Aksharathalukal

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 10

രാവിലെ അലാറം അടിക്കുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് അർജുൻ എണീക്കുന്നത് കൂടെ തന്നെ യദ്രിയും ഉണർന്നു,അവനെ തന്നെ  നിഷ്കളങ്കമായി നോക്കുന്ന യദ്രിയുടെ നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് അർജുൻ എഴുന്നേറ്റ് വാഷ്റൂമിലേക്ക് കയറി , യദ്രി  ഉറക്കം മതിയാകാത്ത പോലെ തിരിഞ്ഞുകിടന്ന് വീണ്ടും ഉറക്കം പിടിച്ചു,,,,,


\" അച്ചു എങ്ങോട്ട് പോവാ ഞാനും വരട്ടെ \"

    യൂണിഫോം ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന അർജുനോട്  ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു,,,,


\" അച്ചൂനിന്ന്  ഡ്യൂട്ടി ഉണ്ട് , പോയിട്ട് വേഗം വന്നേക്കാം \"

      ടേബിളിൽ ഇരുന്ന പോലീസ് തൊപ്പി എടുത്തുകൊണ്ട് അവൻ യദ്രിയുടെ അടുക്കലേക്ക് വന്നിട്ട് നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു,,,


\" അച്ചു  പൊലീസ് കാരനാണോ!! \"

    അർജുന്റെ യൂണിഫോമിൽ  തൊട്ട്കൊണ്ട് യദ്രി  തിരക്കി,,,


\" അതേലോ \"

\" കള്ളനെ പിടിക്കോ അച്ചു \"

\"  പിന്നെന്താ പിടിക്കുമെല്ലോ \"

      ബെഡിൽ നിന്നും യദ്രിയെ കയ്യിൽ എടുത്തുകൊണ്ടു അർജുൻ സ്റ്റെപ് ഇറങ്ങി തറയിലേക്ക് വന്നു,,

\" അവരെ  ഇടിക്കോ !! \"

     ആകാംക്ഷയോടെ യദ്രി  ചോദിച്ചതും,,

\" ഇടിക്കണോ ?? \"


\" മ്മ് എല്ലാരേയും  ഇടിക്കണം ഇടിച്ചുസൂപ്പ് ആക്കണം \" 

       മുഷ്ടി ചുരുട്ടി അർജുന്റെ നെഞ്ചിൽ പഞ്ച് ചെയ്തുകൊണ്ടവൻ  പറഞ്ഞു,,,


\" എടാ ഭയങ്കര നീ ആള് കൊള്ളാലോ \"

    യദ്രിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് അർജുൻ ചോദിച്ചു,,,


\" പിന്നല്ലാതെ അവരൊക്കെ ദുഷ്ടന്മാരല്ലേ അച്ചു, നമ്മൾ ആരുടേയും ഒന്നും മോഷ്ടിക്കാൻ പാടില്ല , അച്ചു അവരെ ഒക്കെ ഇടിക്കണം  കേട്ടോ \"


\" മ്മ് എന്റെ യദ്രി  പറഞ്ഞ അച്ചു കേൾക്കാതെ ഇരിക്കോ, ഇടിച്ചു പരിപ്പിളക്കും ഞാൻ \"

   യദ്രി കൈ രണ്ടും കൂട്ടിയിടിച്ചുകൊണ്ട്  അർജുനോട് കൂടുതൽ ഒട്ടിച്ചേർന്നിരുന്നു,


\" ചെറിയച്ഛനെ കണ്ടില്ലല്ലോ പോയോ?? \"

   അർജുന്റെ കയ്യിലിരുന്നുകൊണ്ട് തന്നെ പുറത്തേക്ക് കണ്ണോടിച്ചുകൊണ്ട് യദ്രി തിരക്കി, രാവിലെ തന്നെ പുറത്തേക്കൊക്കെ ഇറങ്ങി ചെറിയ വായിനോട്ട പരുപാടിയുമായി  നിൽക്കുക ആയിരുന്നു അഭി, പുറകിൽ അർജുനും യദ്രിയും  വന്ന് നിന്നത് അറിഞ്ഞില്ല,,


\"  ടാ!! \"

    അഭിയുടെ ഷോൾഡറിൽ തട്ടിക്കൊണ്ടു അർജുൻ വിളിച്ചതും ഞെട്ടലോടെ അവൻ തിരിഞ്ഞ്  നോക്കി,,

\" അത് പിന്നെ ഞാനേ, നല്ല....  നല്ല... കാലാവസ്ഥ  അത് നോക്കിനിന്നതാ \"

\" അതെനിക്ക് മനസ്സിലായി ആ പെങ്കൊച്ചിന്റെ കയ്യിലായിരിക്കും നിന്റെ കാലാവസ്ഥ ഇരിക്കുന്നത് അല്ലെ \"

   തൊട്ടപ്പുറത്തെ വീട്ടലെ പെൺക്കുട്ടിയെ 
നോക്കി കൊണ്ട് അർജുൻ ചോദിച്ചു,,,


\" അത് പിന്നെ വെറുതെ ഒരു ടൈംപാസ്സ് \"


\" നിനക്കൊരു മാറ്റവും ഇല്ലല്ലോടാ \"


\"ഏട്ടന്റെ അല്ലെ അനിയൻ \"

    ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അഭി പറഞ്ഞതും യദ്രി അത്ഭുതത്തോടെ അർജുൻ നോക്കി,,,


\" എന്താ അച്ചു \"

\" ഒന്നുവില്ല അച്ചു, നീ വെറുതെ ഇതൊന്നും കണ്ട് പടിക്കരുത് നാട്ടുകാരുടെ അടി വാങ്ങാൻ എനിക്ക് വയ്യ \"


     യദ്രിയെ അഭിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അവൻ കാറിന്റെ അടുക്കലേക്ക് നീങ്ങി പുറകെ അഭിയു യാദ്രിയും, യദ്രിയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവൻ കാറിലേക്ക് കയറി പുറപ്പെട്ടു, ശങ്കരേട്ടന്റെ വീട്ടിലേക്കാണവൻ  ആദ്യം പോയത്,  ഇന്നലെ പൊട്ടിയ ബൗളിന്റെ കാര്യം ഉടമസ്ഥനേ ചെറുതായി ഒന്ന് സൂചിപ്പിക്കുന്നതിന് വേണ്ടി,  ശങ്കരേട്ടൻ വഴി പറഞ്ഞു കൊടുത്തെങ്കിലും പരിചയം ഇല്ലാത്ത സ്ഥലം ആയതിനാൽ കുറച്ച് തലപുകയ്ക്കേണ്ടി വന്നു,,
വഴിയിൽ കാണുന്നവരോടൊക്കെ   വഴി ചോദിച്ചുകൊണ്ടാണ് അർജുന്റെ പോക്ക്,,,


\" അതെ ഈ വീട് ഒക്കെ വാടകയ്ക്ക് കൊടുക്കുന്ന   രാമചന്ദ്രൻ എന്ന് പറയുന്ന ആൾടെ വീട് അറിയാമോ \"


   വഴിയിൽ കണ്ട ഒരു പെൺകുട്ടിയോടാവാൻ തിരക്കി,,,


\" ഇവിടുന്ന് നേരെ പോയിട്ട് ലെഫ്റ്റ് സൈഡിൽ നാലാമത് കാണുന്ന വീട്  \"

    അവൾ  വഴി പറഞ്ഞുകൊടുത്തു തിരിയാൻ നിന്നതും,,,


\" വെയിറ്റ്,  വെയിറ്റ്  താൻ ടീച്ചർ ആണോ?? \"

     വെറുതെ ഡ്രസ്സിങ്ങും  ലുക്കും ഒക്കെ കണ്ടപ്പോ അർജുനങ്ങനെ തോന്നി, വെറുതെ അവൻ ചോദിച്ചു,,


\" അതെ സ്കൂൾ ടീച്ചർ ആണ് \"

\" ടീച്ചറിന്റെ പേരെന്താ \"

    അവൾ മടിച്ചിട്ടാണെങ്കിലും പേര് പറഞ്ഞു കൊടുത്തു 

\" ഗീതാ \"

\" എന്ന ശരി ടീച്ചറെ വഴി പറഞ്ഞു തന്നതിന് താങ്ക്സ് \"

    അർജുൻ കാറെടുത്തു നേരെ അവൾ പറഞ്ഞ വഴിയിലേക്ക് കാറോടിച്ചു,,,
ഉമ്മറത്ത്തന്നെ  ഒരു കസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുക ആയിരുന്നു രാമചന്ദ്രൻ  അവൻ കാര്യങ്ങളൊക്കെ അയാളോട് പറഞ്ഞു, പഴയ വസ്തുക്കളല്ലേ അതൊന്നും സാരം ഇല്ലെന്നായാൾ പറഞ്ഞെങ്കിലും താനൊരു പോലീസ് കാരനായത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അർജുന് വ്യക്തമായി അതിനാൽ മാസ വാടകയിൽ ചെയ്തേക്കാം എന്ന് പറഞ്ഞിട്ടവൻ ഓഫീസിലേക്ക് തിരിച്ചു,,,,




««««««««««««««««❣️»»»»»»»»»»»»»»»»



\" അയാളെന്തിനായിരിക്കും  വീട്ടിലേക്കുള്ള വഴി ചോദിച്ചേ അച്ഛൻ എന്തെങ്കിലും പ്രശ്നങ്ങൾ   ഉണ്ടാക്കിട്ടുണ്ടാവുമോ, അയാളെ കണ്ടപ്പോ  പേടിച്ചിട്ടൊന്നും ചോദിക്കാനും തോന്നിയില്ല \"  -- ഗീതാ ആത്മ


     ഓഫീസ് റൂമിൽ തന്റെ കസേരായിൽ ഇരുന്നുകൊണ്ടവൾ  ചിന്തിച്ചു,,,


\" ഭയങ്കര ആലോചനയിൽ ആണെല്ലോ ടീച്ചറെ എന്താ കാര്യം \"


   ഗീതയുടെ സഹപ്രവർത്തകനും ചെറുപ്പം തൊട്ട് കൂടെ പഠിച്ചിരുന്നതും ആയ ഹരി മാഷ് ചോദിച്ചു,,,


\" ഇന്ന് രാവിലെ ഞാൻ ഇങ്ങോട്ട് വരാൻ നേരത്ത് ഒരു പോലീസ്‌കാരൻ അച്ഛനെ തിരക്കായിരുന്നു, എന്തിനാണെന്ന് അറിയില്ല, എനിക്ക് എന്തോ ചെറിയ പേടി പോലെ ഹരി \"

     അവൾ പറഞ്ഞ്കൊണ്ടിരുന്നപ്പോഴാണ് ഗീതയുടെ കൂട്ട്കാരിയും ടീച്ചറുമായ മായ അങ്ങോട്ടേക്ക് വരുന്നത് അവൾ കാര്യം തിരക്കിയതും ഹരി  പറഞ്ഞു കൊടുത്തു,,,


\" നിന്റെ അച്ഛൻ അല്ലെ എന്തെങ്കിലും ഒപ്പിച്ചുകാണും പിടിച്ചകത്തിടട്ടെ \"

   മായ പുച്ഛത്തോടെ പറഞ്ഞതും ഹരിയും അതേറ്റു പിടിച്ചു, ഗീതാ വിഷമത്തോടെ ഇരിക്കുന്നത് കണ്ടതും മായ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു,,,


\" നീ എന്തിനാ പെണ്ണെ വിഷമിക്കുന്നെ നിന്നെ ഒരുപാട് വേദനിപ്പിച്ചതല്ലേ അയാള്, നീ അനുഭാവുച്ചതിന്റെ കുറച്ചെങ്കിലും വേദന അയാൾ അനുഭവിക്കട്ടെ \"


\" ഒന്നില്ലെങ്കിലും എന്റെ അച്ഛൻ അല്ലേടി, എനിക്കെങ്ങെനെയാ അങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയുന്നെ \"


\" എന്റെ ഗീത പെണ്ണെ നിന്നെ പോലെ നീ മാത്രേ ഉള്ളൂ, കാരണം ഇങ്ങനെ ചിന്തിക്കാൻ നിന്നെ കൊണ്ട് മാത്രേ പറ്റു,,,\" 


    ഹരിയും മായയുടെ വാക്കുകൾ പിന്താങ്ങി,, 


\" നീ വിഷമിക്കണ്ട പെണ്ണെ  മറ്റെന്തെങ്കിലും ആവശ്യത്തിന് അന്വഷിച്ചതായിരിക്കും \"

   മായ ഗീതയെ സമാധാനപെടുത്തി,,,


\" ഞാനും അങ്ങനെയാ കരുതുന്നെ , നീ പറഞ്ഞ പോലെ തന്നെ ആയാൽ മതിയാരുന്നു \"


\"  അങ്ങനെ ആകുള്ളൂ നീ വിഷമിക്കാതെ ക്ലാസ്സിലേക്ക് പൊക്കോ  ഈ പീരിയഡ് നിനക്ക് ഉണ്ടല്ലോ \"

   മായയെ അനുസരിച്ചുകൊണ്ട്  ഗീത പുസ്തകങ്ങൾ  എടുത്തുകൊണ്ടു  ക്ലാസ്സിലേക്ക് നടന്നു, മനസ്സിൽ അപ്പോഴും ചോദ്യങ്ങളായിരുന്നു,,,


\" അവളുടെ കാര്യം  കുറച്ച് കഷ്ടാണല്ലേ  പാവം \"


   ഹരി വിഷമത്തോടെ പറഞ്ഞു,


\" അതെ,  അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്നെ തളർന്നു പോകുമായിരുന്നു, അവളെങ്ങനെയാ എല്ലാം സഹിച്ചു ജീവിക്കുന്നതെന്ന് എനിക്കറിയില്ല \"


\" സാരം ഇല്ല അവൾക്ക് നമ്മൾ ഇല്ലേ \"

    മായയെ സമാധാനിപ്പിച്ചുകൊണ്ട് ഹരി പറഞ്ഞു, അവനു നേർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് മായ ക്ലാസ്സിലേക്ക് പോയി പിന്നാലെ ഹരിയും.......




തുടരും.....


****************♥️****************


അഭിപ്രായങ്ങൾ പറയണേ ❤️🙂



❣️✨️ഗീതാർജ്ജുനം ✨️❣️  𝕡𝕒𝕣𝕥 11

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 11

4.8
1927

പൊലീസ് സ്റ്റേഷന് മുന്നിൽ കാറ്‌കൊണ്ട് നിർത്തിയപ്പോൾ തന്നെ അകത്തുനിന്നും  മഹി ഓടി വന്നു,,,\" ഗുഡ് മോർണിംഗ് സർ, \"\" ഗുഡ് മോർണിംഗ് മഹി, സർ വന്നോ, ഞാൻ ലേറ്റ് ആയില്ലല്ലോ \"    അകത്തേക്ക് നോക്കികൊണ്ട്‌ അർജുൻ ചോദിച്ചു,,,\"കുറച്ച് ലേറ്റ് ആയി  സി ഐ സർ  വന്നിട്ട് കുറച്ച് നേരമായി \"\" ആണോ എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ മഹി \"\" ശരി  സർ \"    സല്യൂട്ട് ചെയ്തുകൊണ്ട് ഹരി പറഞ്ഞു, അർജുൻ സി ഐ  മഹേഷ്‌  വർമ്മയുടെ  റൂം ലക്ഷ്യം വെച്ചു നടന്നു വാതിൽ കടന്നടുത്തേക്ക് ചെന്നതും ആരെയോ ഫോണിലൂടെ വഴക്ക് പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു മഹേഷ്‌  വർമ്മ അർജുനേ കണ്ടതും അകത്തേക്ക് വരാൻ ആംഗ്യം