Aksharathalukal

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം 8



പിറ്റേദിവസം ഹോസ്പിറ്റലിൽ വെച്ച് ലഞ്ച് ബ്രേക്കിന്റെ ‌ സമയത്ത്  ഫോൺ നോക്കുന്നതിനിടയിൽ വാട്സാപ്പിൽ ഷാനുവിന്റ മെസ്സേജ് കണ്ട് ജിൻസി അത് ഓപ്പൺ ആക്കി നോക്കുന്നു.

അത് കുറച്ചു ഫോട്ടോസ് ആയിരുന്നു. ഷാനുവിന്റെ സിസ്റ്ററുടെ മാര്യേജ് ഫോട്ടോസ്. 
അവൾ അത് നോക്കിയതിനു ശേഷം   പ്രിയക്കും കാണിച്ചു കൊടുക്കുന്നു.

\"കൊള്ളാല്ലേ, ശ്ശെ....,
നല്ലൊരു മട്ടൻ ബിരിയാണി മിസ്സ്‌
ആക്കിയല്ലോ \"

അത് കേട്ട് ജിൻസി പ്രിയയെ നോക്കി ഒന്ന് ചിരിക്കുന്നു.  അതിന്  അവൾ ശേഷം  ഷാനുവിന്  റിപ്ലൈ കൊടുക്കുന്നു.

അന്നേദിവസം  ഡ്യൂട്ടി ഒക്കെ കഴിഞ്ഞു രാത്രി വീട്ടിൽ വന്നതിനു ശേഷം ഫോണിൽ  ഷാനുവിന്റെ മിസ്സ്കാൾ കണ്ട്  ജിൻസി ഷാനുവിനെ തിരികെ വിളിക്കുന്നു.

\"ഹലോ.....,
ഇയ്യാള് വിളിച്ചിരുന്നോ, ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നത് കൊണ്ട്  കണ്ടില്ലായിരുന്നു. 
എന്തായി ഫഗ്ക്ഷൻ ഒക്കെ കഴിഞ്ഞോ\"

\"ആ...,
ഒരു വിധം,  താൻ വീട്ടിലാണോ \"

\"അതേ ഡ്യൂട്ടി കഴിഞ്ഞു വന്ന്‌ ഒന്ന് ഫ്രഷ് ആയതേ ഉള്ളു.\"

\"ആണോ, ഇവിടെ ഇന്നും ചില പരിപാടികളുണ്ട്, നാളെ കഴിഞ്ഞേ ഫ്രീ അകത്തുള്ളു.  താൻ ഫുഡ്‌ ഒക്കെ കഴിച്ചായിരുന്നോ. \"

\"ഇല്ല, കഴിക്കണം,\"

\"അയ്യോ...,
എന്നാൽ പിന്നെ തന്റെ കാര്യങ്ങൾ നടക്കട്ടെ, ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി \"

\"ശെരി\"


ദിവസങ്ങൾ കഴിഞ്ഞു പോയി.....

ദിവസങ്ങൾ കഴിയും തോറും അവരുടെ സൗഹൃദം കൂടുതൽ ദൃടമുള്ളതായി .

ഷാനുവിന്റ മനസ്സിൽ ജിൻസിയോടുള്ള സൗഹൃദം പതിയെ, പതിയെ പ്രണയമായി മാറാൻ തുടങ്ങി. 

‌ തന്റെ പ്രണയം  ജിൻസിയോട് തുറന്നു പറയാൻ ഒരു അവസരം നോക്കിയിരിക്കുന്ന സമയത്താണ് , ജിൻസിയുടർ പിറന്നാൾ ദിവസം  കടന്നു വന്നത്.

പിറന്നാൾ ദിവസം ഉച്ചക്ക് ശേഷം ഷാനു ജിൻസിയെ വിളിച്ചു വിഷ് ചെയ്യുന്നു.

\"ആ.....,
നല്ല ആളാ ഇപ്പോഴെങ്കിലും സമയം കിട്ടിയല്ലോ ഒന്ന് വിഷ് ചെയ്യാൻ. \"

\"സോറിയടോ ...,
മനപ്പൂർവമല്ല തനിക്കൊരു സർപ്രൈസ് തരാൻ വേണ്ടിട്ടാണ് ഇത്രയും ലേറ്റ് ആയത്.\"

\"സർപ്രൈസോ, എന്ത് സർപ്രൈസ്‌.
അതൊക്കെയുണ്ട്  തന്നെ കാണാൻ ആരെങ്കിലും അവിടെ വന്നോ.\" 

\"ഇല്ലല്ലോ..\"

അപ്പോഴേക്കും അവിടേക്ക് ഒരു സിസ്റ്റർ വരുന്നു. 

\"ജിൻസി തന്നെ കാണാൻ ഒരാള് താഴെ വന്നു നിൽക്കുന്നുണ്ട്.\"

\"ആരാ,\"

\"അതറിയില്ല \"

\"ആ....,
ഞാൻ പറഞ്ഞ സർപ്രൈസ് എത്തിയല്ലോ. താൻ പോയി ആദ്യം ആളെയൊന്ന് കാണ് \"

\"അരാടോ അത് \"

\"അത് സർപ്രൈസ് ആണ്, ഏതായാലും താൻ മനസ്സുകൊണ്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ്.
താൻ പോയി ഒന്ന് നോക്ക്. \"

ഷാനുവിന്റ ഫോൺ കട്ട്‌ ആക്കാതെ ആരാണെന്ന് അറിയനായി ജിൻസി താഴേക്കു പോകുന്നു.  താഴേക്കു പോയ ജിൻസി ആളെ കണ്ട്  അന്തം വിട്ടു നിൾക്കുന്നു. 
   
\"ഷാനു....,\"

\"ഹാപ്പി ബർത്ഡേ ജിൻസി\"    
                          
അതൊരു പെൺകുട്ടി ആയിരുന്നു.

അവളെ കണ്ടതും ജിൻസി ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
ഇത് കണ്ടു വന്ന പ്രിയ ജിൻസിയോടായി ചോദിച്ചു.

\"ആരാടോ ഇത്\"

\" പ്രിയാ......, ഇതെന്റെ സിസ്റ്ററാ ജാൻസി.\"

\"ആണോ,ഹായ് \"

\"എടി..., ഞങ്ങളൊന്ന് സംസാരിക്കട്ടെ\"

\"ശെരിയടി \"

ജിൻസി ജാൻസിയെയും കൂട്ടി കാന്റീനിലേക്ക് പോകുന്നു.

\"പറയ്‌  മോളെ എന്തൊക്കെയുണ്ട് വിശേഷം  നിനക്ക് സുഖല്ലേ\"

\"മം...., 
നിനക്കോടി ചേച്ചി \"

സന്തോഷത്തിൽ കണ്ണുകൾ നിറഞ്ഞ് ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു

\"സുഖം, എത്ര നാളായി നിന്റെ ഈ വിളിയൊന്ന് കേട്ടിട്ട്.
നീ എന്താ ഇവിടെ ആരെങ്കിലും കൂടെ വന്നതാണോ, അതോ...\"

\" ഞാൻ ചേച്ചിയെ കാണാൻ വേണ്ടി മാത്രം വന്നതാ\"

അത് കേട്ടതും സന്തോഷം കൊണ്ട് വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു.

\"മമ്മിക്കു പപ്പക്കും സുഖമാണോ മോളെ.. \"

\"മം..\"

\" എനിക്ക് ആവരെ രണ്ടാളെയും ഒന്ന് കാണണമെന്നുണ്ട്, അവർക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആയിരിക്കും അല്ലേ,\"

\"അവർക്ക് മാത്രമല്ല ഇന്നലെ ചേച്ചിയുടെ ഫ്രണ്ടിനെ കാണുന്നത് വരെ എനിക്കും ചേച്ചിയോട് ദേഷ്യം തന്നെയായിരുന്നു.
കാരണം എന്റെ ജീവിതംകൂടി ആണല്ലോ ചേച്ചി തകർത്തത്  \"

\"ഞാനോ.....,
ഞാൻ എന്താ മോളെ ചെയ്തത്\"

                                                 തുടരും.......
                      



നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -9

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -9

5
1037

\"ചേച്ചി പോയ്ക്കഴിഞ്ഞു അന്നേദിവസം പിന്നെ എന്തൊക്കെയാ അവിടെ സംഭവിച്ചതെന്നു ചേച്ചിക്കറിയോ. കതിർ മണ്ഡപത്തിൽ എത്തിയ വരനും കൂട്ടരും ചോദിച്ച  ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാതെ വിഷമിച്ചിരുന്ന പപ്പയുടെയും, നമ്മുടെ കുടുബത്തിന്റെയും മാനം കാക്കാൻ വേണ്ടി എനിക്ക് എന്റെ സ്വപ്നങ്ങളും, സന്തോഷങ്ങളും, ഇഷ്ടങ്ങളും എല്ലാം വേണ്ടെന്ന് വേക്കേണ്ടിവന്നു.അന്ന് ചേച്ചിക്ക്‌ പകരമായി, ആ മണ്ഡപത്തിൽ വധുവായി എനിക് നിൽക്കേണ്ടിവന്നു . \"അത് കേട്ട് ജിൻസി ഷോക്ക് ആയി. \"മോളെ....\"\"ചേച്ചിക്കറിയാല്ലോ എനിക് ഷിനുവിനോടുള്ള ഇഷ്ടം.  ചേച്ചിയുടെ വിവാഹ തലേന്ന് അവൻ എന്നെ പ്രെപോസ് ചെയ്തിരു