പാർട്ട് 17
ആദിയോട് ആ പഴയ ഇഷ്ടം ഇപ്പോഴും അതേപടി ഉണ്ടെന്ന് പറയണം എന്ന് കരുതിയാണ് വീട്ടിൽ നിന്നിറങ്ങിയത്.. പ്രതീക്ഷിച്ചപോലെ അവൻ സ്നേഹതീരത്തിൽ ഉണ്ടായിരുന്നു...എന്തൊക്കെയോ ആലോചനയിലാണെന്ന് തോന്നി...
\"ആദി...\" ഞാൻ വിളിച്ചപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി..
\"എന്തായി തീരുമാനം...ഇത്രയേയുള്ളൂ എല്ലാവരുടെയും ഇഷ്ടങ്ങളൊക്കെ...ഞാൻ അന്നേ പറഞ്ഞിട്ടില്ലേ എന്നെ കുറിച്ച് അറിയുന്നത് വരെയുള്ളൂ തന്റെ ഈ സ്നേഹമൊക്കെ എന്ന്....\"
അവന്റെ സംസാരം കേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു..എന്റെ നോട്ടം കണ്ട് എന്തോ അപാകത തോന്നിയിട്ടാവാണം അവൻ എന്നെ സംശയത്തോടെ നോക്കി..
\"ഞാനും അന്നേ പറഞ്ഞിരുന്നു ആദി ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർഥമായിട്ടാണ്.. പാസ്റ്റിൽ നീ എങ്ങെനെയാണെന്ന് എനിക്കറിയേണ്ട..പ്രെസന്റിൽ നീ എന്താണെന്ന് മാത്രമേ ഞാൻ നോക്കുന്നുള്ളൂ... I Love you ആദി...\" അവന്റെ കണ്ണിലേക്ക് നോക്കി ഞാനത് പറയുമ്പോൾ ആ കണ്ണുകളും എന്നോട് അതു തന്നെ പറയാതെ പറയുന്നുണ്ടായിരുന്നു....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
അന്ന് ഒത്തിരി നേരം ഞങ്ങൾ സംസാരിച്ചിരുന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി....
\"ആദി..നാളെ ചന്തു ഏട്ടന്റെ പിറന്നാൾ ആണ്.. പാർട്ടി ഉണ്ട്.. ഇവിടെ അടുത്ത് ഒരു റിസോർട്ടിലാ...നീ വരുന്നോ...\"
\"നാളെയോ..അപ്പൊ നാളെ നീയെന്റെ കൂടെ ശ്യാമിന്റെ വെഡിങ് റീസപ്‌ഷന് വരില്ലേ...\"
\"ഞാൻ എങ്ങനെ വരാനാ..അവരോട് ഞാൻ ഉറപ്പായും വരാം എന്ന് പറഞ്ഞു പോയി...ഒരു കാര്യം ചെയ്യ് നീ റിസപ്‌ഷന് പോയിട്ട് വാ എന്നിട്ട് നമുക്കൊരുമിച്ചു ചന്തു ഏട്ടന്റെ അടുത്തേക്ക് പോവാം...\"
\"അതു നടക്കില്ല ആർദ്ര..ശ്യാം എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..അവിടെ പോയാൽ പെട്ടെന്ന് മടങ്ങാൻ കഴിയില്ല..നീ പോവേണ്ടാന്ന് വയ്ക്ക്...\"
\"അത് പറ്റില്ല ആദി..നിനക്ക് ശ്യാം എങ്ങെനെയാണോ അത് പോലെ തന്നെയാ ചന്തു ഏട്ടൻ എനിക്കും...\"
\"ധ്രുവൻ നിന്നെ എങ്ങനെയാ കാണുന്നതെന്നൊക്കെ എനിക്കറിയാം...കുറെ നാള് നിന്റെ പിറകെ ഒലിപ്പിച്ചു നടന്നതല്ലേ..അവൻ ആള് ശരിയല്ലാ.. നിനക്ക് ഇപ്പോഴും അവനോട് ഒരു ചായ്‌വ് ഉണ്ട്..\"
\"നീ പറഞ്ഞു വരുന്നതിന്റെ അർത്ഥമൊക്കെ എനിക്ക് മനസ്സിലായി..ശരിയല്ലാത്തത് ചന്തു ഏട്ടനല്ല..നിന്റെ മനസ്സാ...നിനക്ക് എന്നെ പോലും വിശ്വാസമില്ല..\"
\"എന്തൊക്കെ പറഞ്ഞാലും ശരി..നീ നാളെ bday പാർട്ടിക്ക് പോവേണ്ട..എന്റെ വാക്കിന് എന്തെങ്കിലും വിലകല്പിക്കുന്നുണ്ടെങ്കിൽ ഞാൻ പറഞ്ഞത് നീ അനുസരിക്കും..\"
\"നിന്റെ വാക്കിന് എപ്പോഴും ഞാൻ ബഹുമാനവും പരിഗണനയും നൽകാറുണ്ട്.. പക്ഷെ നീ അത് എന്നോട് തിരിച്ചു കാണിക്കാറില്ല.. എന്റെ ഏറ്റവും വലിയ ഡ്രീം ആയിരുന്നു സ്വന്തമായിട്ട് ഒരു ജോബ്.. നിനക്ക് വേണ്ടി ഞാൻ അത് പോലും വേണ്ടെന്ന് വച്ചു.. നിന്റെ അനാവശ്യമായ ഈ complex കാരണം എന്തൊക്കെ ഞാൻ വേണ്ടാന്ന് വച്ചിട്ടുണ്ട്...നീ എന്തൊക്കെ പറഞ്ഞാലും നാളെ bday പാർട്ടിക്ക് ഞാൻ പോകും..ആദ്യം നിന്റെ മനസ്സിലുള്ള ഈ അനാവശ്യ ചിന്തയൊക്കെ ഒഴിവാക്ക് ആദി..\"
\"പറഞ്ഞ് പറഞ്ഞ് ഇപ്പൊ കുറ്റം മുഴുവൻ എനിക്കായി അല്ലെ..ഞാൻ സംശയ രോഗി.. എന്റെ മനസ്സിൽ മുഴുവൻ ദുഷ്ചിന്ത..ഞാൻ നിന്നോട് ജോലിക്ക് പോവേണ്ടാന്ന് പറഞ്ഞതും നാളെ പാർട്ടിക്ക് പോവേണ്ടെന്നുമൊക്കെ പറഞ്ഞത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ..നീ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. അതുകൊണ്ടല്ലേ...\"
കുറെ സമയം കഴിഞ്ഞിട്ടും എന്റെ മറുപടി ഇല്ലാത്തതുകണ്ട് ആദി ദേഷ്യത്തോടെ ഇറങ്ങി പോയി...
അവനു വേണ്ടി എന്റെ പല ആഗ്രഹങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ട്.. പക്ഷെ ഇവിടെ പോവണം പോവേണ്ട എന്ന് പോലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ല എന്ന് വച്ചാൽ..ആദി പറയുന്നതൊന്നും എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല..എന്നോട് ഇഷ്ടം ഉണ്ടായിരുന്നെങ്കിലും ചന്തു ഏട്ടൻ ഒരിക്കലും എന്നെ ശല്യപ്പെടുത്തിയിരുന്നില്ല..എല്ലാ പ്രശ്നങ്ങളിലും കൂടെ നിന്ന് സഹായിച്ചിട്ടേ ഉള്ളൂ...ഏട്ടന്റെ ഇഷ്ടം ഞാൻ നിരസിച്ചതിനു ശേഷം പലപ്രാവശ്യം എന്നെയും ആദിയെയും ചന്തു ഏട്ടൻ കണ്ടിട്ടുണ്ട്..എന്നിട്ട് പോലും ഞങ്ങളോട് ദേഷ്യത്തിൽ ഒരു വാക്ക് പറഞ്ഞിട്ട് കൂടി ഇല്ല..
ആദിയോടുള്ള ഇഷ്ടം കൊണ്ടല്ലേ അവന്റെ പ്രശ്നങ്ങൾ അറിഞ്ഞിട്ടും ഞാൻ അവനെ സ്നേഹിച്ചത്..ആ എന്നെ പോലും വിശ്വസമില്ലാതെ വീട്ടിൽ തളച്ചിടാൻ നോക്കുവാ...ഇഷ്ടപ്പെട്ട ഡ്രസ് ഇട്ടൂടാ.. മറ്റ് പുരുഷന്മാരോട് സംസാരിക്കരുത്.. കല്യാണത്തിനോ ആൾക്കാർ കൂടുന്ന സ്ഥലങ്ങളിലോ അവന്റെ ഒപ്പമല്ലാതെ പോവരുത് തുടങ്ങിയ ഒരുപാട് റെസ്‌ട്രീക്ഷൻസ്...അതൊക്കെ താങ്ങാവുന്നതിലും അധികമായിരുന്നു..
അതുകൊണ്ടാണ് ആദിയോട് അല്പം കനപ്പിച്ചു സംസാരിക്കേണ്ടി വന്നത്..
ആദിയെ അന്വേഷിച്ചു നടക്കുമ്പോഴാണ് റൂമിൽ നിന്നും അമ്പിളിയുടെയും സായുവിന്റെയും സംസാരം കേട്ടത്..
\"അമ്പിളി...നീ എന്തിനാ ഈ വിവാഹലോചന വേണ്ടെന്ന് വെക്കുന്നത്..\"
\"എനിക്കിപ്പോ ഒരു വിവാഹത്തിനൊന്നും തീരെ താൽപര്യമില്ല..എന്നെ അതിന് നിർബന്ധിക്കേണ്ട സായൂ..\"
\"അല്ലാതെ ആദിയെയും ആലോചിച്ച് ഇരിക്കുന്നത് കൊണ്ടല്ല അല്ലെ..നീ ഇനിയും ഇങ്ങനെ ഇരിക്കുന്നതിൽ ഒരർത്ഥവുമില്ല അമ്പിളി..നീ ഇഷ്ടം തുറന്നു പറഞ്ഞപ്പോഴേ അവൻ അത് നിരസിച്ചതല്ലേ..പോരാത്തതിന് ഇപ്പോൾ ആദിയും ആർദ്രയും തമ്മിൽ ഇഷ്ടത്തിലാണ്.. പിന്നെന്തിനാ നീ അവനെയും ഓർത്ത് ഈ വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്...\"
അമ്പിളിക്ക് ആദിയെ ഇഷ്ടമായിരുന്നോ.. ഞാൻ കാരണം ആണോ ആദി അമ്പിളിയുടെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചത്..
കൂടുതൽ കേൾക്കാൻ ത്രാണിയില്ലാതെ ഞാൻ വേഗം വീട്ടിലേക്ക് പോയി.. വീട്ടിൽ എത്തിയപ്പോഴും മനസ്സാകെ അസ്വസ്ഥമായിരുന്നു..നല്ല ക്ഷീണം തോന്നിയപ്പോൾ സോഫയിൽ തന്നെ കിടന്നുറങ്ങി..ഉറങ്ങി എഴുന്നേൽക്കുമ്പോൾ റിഥ്വി അപ്പുറം ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു..
\"എന്താടി...പതിവില്ലാതെ ഈ സമയത്തൊരു ഉറക്കം..\"
\"എന്തേ ഈ സമയം ഉറങ്ങിക്കൂടെന്നുണ്ടോ..\"
\"ശരിക്കും നിന്റെ പ്രശ്നം എന്താ.. ആദിയുമായി വഴക്കിട്ടോ...\"
\"ഇല്ല...\"
\"പിന്നെന്താ...\"
\"എനിക്ക് എന്തോ പോലെ..\"
\"നീ ആ മഹിയെ കുറിച്ചോർത്തിട്ടാണോ... എങ്കിൽ പേടിക്കേണ്ട കുറച്ച് നാളായി അയാളെ കുറിച്ച് വിവരമൊന്നുമില്ലല്ലോ ആദിയെ പേടിച്ച് നാട് വിട്ടു കാണും...\"
\"മ്മ്...ആദിയും ഇപ്പൊ അയാളെ കുറിച്ചൊന്നും പറയാറെ ഇല്ല...ചിലപ്പോ അവനൊതൊക്കെ വിട്ട് കാണും..\"
തുടരും..