Aksharathalukal

സ്വന്തം തറവാട് 45



\"എന്റെ ഭാഗ്യമോ നിയോഗമോ എന്നറിയില്ല പെട്ടന്നായിരുന്നു ഒരാൾ ഒരു കത്തിയുമായി അയാളെ ആക്രമിക്കാൻ തുനിഞ്ഞത്... അയാൾ ഓടി വരുന്നത് ഞാൻ കണ്ടിരുന്നു.. സുന്ദരചെട്യാരുടെ അടുത്തെത്തിയ അയാൾ ഷർട്ടിനുമറവിലായി കയ്യിൽ പിടിച്ച കത്തി ചെട്ട്യാരെ കുത്താനായി ആഞ്ഞുവീശി.... ആ നിമിഷം എവിടെനിന്നോ വന്ന ധൈര്യത്തിൽ ഞാൻ ചെട്ട്യാരെ തള്ളി... ചെട്ട്യാരെ കുത്താനായി വന്ന അയാളുടെ ഉന്നം തെറ്റി... ചെട്യാരുടെ കൂടെ വന്ന കിങ്കരന്റെ കയ്യിൽ ആ കത്തി പോറലേൽപ്പിച്ചു... തന്റെ ഉന്നം തെറ്റിയതറിഞ്ഞ അയാൾ പകച്ചു... പെട്ടയാൾ അവിടെനിന്നും രക്ഷപ്പെടാൻവേണ്ടി ഓടി... എന്നാൽ അപ്പോഴേക്കും അയാൾ ചെട്ട്യാരുടെ മറ്റു കിങ്കരന്മാരുടെ കയ്യിൽ അകപ്പെട്ടു... അവരയാളെ  അവർ വന്ന ജീപ്പിൽ ബലമായി കയറ്റി.... എന്നാൽ ചെട്ട്യാർ തന്നെരക്ഷിച്ച എന്നെ നോക്കി... പിന്നെ എന്റെയടുത്ത് വന്നു... 

പിന്നെ ചിരിച്ചുകൊണ്ട് എന്റെ പുറത്ത് തട്ടി...അതിനുശേഷം മലയാളിയായ ഒരു കിങ്കരനോട് എന്തോ പറഞ്ഞു... ആ കിങ്കരൻ എന്നെ നോക്കി... പിന്നെ എന്നെക്കുറിച്ച് ചോദിച്ചു... ഞാനെന്റെ കാര്യം പറഞ്ഞു... അന്ന് വൈകീട്ട് ചെട്ട്യാരുടെ വീട്ടിലെത്താൻ പറഞ്ഞു... അവിടെമുതൽ എന്നിൽ ശുക്രൻ ഉദിച്ചു... ചെട്ട്യാരുടെ പ്രധാന ബോഡിഗാർഡായി എന്നെ നിയോഗിച്ചു... അത് അയാളുടെ കൂടെയുള്ളവർക്ക് എന്നോട് ദേഷ്യം ഉണ്ടാക്കി... വർഷങ്ങൾ നാലഞ്ച് കഴിഞ്ഞു... എന്നിൽ ചെട്ട്യാർക്ക്  മറ്റാരേക്കാളും വിശ്വാസം വർദ്ധിപ്പിച്ചു... പക്ഷേ പഴയ ചട്ടമ്പിയായ നടന്നിരുന്ന എനിക്ക്  കുരുട്ടുബുദ്ധിയും കൂടിവന്നു... എന്തുകൊണ്ട് എനിക്ക് ചെട്ട്യാരേക്കാളും വലിയ ദാദയായി വളർന്നുകൂടാ... ആ ചിന്ത എന്നിലെ ക്രിമിനൽബുദ്ധി ഉണർത്തി... എനിക്കവിടുത്തെ രാജാവാകണമെങ്കിൽ ചെട്ട്യാർ ഒരു തടസമായിരുന്നു... അതോടെ ചെട്ട്യാരെ എങ്ങനെ ഇല്ലാതാക്കാമെന്ന് ഞാനാലോചിച്ചു... അവസാനം അതിനുള്ള വഴി ഞാൻ കണ്ടെത്തി...  എന്നിൽ അത്രയേറെ വിശ്വാസമുള്ള ചെട്ട്യാർക്ക് ഞാനെന്ത് കഴിക്കാൻ കൊടുത്താലും അത് കഴിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... ആ വിശ്വാസത്തിൽത്തന്നെ ഞാൻ പിടിച്ചു... ഒരു ദിവസം അയാൾക്ക് രാത്രി ഉറങ്ങാൻ നേരത്ത് കൊടുത്ത പാലിൽ ഞാൻ വിഷം കലർത്തി... ഒരു സംശയവും തോന്നാതെ ചെട്ട്യാർ ആ പാൽ കുടിച്ചു... എനിക്ക് കാത്തുനിൽക്കേണ്ടത് കുറച്ച് മണിക്കൂറുകൾ മാത്രം... അടുത്തദിവസത്തെ പ്രഭാതം ചെട്ട്യാർ ഇല്ലാത്ത പ്രഭാതമായിരുന്നു... ആർക്കും ഒരു സംശയവും ഇല്ലായിരുന്നു... അതോടെ പിന്നെ ഞാനായിരുന്നു അവിടുത്തെ രാജാവ്... അതിനുശേഷം ഞാൻ പറയുതേ അവിടെ നടന്നിരുന്നുള്ളൂ... എല്ലാവർക്കും ഞാനൊരു പേടിസ്വപ്നമായി... ഇതിനിടയിൽ ഞാൻ കാണിക്കാത്ത ക്രിമിനൽകുറ്റങ്ങൾ ഒന്നുംതന്നെയില്ലായിരുന്നു... എനിക്കെതിരെ സാക്ഷിപറയാൻ ഒരുത്തനും തുനിഞ്ഞില്ല... അങ്ങനെയുണ്ടായാൽ ഉണ്ടാകുന്ന ഭവിഷത്ത് എന്താകുമെന്ന് എല്ലാവർക്കുമറിയാം... എനിക്കെതിരേ ആ നാട്ടിലെ പോലീസ്സ്റ്റേഷനിൽ ഒരു പരാതിപോലും ഉണ്ടായിരുന്നില്ല... കാരണം ബുദ്ധികൊണ്ടാണ് ഇതെല്ലാം ഞാൻ നേടിയെടുത്തത്... ഇപ്പോൾ നിനക്കില്ലാത്തതും അതാണ്...  മിനിഞ്ഞാന്ന് രാത്രി ആ പെണ്ണിനെ ഞാൻ ഒളിപ്പിച്ചതിനാൽ  നീ രക്ഷപ്പെട്ടു...പക്ഷേ എപ്പോഴും അതുണ്ടാകണമെന്നില്ല... അതുകൊണ്ട് എല്ലാ മുൻകരുതലും എടുത്തിട്ടുവേണം എന്തിനും ഇറങ്ങിപ്പുറപ്പെടാൻ... മനസ്സിലാവുന്നുണ്ടോ...\"

\"മനസ്സിലായി അമ്മാവാ... പക്ഷേ ഇപ്പോഴും എന്റെ സുരക്ഷ ഉറപ്പായിട്ടില്ല... കാരണം ഇപ്പോഴും അവൾ ആ സോജ പുറത്തുതന്നെയുണ്ട്... ഇന്നലെ അമ്മാവൻ എപ്പോഴാണ് അവളേയും അവളുടെ അമ്മയേയും പുറത്തുവിട്ടത്...\"

\"എന്താ ഇപ്പോൾ നിനക്ക് ഇങ്ങനെയൊരു സംശയം...ഇന്നലെ വൈകീട്ടുതന്നെ അവരെ അവരുടെ വീട്ടിൽ എത്തിച്ചിരുന്നു..എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ...\"

\"ഉണ്ട്... അമ്മാവൻ അവരെ വീട്ടിൽ എത്തിച്ചെങ്കിലും അവർ ഇന്നലെ രാത്രിമുതൽ ആ വീട്ടിലില്ല... അമ്മാവൻ നേരത്തേ പറഞ്ഞല്ലോ എനിക്ക് എടുത്തുചാട്ടം കൂടുതലാണെന്ന്... ശരിയാണ് എനിക്കൽപ്പം എടുത്തുചാട്ടം കൂടുതലാണ്... പണ്ടേ ഞാനങ്ങനെയാണ്... അതിൽ കുടുതലല്ലാതെ കുറവൊന്നുമില്ല ഇപ്പോൾ... അതുകൊണ്ടാണ് എന്നെ ചതിച്ച് എനിക്കെതിരെ സാക്ഷിപറഞ്ഞവളെ കാണാൻ ഞാൻ പോയതും... അവളെ വെറുതേ വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു... പക്ഷേ ഞാനവിടെ എത്തുന്നതിനുമുമ്പേ അവർ അവിടെനിന്നും രക്ഷപ്പെട്ടിരുന്നു... അത് അവർ സ്വയം എടുത്ത തീരുമാനമാകാൻ വഴിയില്ല... ഇതിനുപിന്നിൽ ആ എസ്ഐയും നന്ദനുമുണ്ടാകാനാണ് സാധ്യത... അങ്ങനെയാണെങ്കിൽ എന്റെ കാര്യം പോക്കാണ്... കാരണം അവൾ സുരക്ഷിതമായ ഒരു സ്ഥലത്താണെങ്കിൽ ആ എസ്ഐ വിശാഖ് ഈ കേസ്സ് വീണ്ടും കുത്തിപൊക്കും... അവിടെ സോജ  എല്ലാ സത്യവും കോടതിൽ പറഞ്ഞാൽ എനിക്ക് ശിക്ഷ ഉറപ്പാണ്... അങ്ങനെയാണെങ്കിൽ ഇതിന്റെ പിന്നിലെ ബുദ്ധിയുയോഗിച്ചത് നന്ദനായിരിക്കും... അവനെ ചതിയിലൂടെ കൊടുത്ത ചീത്തപ്പേരിന് തിരിഞ്ഞുകൊത്തുമെന്നുള്ളത് ഉറപ്പാണ്... അതുണ്ടാവാൻ പാടില്ല... അതിന് ആ സോജയും അവളുടെ തള്ളയും എവിടെയാണെന്ന് കണ്ടെത്തണം... കണ്ടെത്തിയേ തീരൂ...\"

\"അത് ശരിയയാണല്ലോ... അങ്ങനെയൊരു കെണി മുന്നിലുണ്ടെന്നത് എന്റെ മനസ്സിൽ വന്നില്ല.. അതുണ്ടായിരുന്നെങ്കിൽ അവളെ തീർത്തേനെ ഞാൻ...\"

\"ഇപ്പോൾ നിങ്ങൾ പറഞ്ഞല്ലോ എന്നോട് ബുദ്ധികൊണ്ടാണ് കളിക്കുന്നത് എന്ന്... ഇപ്പോൾ മനസ്സിലായോ. ഇത് മധുരയല്ല... മധുരയിൽ ഒന്ന് ആഞ്ഞുതുമ്മിയാൽ പേടിക്കുന്ന ആളുകളാകാം ഉള്ളത്... പക്ഷേ ഇത് കേരളമാണ്... ഇവിടുത്തെ ജനങ്ങൾ എന്തുചെയ്യുമ്പോഴും രണ്ടാമതൊന്ന് ആലോചിക്കും... അതില്ലാത്തവർ പടുകുഴിയിൽ വീഴുന്നുമുണ്ട്...അതുകൊണ്ട് അവിടുത്തെ ബുദ്ധിയല്ല ഇവിടെ വേണ്ടത്... എനിക്ക് വേണ്ടത് അവളെയാണ്... ഇല്ലെങ്കിൽ എന്റെ സർവ്വനാശമാകും നിങ്ങൾ കാണുക...\"

\"നീ പേടിക്കേണ്ട... അങ്ങനെയൊരു നീക്കം ആ എസ്ഐയുടേയും നന്ദന്റയും ഭാഗത്തുനിന്നുണ്ടാവുകയാണെങ്കിൽ... അത് കോടതിൽ എത്തുകയുമാണെങ്കിൽ അവിടെ ആ പെണ്ണ് നിനക്കെതിരേ ശബ്ദമുയർത്തില്ല... അവൾ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടെങ്കിലല്ലേ ശബ്ദമുയർത്തൂ... നീ ഒരുതരത്തിലും ഭയപ്പെടേണ്ട... ഞാനുണ്ട് നിന്റെകൂടെ...\"

\"അമ്മാവൻ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ... ഞാൻ നേരത്തെ പറഞ്ഞില്ലേ ഇത് മധുരയല്ല... മധുരയിലെ ജനങ്ങളുമല്ല.. ഇവിടെ കൈമിടുക്കുകൊണ്ട് ഒന്നും നടക്കില്ല... ബുദ്ധിയാണ് പ്രധാനം...അതേ നടക്കൂ... ആ നന്ദൻ നമ്മൾ എന്ത് മുൻകുട്ടി കാണുന്നുവോ അതവൻ ആദ്യമേ കാണും... അതുകൊണ്ട് എല്ലാം സൂക്ഷിച്ചുവേണം കൈകാര്യംചെയ്യാൻ...

\"അതിനുമാത്രം അവനെ പൊക്കിയെടുക്കേണ്ട... എന്താണ് വേണ്ടത് എന്നെനിക്കറിയാം... നീ കണ്ടോ ഈ രാജശേഖരൻ കാണിക്കാൻ പോകുന്നത് എന്താണെന്ന്... നീ ചെല്ല്... ചെന്ന് മനഃസമാധാനത്തോടെ ഇരിക്ക്... ആ പെണ്ണിനെ എവിടെ ഒളിപ്പിച്ചാലും അവളെ നിന്റെ മുന്നിൽ എത്തിച്ചുതരും ഞാൻ.... 

▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം സോജ അവളുടെ അമ്മക്ക് മരുന്ന് കൊടുക്കുകയായിരുന്നു...

\"മോളേ...\"
ആരുടേയോ വിളികേട്ട് സോജ പുറത്തേക്ക് വന്നു... അവിടെ ഒരു അറുപതിനടുത്ത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെ അവൾ കണ്ടു... സോജയെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു...\"

\"മോളേ ഞാൻ ശ്യാമിന്റെ വീട്ടിൽ പണിക്കുനിൽക്കുന്നതാണ്... അവൻ പറഞ്ഞു കുഞ്ഞിന് എന്താണ് വേണ്ടതെന്നുവച്ചാൽ ചെയ്തുകൊടുക്കണമെന്ന്...മോളും അമ്മയും ഇറച്ചിയും മീനും കഴിക്കില്ലേ... \"

\"കഴിക്കാഴ്കയില്ല... എന്താ ചോദിച്ചത്...\"

\"ഒന്നുമില്ല അവൻ ചോദിക്കാൻ പറഞ്ഞതാണ്... പിന്നെ കുഞ്ഞിവിടെ ഒന്നും ഉണ്ടാക്കേണ്ട എന്നും പറഞ്ഞു... ഞാനവിടെയുണ്ടാക്കുന്നുണ്ട്...\"

\"അയ്യോ അതൊന്നും വേണ്ട... ഞാനുണ്ടാക്കിക്കോളാം...\"

\"അത് പറ്റില്ല... എന്തായാലും അവർ രണ്ടുപേർക്കുമുള്ള ഭക്ഷണം ഉണ്ടാക്കണം... അതിന്റെകൂടെ നിങ്ങൾക്കുള്ള ഭക്ഷണം ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല... മാത്രമല്ല ശ്യാം പറഞ്ഞതുമാണ്...\"

\"അതുകൊണ്ടല്ല ആന്റീ... ഇപ്പോൾത്തന്നെ ഞങ്ങൾ കാരണം ശ്യാമേട്ടനും നന്ദേട്ടനും വിശാഖേട്ടനും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്... എല്ലാറ്റിനും കാരണം ഞാൻതന്നെയാണ്... ഇനിയും അവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്... ഞാനും അമ്മയും മാത്രമല്ലേ ഇവിടെയുള്ളൂ... സാധനങ്ങൾ ഇവിടെയുണ്ട്... ഞങ്ങൾക്കുള്ള കഞ്ഞി ഞാനുണ്ടാക്കിക്കോളാം...\"

\"കുഞ്ഞിന്റെ കാര്യം അവൻ പറഞ്ഞു... അവർ കാരണമാണ് അവന്റെ അമ്മയെ നഷ്ടമായത്..... മോൾക്കറിയോ പത്ത്നാൽപ്പത് വർഷമായി ഇവരെ എനിക്കറിയാം അന്ന് ശ്യാം ജനിച്ചിട്ടില്ല... അവന്റെ അച്ഛൻ വിശ്വനാഥൻ വിജിലൻസിൽ ജോലികിട്ടിയ സമയത്ത് കണ്ടിഷ്ടപ്പെട്ടതായിരുന്നു അവന്റെ അമ്മയെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിശ്വനാഥൻ അവന്റെ അമ്മയെ വിളിച്ചിറക്കിക്കൊണ്ടുവന്നു... അതിന്റെ പേരിൽ അവന് വീട്ടുകാരിൽനിന്നും ഒരുപാട് അവഗണനകൾ അനുഭവിക്കേണ്ടിവന്നു... എന്നാൽ ശ്യാം ജനിച്ചതിൽപിന്നെ വിശ്വനാഥന്റെ അച്ഛനുമമ്മയുടേയും  എതിർപ്പുകൾ കുറയാൻ തുടങ്ങി... എന്നാൽ സഹോദരനും സഹോദിയും ഇവരെ അംഗീകരിച്ചില്ല...  അവരാരും ഇവിടേക്ക് കടക്കാറുമില്ല... മറ്റൊരു അനിയുണ്ടായിരുന്നു അവർക്ക്... ഒരുപാവം പെണ്ണ്... വിശ്വനാഥനേയും ഭാര്യയേയും വലിയ കാര്യമായിരുന്നു... എന്തുചെയ്യാം... വിശ്വനാഥൻ ചെയ്തതുപോലെ ഇഷ്ടപ്പെട്ട പുരുഷന്റ കൂടെ ഇറങ്ങിപ്പോയി... ഇന്നവൾ എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നോ ആർക്കുമറിയില്ല... അവന്റെ അമ്മ മരിച്ചിട്ടുപോലും വന്നില്ല... എന്തിന് കൂടെയുണ്ടായിരുന്ന സഹോദരനും സഹോദരിയും വരെ വന്നിട്ടില്ല... അവർക്ക് നേരമുണ്ടായ്രുന്നില്ലത്രേ...ശ്യാം ജനിച്ചതോടെ   ഈ വീട് സ്വർഗ്ഗമായിരുന്നു... എല്ലാം ഒരുനിമിഷംകൊണ്ട് തീർന്നില്ലേ... ദാമോധരേട്ടനെ രക്ഷിക്കാൻ ശ്രമിച്ച ശ്യാമിന്റെ അമ്മ... ഇന്നും അതെല്ലാം പകയോടെ മനസ്സിൽ സൂക്ഷിക്കുന്നുണ്ടവൻ... പുറത്ത് കളിയും ചിരിയുമായി നിൽക്കുന്നു എന്നേയുള്ളൂ... ആരെയെങ്കിലും സ്നേഹിച്ചാലവൻ അവരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് സഹായിക്കും... അത് നിരസിക്കുക്കുന്നത് അവന് വലിയ വേദനയാണ്...  ഇപ്പോൾ അവൻ നിങ്ങളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കാണുന്നത്... അത് ബന്ധുക്കളിൽനിന്ന് കിട്ടാതെ പോയ സ്നേഹത്തിന്റെ പേരിലാകാം...കുഞ്ഞ് മറുത്തൊന്നും പറയേണ്ട... നിങ്ങൾ കുറച്ചുകാലമല്ലേ ഇവിടെയുണ്ടാകൂ... അതുവരെ ആ സ്നേഹം കണ്ടില്ലെന്ന് നടിക്കരുത്...\"

\"അതുകൊണ്ടല്ല ആന്റീ... ഞങ്ങളെ അരും കൂടുതൽ ഇഷ്ടപ്പെടുന്നത് ഞങ്ങൾക്കിഷ്ടമല്ല... അത് അവരോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല.. ഞങ്ങളെ സേനേഹിച്ചവർക്ക് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ദുഃഖം മാത്രമേ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂ... എന്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചതാണ്... അതിൽപിന്നെ അമ്മ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്... ആരുമില്ലാവരെ ദ്രോഹിക്കാൻ ഒരിപാട് പേരുണ്ടാകും... അതേ അവസ്ഥയായിന്നു ഞങ്ങളുടേതും... ആർക്കും എളുപ്പത്തിൽ എന്തും ചെയ്യാമല്ലോ... ആന്റിയേയും ശ്യാമേട്ടനേയും ഞാൻ വേദനിപ്പിക്കുന്നില്ല... ആന്റിയുടെ ഇഷ്ടംപോലെയാവട്ടെ... \"


തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 46

സ്വന്തം തറവാട് 46

4.6
5531

\"എന്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചതാണ്... അതിൽപിന്നെ അമ്മ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്... ആരുമില്ലാവരെ ദ്രോഹിക്കാൻ ഒരിപാട് പേരുണ്ടാകും... അതേ അവസ്ഥയായിന്നു ഞങ്ങളുടേതും... ആർക്കും എളുപ്പത്തിൽ എന്തും ചെയ്യാമല്ലോ...ആന്റിയേയും ശ്യാമേട്ടനേയും ഞാൻ വേദനിപ്പിക്കുന്നില്ല... ആന്റിയുടെ ഇഷ്ടപോലെയാവട്ടെ... പക്ഷേ ഒരുകാര്യം എനിക്കുറപ്പ് തരണം... ആന്റിയുടെ കൂടെ ഞാനും ഭക്ഷണമുണ്ടാക്കാൻ സഹായിക്കും...അതിന് എതിര് പറയരുത്.... \"\"സന്തോഷമായി മോളേ പക്ഷേ മോള് അവസാനം പറഞ്ഞത് വേണ്ട... ശ്യാം അറിഞ്ഞാൽ എനിക്കാവും ചീത്ത കേൾക്കുന്നത്... അതുകൊണ്ട് മോള് എന്റെ കൂടെ അടുക്കളയിൽ നിഉൽക്കാം... പക്ഷ