Aksharathalukal

ആനന്ദയാമി -3

ആനന്ദ് അപ്പോഴേക്കും അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു നീങ്ങി


   \"നിന്നെ പതിയെ പതിയെ എന്റെ വലയിൽ വീഴ്ത്തും...\" മനസ്സിൽ വിചാരിച്ചുകൊണ്ട് ജെന്നി അവിടെ നിന്നും ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു നീങ്ങി...

  കുറച്ചു നേരം കഴിഞ്ഞതും എല്ലാവരും ക്ലാസ്സിൽ കയറി...

   \"ടാ ഇന്ന് വല്ല പ്ലാൻ ഉണ്ടോ..\" ശക്തി ചോദിച്ചു 

  \"എന്ത് പ്ലാൻ ഒരു പ്ലാനുമില്ല...\" കിരൺ പറഞ്ഞു 

   \"അത് ശെരി നീ മറന്നോ ഇന്ന് ഷാൻവാസയിൽ മോഹൻലാലിന്റെ പുലിമുരുകൻ റിലീസ് ആണ് ഫസ്റ്റ് ഡേ അത് പോയി കണ്ടേ പറ്റൂ..\" ശക്തി പറഞ്ഞു 

  \"ആണോ എങ്കിൽ പോയെ പറ്റൂ...\" 

    \"11 മണിവരെ ഇവിടെ സമയം കളയും എന്നിട്ട് നേരെ തിയറ്ററിൽ പോകണം 11.30 ന് ഫസ്റ്റ് ഷോ പോകുന്നു കാണുന്നു..\"

\"ഇല്ല ഞാൻ ഇല്ല എങ്ങും..\"

  \"എങ്കിൽ ആരും പോകണ്ട... അല്ല പിന്നെ...\"ശക്തി അല്പം കോപത്തോടെ പറഞ്ഞു 

   \"അതല്ല നിങ്ങൾ പോയിട്ട് വാ എനിക്ക് എന്തോ മനസ്സിന് തീരെ സുഖമില്ല..\"

    \"നോക്ക് ആനന്ദ് നിനക്കു മാത്രമല്ല എല്ലാവര്ക്കും വീട്ടിൽ ഓരോ പ്രേശ്നങ്ങൾ ഉണ്ട് പക്ഷെ അതെല്ലാം മറന്ന് നമ്മൾ സന്തോഷത്തോടെ ഉള്ളത് ഇവിടെ നിങ്ങളുടെ കൂടെ ഈ കോളേജിൽ ആണ് അതുകൊണ്ട് നീ ഞങ്ങളുടെ കൂടെ വരണം...\" കിരൺ പറഞ്ഞു 

   \"അത് എനിക്ക്! എനിക്ക് പറ്റില്ല നിങ്ങൾ പോയിട്ട് വാ എന്നെ നിർബന്ധിക്കണ്ട...\"

\"എന്നാൽ ഇവിടെ നിന്നും ആരും പോകണ്ട അത്ര തന്നെ...\"

   \"ശെരി  ദേഷ്യപ്പെടണ്ട പോവാം..\"

  അങ്ങനെ അധികം താമസിയാതെ തിയേറ്ററിൽ പോകുന്ന നിമിഷത്തിനായി അവർ കാത്തിരുന്നു...  ഒരു പീരിയഡ് കഴിഞ്ഞതും അവർ മൂന്നുപേരും ക്ലാസ്സിൽ നിന്നും പുറത്തേക്കു ഇറങ്ങി...

ഇതേ സമയം വസന്തക്കാലം വില്ലാസ്സിൽ

   \"മോളെ..\" ആശ വിളിച്ചു 

 \" ആ എന്താ അമ്മേ... \" അകത്തു ഷെൽഫിൽ ബുക്സ് അടുക്കി വെയ്ക്കുന്ന യാമിനി ചോദിച്ചു

    \"നീ അച്ഛന് ഫോൺ ചെയ്യു ഉച്ചക്കുള്ള ഭക്ഷണം വാങ്ങിച്ചു വരാൻ പറ..\"

   \"ശെരി..\"

    \"ആ പിന്നേയ് നീ ആ മുന്നിലതെ വീട്ടിൽ പോയി ചുറ്റിക മേടിച്ചു വാ ഈ ഫോട്ടോകളും സ്വാമി റൂമും നമ്മുക്ക് സെറ്റ് ആക്കാം...\" ആശ പറഞ്ഞു 

\"ശെരി..\"

      യാമിനി ഉടനെ തന്നെ ചാർജ് ചെയുന്ന ഫോൺ കൈയിൽ എടുത്തു ചാർജർ വലിച്ചൂരി.. പെട്ടന്ന് തന്നെ ഡിസ്പ്ലേയിൽ ചൂണ്ടു വിരൽ കൊണ്ട് തൊട്ടു ഒരു പ്രകാശം പരത്തി കൊണ്ട് ഫോൺ ഓൺ ആയി...

  വിരൽ കൊണ്ട് ഒരു L എന്ന പാസ്‌വേഡ് ചിത്രം വരച്ചു കൊണ്ട് അവൾ ഫോൺ ഓപ്പൺ ചെയ്തു ശേഷം കാൾ ലിസ്റ്റിൽ ഉണ്ടായിരുന്ന അച്ഛന്റെ നമ്പറിലേക്കു വിളിച്ചു...

    \"ഹലോ മോളെ..\" പ്രവീൺ പറഞ്ഞു 

     \"അച്ഛാ അമ്മ ഉച്ചക്കുള്ള ഭക്ഷണം വാങ്ങിച്ചു വരാൻ പറഞ്ഞു..\"

  \"ആ..\"

    \"അല്ല അച്ഛൻ ഇപ്പോ എവിടെ..\" യാമിനി ചോദിച്ചു 

    \"അതോ  ഞാൻ ഇവിടെ എന്റെ സ്കൂളിൽ ആണ് നാളെ മുതൽ ജോബിന് ജോയിൻ ചെയ്യാം എന്ന് പറയാൻ വന്നതാ HM ന്റെ കൂടെ സംസാരിച്ചു ദേ പുറത്തേക്കു ഇറങ്ങിയേ ഉള്ളു...മോനുവിനെ ഞാൻ ഇവിടെ തന്നെ ചെർതോളാം..\"

   \"അപ്പോ എനിക്ക്..\" യാമിനി ഒരു സംശയത്തോടെ ചോദിച്ചു 

     \"നിനക്ക് ഞാൻ അദ്ദേഹത്തോട് തന്നെ ചോദിച്ചു കോളേജിനെ ക്കുറിച്ച് ഇവിടെ അടുത്ത് തന്നെ  ശ്രീകൃഷ്ണ കോളേജ് ഉണ്ട് ഞാൻ അവിടെയും പോയി നിന്റെ അഡ്മിഷന്റെ കാര്യം സംസാരിച്ചിട്ട് വരാം...\"

   \"അതിനു  അവിടെ അഡ്മിഷൻ കിട്ടുമോ...\"

     \"കിട്ടും കാരണം ഇവിടുത്തെ HM ന്റെ അകന്ന ബന്ധുവാണ് ആ കോളേജ് കറസ്‌പോണ്ഡന്റ് അത് കൊണ്ട് ആള് സംസാരിച്ചു എല്ലാം ശെരിയാക്കിയിട്ടുണ്ട് ഞാൻ ഒന്ന് അങ്ങോട്ട്‌ പോയിട്ട് വരാം..\"

  \"ശെരി പെട്ടന്ന് വരണം ട്ടാ..\"

   \"മ്മ്... ശെരി..\"

ഇരുവരും ഫോൺ കട്ട്‌ ചെയ്തു..

  \"അച്ഛൻ എന്ത് പറഞ്ഞു മോളെ..\" ആശ ചോദിച്ചു 

    \"അച്ഛൻ എനിക്കും ഉണ്ണിക്കും സ്കൂൾ കോളേജ് അഡ്മിഷന് വേണ്ടി പോയിരിക്കുകയാ... ഉണ്ണി അച്ഛന്റെ സ്കൂളിൽ തന്നെ എന്റെ അഡ്മിഷന് വേണ്ടി കോളേജിൽർക്കു പോയിട്ട് വരാം എന്ന് ചിലപ്പോ വൈകും എന്ന് തോന്നുന്നു.. \"യാമിനി പറഞ്ഞു

   \"  നീ ഞാൻ പറഞ്ഞത് പോലെ ആ ചുറ്റിക വാങ്ങിച്ചു വാ...\"ആശ പറഞ്ഞു

 \" ശെരി...\"

  യാമിനി പതിയെ പുറത്തേക്കു പോകുന്ന സമയം..

    \"ടാ ഉണ്ണിയെ പോരുന്നോ നീ..\" യാമിനി യാദവിനോട് ചോദിച്ചു 

  \"ആ...\"

  അങ്ങനെ യാദവും യാമിനിയും തന്റെ വീടിനു  നേരെ മുന്നിൽ ഉള്ള ആ വീട്ടിലേക്കു ഗേറ്റ് കടന്നു റോഡ് മുറിഞ്ഞു നടന്നു...ഇരുവരും ആനന്ദിന്റെ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്കു കയറി ശേഷം ഉമ്മറ ചുമരിൽ ഉള്ള ബെൽ ചിഹ്നം ഉള്ള സ്വിച്ച് അമർത്തി

  പുറത്തു ആരോ വന്നിട്ട് എന്ന് തോന്നിയ സുധാമണി അങ്ങോട്ട്‌ വന്നു വാതിൽ തുറന്നു...

  തന്റെ മുന്നിലായി ഇതുവരെ കണ്ടു പരിചയം ഇല്ലാത്ത രെണ്ട്‌ കുട്ടികൾ വന്നു നിൽക്കുന്നു... സുധാമണി അവർ ഇരുവരെയും നോക്കി... എന്തോ ആ പെൺകുട്ടിയെ കണ്ടതും സുധാമണി അവളെ നോക്കി നിന്നു...

     പെൺകുട്ടി ഇരു നിറമാണ് നീല പട്ടുപ്പാവാടയിൽ അതീവ സുന്ദരിയായിട്ടുണ്ട് ഇടുപ്പിന് താഴെ വരുന്ന ഇടതൂർണ മുടി പരതി ഇട്ടിരിക്കുന്നു... നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടും കളഭക്കിറിയും കാണാൻ തന്നെ നല്ല ചന്തം

   സുധാമണിക്ക് പെൺകുട്ടികളെ വളരെ ഇഷ്ടമാണ് പക്ഷെ അവർക്കു രണ്ടും ആൺകുട്ടികളാണ്... പെൺകുട്ടികൾക്ക് തല ചീകി കൊടുക്കുന്നതും അവരെ ഉടുത്തു ഒരുക്കി കൊണ്ട് പോകുന്നതും എല്ലാം വളരെ ഇഷ്ടമാണ്... എന്തോ യാമിനിയെ കണ്ട മാത്രയിൽ സുധാമണിക്ക് അവളെ വല്ലാതെ യങ്ങു ബോധിച്ചു.. സുധാമണി അവളെ നോക്കി അങ്ങനെ നിന്നു..


   \"അമ്മേ... ചുറ്റിക ഉണ്ടോ... \"യാമിനി പുഞ്ചിരിയോടെ ചോദിച്ചു 

    \"എന്താ... \"അമ്മേ എന്ന വിളി ഒരു ഞെട്ടലോടെ കേട്ടുകൊണ്ട് സുധാമണി അവളെ നോക്കി

    \"എന്താ! എന്താ മോളെ..\"

    \"അമ്മേ ചുറ്റിക ഉണ്ടോ...ഞങ്ങൾ ദേ ആ വീട്ടിലേക്കു പുതിയ തമാസക്കാർ ആണ്...\"

   \"മ്മ്.. ദാ വരുന്നു..\"

സുധാമണി പെട്ടന്ന് തന്നെ അകത്തേക്ക് പോയി
  
     \"ചേച്ചി കണ്ടോ ഇവിടെ ഒത്തിരി  ചെടികൾ ഉണ്ട്.. നമ്മുക്കും ചെടി തരുമോ എന്തോ..\" മുറ്റത്തു പൂത്തു ചിരിക്കുന്ന വർണ്ണ പൂക്കൾ കണ്ടതും യാദവ് ചോദിച്ചു 

  \"നമ്മുക്ക് ചോദിച്ചു നോക്കാം..\"

  \"മ്മ്...\"

    അപ്പോഴേക്കും സുധാമണി ചുറ്റികയുമായി അങ്ങോട്ട്‌ വന്നു

  \"താങ്ക്സ് ഇപ്പോ കൊണ്ട് വന്നു തരാം..\"

  \"ശെരി..\"

   \"മോളുടെ പേര് എന്താ..\" അവർ തിരിച്ചു പോകുന്ന  സമയം സുധാമണി ചോദിച്ചു 

    \"എന്റെ പേര് യാമിനി ഇത് എന്റെ ഉണ്ണി യാദവ്...\"

\"മ്മ്..\"

സുധാമണി ഇരുവരും തിരിച്ചു പോകുന്നത് നോക്കി നിന്നും

   \"നല്ല കുട്ടി.. \"സുധാമണി സ്വയം മൊഴിഞ്ഞു

ഇതേ സമയം കോളേജിൽ

    \" എന്നാൽ നമ്മുക്ക് സിനിമക്ക് പുറപ്പെടാം സമയമായി.. \" കിരൺ പറഞ്ഞു 

   \"മ്മ്... \"ഒടുവിൽ എല്ലാവരും ടീച്ചർ ക്ലാസ്സിലേക്ക് വരുന്നതിനു മുൻപ് അവിടെ നിന്നും യാത്രയായി...ബൈക്ക് പാർക്കിംഗിൽ വന്നു അവരവരുടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു...

   \"  ടാ സമയമില്ല പെട്ടന്ന് പോകണം..\" ശക്തി പറഞ്ഞു 

    \"പിന്നേയ് സിനിമ കണ്ടതിനു ശേഷം  നേരെ ഒരു റെസ്റ്റോറന്റ് പിന്നെ വീട്..\" കിരൺ പറഞ്ഞു 

  \"ഓ അങ്ങനെ തന്നെ..\"

എല്ലാവരും പെട്ടന്ന് തന്നെ തന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി...വളരെ പെട്ടന്ന് തന്നെ മൂന്നുപേരും  മാളിൽ എത്തി 
സിനിമ കാണുകയും ചെയ്തു...

   അപ്പോഴേക്കും പ്രവീൺ മകളുടെ അഡ്മിഷന്റെ കാര്യം സംസാരിക്കുന്നതിനായി ശ്രീകൃഷ്ണ കോളേജിൽ എത്തി...അദ്ദേഹം തന്റെ ബൈക്ക് വാക മരത്തിനു ചുവട്ടിൽ നിർത്തി ശേഷം അകത്തേക്ക് പോയി...

 \"  ഇവിടെ പ്രൊഫസറുടെ മുറി എവിടെയാണ്.. \" വരാന്തയിലൂടെ നടന്നു പോകുന്ന ചില്ല പെൺകുട്ടികളോട് അദ്ദേഹം ചോദിച്ചു 

   \"ദേ അവിടെ..\"

   \"താങ്ക്സ്  മോനെ..\"

  \"മ്മ്..\"

അദ്ദേഹം പെട്ടന്ന് തന്നെ അങ്ങോട്ട്‌ പോയി..

   \"മേ ഐ കം ഇൻ സർ..\" പുറത്തു നിന്നു കൊണ്ട് പ്രവീൺ ചോദിച്ചു 

   \"യെസ് വരൂ..\" അകത്തു നിന്നും അദ്ദേഹം പറഞ്ഞു 

     \"ഞാൻ പ്രവീൺ കുമാർ Ghhs സ്കൂളിലേക്ക് വന്ന പുതിയ മാഷ് ആണ്...\"

    \"ഓഹോ വരൂ വരൂ ഇരിക്കു കറസ്പോൺഡന്റ് ഇപ്പോൾ ഫോൺ വിളിച്ചു പറഞ്ഞെ ഉള്ളു മോളുടെ അഡ്മിഷൻ അല്ലെ... \"

\" അതെ.. \"

     \"സാധാരണ ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞാൽ ആർക്കും ഞാൻ അഡ്മിഷൻ നൽകാറില്ല പക്ഷെ Ghhs സ്കൂൾ HM സാറിന്റെ ബന്ധുവാണ് അതുകൊണ്ട് സാറിനും വേറെ ഒന്നും പറയാൻ കഴിയില്ല...ശെരി നാളെ മുതൽ വരാൻ പറയു ക്ലാസ്സിലേക്ക്...\" ബാക്കി കാര്യങ്ങൾ ഓഫീസിൽ സംസാരിച്ചോളൂ

  \"  ശെരി..\"
  
      അപ്പോഴേക്കും പ്രൊഫസർ ടേബിളിന്റെ മേൽ ഉള്ള ബെൽ അമർത്തി ഉടനെ പ്യൂൺ അങ്ങോട്ട്‌ ഓട് വന്നു...

\"  സർ..\"

  \"ഇദ്ദേഹത്തിന് ഓഫീസ് കാണിച്ചു കൊടുക്ക്‌..\"

\"മ്മ്..\" പ്യൂൺ പുറത്തു നിന്നും മൂളി 

   \"എന്നാൽ ഞാൻ അങ്ങോട്ട്‌...\"

    \"ശെരി പോയിട്ട് വരൂ..\"

    അങ്ങനെ അദ്ദേഹം പ്യൂണിന്റെ കൂടെ പോയി... അഡ്മിഷൻ ഫോം ഫിൽ ചെയ്ത് ഫീസും കുറച്ചു നൽകി...എല്ലാ ഫോര്മാലിറ്റിയും കഴിഞ്ഞതിനു ശേഷം പ്രവീൺ അവിടെ നിന്നും പുറത്തേക്കു പോയി...വക മരത്തിനു ചുവട്ടിൽ ഉള്ള അദേഹത്തിന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു...

  ഇതേ സമയം യാമിനിയുടെ വീട്ടിൽ

     \"അമ്മേ എനിക്ക് വിശക്കുന്നു..\" യാദവ് ചോദിച്ചു 

    \" മോളെ ചെക്കന് വിശക്കുന്നു എന്ന് നീ അച്ഛന് ഒന്ന് വിളിച്ചു നോക്ക്... \"

    \"ശെരി..\"

യാമിനി കൈയിൽ ഫോൺ എടുത്തതും പെട്ടന്ന് മുറ്റത്ത് നിന്നും ഒരു ബൈക്ക് ശബ്ദം കേട്ടു

   \"അമ്മേ അച്ഛൻ വന്നു..\"

   \"മോളെ... യാമി..\" പ്രവീൺ പുറത്തു നിന്നും വിളിച്ചു 

   \"ആ ദേ വരുന്നു..\"

     കൈയിലെ ഫോൺ അവിടെ ഷെൽഫിൽ വെച്ച ശേഷം യാമിനി പുറത്തേക്കു പോയി

    \"ദാ...\"അദ്ദേഹം ഒരു വലിയ കിറ്റ് അവള്ക്ക് നേരെ നീട്ടി പറഞ്ഞു

     ഭക്ഷണം ആയിരിക്കും അവൾ മനസ്സിൽ വിചാരിച്ചു.. അതും വാങ്ങിച്ചു  കൊണ്ട് അവൾ അകത്തേക്കു പോയി അപ്പോഴേക്കും അമ്മ എല്ലാവർക്കും കഴിക്കാൻ ഉള്ള പ്ലെയ്റ്റ് കഴുകി കൊണ്ട് വന്നു... ഒരു ജഗ്‌ നിറയെ വെള്ളം വലിയൊരു ബൗളും ചെറിയ ബൗളും ഉപ്പും എല്ലാം കൊണ്ട് വന്നു...

     പൊതി തുറന്നു ചോറ് പ്ലെയ്റ്റിലും രസവും സാമ്പാറും വലിയ ബൗളിലും ഉപ്പേരി ചെറിയ ബൗളിലും അച്ചാൽ പ്ലെയ്റ്റിലും പപ്പടവും വെച്ചു...

     അങ്ങനെ എല്ലാവരും ഒന്നിച്ചു കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു... ശേഷം പിന്നെയും സാധനം അടുക്കുന്ന  അവരുടെ ജോലിയിൽ ഏർപ്പെട്ടു...

     ഈ സമയം സിനിമ കണ്ട്  ഒന്ന്  കറങ്ങിയ ശേഷം ആനന്ദ് വീട്ടിലേക്കു വന്നു അപ്പോഴും അവന്റെ മുഖത്തുള്ള ദേഷ്യം കണ്ട സുധാമണി ഒരു നിമിഷം ആലോചിച്ചു നിന്നും...


തുടരും 



  

  

  



ആന്ദയാമി -4

ആന്ദയാമി -4

4.5
892

\"മോനെ... മോനെ ആനന്ദ്... \"സുധാമണി കോപത്തോടെ അകത്തേക്ക് കയറി വരുന്ന മകനെ വിളിച്ചു ശേഷം അവന്റെ അടുത്തേക്ക് പോയി എന്നാൽ അമ്മയുടെ മുഖത്തേക്ക് കോപത്തോടെ നോക്കിയ ശേഷം അവൻ ഒന്നും പറയാതെ തന്റെ മുറിയിലേക്കു പോയി...  \"ശാന്തേ..\" സുധാമണി അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു   \"എന്താ ചേച്ചി..\"   \"ഉണ്ടാക്കി കഴിഞ്ഞോ അവനുള്ള ഉണ്ണിയപ്പം..\" സുധാമണി അതും ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി...    \"ഉവ്വ് കഴിഞ്ഞു ചായ തിളക്കാനായി തിളച്ച ശേഷം ഉടനെ തരാം....\"    \"മ്മ്.... അവന്റെ പിണക്കം ഈ ഉണ്ണിയപ്പം കഴിച്ചാൽ മാറും..\"കുറച്ചു നേരം കഴിഞ്ഞതും ചായ തിളച്ചു...ശാന്ത ഉടനെ തന്നെ അല്പം മധു