Aksharathalukal

up സ്കൂളിലെ ഉച്ച ഭക്ഷണം.

പ്രിയപ്പെട്ടവരെ 

നമ്മൾ എല്ലാവരും സ്കൂളിൽ പഠിച്ചവരാണ് അല്ലെ....

എന്നാൽ സ്കൂൾ കാലത്തെ പല ഓർമകളും ഇന്നും നമ്മുടെ കൺ മുൻപിൽ തന്നെ ഉണ്ട്...


*വീണ്ടും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന എന്നാൽ ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലമാണ് സ്കൂൾ കാല ഘട്ടം. പക്ഷെ ഓർത്തുവെക്കാൻ നല്ല ഓർമ്മകൾ സമ്മാനിച്ചാണ് കാലം കടന്നു പോയത്...*

നമ്മളെ പഠിപ്പിച്ച അധ്യാപകരെ കാണുമ്പോൾ  ചെറുപ്പത്തിൽ നമുക്ക് കിട്ടിയ തല്ലും ശകാരവും  ശാസനയും ഒരിക്കൽ കൂടി വേണം എന്ന് ആഗ്രഹിക്കാറുമുണ്ട്... പക്ഷെ  നമ്മൾ ഒരു നിലയിൽ എത്തണം  നമ്മുൾ ജീവിതത്തിൽ രക്ഷപ്പെടണം എന്നാഗ്രഹിച്ചു നമ്മളെ പഠിപ്പിച്ച അധ്യാപകർക്ക് മനസ്സ് നിറയെ നന്ദിയും കടപ്പാടും  ഒത്തിരി പ്രാർത്ഥനയുമല്ലാതെ മറ്റെന്താണ് തിരിച്ചു നൽകാൻ ആവുക...

എന്നാൽ സ്കൂൾ കാലത്തെ രസകരമായ ഓർമ്മകൾ പലതും ഉണ്ടെങ്കിലും ഈ എഴുത്തിലൂടെ up സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ ചില ഓർമകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്...

*എന്നെ എഴുത്തും വായനയും പഠിപ്പിച്ച എല്ലാ അധ്യാപകർക്കും*,

*പ്രത്യേകിച്ച് ഈ വിനീതനെ കഥ എഴുതാൻ പഠിപ്പിച്ച... ഈ വിനീതിന്റെ കഥ വായിച്ചു പ്രോത്സാഹനം നൽകുന്ന  എല്ലാ അധ്യാപകർക്കും അതോടൊപ്പം നമ്മളോടൊപ്പം up സ്കൂളിൽ ഉച്ച കഞ്ഞി ഡ്യൂട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി അറീച്ചു കൊണ്ട് up സ്കൂളിലെ മധുരമുള്ള ഓർമ്മകൾ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു....*

ലേഖനം :Up സ്കൂളിലെ ഉച്ച ഭക്ഷണം 


ലേഖകൻ : കബീർ മാട്ടൂൽ


 ഏഴാം ക്ലാസ്സിലെ കുട്ടികൾക്കാണ് പൊതുവെ ഉച്ച ഭക്ഷണത്തിന്റെ ഡ്യൂട്ടി ലഭിക്കാർ...

...സ്കൂളിലെ ഒരു പ്രവർത്തി ദിവസം...

സമയം ഉച്ചക്ക് 12.30  ആയപ്പോഴേക്കും.. അന്നത്തെ ഉച്ച ഭക്ഷണത്തിന്റെ ഡ്യൂട്ടി ഉള്ള അധ്യാപകൻ  നമ്മുടെ ക്ലാസിലെത്തും. ചിലപ്പോൾ ടീച്ചർ ആയിരിക്കും ചിലപ്പോൾ മാഷായിരിക്കും.

ശേഷം ഇന്നത്തെ ഉച്ച കഞ്ഞി ഡ്യൂട്ടി ആർക്കാണ് എന്ന് ചോദിക്കും...

ഓരോ ദിവസവും 5 കുട്ടികൾക്കാണ് ഉച്ചക്കഞ്ഞി ഡ്യൂട്ടി ഉണ്ടാവാറ്.... 7 A,7 B,7C  ഇങ്ങനെയാണ് ക്ലാസ്സുണ്ടാവാർ. ചിലപ്പോൾ ഓരോ ക്ലാസ്സിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെയാണ് വിളിക്കാറ്.

അങ്ങിനെ 5 കുട്ടികൾ അധ്യാപകർക്കൊപ്പം  കഞ്ഞി പുരയിലേക്ക് പോവും...

അവിടെ വച്ച് ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി നൽകും...

ചോറും പയർ പൊങ്ങിച്ചതുമാണ് പൊതുവെ ഉച്ചകഞ്ഞിയായി കഴിക്കാൻ...

ഒരാൾക്ക് പയർ നൽകേണ്ട ഡ്യൂട്ടി

മറ്റൊരാൾക്ക് ഭക്ഷണം വാങ്ങാൻ ക്യു നിൽക്കുന്ന കുട്ടികൾക്ക് പ്ലെയ്റ്റ് നൽകൽ ഡ്യൂട്ടി

മറ്റൊരാൾക്ക്‌ കൈ കഴുകാൻ വെള്ളം ഒഴിച്ചു കൊടുക്കേണ്ട ഡ്യൂട്ടി

മറ്റൊരാൾക്ക്‌ ക്യു നിൽക്കുന്ന കുട്ടികളെ നിയന്ത്രികേണ്ട ഡ്യൂട്ടി (അധ്യാപകൻ ഉണ്ടാവുമെങ്കിലും ഡ്യൂട്ടി വിദ്യാർത്ഥിയും ഒന്ന് നിൽക്കണം ) എന്നാൽ അധ്യാപകരെ സഹായിക്കുന്നയാൾ തന്നെയാണ്   കൈ കഴുന്ന ഡ്രമ്മിൽ വെള്ളം കഴിഞ്ഞാൽ തൊട്ടടുത്ത കിണറിൽ നിന്നും വെള്ളം കോരി ഡ്രമ്മിൽ ഒഴിച്ച് കൊടുക്കേണ്ടതും 

അഞ്ചാമത്തെ ആൾക്ക്   5 മിനുട്ട് കൂടുമ്പോൾ ഓരോ ക്ലാസ്സിലും ചെന്ന്   അവിടെയുള്ള കുട്ടികളെ ഭക്ഷണത്തിന് വിളിക്കേണ്ട ഡ്യൂട്ടിയാണ്....

👉🏻ഇനി ഓരോ ഡ്യൂട്ടിയും എങ്ങിനെ ചെയ്യുന്നു എന്ന് നോക്കാം...

✍🏻ആദ്യം  കൈ കഴുകാൻ വെള്ളം നൽകേണ്ട ഡ്യൂട്ടിയും വെള്ളം കിണറിൽ നിന്നും ഡ്രമിലേക്ക് ഒഴിച്ച് കൊടുക്കേണ്ട ഡ്യൂട്ടി കിട്ടിയവരും കൈ കഴുകുന്ന ഡ്രമ്മ് ചേരി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം  ശേഷം ഡ്യൂട്ടിയിലുള്ള അധ്യാപകരെ ഡ്രമ്മ് കാണിക്കണം. വൃത്തിയായി എന്ന് ഉറപ്പായാൽ വെള്ളം എടുക്കാൻ പറയും 

 ശേഷം അതിൽ നിറയെ തൊട്ടടുത്ത കിണറ്റിൽ നിന്നും വെള്ളം  ഒഴിച്ച് സൂക്ഷിക്കണം.

✍🏻അടുത്ത വിദ്യാർത്ഥി ചോറ് കഴിക്കാൻ കഴുകി വച്ച പത്രം എടുത്ത്  വിദ്യാർത്ഥികൾക്ക് നൽകാൻ റെഡിയായി നിൽക്കും...

✍🏻ചോറ് വിളമ്പൽ...

കഞ്ഞിപ്പുരയിലെ അടുപ്പിൽ വലിയ ചെമ്പിൽ വാർത്തു വച്ച ചോറുണ്ടാവും .  ഒരു വലിയ സ്റ്റീൽ ബക്കറ്റ് എടുത്ത് കഞ്ഞിപുരയുടെ ഡോറിന്റെ അരികിൽ വെക്കും ശേഷം  ബക്കറ്റിനു മുകളിൽ ഒരു വലിയ കൂട്ടയും വെക്കും ശേഷം ഒരു വലിയ പ്ലെയ്റ്റ് എടുത്ത് ചെമ്പിലുള്ള ചോറ് കൂട്ടയിലേക്ക് മാറ്റും. ഇങ്ങനെ ചെയ്യുമ്പോൾ ചോറിന്റെ  ചൂട് അൽപ്പം കുറയും  അതോടൊപ്പം ചോറിൽ  വെള്ളം വല്ലതും വാക്കി ഉണ്ടെങ്കിൽ കൂട്ടയുടെ ഹോളിനിടയിലൂടെ താഴെ വച്ച  ബക്കറ്റിലേക്ക് താഴും....

കുട്ടികൾക്ക് ചോറ് വിളമ്പുന്നത് കഞ്ഞി വെക്കുന്ന ചേച്ചിയാണ്.... (രണ്ട് ചേച്ചിമാരുണ്ട് അതിൽ ഒരാൾ ചോർ വിളമ്പും മറ്റൊരാൾ പാത്രം കഴുകും )

✍🏻പയർ വിളമ്പൽ...
ചോറിന് കൂട്ടാൻ പയർ പൊങ്ങിച്ചതാണ് ഉണ്ടാവാറ്, പിന്നെ അത്യാവശ്യം എരിവും പുളിയും വേണമെങ്കിൽ തൊട്ടടുത്ത കടയിൽ ചെന്ന് പാക്കറ്റ് അച്ചാറോ ഉപ്പിലിട്ട നെല്ലിക്കയോ വാങ്ങാം...

കഞ്ഞി പുരയിലെ അടുപ്പിൽ ചെറിയ ചെമ്പിൽ പയർ ഉണ്ടാവും... അത് ഒരു സ്റ്റീൽ ബക്കറ്റില്ലേക്ക് മാറ്റും...

ശേഷം കഞ്ഞി പുരയുടെ ഡോറിന് അരികിൽ ഒരു സ്റ്റൂൾ വച്ച് അതിന്റെ മുകളിൽ പയറും വക്കറ്റും വെക്കും.


എല്ലാം റെഡിയായാൽ ഡ്യൂട്ടി അധ്യാപകരുടെ നിർദേശം അനുസരിച്ചു ഒരു വിദ്യാർത്ഥി ഓരോ ക്ലാസ്സിലും ചെന്ന് കഞ്ഞി റെഡി എന്ന് പറയും.  അത് കേട്ടാൽ ക്ലാസ്സിലുള്ള എല്ലാ വിദ്യാർത്ഥികളും അവരുടെ മുന്നിലുള്ള പുസ്തകം ബാഗിൽ വച്ചു വരി വരിയായി   ആദ്യം ഡ്രമ്മിനരികിൽ ചെന്ന് കൈ കാണിക്കും. ഡ്രമ്മിൽ ഡ്യൂട്ടി ചെയ്യുന്ന വിദ്യാർത്ഥി ഒരു പാട്ട കൊണ്ട് അവരുടെ കൈയിൽ ഒഴിച്ച് കൊടുക്കും...

ശേഷം എല്ലാ കുട്ടികളും വരി വരിയായി കഞ്ഞി പുരയുടെ അരികിലേക്ക് നടക്കും 

അവിടെ കഴുകിയ പാത്രവുമായി ഡ്യൂട്ടിയിൽ ഒരു വിദ്യാർത്ഥി ഉണ്ടാവും അവൻ എല്ലാ കുട്ടിക്കും ചോറിന്റെ മാത്രം നൽകും 

 ശേഷം  പാത്രവുമായി ലൈനായി വരുന്ന കുട്ടികൾക്ക്  ചേച്ചി ചോറ് വിളമ്പിയാൽ തൊട്ടടുത് ഡ്യൂട്ടി ചെയുന്ന ഒരു വിദ്യാർത്ഥി കയിൽ കൊണ്ട് പയർ ഒഴിച്ച് നൽകും...

അങ്ങിനെ കുട്ടികൾ ചോറിനു കൂട്ടാൻ ആവശ്യമായവ കടയിൽ നിന്നും വാങ്ങി ക്ലാസ്സിലേക്ക് പോവും...

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുട്ടികൾ അവരുടെ പാത്രം കഞ്ഞി പുരയുടെ പുറത്ത് കുറച്ച് അകലെ ഒരു ഭാഗത്ത്‌ വലിയ ചെമ്പ് വച്ചിട്ടുണ്ടാവും അതിൽ വെക്കും... അവിടെ രണ്ടാമത്തെ ചേച്ചി  പാത്രം കഴുകാൻ റെഡിയായിട്ടുണ്ടാവും... കുട്ടികൾ ചെമ്പിലേക്ക് വെക്കുന്ന  പാത്രങ്ങൾ ഓരോന്നായിട്ട് വൃത്തിയായി കഴുകും....

ഇതാണ് കൂട്ടുകാരെ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ ഓർമ്മകൾ.... ഇതിൽ പറയുന്ന എല്ലാ ഡ്യൂട്ടിയും ഞാൻ ചെയ്തിട്ടുണ്ട്...
പയർ നൽകൽ ആയാലും പാത്രം നൽകൽ ആയാലും  ക്ലാസ്സിൽ ചെന്ന് കഞ്ഞിക്ക് വിളിക്കൽ ആയാലും, ഡ്യൂട്ടി അധ്യാപകരെ സഹായിക്കുകയും ഡ്രമ്മിൽ വെള്ളം നിറച്ചു കൊടുക്കൽ ആയാലും  കുട്ടികൾക്ക് വെള്ളം ഒഴിച്ച് കൊടുക്കൽ ആയാലും...

നിങ്ങളുടെ രസകരമായ ഓർമ്മകൾ ഉണ്ടെങ്കിൽ അറീക്കുക...

സ്നേഹത്തോടെ...
കബീർ മാട്ടൂൽ
9995268369