Aksharathalukal

Hostel Diaries

Author : Amal Geo Sunil

ഭയത്തിന്റെ അകമ്പടിയില്ലാതെ ഉറങ്ങാൻ ആഗ്രഹിച്ച നാളുകൾ . രാത്രിയിലെ  പല മുരൾച്ചകളും ഞങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നാളുകൾ . സത്യമോ മിഥ്യയയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ . ഒരുമിച്ചുനിക്കേണ്ടവർ ചേരി തിരിയുന്നു , ഞങ്ങളിൽ തന്നെ പല അഭിപ്രായ ഭിന്നതകൾ ഉണ്ടാവുകയായിരുന്നു . എന്നാൽ ഇതിന് പിന്നിലെ സത്യം എന്താണെന്ന് ഇന്നും എനിക്കറിയില്ല . 

ഇനി കാര്യത്തിലേക്ക് കടക്കാം...

രാത്രിയിൽ ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു കാണും . എങ്ങും ഭയപ്പെടുത്തുന്ന നിശ്ശബ്ദത ബാത്ത് റൂമിന്റെ അടുത്തേക്കുള്ള ഇടനാഴിയിലൂടെ അവൻ നടന്നു . പേരിനു പോലും ഒരു വെളിച്ചവും അവിടെയില്ലായിരുന്നു . ഭയം അവനെ പിന്നോട്ട് വലിച്ചെങ്കിലും ഇപ്പം കാര്യം സാധിച്ചില്ലെങ്കിൽ കളി കാര്യമാവും എന്ന് അവനു അറിയാമായിരുന്നു . ആ ബാത്ത്റൂമിന്റെ അടുത്തു വരെ എത്തിയെങ്കിലും പിന്നീട് മുന്നോട്ട് പോകാൻ അവനു ധൈര്യം പോരായിരുന്നു . അവൻ തിരിച്ചു ഞങ്ങളുടെ  കിടപ്പുമുറിയിലെയ്ക്ക്  ( ഡോർമിറ്ററിയിലേയ്ക്ക് )   എത്തി  . അവനു ഒരു കൂട്ടിനായി അവൻ ഞങ്ങളിൽ പലരെയും മാറിമാറി വിളിച്ചു തലേന്നു കഴിച്ച ചപ്പാത്തിയുടെയും ചിക്കന്റെയും ഹാങ് ഓവറിൽ ഞാൻ ഉൾപ്പെടെ ആരും അവനെ മൈന്റ് പോലും ചെയ്തില്ല . ഇനിയും താമസിച്ചാൽ ഇവിടെ തന്നെ കാര്യം സാധിച്ചെങ്കില്ലോ എന്നോർത്ത് ധൈര്യം സംഭരിച്ച് അവൻ മുന്നോട്ട് നടന്നു . ഭയം അവന്റെ ശരീരത്തെ തളർത്തി , അവന്റെ കാലടികൾ ഇടറുന്നുണ്ടായിരുന്നു . ബാത്ത്റൂമിന്റെ അടുത്തായി അടുത്തുള്ള ബ്ലോക്കിലെയ്ക്കു പോകന്നുള്ള ഇടനാഴിയുണ്ടായിരുന്നു . ആ ഭാഗത്തിനെ കുറിച്ച് പലരും പല കഥകളും പറയുന്നുണ്ടായിരുന്നു ഇതില്ലാം കേട്ടിട്ടുള്ളതിനാൽ ആവണം , അവൻ ഇത്രയ്ക്ക് പേടിക്കുന്നത് . ഭയം മനസ്സിൽ ഉണ്ടായിരുന്നിട്ട് കൂടിയും അവൻ മുന്നിലേക്ക് നടന്നു നീങ്ങി . ബാത്ത്റൂമിന്റെ അടുത്തേക്ക് വന്നപ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചു എന്തുവന്നാലും ആ ഇടനാഴിയിലേയ്ക്ക് നോക്കില്ല എന്ന് . പക്ഷേ  , അവൻ അവിടെയ്ക്ക് എത്തിയപ്പോൾ പെട്ടെന്ന് ആ ഇടനാഴിയിൽ നിന്നും ഒരു ശബ്ദം . ഒരു ഗ്ലാസ് താഴേക്ക് വീണ ശബ്ദമായിരുന്നു അത് . രാത്രിയുടെ നിശബ്ദതയിൽ ആ ശബ്ദം ചുവരുകളിൽ തട്ടി പിന്നെയും പിന്നെയും നിഴലിച്ചു കേട്ടു . അത് അവിടെ ഉണ്ടായിരുന്ന ഒരു അഹങ്കാരി പൂച്ചയായിരുന്നു ചെയ്തത് എന്ന് ഞങ്ങൾക്ക് പിറ്റേന്നാണ് മനസ്സില്ലായത് . നല്ല പേടി ഉണ്ടായിരുന്നെങ്കിലും അവൻ ഓടി ബാത്ത്റൂമിലേയ്ക്കു കയറി . അവൻ മലവിസർജ്ജനം നടത്തുമ്പോഴും ദൈവ സ്തുതികളും കീർത്തനങ്ങളുമായിരുന്നു അവൻ ചൊല്ലിയിരുന്നത് . രാത്രിയിൽ പോലും ദൈവത്തിന് ഒരു വിശ്രമം നൽക്കാൻ അവൻ തയ്യാറായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം , ഇരിക്കുന്നിടത്തും നിക്കുന്നിടത്തും കിടക്കുന്നിടത്തും നിന്ന് രക്ഷിക്കേണേ എന്ന പ്രാർത്ഥന ഇപ്പോൾ ദൈവം കേൾക്കുന്നത് അവന്റെ കക്കൂസിൽ നിന്നുമായിരുന്നു . ദൈവത്തിന്റെ ഒരു അവസ്ഥയെ..... കഷ്ട്ടം തന്നെ . അങ്ങനെ കാര്യങ്ങൾ എല്ലാം സാധിച്ച ശേഷം അവൻ പിന്നെയും പേടിച്ച് പേടിച്ച് ഞങ്ങളുടെ കിടപ്പുമുറിയിലെയ്ക്ക് നടന്നു വെളിച്ചം ഇല്ല , നല്ല ഇരുട്ട് ഈ ഇരുട്ടിൽ നമ്മുടെ അടുത്ത് ആരെങ്കിലും വന്ന് നിന്നാൽ പോലും അറിയാൻ പറ്റാത്ത അത്രയ്ക്കും ഇരുട്ട് .  ഞങ്ങളുടെ കിടപ്പുമുറിയിലെയ്ക്ക് എത്തുന്നതിനു മുൻപായി ഒരു കൊണി പടിയുണ്ട് അത് ടൈറസില്ലേയ്ക്ക് ഉള്ള വഴിയായിരുന്നു . അവൻ അതിന്റെ അടുത്തേത്തിയപ്പോൾ ഒന്ന് മുകളിലേക്ക് നോക്കി . അവിടെ അവൻ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു...... 

ഇരുട്ടിൽ ആരോ അവിടെ നിൽക്കുന്നു  , ആരാണത് അറിയില്ല . ഇടറുന്ന ശബ്ദത്തിൽ അവൻ ചോദിച്ചു ആരാണ് അത് . ഉത്തരമില്ല , ഭയം അവനെ വേട്ടയാടുക്കായായിരുന്നു അവൻ മുകളിലേക്ക് കയറാൻ തുടങ്ങി , അവൻ അവിടെ കണ്ട ആ രൂപവും മുന്നോട്ട് നീങ്ങി  , അവന്റെ കാലടികൾ ഇടറുന്നുണ്ടായിരുന്നെങ്കിലും അവൻ മുകളിലേക്ക് കയറി . ഇരുട്ടിലേക്ക് ആ രൂപം ഓടിമറഞ്ഞു എന്നാൽ ആ രൂപത്തെ അപ്പോഴായിരുന്നു അവൻ ശരിക്കും കണ്ടത് . 

ഒരു 5 - 5½ അടിപൊക്കം ഒത്തശരിരം  ഭയങ്കര തിളക്കമാർന്ന കണ്ണുകൾ മൊത്തത്തിൽ ഒരു ഭീമാക്കാരമായ  രൂപം  . ആ രൂപം പെട്ടെന്ന് അവിടെ നിന്നും കാണാതായി . ഭയന്ന് വിറച്ച  അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി ആരോ അതുവഴി പോയതുപോലെ തോന്നി  . അവൻ താഴെക്കിറങ്ങി ശബ്ദം കേട്ടിടത്തേക്ക് നടന്നു ഭയം അവനെ വല്ലാതെ വേട്ടയാടുന്നു താൻ കണ്ടതൊക്കെ സത്യമാണോ  ആണോ അതും തന്റെ തോന്നൽ മാത്രമാണോ  എന്ന് അവനു മനസ്സിലാകുന്നില്ല  എന്തുചെയ്യണമെന്നറിയാതെ അവൻ പിന്നെയും ശബ്ദം കേട്ടിടത്തേക്ക് നടന്നു . ആരോ അതുവഴി ഓടിപോക്കുന്നതുപോലെ അവനു തോന്നി ഇത്രയും നേരത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ എവിടെ നിന്നോ ലഭിച്ച ധൈര്യത്തിൽ അവൻ ആ വഴി അതിനു പിന്നിലെ പോയി . അടുത്തെത്തി എത്തിയില്ല എന്നായപ്പോൾ .....





           പെട്ടെന്നാണ് ആ ശബ്ദം അവൻ കേട്ടത് വലിയ ബെല്ലടി ശബ്ദം കൂട്ടികൾ എല്ലാം എഴുനേൽക്കാൻ ഉള്ള ബെല്ലായിരുന്നു അത് . കൂട്ടികൾ ഒരുത്തരായി എഴുന്നേറ്റു പൊക്കുന്നു  എന്നാൽ അവിടെ നിൽക്കുന്ന അവനെ ആരും ശ്രദ്ധിക്കുന്നില്ല .  അവൻ ഓരുരുത്തരെയും മാറി മാറി വിളിച്ചു  . എടാ നിഖിലേ.... എന്താടാ ഇവിടെ നടക്കുന്നത് .... എന്താടാ....എടാ വിഷ്ണു എടാ പറയടാ എന്താ ഇവിടെ നടക്കുന്നത് ആരേങ്കിലും ഒന്ന് പറയാമോ . എന്താണ് ആരും ഒന്നും മിണ്ടാത്തത് ഓ..... എനിക്ക് ഭ്രാന്ത് പിടിക്കുന്നു...... എന്താണ് ഇത് ഞാൻ വിളിക്കുന്നത് ആരും അറിയുന്നതു പോല്ലുമില്ലത്തത് എന്നോർത്ത് അവൻ വ്യകുലപ്പെട്ടു .  അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു വരുന്ന ഒരുരത്തരെയും മാറി മാറി വിളിച്ചു ആരും അറിയുന്നില്ല . എല്ലാവരുയും വിളിച്ചുണർത്തിയ ശേഷം നടന്നു വരുന്ന വാർഡനച്ചനെയും അവൻ വിളിച്ചു  അച്ചോ അച്ചാ... എന്താണ് ഇവിടെ നടക്കുന്നത് എനിക്ക് എന്താണ് പറ്റിയത് അച്ചനേങ്കിലും ഒന്നു പറയു പ്ലിസ്.... അദ്ദേഹത്തിനും അവൻ പറയുന്നത് കേൾക്കാൻ സാധിച്ചിട്ടില്ലായിരുന്നു . തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ അവൻ നിന്നു .  ഒരു ഭ്രാന്തനെപ്പോലെ അവൻ ഡോർമിറ്ററിയ്ക്ക് ഉള്ളില്ലെയ്ക്ക് നടന്നു പല്ലരും തന്നെ തട്ടി പുറത്തേക്ക് പൊക്കുന്നുടെങ്കിലും അവർ അത് അറിയുന്നില്ല എന്ന യാഥാർത്ഥ്യം അവൻ മനസ്സിലാക്കി , തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവനു മനസ്സില്ലായതെയില്ല . അവൻ പിന്നെയും ഉള്ളിലെയ്ക്ക് പോയി , അവൻ കിടക്കുന്ന കട്ടിലിന്റെ അടുത്തേയ്ക്ക് എത്തിയപ്പോൾ  അവന്റെ കട്ടിലിൽ അതാ ആരോ കിടക്കുന്നു , ആരാണത്... അവൻ ഒന്നു ഞെട്ടി . ആ കട്ടിലിൽ കിടക്കുന്ന വ്യക്തിയുടെ പുതപ്പ് മാറ്റി നോക്കിയ അവൻ ഞെട്ടി പുറകിലെയ്ക്ക് വീണു . എന്തായിരുന്നു ആ കാഴ്ച , അവൻ പിന്നെയും എഴുന്നേറ്റു വന്നു ഒന്നുകൂടി നോക്കി അതാ കട്ടിലിൽ താൻ തന്നെ കിടക്കുന്നു , എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഒരു ഉത്തരവും അവനു കിട്ടിയില്ല...
ആ കാഴ്ച കണ്ട് സ്തംഭിച്ചു നിന്ന അവന്റെ ഉള്ളിലൂടെ ശരവേഗത്തിൽ ഒരു മിന്നൽ പിണഞ്ഞു . പെട്ടെന്നാണ് ആ ശബ്ദം കേട്ടത് , അവൻ ഞെട്ടി ഉണർന്നു . അപ്പോഴാണ് അവന് ആശ്വാസമായത് ഇത്രയും നേരം അവൻ അനുഭവിച്ച മനവേദനകളും ഭയവും എല്ലാം വേറും സ്വപ്നം മാത്രമായിരുന്നു . ആ ആശ്വാസത്തിൽ അവൻ എഴുന്നേറ്റു . എന്നാലും അവൻ കണ്ട ആ സ്വപ്നം അവനെ വിടാതെ വേട്ടയാടുന്നുണ്ടായിരുന്നു . അവൻ ആ സ്വപ്നത്തെക്കുറിച്ച് അവന്റെ കൂട്ടുകാരോട് പറയാൻ പലവട്ടം ശ്രമിച്ചെങ്കിലും അത് കേൾക്കാൻ ആരും കുട്ടാക്കിയില്ല . അങ്ങനെ അവൻ സ്കൂളിലെയ്ക്ക് പോവുകയും വൈകുന്നേരം തിരിക്കെ എത്തുകയും ചെയ്തു . 

ഇപ്പോൾ , ആ ചുവരിൽ പിടിപ്പിച്ചു വച്ച  ഘടികാരം അഷ്ടാംഗത്തിൽ വന്ന് വീണമിട്ടുന്നതായി തോന്നി . ആ ക്ലോക്കിന്റെ ഒരോ ചലനവും അവനെ വല്ലാതെ അസ്വസ്ഥനാക്കി . പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത് 

      എടാ, പെട്ടെന്ന് വന്നില്ലെങ്കിൽ ചിക്കന്റെ ചാറ് മാത്രമെ കിട്ടു , അതുകൊണ്ട് നീ പെട്ടെന്ന് വാ.......
      പാത്രവും എടുത്ത് അവനും മെസ്സ് ഹാളിലെയ്ക്ക് നടന്നു . അതാ , അവിടെ നല്ല ചൂട് ചപ്പാത്തിയും ചിക്കനും , അത് ആർത്തിയോടെ വാരിവലിച്ച് കഴിക്കുന്നവരെയും കാണാം . പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും വളന്നുവന്നവരുടെ ഒരു സംഗമഭൂമിയണല്ലോ ഇവിടം . 
      അങ്ങനെ ഭക്ഷണത്തിനും പ്രാർത്ഥനയ്ക്കും പഠനത്തിനും ശേഷം കിടക്കാൻ ഉള്ള നേരമായി . എല്ലാവരും അവരവരുടെ ലോകത്തിലെയ്ക്ക് ഒതുങ്ങിക്കൂടി . സമയ മുന്നോട്ട് പോകുന്നില്ല . സമയം ഒച്ചിഴയുന്നതിനേക്കാൾ പതിയെ ആണോ നിങ്ങുന്നത് എന്നവൻ ചിന്തിച്ചു . സമയം മുന്നോട്ട് പോകുന്നതെയില്ല അവൻ തല ഉയർത്തി അവിടുത്തെ ക്ലോക്കിലെയ്ക്ക് നോക്കി , സമയം ഏതാണ്ട് അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു . അവന് വയറ്റിൽ എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടു അവൻ നേരെ ബാത്ത്റൂമിന് അഭിമുഖമായി നടന്നു , അവൻ സ്വപ്നത്തിൽ കണ്ടത് പോലെയുള്ള സാഹചര്യങ്ങൾ ആ ഇടനാഴിയുടെ അടുത്തെത്തിയപ്പോൾ പല ശബ്ദങ്ങളും അവൻ കേട്ടു . ഭയപ്പെട്ടുപോയ അവൻ ഡോർമിറ്ററിയിലേയ്ക്ക് വന്ന ഞങ്ങളെ പലരെയും വിളിച്ചെങ്കിലും ആരും അറിഞ്ഞ ഭാവപ്പോല്ലും കാണിച്ചില്ല . പണിപാളും എന്ന് മനസ്സലിയപ്പോൾ അവൻ തന്നെ ബാത്ത്റൂമില്ലെയ്ക്ക് ധൈര്യം സംഭരിച്ച് നടന്നു  അപ്പോഴാണ് അവൻ പെട്ടെന്ന് ഒരു ശബ്ദം കേട്ടത് . ഒരു ഗ്ലാസ് താഴെ വീഴുന്നതായിരുന്നു ആ ശബ്ദം . എങ്കിലും , അവൻ പെട്ടെന്ന് ബാത്ത്റൂമിവെയ്ക്ക് കയറി , കാര്യസാധ്യത്തിനു ശേഷം ഭയപ്പാടോടെ തിരിച്ചു നടന്നുപോക്കുമ്പോഴായിരുന്നു അവിടെ ആരോ നിൽക്കുന്നത് പോലെ തോന്നിയത് . സ്വപ്നത്തിൽ കണ്ടത് ഓരോന്ന് ഓരോന്നായി സംഭവിക്കുന്നു എന്നത് അവനെ ഭയപ്പെടുത്തി . അവൻ ആ രൂപത്തിന്റെ പിന്നിലെ പോയിനോക്കിയെങ്കിലും ശരിക്ക് കാണാൻ സാധിച്ചില്ല . ഭയപ്പാടോടെ അവൻ തിരിച്ചു നടന്നു പെട്ടെന്നാണ് ആ ബെൽ ശബ്ദം കേട്ടത് . കുട്ടികൾ എല്ലാം ഓരോരുത്തരായി പുറത്തേക്ക് പൊക്കുന്നുടെങ്കിലും അവർ ആരും അവനെ തിരിച്ചറിയുന്നില്ല . സ്വപ്നത്തിൽ കണ്ട ഒരോ കാര്യങ്ങളും സത്യമാക്കുന്നു . അവൻ നേരെ ഓടി അവന്റെ കട്ടിലിന്റെ അടുത്തേയ്ക്ക് എത്തി ,  അതാ സ്വപ്നത്തിൽ കണ്ടത് പോലെ തന്റെ കട്ടിലിൽ ആരോ കിടക്കുന്നു , അവൻ പുതപ്പ് മാറ്റി നോക്കി അതാ അവൻ തന്നെ . സ്വപ്നം എതാണ് യഥാർത്ഥ ജീവിതം എതാണ് എന്ന് അറിയാൻ വയ്യാതെ അവൻ നിന്നു . പെട്ടെന്നാണ് അവിടെയുള്ള കണ്ണാടി അവൻ ശ്രദ്ധിച്ചത്  , എന്നാൽ ആ കാഴ്ച കണ്ട അവൻ വളരെ ഞെട്ടി....


 അവൻ ആ കണ്ണാടിയ്ക്ക് അടുത്തേയ്ക്ക് നടന്നു . നല്ല വലുപ്പമുള്ള ഒരു കണ്ണാടിയാണ് അത് . അവൻ ആ കണ്ണാടിയിലെയ്ക്ക് നോക്കി പെട്ടെന്ന് അവന്റെ പിന്നിൽ ആരോ നിൽക്കുന്നതായിട്ട് കണ്ണാടിയിൽ കൂടെ കണ്ടൂ .... പെട്ടെന്ന് തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല . അപ്പോഴാണ് അവന്റെ ഉള്ളിലൂടെ ശരവേഗത്തിൽ ഒരു മിന്നൽ പിണഞ്ഞത് . ആ കണ്ണാടിയിൽ ആ മുറിയുടെ ഭാഗികമായിട്ടുള്ള പ്രതിഭലനം മാത്രമേ കാണുന്നുള്ളൂ തന്നെ അതിൽ കണ്ണുന്നില്ല എന്ന യാഥാർത്ഥ്യവും അവൻ മനസ്സിലാക്കി . വികാരവിക്ഷോഭങ്ങളുടെ കുതോഴുക്ക് മൂലമാണോ എന്ന് അറിയില്ല നിസ്സഹായനായി നിൽക്കാനെ അവനായൊള്ളൂ . കണ്ണാടിയിലെയ്ക്കുള്ള അവന്റെ ധൃഷ്ട്ടിയ്ക്കു മൂർച്ചയേറിയ അടുത്ത നിമിഷം . മേഘപാളികൾ പോലെ മനോഹരമായി അത്രയും കാലം അവിടെ ഉണ്ടായിരുന്ന  ആ വസ്തു , മനോഹരമായ പലതിന്റെയും മനോഹാരിത വിളിച്ചോതി തലയേടുപ്പോടെ നിന്നവനിത ചില്ല് ചിലുകളുടെ കുമ്പാരമായി മാറിയിരിക്കുന്നു . 
അറിയില്ലാ.... എന്തിണിത് എനിക്ക് അറിയില്ല.....അവൻ തെങ്ങി തെങ്ങി കരയുകയാണ് .

     ഘടികാരം അഷ്ടാംഗത്തിൽ പിന്നെയും വന്ന് വീണമീട്ടി . അവൻ പിന്നെയും അവന്റെ കിടക്കയുടെ അടുത്തെയ്ക്ക് നടന്നു . \" ഇപ്പോഴും ഞാനല്ലാത്ത ഞാൻ അവിടെ തന്നെ കിടപ്പുണ്ട്  \" അവൻ മനസ്സിൽ പറഞ്ഞു  .  അതാ , എന്നെ വിളിക്കാനായി എന്റെ പ്രിയ സുഹൃത്ത് വരുന്നു ... ഓടിച്ചെന്നു അവനെ തൊടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ബലം . അവൻ ഞാനല്ലാത്ത എന്നെ തട്ടിവിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതും സാധ്യാമാവുന്നില്ല , എന്നാൽ അവൻ വിളിച്ചുണർത്താനായി അടിക്കുന്ന ഒരോ അടിയുടെയും വേദന എനിക്ക് അനുഭവപ്പെടുന്നുണ്ട് . എത്ര വിളിച്ചിട്ടും എഴുന്നേൽക്കാതിരിക്കുന്നതിനാൽ എന്തോ പന്തികേട് തോന്നിയ അവൻ താഴെയ്ക്ക് ഓടി . അവൻ വേഗം ഞങ്ങളുടെ വാർഡനെയും കൂട്ടിക്കൊണ്ടു എന്റെ അടുത്തേക്ക് വന്നു . അവർ എന്നെ നോക്കി എന്തോ സംസാരിച്ചിട്ട് പെട്ടെന്ന് താഴെയ്ക്ക് പോയി പിന്നിട് അരേയോക്കെയോ കൂട്ടിക്കൊണ്ടു വന്നു ഞാനല്ലാത്ത എന്നെയും എടുത്തുകൊണ്ട് താഴത്തെ നിലയിലെയ്ക്ക് ഓടി . അവരുടെ പുറകെ ഞാനും . പ്രധാന വാതിലിന്റെ മുൻപിലായിട്ട് ഒരു വണ്ടി കിടക്കുന്നു അവർ എന്നെ അതിലെയ്ക്ക് ആണ് കൊണ്ടുപോകുന്നത് എന്ന് ഞാൻ മനസ്സിലാക്കി . അവരോടൊപ്പം പോകാനായി ഞാൻ പുറക്കെ ഓടിച്ചെന്നെങ്കിലും പ്രധാന കവാടം കടന്ന് പോകാൻ എനിക്കാവുന്നില്ല അവിടെ എത്തുമ്പോൾ ഞാൻ തെറിച്ചു പുറക്കിലെയ്ക്ക് വിഴുകയാണ് . ഏതോ ഒരു അദൃശ്യ ശക്തി എന്നെ പിന്നോട്ട് വലിക്കുന്നു ആരാണത് , അറിയില്ല .
     പ്രധാന കവാടത്തിൽ നിന്നും കുറച്ചുമാത്രം അകലെയാണ് പള്ളിയും അതിന്റെ അനുബന്ധമായ മറ്റ് കാര്യങ്ങളും അതിനാൽ ഇവിടെ നിന്ന് നോക്കിയാൽ പള്ളിയും സെമിത്തേരിയും എല്ലാം കാണാം . പള്ളിയുടെ മുകളിൽ വച്ചിരിക്കുന്ന ക്രൂശിതനായ ക്രിസ്തുവിന്റെ രൂപത്തെ നോക്കി അവൻ പ്രാർത്ഥിച്ചു . പ്രാർത്ഥനയ്ക്ക് ഇടയിൽ വച്ച് ക്രൂശിതനായ ക്രിസ്തുവിന്റെ രൂപത്തിലെയ്ക്കുള്ള അവന്റെ ധൃഷ്ട്ടിയ്ക്കു മൂർച്ചയേറി . അടുത്ത നിമിഷം , അവന്റെ ചുറ്റിലും ഇരുട്ടായി പെട്ടെന്ന് ആ ക്രൂശിത രൂപത്തിൽ നിന്ന് അതികഠിനമായ ഒരു വെളിച്ചം വന്ന് അവന്റെ ശിരസ്സിലെയ്ക്ക് വന്ന് പതിച്ചു . അവൻ തെറിച്ചു പുറക്കിലെയ്ക്ക് പോയി .... ശരീരമില്ലെങ്കിലും പക്ഷേ വേദന നല്ലതുപോലെ ഉണ്ടായി . അവൻ പിന്നെയും നടന്ന് പ്രധാന കവാടത്തിൽ എത്തി അവിടെ നിന്ന് നോക്കുമ്പോൾ ചുറ്റിലും നല്ല ഇരുട്ടാണ് . അങ്ങ് ചെറിയ ചില പ്രകാശങ്ങൾ മാത്രം കാണാം , എന്നാൽ ആ പ്രകാശത്തിന്റെ പ്രകാശത്തിന്റെ തീവ്രത കുടി കുടി വന്നു . ഇപ്പോൾ ആ വെളിച്ചത്തിൽ ആരോകെയോ അവിടെ ഇരിക്കുന്നതായിട്ടു തോന്നുന്നു തോന്നൽ അല്ല അവിടെ ആരോ ഇരിപ്പുണ്ട് ആരാണത്  അറിയില്ല . അവർ എന്നെ കൈകാട്ടി വിളിക്കുന്നുണ്ട് വരു വരു എന്ന് . അവർ എന്തിനാണ് എന്നെ കൈകാട്ടി വിളിക്കുന്നത് , അവർക്ക് എന്നെ കാണമോ അപ്പോൾ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റിതരാൻ അവരെക്കൊണ്ട് സാധിക്കുമോ..... അതും അറിയില്ല   . പിന്നെയാണ് അവർ ഇരിക്കുന്ന സ്ഥലത്തെയ്ക്ക് എന്റെ ശ്രദ്ധ പോയത് അവർ ഇരിക്കുന്നത് സെമിത്തേരിയിലെ ശവക്കല്ലറകൾക്ക് മുകളില്ലാണ് .
            അപ്പോൾ അവർ ആത്മാക്കൾ ആണോ ??? അങ്ങനെയെങ്കിൽ ഞാനും ആത്മാവാണോ ??? എനിക്ക് എന്താണ് സംഭവിക്കുന്നത് ??? അവർ എന്തിനാണ് എന്നെ കൈകാട്ടി വിളിക്കുന്നത് ??? ഞാനല്ലാത്ത എന്നെ അവർ എവിടെയ്ക്കാണ് കൊണ്ടുപോകുന്നത് ??? ഈ വാതിലിന്റെ അപ്പുറത്തേക്ക് എനിക്ക് പോക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ് ??? ഇങ്ങനെയുള്ള ഒരായിരം ചോദ്യങ്ങൾക്ക് മുൻപിൽ നിസ്സഹായനായി അവൻ നിൽക്കുന്നു....
ഇത്തരത്തിൽ ഉള്ള അനേകം ചോദ്യങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും അത് ആരോട് ചോദിക്കണം എന്നത് മാത്രം അറിയില്ലായിരുന്നു . ആ വാതിലിന് അപ്പുറത്തെയ്ക്ക് പോക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അവന് അത് സാധിക്കുന്നില്ല . പെട്ടെന്ന് എന്റെ പിന്നിലൂടെ ആരോ പോക്കുന്നത് പോലെ തോന്നിയത് . അതെ ആരോ പിന്നിലൂടെ പോയി ആരാണത് ❓❓❓. ഒന്ന് നോക്കികളയാം എന്ന് കരുതി ആ നിഴലിനു പിന്നാലെ താഴെയ്ക്ക് പോയി അവിടെ മെസ്സ് ഹാളിന്റെ അടുത്തായിട്ടായിരുന്നു പഴയ ജനറേറ്റർ മുറി അങ്ങോട്ടോന്നും ആരും നാളുകളായി പോകാറുപോലുമില്ല . പക്ഷേ അവിടെയ്ക്കാണ് ആ നിഴൽ പോക്കുന്നത് ഞാൻ പിന്നാലെ ചെന്ന് നോക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല . കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന വലിയ ഒരു കയർ മാത്രം . പതിയെ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു എന്തോ ഒരു ശബ്ദം ഞാൻ കേട്ടത് . അത് ആരും നാളുകളായി ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത ജനറേറ്റർ മുറിയോട് ചേർന്ന വാതിലിന്റെ ഭാഗത്ത് നിന്നുമായിരുന്നു . പെട്ടെന്നാണ് ആ വാതിൽ തുറന്നു കുറച്ച് പേർ കയറിവരുന്നത് . അതിൽ ഒരുവൻ തന്റെ നേരെ വരുന്നത് കണ്ട് ഒന്നു ഭയപ്പെടെങ്കിലും അവൻ ജനറേറ്റർ മുറിയുടെ വാതിൽ തുറക്കാൻ വന്നതായിരുന്നു . ആ വാതിൽ തുറന്ന ശേഷം അവൻ തിരികെ ആ വാതിലിന് അപ്പുറത്തെയ്ക്ക് പോയി . ഏതാനം നിമിഷങ്ങൾക്ക് ഉള്ളിൽ കുറച്ച് അധികം ആൾക്കാർ ആരേയോ തറയിലൂടെ വലിച്ചിഴച്ചുകൊണ്ട് വരുന്നു . എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല . ഞാൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു , എനിക്ക് അവർചെയ്യുന്നതെല്ലാം കാണാമെങ്കിലും അവർക്ക് എന്നെ കാണാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യം നേരത്തെ മനസ്സിലായതിനാൽ അവർ ആരെയാണ് കൊണ്ടുവരുന്നത് എന്ന് അറിയാനായി ഞാൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു . 

     അപ്പോൾ ഞാൻ കണ്ട കാഴ്ച വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു . അത് മറ്റാരുമല്ലായിരുന്നു അത് ഫാദർ ഗിൽബർട്ട് ആയിരുന്നു . ഇവർ അച്ഛനെ എന്തുചെയ്യാൻ പോക്കുവാണ് ഒന്നും മനസ്സിലാക്കുന്നില്ല . അപ്പോഴാണ് അച്ഛനെ വലിച്ചു കൊണ്ടുവന്ന വഴിയിൽ രക്തം തളംകെട്ടി നിൽക്കുന്നത് കണ്ടത്  . ഇതെല്ലാം കണ്ട് ഭയപ്പെട്ട ഞാൻ ഓടി അച്ഛനെ കൊണ്ടുപോയ പഴയ ജനറേറ്റർ മുറിയ്ക്ക് ഉള്ളിലെയ്ക്ക് പോയി . അവിടെ അവർ ആ കയറിൽ അച്ഛനെ കെട്ടിതൂക്കാൻ ശ്രമിക്കുകയാണ് എന്ത് ചെയ്യണം എന്ന് അറിയില്ല . അവർ അദ്ദേഹത്തെ ആ കയറിൽ കെട്ടി തൂക്കി പക്ഷേ അടിയിൽ ഒരു സ്റ്റുൾ വച്ചിട്ടുണ്ട് അതിനാൽ ഇതുവരെ മരിച്ചിട്ടില്ല . അപ്പോഴാണ് ദൂരെ നിന്നും ഒരു കാൽപെരുമാറ്റം ഞാൻ ശ്രദ്ധിച്ചത് . അത് അടുത്തേക്ക് വരുന്നതായി തോന്നി , അതാ ആ ഇരുട്ടിന്റെ മറവിൽ നിന്നും ആരോ നടന്നു വരുന്നു . ആരാണ് എന്ന് മനസ്സിലാക്കുന്നില്ല , പകൽ സമയം ആയതിനാൽ ഹോസ്റ്റലിൽ കുട്ടികളുമില്ല ഈ ക്രൂരത ഒന്നു തടുക്കാൻ ആരുമില്ലല്ലോ എന്നോർത്ത് വിഷമിച്ചപ്പോഴായിരുന്നു ആ കാൽപെരുമാറ്റം കെട്ടത് . കൂടുതൽ അടുത്തെയ്ക്ക് വന്നപ്പോഴായിരുന്നു അത് ആരാണ് എന്ന് മനസ്സില്ലായത് . അത് ഫാദർ റൊസാരിയോ ആയിരുന്നു , ആ ആശ്രമത്തിലെ അന്തേവാസികളായ വൈദികരിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഇദ്ദേഹം . ഇദ്ദേഹത്തേക്കുറിച്ച് ഇതുവരെ മോശമായിട്ടൊന്നും കേട്ടിട്ടില്ല എന്നാലും എന്റെ മനസ്സിൽ ഒരു ഭയമുണ്ടായിരുന്നു അത് എന്തായിരുന്നു എന്നാൽ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ രംഗപ്രവേശം ദൈവദൂതനായിട്ടാണോ അതോ ചെകുത്താനായിട്ടാണോ ആവോ... ആയാൾ നേരെ ആ മുറിക്കുള്ളിലെയ്ക്ക് കയറി . എന്നിട്ട് ഫാദർ ഗിൽബർട്ടിനെ കെട്ടിയിട്ടിരിക്കുന്നതിനു മുന്നിൽ ചെന്ന് നിന്നു പറഞ്ഞു 
      \' ഞാൻ തന്നോട് പല പ്രാവശ്യം പറഞ്ഞതാണ് എന്റെ പിന്നാലെ വരേരുത് എന്ന് പക്ഷേ താൻ പിന്നെയും പലവട്ടം എന്റെ വഴിയ്ക്ക് കുറുകെ വന്നു ആദ്യം ക്ഷമിച്ചെങ്കിലും നീ വിട്ടില്ല നീ പിന്നെയും പിന്നെയും എന്നെ ചോറിഞ്ഞു അങ്ങനെ ചെയ്താൽ അത് ക്ഷമിക്കാൻ ഞാൻ സർവശക്തനായ ദൈവം ഒന്നുമല്ല പക്ഷേ നിന്റെ വിധിയെഴുതാൻ ഞാൻ തന്നെ ധാരാളം നിന്നെ പോലെയുള്ള പല മറ്റവന്മാരെയും കൊന്ന കൈകളാണിത് ഈ കൈകൊണ്ട് മരിക്കാനാണ് നിന്റെയും വിധി എന്തു ചെയ്യാൻ നിന്റെ ഒരു ഭാഗ്യം \' എന്ന് പറഞ്ഞു പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കത്തിയെടുത്ത്
       \' പിതാവിനും പുത്രനും പരിശുദ്ധാത്മാവും സ്തുതിയായിരിക്കട്ടെ \' എന്നു പറഞ്ഞു മൂന്ന് നാല് കുത്ത് കുത്തി . എന്നിട്ട് ആ വയറിൽ നിന്ന് വരുന്ന ചൂട് രക്തം എടുത്ത് ഗിൽബർട്ട് അച്ഛന്റെ മുഖത്തേക്ക് തേച്ചിട്ടു പറഞ്ഞു \' ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല \'  ഇതെല്ലാം കണ്ട് ഭയപ്പെട്ടു നിക്കാനെ എനിക്ക് കഴിഞ്ഞൊള്ളു . ഗിൽബർട്ട് അച്ഛനിൽ നിന്നും ചെറിയ മുരൾച്ചകൾ കേൾക്കാമായിരുന്നു പക്ഷേ പതിയെ അതു നിലച്ചു . അച്ഛന്റെ ജീവൻ പോയ അടുത്ത നിമിഷം എന്തോ ഒന്ന് എന്നേ വലിച്ചടുപ്പിക്കുന്നതായി തോന്നി . തൊട്ടടുത്ത നിമിഷം ഞാൻ നോക്കുമ്പോൾ ഞാൻ ഒരു ആശുപത്രിയിൽ ആണ് അതും ഐസിയുവിൽ അവിടെ ആരെയോ രക്ഷിക്കാനായി ഡോക്ടർമാർ കഠിനമായി പരിശ്രമിക്കുന്നു . വൈകാതെ ഞാൻ മനസ്സിലാക്കി അവർ ചികിത്സിക്കുന്നത് എന്നെതന്നെയാണ് എന്ന് . എന്റെ ഹൃദയസ്തംഭനം നിലയ്ക്കുന്നത് മനസ്സിലാക്കിയ അവർ ഹൃദയസ്തംഭനം പഴയതുപോലെ ആകുവാൻ ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് എന്റെ നെഞ്ചിൽ ശക്തിയായി അമർത്തി . അത് അമർത്തിയപ്പോൾ എന്തോ ഒരു ശക്തി എന്നെ എനില്ലെയ്ക്ക് കൂടുതൽ അടുപ്പിച്ചു  അടുത്ത തവണ അത് പ്രവർത്തിപ്പിച്ചപ്പോൾ ആത്മാവായി ശരിരത്തിനു പുറത്തായിരുന്ന ഞാൻ എന്റെ ശരീരത്തിലെയ്ക്ക് വീണ്ടും കൂടുകൂട്ടി . മണിക്കൂറുകൾക്ക് ശേഷമാണ് ബോധം വന്നത് , ബോധം വന്നപ്പോൾ ഒരുപാട് പേര് മുമ്പില്ലുണ്ടായിരുന്നിട്ട് കൂടിയും അവരിൽ ആരെയും തന്നെ എനിക്ക് മനസ്സിലായില്ല എന്റെ മാതാപിതാക്കളെ പോലും . പക്ഷേ ആ കൂട്ടത്തിൽ ഒരാളെ മാത്രം എനിക്ക് തിരിച്ചറിയാമായിരുന്നു അത് മറ്റാരുമായിരുന്നില്ല ഞങ്ങളുടെ വാർഡനായി ഇന്ന് ചുമതലയേൽക്കാൻ പോക്കുന്ന ഫാദർ റൊസാരിയോ .
       ആരേയും തിരിച്ചറിയാൻ പറ്റുനില്ലങ്കില്ലും ഗിൽബർട്ട് അച്ഛനും അച്ഛന്റെ കൊലപാതകവും മാത്രമായിരുന്നു മനസ്സിൽ . റൊസാരിയോയെ കണ്ടപ്പോൾ കൊല്ലാനുള്ള ദേഷ്യം തോന്നിയെങ്കിലും ശരിരത്തിന്റെ ആരോഗ്യക്കുറവ് എന്നെ പിന്നോട്ട് അടിച്ചു . ഇത്രയും വലിയ ഒരു കൊടുംകുറ്റവാളിക്ക് നേരെ തിരിയുമ്പോൾ ഒരോ ചുവടും സൂക്ഷിക്കണം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . 

ഹോസ്പിറ്റലിൽ നിന്നും മടങ്ങിയ എന്നെ വിട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എന്റെ മാതാപിതാക്കൾ കിണഞ്ഞ് പരിശ്രമിച്ചു എങ്കിലും ഞാൻ അതിന് വഴങ്ങിയില്ല . എനിക്ക് ഹോസ്റ്റലിലെയ്ക്ക് ആയിരുന്നു പോകേണ്ടിയിരുന്നത് . എന്നാൽ അവർ എന്നെ എന്തോ മരുന്ന് നൽകി മയക്കിയ ശേഷം വീട്ടിലെയ്ക്ക് കൂട്ടിക്കൊണ്ടു പോയി . അങ്ങനെ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എന്റെ നിർബന്ധത്തിന് വഴങ്ങിയ അവർ  എന്നെ ഹോസ്റ്റലിലെയ്ക്ക് കൂട്ടിക്കൊണ്ടു വന്നു . ഞാൻ വിശ്രമിക്കാൻ തയ്യാറായിരുന്നില്ല എങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങിണ്ടതായി വന്നു ശേഷം അല്പം ആരോഗ്യമായപ്പോൾ തന്നെ ഞാൻ ആദ്യം അന്വേഷിച്ചത് ഫാദർ ഗിൽബർട്ടിനെ കുറിച്ചായിരുന്നു . പക്ഷേ ഹോസ്റ്റലിൽ ഉള്ള മറ്റുള്ളവർക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു . 



         അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ രാവിലെ പള്ളിയിൽ പോകനായി തയ്യാറാവുകയായിരുന്നു . മനസ്സിന് ഒരു ആശ്വാസം ലഭിക്കും എന്ന പ്രതിക്ഷയിലാണ് ഈ പോക്ക് . നല്ല പരിചയമുള്ള ശബ്ദം ആയിരുന്നു ആ വിശുദ്ധ ബലി അർപ്പിക്കുന്ന വൈദികന്റെ . എന്നാലും അത് ആരാണ് എന്ന് ചിന്തിച്ചുകൊണ്ടാണ് പള്ളിയിലേക്ക് ഞാൻ നടന്നത് . ഞാൻ അവിടെ എത്തിയപ്പോൾ വിശുദ്ധ ബലിയുമായി ജനങ്ങൾക്ക് അഭിമുഖമായി വൈദികൻ വരുന്ന സമയമായിരുന്നു . ദൂരെനിന്നത് കൊണ്ട് ആദ്യം എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല എന്നാൽ ദൈവാലയത്തിനുള്ളിലെയ്ക്ക് കയറിയപ്പോൾ കണ്ട ആ കാഴ്ച എന്നെ വല്ലാതെ നടുക്കി . ആ വൈദികൻ മറ്റാരും ആയിരുന്നില്ല അത് ഫാദർ ഗിൽബർട്ട് അച്ഛനായിരുന്നു . എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നേ ഇല്ലായിരുന്നു . അപ്പോൾ ഇയാൾ മരിച്ചില്ലെ അങ്ങനെയെങ്കിൽ ഞാൻ കണ്ടത് എന്തായിരുന്നു  ഒന്നും മനസ്സിലാക്കുന്നില്ല . ഞാൻ അപ്പോൾ തന്നെ തിരിക്കെ ഹോസ്റ്റലിലെയ്ക്ക് തിരികെ പോന്നു . എന്റെ ഈ അവസ്ഥയെ കവിഭവനയിൽ പറയുകയാണെങ്കിൽ വികാരവിക്ഷോഭങ്ങളുടെ ഒരു നേർകാഴ്ച തന്നെയായിരുന്നു എന്ന് പറയാം . അതാണ് ഇപ്പോഴത്തെ അവസ്ഥ . മൊത്തത്തിൽ എന്റെ കിളിപോയ അവസ്ഥയാണ് . എനിക്ക് ഭ്രാന്താണോ എന്നായിരുന്നു എന്റെ സംശയം . എന്താണെങ്കിലും മനസ്സ് ഒന്നു തണുപ്പിക്കാൻ ആയിട്ട് ഞാൻ ഒന്ന് പുറത്തെയ്ക്ക് ഇറങ്ങി . ടൗൺ മുഴുവൻ ഒന്ന് കറങ്ങിയ ശേഷം ഒരു കടയിൽ കയറി ഒരു സർബത്ത് കുടിച്ചു അപ്പോഴാണ് അവിടെ കിടന്ന പത്രത്തിലെ ഒരു വാർത്ത എന്റെ ശ്രദ്ധയിൽപ്പെട്ടത് എന്നാൽ ഇതൊന്നും കേരളത്തിൽ നടക്കില്ല എന്ന് പറഞ്ഞു ആ വാർത്തയെ തള്ളിക്കളഞ്ഞു . ശേഷം തിരികെ ഹോസ്റ്റലിലെയ്ക്ക് പോകുന്നതിനായി ഒരു ഇടവഴിയിലൂടെ പോയപ്പോൾ ആയിരുന്നു ആ കാഴ്ച കണ്ടത് . സുന്ദരിയായ ഒരു യുവതിയെ രണ്ടു പേർ ചേർന്ന് ബലമായി പിടിച്ച് വണ്ടിയിൽ കയറ്റുന്നു . ഞാൻ ബൈക്കിൽ നിന്നും ഇറങ്ങുന്നതിനു മുമ്പായി തന്നെ അവർ വണ്ടി വിട്ടിരുന്നു . ഞാൻ അവരുടെ പിന്നാലെ ബൈക്കിൽ പാഞ്ഞു . സമയം ഏകദേശം 8 മണിയായി കാണും എല്ലായിടത്തും നല്ല ഇരുട്ട് . ഇവർ ഇത് എവിടെയ്ക്കാണ് ഈ പോക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല . അവർ ഇതുവരെ എന്നെ കണ്ടില്ല , അവർ ഒരു സ്ഥലത്ത് വണ്ടി നിർത്തി ശേഷം ആ പെൺകുട്ടിയെ കാറിൽ നിന്നും പൊക്കിയെടുത്തുകൊണ്ട് മുമ്പിലേക്ക് നടന്നു . അപ്പോഴേക്കും അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു . അപ്പോഴാണ് ഞാൻ ആ സ്ഥലം ശരിക്കും ശ്രദ്ധിച്ചത് അത് പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ഒരു സെമിത്തേരിയായിരുന്നു . ഇത് ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് നൂറ് വർഷത്തിന് മുകളിൽ ആയി . ഇവർ ഇവിടെയ്ക്ക് ഈ പെൺകുട്ടിയെ കൊണ്ട് വന്നത് എന്തിനാണ് . ഞാൻ പതിയെ പുറക്കെ ചെന്നു നോക്കി അവർ ഒരു വാതിൽ തുറന്നു താഴ്യ്ക്ക് ഇറങ്ങിപോക്കുന്നു അവിടെ അങ്ങനെ ഒരു വാതിൽ താഴ്യ്ക്ക് ഉണ്ടെന്ന് ആരും പറയില്ല . ഇറങ്ങിയ ശേഷം അവർ ആ വാതിൽ അടച്ചു  . പതിയെ ചെന്ന് ആ വാതിൽ തുറന്ന ഞാൻ ഉള്ളിലെ കാഴ്ച്ചകൾ കണ്ട് ഞെട്ടി .