Aksharathalukal

the strange girl (part 5)



                         മായ കുറച്ച് ദിവസമായി ഓഫീസിൽ വരുന്നില്ല എന്ന് റിസപ്ഷനിൽ നിന്ന ആൾ പറഞ്ഞു. ഇതുകേട്ട് അരുൺ മനസ്സിൽ ചിന്തിച്ചു : \"ഇവൾക്കിത് എന്താ പറ്റിയെ?\" അവൻ അയാളുടെ കയ്യിൽ തൻ്റെ ബിസ്നസ് കാർഡ് കൊടുത്തുകൊണ്ട് പറഞ്ഞു : \"ആ കുട്ടി ഇവിടെ വന്നാൽ ദയവായി എന്നെ അറിയിക്കണം. വളരെ അത്യാവിഷമാണ്.\" അതിന് അയാൾ സമ്മതിച്ചു. അങ്ങനെ ഒരാഴ്ച കടന്നു പോയി. ഓഫീസിൽ പോകാൻ രാവിലെ തന്നെ അരുൺ റെഡി ആയി ഇറങ്ങി. ഇന്ന് ഒരു important മീറ്റിങ് ഉണ്ട്. മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ അരുൺ വേഗം തന്നെ ഓഫീസിലേക്ക് പോയി. മീറ്റിംഗ് നടക്കുന്നതിനിടെ അരുനിൻ്റെ ഫോണിൽ ഒരു കോൾ വന്നു. മീറ്റിംഗിനിടെ ഫോൺ ഉപയോഗിക്കാൻ പാടില്ല. പക്ഷേ അവൻ എന്തോ ഓർത്ത് ഫോൺ എടുത്തു. വിജാരിച്ചത് പോലെ വിളിച്ചത് മായ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നായിരുന്നു. അയാൾ പറഞ്ഞു: \"sir, അന്ന് sir മായ എന്ന ഒരു കുട്ടിയെ തിരക്കി വന്നില്ലേ? ആ കുട്ടി ഇവിടെ വന്നിട്ടുണ്ട്. പക്ഷേ അവർ ജോലി രിസൈൻ ചെയ്യാനാണ് വന്നത്.\" അരുൺ കുറച്ച് ഞെട്ടലോടെ പറഞ്ഞു: \"അയ്യോ, ഞാൻ.... ഞാൻ ഇപ്പോ തന്നെ അങ്ങോട്ട് വരാം. അതുവരെ അവൾ പോകാതെ നോക്കണം please..\" അയാൾ ശെരി എന്ന് പറയുന്നു. അരുൺ താൻ മീറ്റിംഗിൽ ആണ് എന്ന കാര്യം പോലും വക വയ്ക്കാതെ വെളിയിലേക്ക് ഓടി കാറിൽ കയറി മായയുടെ ഓഫീസിലേക്ക് പോയി. ഓഫീസിൻ്റെ അകത്ത് എത്തിയപ്പോൾ മായ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവൻ്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ അവന് തോന്നി. അവൻ ഓടി പോയി അവളെ മുറുകെ കെട്ടിപിടിച്ചു. മായക്ക് ഒന്നും തന്നെ മനസിലായില്ല. അരുൺ ഒരുപാട് സ്നേഹത്തോടെ അവളോട് ചോദിച്ചു: \"കോളേജ് കഴിഞ്ഞ് നമുക്ക് date ചെയ്താലോ?\" ഇത് കേട്ട് മായയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ചോദിച്ചു: \"നിനക്ക്......നിനക്ക് എന്നെ ഓർമയുണ്ടോ?\" അരുൺ പറഞ്ഞു: \"മായ നീ എന്നോട് ക്ഷമിക്കണം. I am really sorry. ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചു. ഞാൻ ഇനി ഒരിക്കലും, ഒരിക്കലും നിന്നെ വിട്ട് പോകില്ല.\" മായ: \"ഇല്ല, നീ എന്നോട് ക്ഷമ ചോദിക്കേണ്ട ആവശ്യം ഇല്ല. നിനക്ക് accident പറ്റിയത് കൊണ്ടല്ലേ നീ എന്നെ മറന്നത്.\" അരുൺ പറഞ്ഞു: \"accident, എനിക്ക് accident സംഭവിച്ചോ? എപ്പോ?\" മായ: \"അന്ന്, കോളേജിലെ ലാസ്റ്റ് day. അതോടെയാ നീ എന്നെ മറന്നത്.\" അരുൺ: \"ഓഹോ, പക്ഷേ എനിക്ക് അത് ഒന്നും ഓർമയില്ല. എന്നാലും എനിക്ക് അതിൽ സങ്കടമില്ല. കാരണം ഇപ്പോ നീ എൻ്റെ കൂടെ ഉണ്ടല്ലോ.\" അവർ പരസ്പരം ചിരിക്കുന്നു. \"അല്ല നീ എന്താ ജോലി രിസൈൻ ചെയ്യുന്നത്?\" അരുൺ ചോദിച്ചു. മായ: \"അത് പിന്നെ....നീ എന്നെ ഇനി ഒരിക്കലും ഓർമിക്കില്ല എന്ന് കരുതി. നിനക്ക് വേണ്ടി ആണ് ഞാൻ ഇവിടെ ജോലി വാങ്ങിയത്. അല്ല നീ എങ്ങനെ അറിഞ്ഞു ഞാൻ ജോലി രിസൈൻ ചെയ്യുന്ന കാര്യം?\" അരുൺ ഒരു കള്ള ചിരിയോടെ പറഞ്ഞു: \"എൻ്റെ ഹൃദയത്തിൻ്റെ പാതി എന്നെ വിട്ടു പോകാൻ പോകുന്നത് പോലെ എനിക്ക് തോന്നി.\" ഇത് കേട്ട് രണ്ട് പേരും പരസ്പരം ചിരിച്ചു. അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ്. അവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നു......
                                          ശുഭം.......  (The end)