Aksharathalukal

seven Queen\'s 15


ആദ്യം തന്നെ എന്റെ വായനക്കാരോട് ക്ഷമ ചോദിക്കുകയാണ്. *seven Queen\'s, കാശിഭദ്ര* രണ്ടും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹിച്ചു തുടങ്ങിയതാണ്. പല പ്രോബ്ലംസ് കാരണം ഞാൻ വിചാരിച്ച പോലെ പോകാൻ പറ്റുന്നില്ല. എന്നാലും എന്റെ വാശിയിൽ ഞാൻ ഉറച്ച് നിന്ന് കൊണ്ട് പറയുകയാണ്. രണ്ടും നല്ല രീതിക്ക് തന്നെ പൂർണ്ണമാകിയിട്ടേ ഞാൻ എഴുത്ത് നിർത്തൂ.... ഇടക്ക് ഇങ്ങനെ പോസ്റ്റാൻ വൈകുന്നത് മനപ്പൂർവ്വം അല്ല. ഇപ്പോ collage ഓപ്പൺ ആകുകകൂടി ചെയ്തപ്പോൾ തീരെ ടൈം കിട്ടുന്നില്ല അത് കൊണ്ടാണ്. നിങ്ങൾക്ക് മനസിലാകുമെന്ന് ഞാൻ വിചാരിക്കുന്നു 🙏🙏🙏sorry.




*SEVEN🧚QUEENS*
          ✍️_jifni_
           Part 15
           
🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️


ആന്റിക്കും ഇത്താകും നമ്മുടെ sevens തന്നെ ഭക്ഷണം വിളമ്പി അവരെ രണ്ട് പേരേയും ഊട്ടി.. എല്ലാവരുടേയും മനസ്സ് നിറഞ്ഞ ശേഷം അവർ മേലേക്ക് കയറി. അവിടെയാണ് sevens ന്റെ സാമ്രാജ്യം. കുളിയും മാറ്റലും ഒക്കെ കഴിഞ്ഞു എല്ലാവരും കൂടി ഡോറയുടെ പ്രയാണം കാണാൻ ഹാളിൽ സ്ഥലം ഉറപ്പിച്ചു.

പ്രയാണം ഹരത്തിൽ കണ്ട് വരുമ്പോയാണ് അവൾ അത് ചോദിച്ചത്.


\"അനൂ നിന്റെ കല്യാണം കഴിഞ്ഞതാണോ....\" ജിയ ചോദിച്ചതും ഒക്കെ ഞെട്ടി തിരിഞ്ഞു.


\"ന്റതോ.....\"(കയ്യിലെ റിമോർട്ട് നിലത്തിട്ട് കൊണ്ട് അനു ചോദിച്ചു.)

\"ഈ അനൂ എന്ന് പറയുന്നത് നീ അല്ലെ... അപ്പോ നിന്നെ തന്നെയാകും അവൾ ഉദേശിച്ചേ.\" (ലച്ചു)

\"ജിയാ... ഇജ്ജെന്താ ഈ പറയുന്നേ... അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അവൾ നമ്മളോട് പറയില്ലേ...\"(ജുമി )


ഓരോരുത്തർ ഒരാന്നായി പറഞ്ഞു എന്നല്ലാതെ അനു ഒന്നും പറഞ്ഞില്ല.


\"അനൂ....\" എല്ലാവരും കൂടി അവളെ വിളിച്ചപ്പോൾ അവളൊന്ന് മൂളി.


മ്മ്...

\"നീ എന്താ ഒന്നും മിണ്ടാത്തെ \"

\"ജിയാ.... നിന്നോട് ആഷിയാണോ ഇത് ചോദിക്കാൻ പറഞ്ഞത്.\" ജിയക്ക് നേരെ നോക്കി കൊണ്ട് ഒരു ഭാവ മാറ്റവും ഇല്ലാതെ അനു ചോദിച്ചു.

അതിനവൾ ഒന്ന് തലയാട്ടി.

\"നീ അവനോട് ച്ചെന്ന് പറ.. ഞാൻ കെട്ടി രണ്ട് കുട്ടികളും ഉണ്ടെന്ന്.\"( അനു )

\"എന്നിട്ട് ആ കുട്ടികൾ എവിടെ....? \"

ഇത് വരെ ഒന്നും മിണ്ടാതിരുന്ന ശാലു ആണ് ഇത് ചോദിച്ചത അതും വലിയ ഗൗരവത്തിൽ തന്നെ.

\"നിന്റെ കുഞ്ഞമ്മന്റെ കയ്യിൽ.\" അനു ദേഷ്യത്തിൽ പറഞ്ഞു.


\"ഹോ... അതെപ്പോ കൊടുത്ത് കുഞ്ഞമ്മക്ക് തന്നെ മൂന്നെണ്ണം ഉണ്ട്.പിന്നെ നിന്റേതിനെ കൂടി വാങ്ങിയോ...\"(ശാലു )

\"ന്റ പടച്ചോനെ ഇതിന് ലേശം.. ഒരുത്തിരി അന്തം നൽകണേ....\" എന്നും പറഞ്ഞോണ്ട് ശാലൂന് ഒരു കൊട്ടും കൊടുത്ത് അനു റൂമിലേക്ക് പോയി.

പിറകെ തന്നെ ഓരോരുത്തരായി പോയി കട്ടിലിൽ സ്ഥാനം പിടിച്ചു. എല്ലാവരും തന്റെ ഫോണിലേക്ക് ചുരുങ്ങി.

ഇന്നത്രെ രാത്രി ഫുള്ളും chating പുതിയ ഗ്രൂപ്പിൽ ആയിരുന്നു.
എല്ലാരും കൂടി പരസ്പരം പാരവെച്ചും തമാശ പറഞ്ഞും ഒത്തിരി നേരം ഗ്രൂപ്പിൽ ഇരുന്ന്. അനു മാത്രം മെസ്സേജ് അയക്കുകയോ സീൻ ചെയ്യുകയോ ചെയ്തിട്ടില്ല.

അവളുടെ മനസ്സ് മുഴുവൻ ആഷി എന്താ അങ്ങനെ ചോദിച്ചേ എന്നാണ്. കുറേ നേരം ചിന്തിച്ച ശേഷം അവൾക്ക് അതിനുള്ള ഉത്തരം കിട്ടി.

\'അതേ... അന്ന് ഞാൻ ഒരാളെ സ്നേഹിക്കുന്നെന്ന് എഴുതിയപ്പോൾ അയാളെ കൂടെ ആണ് പോയത് എന്നും കരുതിയിട്ടുണ്ടാക്കും. ശ്യേ... ഒരു മോശക്കാരി ചിത്രം അവർക്കുള്ളിൽ ഉണ്ടെന്ന് ഇപ്പോ ഉറപ്പായി. എന്ത് കൊണ്ടായിരിക്കും അതിനെ പറ്റി എന്നോട് ഒന്നും ചോദിക്കാത്തെ. റാഷിക്ക എന്നേ ശ്രദ്ധിക്കുന്നുണ്ട് but സംസാരിക്കുന്നില്ല. എന്നാൽ ആഷി ഒന്നും ഇല്ലാ...\' 

അങ്ങനെ അവളുടെ ചിന്തകൾ കുറേ സഞ്ചരിച്ചു അവസാനം നിദ്ര അവളെ വന്നു പുൽകി.


__________________________________

*റാഷി*

പതിവ് പോലെ ആദ്യം ഉണർന്നത് ഞാൻ തന്നെയാ.. എന്റെ കുളിയും നനയും ഒക്കെ കഴിഞ്ഞു സുബഹി നിസ്കാരവും കഴിഞ്ഞ ശേഷം ഓരോന്നിനെ തട്ടിവിളിച്ചു.

ഉറക്കചവപ്പോടെ കണ്ണും തിരുമ്പി ഓരോന്ന് തലപൊക്കി. ഫാസി അവന്റെ പണികൾ ഒക്കെ കഴിഞ്ഞ ശേഷം അഭിക്ക് സഹായത്തിനു നിന്ന്.

ഒക്കെ കഴിഞ്ഞു നടക്കാൻ ഇറങ്ങുന്നത് ഒരു പതിവാണ്. ഞാൻ മനസ്സ് വെച്ചാൽ മാത്രം അല്ലെങ്കിൽ ഇവരാരും എണീക്കുക പോലും ഇല്ലാ.

അങ്ങനെ ആ പുതുപുലരിയെ തഴുകി ഞങ്ങൾ നടക്കാൻ ഇറങ്ങി.

മൂഡമഞ്ഞിൽ ഒളിച്ചിരിക്കുകയാണ് സൂര്യൻ.മലചെരുവിലൂടെ ഒരോ അടിയും മുന്നോട്ട് വെക്കുമ്പോഴും പല ജീവിതമാർഗത്തിൽ ജീവിക്കുന്നവരേയും ജീവിക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്നവരേയും പല ജാതി പല മതകാരേയും പല ആചാരങ്ങളിലൂടെ ജീവിക്കുന്നവരേയും നമുക്ക് കാണാം.

ഓരോന്നും സുസൂക്ഷ്മം നിരീക്ഷിച്ചും അതിനെ കുറിച്ച് ചർച്ച ചെയ്തും ഒരു അര മണിക്കൂർ നടന്നു. മനസ്സിനും ശരീരത്തിനും ഒരു പോലെ ഉത്സാഹം നൽകുന്നതാണ് ഈ നടത്തം.


പിന്നെ തിരിച്ചു നടന്നു പോകും വഴിക്ക് തേയിലതോട്ടത്തിന്റെ നടുക്ക് ഒരു ചായകടയിൽ കേറി നല്ല ചൂട് കാപ്പിയും കുടിച്ചു. തേയിലയുടെ ഗന്ധവും രുചിയും മനുഷ്യരെ മന്ത് പിടിപ്പിക്കുന്ന പോലെ.

അങ്ങനെ തിരിച്ചു ഹോസ്റ്റലിൽ എത്തി ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു കോളേജിലേക്ക് ഇറങ്ങി.


______________________________________

*സാറ*

ജോണിച്ചായനെ കുറിച്ച് അറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു ആദ്യത്തെ ആ ഷോക്കിൽ എല്ലാവരിൽ നിന്നും ആ സങ്കടത്തിൽ ഇറങ്ങി. പക്ഷെ കുറച്ചു ദൂരം ഒറ്റക്ക് നടന്നപ്പോൾ കുറേ ചിന്തിച്ചു കൂട്ടി.

പറഞ്ഞു വരുമ്പോൾ എന്റെ മുറച്ചെക്കൻ. ഞങ്ങളുടെ മതത്തിൽ അങ്ങനെ ഒരു ആചാരം ഇല്ലെങ്കിലും അപ്പനും അപ്പച്ചിയും ചേർന്ന് കുഞ്ഞിലേ ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ തീരുമാനിച്ചു. ചെറുപ്പം മുതലേ ഞാൻ ജോണിച്ചനുള്ളതാണെന്ന് പറഞ്ഞു കേട്ടത് കൊണ്ടാവാം എന്റെ ജീവന്റെ ഒരു ഭാഗമായി മാറി.തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.... എനിക്ക് തെറ്റി അങ്ങനെ ആണെന്ന് എന്നേ ബോധിപ്പിച്ചു..

അങ്ങനെ ഓരോന്നു ആലോചിച്ചു നടന്നപ്പോഴാണ് ഒരു വണ്ടി വന്നു എന്നേ ഇടിച്ചത്. പാതി മറഞ്ഞ ബോധത്തിലും ഞാൻ കണ്ട് എന്നേ ഇടിച്ചിട്ട് പോകുന്ന ആ കാറിന്റെ ഡ്രൈവെറെ...

ജോബിൻ... (ജോണിന്റെ ഇരട്ട സഹോദരൻ )

ആ പേര് ഉച്ഛരിച്ചു കൊണ്ടായിരുന്നു എന്റെ ബോധം മറിഞ്ഞത്.

അതിൽ നിന്നൊക്കെ ഒന്ന് ഉഷാറായി ഇന്നലെ കിടന്നുറങ്ങിയത്. ഇന്ന് തൊട്ട് ഞാൻ ഒരു പുതിയ ആളായിട്ടാണ് പ്രഭാതത്തെ വരവേറ്റത്.

രാവിലെ ആദ്യം എണീറ്റത് ഞാനാണ്. എന്നും ലച്ചു ആണ് ആദ്യം എണീക്കാർ. ഞാൻ എണീറ്റ് ഫ്രഷായി കുളിച്ച് അടുക്കളയിൽ കയറി. എല്ലാവർക്കുമുള്ള കോഫി ഇട്ട്. അത് കൊണ്ട് പോയി ഓരോന്നിനെയും തട്ടി വിളിച്ചുഉണർത്തി.ആന്റിയും ഇത്തയും വന്നപ്പോ അവർക്കും കോഫി നീട്ടി. അത് അവർക്ക് ഒത്തിരി സന്തോഷം നൽകിയിട്ടുണ്ട്..

\"സാറേ... കാക്ക മലർന്നു പറക്കുന്നെ ഒന്നും ഇല്ലല്ലോ...\" ആന്റി എന്നേ ഒന്ന് കളിയാക്കി.


പിന്നെ കുളിയും മാറ്റലും ഒക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ് അകത്താക്കി എല്ലാവരും കൂടി കോളേജിലേക്ക് ഇറങ്ങി.കോളേജിൽ കേറിയ ഉടനെ ഞാൻ കണ്ടത് ജോണിച്ചായനെയാണ്. കൂടെ വേറെ രണ്ട് മൂന്ന് ചെക്കന്മാർ ഉണ്ട്.

ഞാൻ നേരെ അവർക്കടുത്തേക്ക് നടന്നു.എന്നേ വിഡ്ഢിയാക്കി നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായില്ലേ....



ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ടിട്ട് അന്തം വിട്ട് നിൽക്കാണ് നമ്മുടെ ബാക്കി sevens.


തുടരും... ❤‍🩹


നല്ല ബോർ ഉണ്ടാകും എന്നനിക്കറിയാ.. സമയം ഉണ്ടാക്കി തട്ടിക്കൂട്ടി എഴുതിയെ ആണ്.എന്താണെങ്കിലും ഫീഡ്ബാക്ക് പറയണേ എങ്കിലേ nxt എഴുതാൻ പറ്റൂ 🥹





seven Queen\

seven Queen\'s 16

4.8
1191

*SEVEN🧚QUEENS*          ✍️_jifni_           Part 16           🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️ഞാൻ നേരെ അവർക്കടുത്തേക്ക് നടന്നു.എന്നേ വിഡ്ഢിയാക്കി നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായില്ലേ....ചോദിക്കണം എനിക്കറിയണം എന്തിനായിരുന്നു എന്നേ ഒരു മണ്ടിയാക്കിയേ എന്ന്.ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ടിട്ട് അന്തം വിട്ട് നിൽക്കാണ് നമ്മുടെ ബാക്കി sevens.അവൾ നടന്നു ജോണിന്റെ അടുത്തെത്തി. അവന്റെ മുന്നിൽ കയറി നിന്ന്.പെട്ടന്ന് അവളെ കണ്ട ഷോക്കിൽ ആയേക്കാം അവൻ ഒപ്പമുള്ളവരോടുള്ള സംസാരം നിർത്തി.അവൾക്ക് നേരെ തിരിഞ്ഞു അവൻ.\"നീ.. നീ എന്താ ഇവിടെ...\" ഒന്ന