Aksharathalukal

സ്വന്തം തറവാട് 46



\"എന്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചതാണ്... അതിൽപിന്നെ അമ്മ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്... ആരുമില്ലാവരെ ദ്രോഹിക്കാൻ ഒരിപാട് പേരുണ്ടാകും... അതേ അവസ്ഥയായിന്നു ഞങ്ങളുടേതും... ആർക്കും എളുപ്പത്തിൽ എന്തും ചെയ്യാമല്ലോ...ആന്റിയേയും ശ്യാമേട്ടനേയും ഞാൻ വേദനിപ്പിക്കുന്നില്ല... ആന്റിയുടെ ഇഷ്ടപോലെയാവട്ടെ... പക്ഷേ ഒരുകാര്യം എനിക്കുറപ്പ് തരണം... ആന്റിയുടെ കൂടെ ഞാനും ഭക്ഷണമുണ്ടാക്കാൻ സഹായിക്കും...അതിന് എതിര് പറയരുത്.... \"

\"സന്തോഷമായി മോളേ പക്ഷേ മോള് അവസാനം പറഞ്ഞത് വേണ്ട... ശ്യാം അറിഞ്ഞാൽ എനിക്കാവും ചീത്ത കേൾക്കുന്നത്... അതുകൊണ്ട് മോള് എന്റെ കൂടെ അടുക്കളയിൽ നിഉൽക്കാം... പക്ഷേ പണിയൊന്നുമെടുക്കേണ്ട...\"

\"അത് പറഞ്ഞാൽ പറ്റില്ല... ഞാനും എന്റെ,അമ്മയും ആന്റിയെപ്പോലെ പണിയെടുത്താണ് ജിവിച്ചത്... അത് ഒരു വീട്ടിൽ മാത്രമല്ല.. പല വീടുകളിലും... എന്റെ ജീവിതംതന്നെ ആ എല്ലാ വീട്ടുകാരുടേയും കാരുണ്യംകൊണ്ടായിരുന്നു... അതിൽ ഒരു വീട്ടിൽ മാത്രമേ എനിക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ... അതിന്നും അനുഭവിക്കുകയാണ്.. ഞാൻ അമ്മക്ക് മരുന്ന് കൊടുക്കുകയായിരുന്നു...അത് കൊടുത്ത് ഞാനും വരാം...\"
അതും പറഞ്ഞ് സോജ അകത്തേക്ക് നടന്നു...\"

\"പാവം കൊച്ച്... ഈ പ്രായത്തിനിടക്ക് എത്രമാത്രം ദുരിതം അനുഭവിക്കേണ്ടി വന്നു... ഒരുകണക്കിന് ശ്യാമും ഇവളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ദുരിതം അനുഭവിച്ചവരാണ്...\"
ദേവകി ഒന്ന് നെടുവീർപ്പിട്ടു... പിന്നെ തിരിഞ്ഞുനടന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എടോ നമുക്ക് പോകണ്ടേ... സമയം ഒരുപാടായി...എനിക്ക് നാളേക്കുള്ള ഒരുപാട് ജോലി ചെയ്തുതീർക്കാനുണ്ട്...\"
 തന്റെ മടിയിൽ തലവച്ച് കിടക്കുന്ന വേദികയോട് നന്ദൻ പറഞ്ഞു...

\"എനിക്ക് ഈ മടിയിൽനിന്ന് എഴുന്നേക്കാൻ മനസ്സ് വരുന്നില്ല... ഒരുപാട് നേരം ഇങ്ങനെ കിടക്കാൻ തോന്നുന്നു... \"

\"അത് കൊള്ളാം... പൊന്നുമോളേ അതിനൊക്കെ ഇനിയും ഒരുപാട് സമയമുണ്ട്... ഇപ്പോൾ നമുക്ക് പോകാം...ഇല്ലെങ്കിൽ എന്റെ പരിപാടിയൊന്നും നടക്കില്ല...\"

\"എന്നാൽ ശരി നമുക്ക് പോകാം... പക്ഷേ ഞാൻ പറയുമ്പോൾ എനിക്ക് ഇയാളെ സ്വന്തമായി കിട്ടണം... അത് പറ്റില്ലെന്ന് പറയരുത്....\"

\"പറയില്ല... നീ എണീക്ക്...ഇപ്പോൾ നമുക്ക് പോകാം...\"
അവളെഴുന്നേറ്റു... അവർ അവിടെനിന്നും തിരിച്ചുപോന്നു... കുറച്ച് മുന്നോട്ടുപോന്ന അവരുടെ ബൈക്കിന് മുന്നിൽ ഒരു ജീപ്പ് വന്നുനിന്നു... അതിൽനിന്ന് രാജശേഖരനിറങ്ങി..

\"ആഹാ.. അപ്പോൾ രണ്ടാളുംകൂടി പ്രേമസല്ലാപം കഴിഞ്ഞുള്ള വരവായിരിക്കുമല്ലേ...\"
രാജശേഖരൻ ചോദിച്ചു...

\"ആണെങ്കിൽ..  അതിന് നിങ്ങളുടെ അനുവാദം വേണമെന്നുണ്ടോ.. \"
നന്ദൻ ചോദിച്ചു...

\"ചിലപ്പോൾ വേണമെന്നിരിക്കും... കാരണം ഇവൾ ചിലപ്പോൾ എന്റെ മരുമകന്റെ ഭാര്യയാകാൻ സാധ്യത കാണുന്നുണ്ട്...\"

\"അത് നിങ്ങൾ മാത്രം വിചാരിച്ചാൽ മതിയോ...\"

\"മതിയല്ലോ... ഇവളുടെ തന്ത തന്നെയല്ലേ ഇവളെ പ്രദീപിന് വിവാഹം ചെയ്തുകൊടുക്കാമെന്ന് പറഞ്ഞത്...അവന് ആശ കൊടുത്തതും ആ വാക്കാണ്... അന്നേരം അവന് ഇപ്പോഴും അങ്ങനെയൊരാശ ഉണ്ടെങ്കിൽ അത് നടത്തിക്കൊടുക്കേണ്ട ബാധ്യത എനിക്കില്ലേ... ഇല്ലെങ്കിൽ ഞാനവന്റെ അമ്മാവനാണ് എന്ന് പറഞ്ഞുനടക്കുന്നതുകൊണ്ട് എന്ത് കാര്യമാണുള്ളത്... \"

\"അമ്മാവനല്ല ഇനി അവന്റ തന്തയായാലും എനിക്ക് യാതൊരു പ്രശ്നവുമില്ല... എന്റെ പെണ്ണിന്റെ കൂടെ എവിടെ പോകണം എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്... അല്ലാതെ മധുരയിൽനിന്ന് വന്ന തന്നെപ്പോലൊരു ഊച്ചാളിയല്ല... എടോ താൻ  അവിടുത്തെ വലിയ ദാദയാകും... പക്ഷേ അത് ഇവിടെ ചിലവാകില്ല...നട്ടെല്ലുള്ള ആണുങ്ങളെ നീ കണ്ടിട്ടില്ല... അതാണ് ഇത്രയുംകാലം നിന്റെ വിജയം... ആ കളിയൊന്നും എന്റ മുന്നിൽവേണ്ട... നീ കരുതുന്നുണ്ടാവും ഇതെല്ലാം ഞാനെങ്ങനെ അറിഞ്ഞെന്ന്... എടോ നിന്നെപ്പോലെ ഒരുത്തൻ ഇവിടെവന്ന് വെല്ലുവിളിക്കുമ്പോൾ ആതാരാണെന്നും എവിടെനിന്ന് വരുന്നെന്നും അറിഞ്ഞിരിക്കണമല്ലോ...അന്വേഷിച്ചു... കണ്ടുപിടിക്കുകയും ചെയ്തു... നീ പഴയ പ്രതികാരവുമായ് വന്നതാണ് എന്നറിഞ്ഞപ്പോൾ മുതൽ നിന്നെക്കുറിച്ചറിയാൻ  ഇറങ്ങിയതാണ് ഞാൻ... പണ്ട് ഇവിടെനിന്നും നാടുവിട്ടുപോയ നീ  എവിടയായിരുന്നു എന്ന് കണ്ടുപിടിക്കാൻ എനിക്ക് അധികസമയമൊന്നും വേണ്ടിയിരുന്നില്ല... എനിക്കുമുണ്ട് മധുരയിൽ ആളുകൾ... അവിടുത്തെ നിന്റെ ചരിത്രങ്ങൾ അറിഞ്ഞു ഞാൻ... അതൊന്നും ഇവിടെ വിലപ്പോകില്ല...\"

\"ഓ..അപ്പോൾ എന്നെപ്പറ്റി അറിയാം നിനക്ക്... മോനേ നീ ചെറുപ്പമാണ്..  ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ട്... വെറുതേ അതില്ലാതാക്കണോ... 
എന്റെ മുന്നിൽ നീയൊരു വെറും ശിശു... എന്നോടേറ്റുമുട്ടാൻ നീ ഇനിയും ഒരുപാട് വളരേണ്ടതുണ്ട്... അതിന് ഈയൊരു ജന്മം പോരാ നാലഞ്ച് ജന്മമെങ്കിലും  വേണ്ടിവരും...\"
അതുകേട്ട് ദത്തൻ ചിരിച്ചു...

\"സ്വയം പുകഴ്ത്തുന്നത് കേൾക്കാൻ നല്ല കൗതുകമുണ്ട്...  പക്ഷേ അത് മറ്റുള്ളൾക്ക്  പറഞ്ഞുചിരിക്കാനുള്ള രീതിയിലാവരുത്... രാജശേഖരോ...  നീയിപ്പോൾ പോകുവാൻ നോക്ക്...  നീയല്ല നിന്റെ മധുരയിലെ മുഴുവൻ കൂട്ടാളികളുമായി വന്നാലും   ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല... പിന്നെ നിന്നെ കാണണമെന്ന് ഞാൻ കരിതിയതാണ്... ഒരു പാവം പെണ്ണിനേയും അവളുടെ അമ്മയേയും നീ  കഴിഞ്ഞദിവസം തട്ടിക്കൊണ്ട് പോയില്ലേ അതിന് നിനക്ക് നല്ലൊരു സമ്മാനം തരാനിരുന്നതാണ്... പക്ഷേ ഇപ്പോൾ ഭാഗ്യം നിന്റെ കൂടെയായിപ്പോയി... ഇവൾ എന്റെ കൂടെയുണ്ടായി... നമുക്ക് വിശദമായി കാണാം നീ ഇപ്പോൾ ചെല്ല്... ചെന്ന് നിന്റെ അനന്തിരവനോട് വിവാഹത്തിന് തയ്യാറായി നിന്നോളാൻ പറഞ്ഞോളൂ... ഞാനും റഡിയായി നിൽക്കാം... ആര് ജയിക്കുമെന്ന് നമുക്ക് കാണാം...\"
അതും പറഞ്ഞ് നന്ദൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു... അവർ അവിടെനിന്നും പോയി... 

\"അവൻ ഒന്നിനായിട്ടാണല്ലോ ബോസ്... ഇത് നമുക്ക് പണി കൂടുമെന്നാണ് തോന്നുന്നത്...\"
രാജശേഖരനോട് കൂടയുണ്ടായിരുന്ന ഒരുവൻ പറഞ്ഞു...

\"പണികൂടണമല്ലോ... അന്നേരമല്ലേ കളിക്ക് ഒരു ത്രില്ല് ഉണ്ടാകൂ... അവൻ നെഗളിക്കട്ടെ... ഏതുവരെ പോകുമെന്ന് നോക്കാലോ... ഇപ്പോൾ നമ്മൾ എടുത്തുചാടി ഒരു തീരുമാനമെടുത്താൽ അത് നമുക്കാപത്താണ്... എന്റെ അനന്തിരവന്റെ ആഗ്രഹം ആദ്യം നിറവേറട്ടെ... അതിനിടയിൽ പലതും നമ്മൾ കാണേണ്ടിവരും... അതെല്ലാം ചെറുത്ത് ഇപ്പോൾ അവന്റെ കൂടെ പോയ പെണ്ണ് പ്രദീപിന്റെ സ്വന്തമാകുന്ന ദിവസം ഇവന്റെ ആയുസിന്റെ അവസാനദിനവുമാകും... അതുവരെ നമ്മൾ കാത്തിരിക്കണം... ഞാനാരാണെന്നും എന്റെ ശക്തിയും ബുദ്ധിയും എന്താണെന്നും അന്നവൻ മനസ്സിലാക്കും...നിങ്ങൾ വണ്ടിയിൽ കയറ്... ബാക്കി നമുക്ക് പിന്നെ ആലോചിക്കാം...\"
രാജശേഖരനും കൂട്ടാളികളും ജീപ്പിൽ കയറി... ആ ജീപ്പ് അവിടെനിന്നും കുതിച്ചുപാഞ്ഞു....

\"എന്തൊക്കെയാണ്  നന്ദേട്ടാ ഇതൊക്കെ... അയാൾ ഇന്നലെ വീട്ടിലും വന്നിരുന്നു... ആ പ്രദീപിന്റെ അമ്മാവനാണെന്നല്ലേ പറഞ്ഞത്... അയാൾ അച്ഛനോട് എന്തൊക്കെയോ പറഞ്ഞു... എനിക്കൊന്നും മനസ്സിലായില്ല....അയാളും നമ്മളും തമ്മിലെന്താണ് ബന്ധം...\"
പോരുന്ന വഴി വേദിക ചോദിച്ചു...

\"അതെ പ്രദീപിന്റെ അമ്മാവൻ തന്നെയാണ്... പണ്ട് നാട് വിട്ടുപോയതാണ്... അയാൾക്ക് നിന്റെ അച്ഛനോട് തീർത്താൽ തീരാത്ത പകയുണ്ട്... അത് വെറും തെറ്റിദ്ധാരണകൊണ്ട് ഉണ്ടായതാണ്... \"
നന്ദൻ അവളോട് കാര്യങ്ങൾ പറഞ്ഞു...

\"അത് അയാളോട് പറഞ്ഞാൽ പോരേ... അയാൾക്ക് മനസ്സിലാവില്ലേ...\"

\"ഇല്ല മനസ്സിലാവില്ല... അത്രക്ക് അയാളുടെ മനസ്സിൽ വിഷം കുത്തിവച്ചിരിക്കുകയാണ് ആ സുധാകരൻ.....\"

\"നന്ദേട്ടാ നമ്മുടെ ബന്ധത്തിന് ആ പ്രദീപ് തടസമാവുമോ... എനിക്കെന്തോ പേടിപോലെ...\"

\"നീയും നിന്റെ അച്ഛനും വരുത്തിവച്ച വിനയല്ലേ... അനുഭവിക്കാം അല്ലാതെന്തു ചെയ്യും...\"

\"നന്ദേട്ടാ അത്... അതിത്രയും പ്രശ്നമാകുമെന്ന് കരുതിയില്ല... കിരണേട്ടന്റെ വിവാഹം നടക്കണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ... പക്ഷേ ഇപ്പോൾ...\"

\"നീ പേടിക്കാതെ... അവർ ഒരു ചുക്കും ചെയ്യില്ല... അഥവാ എന്തിനെങ്കിലും വന്നാൽ അതപ്പോഴല്ലേ... ഏതായാലും നിന്നെ കെട്ടാൻ ആ പ്രദീപ്  പുറത്തുണ്ടാവില്ല... ആ ഉറപ്പ് ഞാൻ തരാം...  പുറത്തിറങ്ങാൻ പറ്റാത്ത വിധം അവനെ പൂട്ടിയിരിക്കും അതിനുള്ള ആദ്യ പണി  തുടങ്ങിക്കഴിഞ്ഞു ഞങ്ങൾ... 
അപ്പോഴേക്കും അവർ പുതുശ്ശേരിയിലെത്തിയിരുന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️

\"മോളേ ഞാൻ ചെയ്തോളാം... മോളവിടെ ഒരു ഭാഗത്തിരിക്ക്... ശ്യാം വന്നാൽ ചീത്ത കേൾക്കുന്നത് എനിക്കായിരിക്കും... \"
ദേവകി സോജയോട് പറഞ്ഞു...

\"അങ്ങനെ പെട്ടന്ന് ദേഷ്യം വരുന്ന ആളാണോ ശ്യാമേട്ടൻ...\"

\"അയ്യോ അതൊന്നുമില്ല... ഇതുവരെ എന്നോട് ഒരു കറുത്തവാക്കുപോലും പറഞ്ഞിട്ടില്ല... എന്നോട് മാത്രമല്ല ആരോടും പറഞ്ഞതായിട്ട് എന്റെ അറിവിലില്ല... പാവമാണ് അവൻ... സ്നേഹിക്കാൻ മാത്രമേ അറിയൂ... \"

\"അപ്പോൾ പ്രശ്നമില്ല... എനിക്ക് ഇതൊക്കെ ചെയ്യാം... \"
അതുകേട്ട് ദേവകി ചിരിച്ചു... പിന്നെ ഒരു ഗ്ലാസ് കാപ്പി സോജയുടെ കയ്യിൽ കൊടുത്തു...

\"മോളിതൊന്ന് ശ്യാമിന്റെ അച്ഛന് കൊണ്ടിപോയി കൊടുക്കുമോ... ഇടക്കിടക്ക് കാപ്പി കുടിക്കുന്ന ശീലമുണ്ട് അദ്ദേഹത്തിന്...\"

\"അതിനെന്താ... ഞാൻ കൊടുക്കാലോ... എനിക്ക് ആ അങ്കിളിനെ പരിചയപ്പെടുകയും ചെയ്യാം...\"
സോജ കാപ്പിയുമായി ഉമ്മറത്തേക്ക് നടന്നു... ഹാളിലെത്തിയപ്പോൾ അവൾ അവിടെയൊക്കെയൊന്ന് നോക്കിക്കണ്ടു... അവസാനം ചുമരിൽ തൂക്കിയിട്ട ശ്യാമിന്റെ അമ്മയുടെ ഫോട്ടോയിൽ ഉടക്കി അവളുടെ കണ്ണ്... ഒരുനിമിഷം ആ ഫോട്ടോയിലേക്ക് അവൾ സൂക്ഷിച്ചുനോക്കി...


തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 47

സ്വന്തം തറവാട് 47

4.7
5431

ഹാളിലെത്തിയപ്പോൾ അവൾ അവിടെയൊക്കെയൊന്ന് നോക്കിക്കണ്ടു... അവസാനം ചുമരിൽ തൂക്കിയിട്ട ശ്യാമിന്റെ അമ്മയുടെ ഫോട്ടോയിൽ ഉടക്കി അവളുടെ കണ്ണ്... ഒരുനിമിഷം ആ ഫോട്ടോയിലേക്ക് അവൾ സൂക്ഷിച്ചുനോക്കി... \"ഇവർ ഇവരെ എവിടേയോ കണ്ടതുപോലെയുണ്ടല്ലോ..\"സോജ ആലോചിച്ചുനോക്കി... പെട്ടന്ന് തന്റെ അമ്മയുടെ പെട്ടിയിൽ കണ്ട ആൽബത്തിൽ ഇവരുടെ മുഖം കണ്ടതായി ഓർമ്മവന്നു... \"ആരായിരിക്കും ഇത്... \"സോജ ചായയുമായി ധൃതിയിൽ ഉമ്മറത്തേക്ക് നടന്നു...ഇമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്ന ശ്യാമിന്റെ അച്ഛൻ വിശ്വനാഥന്റെ അടുത്തെത്തി അവൾ...\"\"അങ്കിൾ കാപ്പി...\"സോജ പറഞ്ഞതുകേട്ട് വിശ്വനാഥൻ തിരിഞ്ഞുനോക്കി... അയാ