നേ...കയറി വാ..എല്ലാരും പോയി ഫ്രഷ് ആയി വാ..ഞാൻ കഴിക്കാൻ എടുക്കാം...മുകളിലെ രണ്ട് മുറി നിങ്ങള് എടുത്തോ...\"(അമ്മ)
💞___________________________________________💞
\"ഒരു ഉമ്മ താ കണ്ണേട്ടാ..\"(മാളു)
\"താ കണ്ണേട്ടാ...\"(മാളു)
അതും പറഞ്ഞ് മാളു അടുത്ത് കിടക്കുന്ന അപ്പൂനെ പിടിച്ച് കുലുക്കി...
\"എന്താടി...\"(അപ്പു)
ഉറക്കത്തിൽ ചോദിച്ചോണ്ട് അപ്പു മാളൂന് നേരെ തിരിഞ്ഞ് കിടന്നു...
\"എന്നാ ഞാൻ തരാ...ഉമ്മ..😘\"(മാളു)
അതും പറഞ്ഞ് മാളു അപ്പൂനെ പിടിച്ച് ഉമ്മ വെച്ചതും...
\"അയ്യേ...എന്തോന്നാടീ...\"(അപ്പു)
\"ഇഷ്ടായില്ലെ കണ്ണേട്ടാ...\"(മാളു)
\"കണ്ണേട്ടനല്ലെടീ..നിന്റെ കുഞ്ഞമ്മ...\"(അപ്പു)
അതും പറഞ്ഞ് അപ്പു മാളൂനെ ചവിട്ടി താഴെയിട്ടു...അവള് വീണതാണെങ്കി താഴെ കിടക്കുന്ന നന്ദൂന്റെയും റിനൂന്റെയും മേലേക്ക്...
\"അയ്യോ..അമ്മച്ചീ...എന്റെ മേലേക്ക് ആന ചെരിഞ്ഞേ...\"(നന്ദു)
\"അമ്മേ..എന്റെ നടു...\"(മാളു)
\"എന്താടി പരട്ടെ..\"(റിനു)
\"നീ ഇങ്ങോട്ട് കയറി കിടന്നേ...അവള് കണ്ണേട്ടാന്നും വിളിച്ച് ഉറക്കത്തിൽ എന്നെ ഉമ്മവെച്ചു...\"(അപ്പു)
\"ഏഹ്...അപ്പൊ ഇവള് എന്റെ അടുത്ത് താഴെ കിടക്കാനോ..😲\"(നന്ദു)
\"ആ...\"(അപ്പു)
\"കല്ല്യാണമാവാത്ത ഒരു കന്നിപ്പെണ്ണിന്റെ മുഖത്ത നോക്കി നിനക്ക് എങ്ങനെ ഇത് പറയാൻ കഴിഞ്ഞു..\"(നന്ദു)
\"പ്ഫാാ..😤\"(മാളു)
\"അല്ലടീ...കിസ്സ് ഫ്രഞ്ചായിരുന്നോ അതോ...\"(റിനു)
\"അല്ലെടീ...റഷ്യൻ..😤 കിടന്ന് ഉറങ്ങാൻ നോക്കെടീ പരട്ടെ...\"(അപ്പു)
അതും പറഞ്ഞ് കിടക്കാൻ നേരം ജനാലക്കടുത്ത് ഒരു നിഴൽ കണ്ടതും അപ്പു ബാക്കി എല്ലാരെയും അത് വിളിച്ച് കാണിച്ച് കൊടുത്തു...എന്നിട്ട് ശബ്ദം ഇണ്ടാക്കല്ലേന്ന് പറഞ്ഞ് എല്ലാരെയും കൂട്ടി റൂമിന് പുറത്തിറങ്ങി...എന്നിട്ട് മാറാല തട്ടുന്ന വടിയും ചൂലും മോപ്പും ഒക്കെ പിടിച്ച് റെഡിയായി നിന്നു... ഹോളിലെ ബാൻക്കണി ഡോർ തുറക്കുന്നത് കണ്ടതും നാലും കൂടി അവനെ പഞ്ഞിക്കിടാൻ തുടങ്ങി...ശബ്ദം കേട്ട് അപ്പുറത്തെ റൂയമീന്ന് ബോയ്സ് ഇറങ്ങി വന്നപ്പൊ കാണുന്ന കാഴ്ച്ച ഇതും...
അവരുടെ അടുത്തേക്ക് ഓടുന്നതിനിടയിൽ വിച്ചു കാല് തെന്നിയതും നേരെ വീണതും ആ കള്ളന്റെ മേലേക്കും... കള്ളനെ കൈയ്യിൽ നിന്ന് അവനും കിട്ടി കുറച്ച്.. അവസാനം വേദന സഹിക്കാതെ വിച്ചു സ്റ്റോപ്പ് എന്ന് അലറിയതും... അടി നിർത്തി... വിച്ചു അവിടുന്ന് എങ്ങനെയോ മൂടും താങ്ങി എണീറ്റു..
\" ഇനി കണ്ടിന്യൂ..😁ടാ സിദ്ധു റിച്ചു അടിയെടാ.. ഒരു എന്റർടൈൻമെൻറിന് ഞാൻ പാട്ട് പാടാം...\"
🎤 കണ്ണ് ചുവക്കണ് പല്ല് കടിക്കുന്ന് മുഷ്ടി ചുരുട്ടണ് ആകെ വിയർക്കാണ്...🎤 അടി അങ്ങോട്ട്...🎤 നാടി ഞരമ്പ് വലിഞ്ഞ് മുറുകണ് പേഷികളാകെ ഉരുണ്ട് കയറണ്..🎤(വിച്ചു)
അതും ചോദിച്ച് അമ്മയും അച്ചുവും അച്ഛനും കയറി വന്നു...
\"ഒരു കള്ളൻ..\"(അപ്പു)
\"എന്താ ഒരു പശു മോങ്ങിയ ശബ്ദം കേട്ടത്..\"(അച്ഛൻ)
\" അത് ഞാൻ പാട്ട് പാടിയതാ..😁\"(വിച്ചു)
\" ദേവീ...😲 ഇങ്ങനെയോ..\"(അച്ഛൻ)
\"😁😁😁\"(വിച്ചു)
അപ്പോഴേക്കും എല്ലാരും ആ കള്ളനെ പിടിച്ച് തിരിച്ച് കിടത്തി... കള്ളന്റെ മുഖം കണ്ടതും..
\" അയ്യോ... സഞ്ചുവേട്ടൻ..😲\"(അച്ചു)
\" അതാര്🙄\"(അപ്പു)
\" എന്റെ കെട്ട്യോനാടി..😬\"(അച്ചു)
\"ഓ ഐ സീ..😌 ഏഹ്..😲\"(അപ്പു)
തുടരും..😁
✍️Risa