💞പ്രണയനിലാവ്💞
*Part 10*
നന്ദു റിച്ചുനെ വിട്ട് മാറി നിന്നിട്ടും
റിച്ചൂന്റെ പോയ കിളികളൊന്നും തിരികെ വന്നില്ല...റിച്ചൂനെ പോലെ തന്നെ ബാക്കിയുള്ളവരും കിളി പാറി നിന്നു...
\"ടീ...😡\"(റിച്ചു)
പോയ കിളികളെ ഒക്കെ പിടിച്ച് കൂട്ടിലാക്കി റിച്ചു നന്ദൂന് നേരെ അലറി..
\"എന്താ റിച്ചേട്ടാ...\"(നന്ദു)
ഇല്ലാത്ത നാണം ഒക്കെ വരുത്തി നിലത്ത് കളം വരച്ചോണ്ട് ചോദിക്കുന്ന നന്ദൂനെ കണ്ടതും റിച്ചൂന്റെ കിളിയൊക്കെ പിന്നേയും പറക്കാൻ നോക്കിയതും അവൻ കിളികളെയൊക്കെ പിടിച്ച് വെച്ച് സ്വബോധത്തിലേക്ക് വന്ന് പിന്നേയും കലിപ്പ് ഫിറ്റ് ചെയ്തു നിന്നു...
\"എന്താടി നീ ഈ ചെയ്തത്..😡\"(റിച്ചു)
\"ശ്യൊ...അത് റിച്ചേട്ടൻ കണ്ടില്ലേ..🙈\"(നന്ദു)
പിന്നേയും നാണം...
\"ടീ..😤\"(റിച്ചു)
\"എന്താടാ..\"(നന്ദു)
\"നിനക്ക് എന്നെ ശെരിക്കും അറിയില്ല..\"(റിച്ചു)
\"അറിഞ്ഞിടത്തോളം മതി മോനെ ദിനേശാ..\"(നന്ദു)
\"ദിനേശനോ..🙄റിച്ചുവല്ലേ...\"(അപ്പു)
\"മിണ്ടാതിരിയെടി..😬\"(നന്ദു)
\"ഓ..യൂ കണ്ടിന്യു..😌\"(അപ്പു)
\"ആ..അപ്പൊ ഞാൻ പറഞ്ഞ് വന്നത്...🤔 ആ..കിട്ടിപ്പോയി...തനിക്ക് എന്നെ ഇഷ്ടാണ് പക്ഷെ കെട്ടാൻ പറ്റില്ല അല്ലെടോ കിളവാ...താൻ നോക്കിക്കൊ ഒരു മാസം...വെറും ഒരു മാസത്തിനുള്ളിൽ താൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് എന്നെ കെട്ടിക്കൊണ്ട് പോവും..ഇല്ലെങ്കി എന്റെ പേരെടുത്ത് വല്ല പട്ടിക്കും ഇട്ടോ...\"(നന്ദു)
അതും പറഞ്ഞ് നന്ദു തിരിഞ്ഞ് സ്ലോ മോഷനിൽ നടക്കാൻ തുടങ്ങിയതും ലല്ലു ഫോണിൽ ഫ്ലാഷ് അടിച്ച് എങ്ങോട്ടോ പോവുന്നത് കണ്ടു..
\"നീയെങ്ങോട്ടാ..🙄\"(നന്ദു)
\"ഇവിടെ അടുത്ത് വല്ല പേപ്പട്ടിയും ഉണ്ടോന്ന് നോക്കട്ടെ...ഇപ്പോഴേ കണ്ട് പിടിച്ചാ ഒരു മാസം കഴിഞ്ഞ് പേരിടാൻ തപ്പി നടക്കണ്ടല്ലോ..😌\"(ലല്ലു)
\"പർർർർ🤭\"(അപ്പു)
\"പ്ഫാാ...😤\"(നന്ദു)
\"😁😁😁\"(ലല്ലു)
ഇതെല്ലാം കണ്ട് റിച്ചു ദേഷ്യം പിടിച്ച് ചവിട്ടിത്തുള്ളി അകത്തേക്ക് കയറി പോയി..
\"കാർത്തിയേട്ടാ..റിച്ചേട്ടനെന്താ ഇങ്ങനെ..പുള്ളിക്ക് വല്ല തേപ്പും കിട്ടിയിട്ടുണ്ടോ...\"(നന്ദു)
\"തേപ്പൊന്നും കിട്ടിയിട്ടില്ല..\"(കാർത്തി)
\"പിന്നെ..??\"(നന്ദു)
\"വാ ഇരിക്ക് പറയാം...\"(കാർത്തി)
എല്ലാവരും വന്ന് ബെഡ്ഡിലിരുന്നിട്ടും വിച്ചു മാത്രം അവിടെ കിളി പാറി നിക്കുന്നു...
\"വിച്ചു..\"(സിദ്ധു)
\"ടാ വിച്ചു..\"(നന്ദു)
\"ലിപ്ലോക്ക്...\"(വിച്ചു)
\"എന്താന്ന്..\"(അപ്പു)
\"ഞാൻ കണ്ടു\"(വിച്ചു)
\"ഇവനെ ഇന്ന് ഞാൻ..😬\"(നന്ദു)
നന്ദു എണീറ്റ് പോയി തലക്കൊന്ന് കൊടുത്തതും.
\"എന്താടീ..😬\"(വിച്ചു)
\"കുന്തം..പോയി അവിടെ ഇരിക്കെടാ..😬\"(നന്ദു)
\"😁😁😁\"(വിച്ചു)
\"ഇനി പറ കണ്ണേട്ടാ...\"(മാളു)
\"അവന്റെ കല്ല്യാണം കഴിഞ്ഞതാ..\"(കാർത്തി)
\"what..?? പറ്റൂല...ഞാൻ സമ്മതിക്കൂല..റിച്ചേട്ടനെ ഞാനേ കെട്ടുള്ളൂ...പറ്റൂല...\"(നന്ദു)
\"എന്റെ പൊന്ന് നന്ദു..ഞാൻ ഒന്ന് മുഴുവൻ പറയട്ടെ..😬\"(കാര്ത്തി)
\"ആ പറ..😒\"(നന്ദു)
\"അല്ല കണ്ണേട്ടാ എന്നിട്ട് ആ പെണ്ണ് എവിടെ പോയി..മരിച്ച് പോയോ..??\"(മാളു)
\"മരിച്ച് പോയെങ്കി പിന്നേയും കൊഴപ്പല്ലായിരുന്നു..ഇത് അവള് അവനെ ഇട്ടേച്ച് പോയതാ...😬\"(കാർത്തി)
\"അതോണ്ടാണോ അങ്ങേര് എപ്പോഴും തങ്കബലിയെ പോലെ മസിലും പെരുപ്പിച്ച് കലിപ്പും ഫിറ്റ് ചെയ്ത് നടക്കുന്നേ..??\"(നന്ദു)
\"അല്ല..അത് അവൻ ചെറുപ്പം മുതലേ അങ്ങനെയാ..\"(കാർത്തി)
\"അപ്പൊ അവര് ഡിവോഴ്സ് ചെയമതോ..??\"(നന്ദു)
\"മ്മ്..\"(കാര്ത്തി)
\"യാഹൂ....💃💃\"(നന്ദു)
നന്ദു ചാടി എണീറ്റ് ഡാൻസ് കളിക്കാൻ തുടങ്ങി..
\"നിനക്കെന്താടീ പെട്ടെന്ന് പേ പിടിച്ചോ...🙄\"(വിച്ചു)
\"പേ നിന്റെ അമ്മായി അപ്പന്..എടാ വിച്ചു ഞാനെന്തോരം ടെൻഷനടിച്ചെന്നറിയോ...ഇപ്പഴാ എനിക്ക് സമാധാനം ആയത്...ഇനി നീ നോക്കിക്കോ അങ്ങേരെ ഞാൻ വളച്ചൊടിച്ച് എന്റെ ഇരുപത് പിള്ളേരെ അച്ഛനാക്കും..😌\"(നന്ദു)
\"പിള്ളേരുടെ എണ്ണം കൊറച്ച് കുറഞ്ഞ് പോയോന്ന് ഒരു സംശയം..🙄\"(കിച്ചു)
\"കൂട്ടാം..😌\"(നന്ദു)
കിച്ചു ഫോൺ എടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്യുന്നത് കണ്ടതും നന്ദു അവന്റെ അടുത്തേക്ക് പോയി..
\"നീ ഇപ്പൊ ആരെയാ വിളിക്കുന്നേ..??\"(നന്ദു)
\"ഞാൻ അച്ഛനെ വിളിച്ചിട്ട് ഒരു നെഴ്സറി സ്കൂൾ തുടങ്ങാൻ പറയട്ടെ..പകുതി കുട്ടികളെ സ്വന്തം മോള് തന്നെ സ്പോൺസർ ചെയ്യുമല്ലോ..\"(കിച്ചു)
\"അതൊരു നല്ല ഐഡിയ ആണ്..ഐ ആം പ്രൗഡ് ഓഫ് യു മൈ ബ്രദർ..😌\"(നന്ദു)
\"താങ്ക്യൂ..😌\"(കിച്ചു)
❤____________________________________________❤
\"ഈ ടോപ്പ് എങ്ങനെ..കൊള്ളാവോ..\"(അപ്പു)
\"കൊള്ളൂല..\"(മാളു)
\"ഇതോ..\"(അപ്പു)
\"ഇതും കൊള്ളൂല..\"(മാളു)
\"ഇതോ..\"(അപ്പു)
\"കൊള്ളൂല..\"(മാളു)
\"പിന്നെ ഏതാടി കിളവി അനക്ക് കൊള്ളാ...😤\"(അപ്പു)
\"എടീ ഇതൊന്നും ഒരു രസല്ല ഞാൻ പോയി അപ്പുറത്തെ സെക്ഷനിൽ എന്തേലും ഉണ്ടോന്ന് നോക്കട്ടെ..\"(മാളു)
\"മ്മ്..വേഗം വരണം..\"(അപ്പു)
\"ആടി..\"(മാളു)
രാവിലെ തന്നെ ഷോപ്പിംഗിന് ഇറങ്ങിയതാണ് നമ്മടെ ടീംസ്...അപ്പുവും മാളുവും കൂടി ടോപ്പിന്റെ സെക്ഷനിലേക്ക് വന്നതായിരുന്നു...മാളു വേറെ സെക്ഷനിലേക്ക് പോയതും അപ്പു അവിടുള്ള ഓരോ ടോപ്പും നോക്കാൻ തുടങ്ങി..പെട്ടെന്ന് ആരോ കയ്യിൽ കയറി പിടിച്ചതും അപ്പു തിരിഞ്ഞ് നോക്കി... അവിടെ നിക്കുന്നവരെ കണ്ടതും അവൾ ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് അവരെ നോക്കി പുച്ഛിച്ച് ചിരിച്ചു...
\"നീയെന്താടി വിചാരിച്ചത്...കാലാകാലം ഞാൻ ജയിലിൽ കിടക്കുമെന്നോ..😡\"
\"😏😏😏\"(അപ്പു)
\" എന്താടി നിനക്കൊരു പുച്ഛം... നിന്നെ ഞാൻ..\"
ബാക്കി അവൻ പറയുന്നതിന് മുന്നേ ആരുടെയോ ചവിട്ട് കൊണ്ട് നിലത്ത് വീണിരുന്നു... അപ്പു ഞെട്ടിത്തിരിഞ്ഞ് നോക്കിയതും ടീംസ് മുഴുവൻ അവിടെ എത്തിയിട്ടുണ്ട്... ആരാ ചവിട്ടിയതെന്ന് നോക്കിയ അപ്പു ഞെട്ടി..
നന്ദു അവിടെ കയ്യൊക്കെ കയറ്റി വെച്ച് കട്ട കലിപ്പിൽ നിക്കുന്നു...
\"എടാ വിച്ചു..\"( നന്ദു)
\"യെസ് പറയൂ..😌\"(വിച്ചു)
\"BGM ഇടെടാ..\"( നന്ദു)
അതും പറഞ്ഞ് സ്ലോ മോഷനിൽ നടക്കാൻ തുടങ്ങിയ നന്ദു വിച്ചു പാടുന്ന പാട്ട് കേട്ട് ഞെട്ടി..
🎤 മുരുഗാ മുരുഗാ പുലിമുരുഗാ..🎤(വിച്ചു)
\" നിർത്തെടാ കിളവാ..😤 എടാ എനിക്ക് സ്ലോ മോഷനിൽ പോവാൻ പറ്റിയ പാട്ട് ഏതെങ്കിലും ഇടെടാ\"( നന്ദു)
\"ഓ ഐ സീ...😌
റെഡി വൺ ടു ത്രീ ഫോർ...
🎤പുതിയമുഖോ.....🎤\"(വിച്ചു)
\" പാച്ചോനെ.. ഇവനെ ഇന്ന് ഞാൻ.. 😤അല്ലെങ്കി വേണ്ട പുതിയ മുഖം എങ്കിൽ പുതിയ മുഖം..\"( നന്ദു)
അതും പറഞ്ഞ് നന്ദു മുന്നോട്ട് നടന്ന് വീണ് കിടക്കുന്നവന്റെ കോളറിന് പിടിച്ച് എണീപ്പിച്ചു..
\" നിയെന്റെ അപ്പുനെ കയറി പിടിക്കും അല്ലേടാ..😬\"(നന്ദു)
ട്ടെ💥
തെറ്റ് ധരിക്കണ്ട ലവൻ നന്ദൂന്റെ മുകത്ത് ഒന്ന് കൈയ്യ് പതിപ്പിച്ചതാ..🤭 അടിയ കിട്ടിയ നന്ദുന്റെ കിളി തിരിച്ച് വരുന്നതിന് മുന്നേ ലവൻ നന്ദുനെ പിടിച്ച് പിന്നിലേക്ക് ഉന്തി..
അമ്മച്ചീ...!!!!😵 (നന്ദു)
വീഴുന്നേന് മുന്നേ നന്ദുനെ റിച്ചു താങ്ങി പിടിച്ചു..
\" പടച്ചോനെ..!! ആരാ ഇത്..?? ടാ നീയെന്നെ അടിക്കും അല്ലേ..\"( നന്ദു)
നന്ദു റിച്ചൂന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞതും...
ട്ടെ💥
നന്ദൂന്റെ പോയ കിളിയൊക്കെ ജെറ്റ് വിമാനം പിടിച്ച് തിരിച്ച് വന്നു...
\"റിച്ചേട്ടാ..😍 ഏഹ്..🙄 എന്തിനാ കിളവാ എന്നെ ഇപ്പൊ തല്ലിയെ...😩\"( നന്ദു)
\" പറ്റാത്ത പണിക്ക് പോവാൻ നിക്കരുത് കേട്ടോടീ..😡\"(റിച്ചു)
\" കേട്ടു..😕\"( നന്ദു)
\" എന്നാ മാറി നിക്കങ്ങോട്ട്..\"(റിച്ചു)
\"ടാ...\"
അപ്പൂന്റെ അലർച്ച കേട്ട് അങ്ങോട്ട് നോക്കിയ എല്ലാരും ഞെട്ടിത്തരിച്ച് നിന്നു..
തുടരും...😌
✍️Risa