Aksharathalukal

കാശി ഭദ്ര 32

*🖤കാശിഭദ്ര🖤*

🖋️jifni
part 32

______________________________________


\"പോട്ടെ ട്ടോ..\"

എന്ന് പറഞ്ഞവർ ഇറങ്ങി.

\"മോനെ....\" 


\"എന്തെ അമ്മേ...\" തിരിഞ്ഞു നോക്കി കൊണ്ട് അവൻ ചോദിച്ചു.



\"അവിടെ രണ്ട് ചെറിയ റൂമല്ലേ ഒള്ളൂ. സൗകര്യങ്ങൾ ഒന്നും ഇല്ലല്ലോ ... മോള് ഇവിടെ നിന്നോട്ടെ.അവൾക്കും ഒരു കൂട്ടാകും ഞങ്ങൾക്കും കൂട്ടാകും.\" (അമ്മ )

\"എനിക്ക് കുഴപ്പമൊന്നുമില്ല അവൾക്കും അച്ഛനും സമ്മദമാണെങ്കിൽ നിന്നോട്ടെ.\"

ഇന്ന് വരെ അമ്മയുടെ സ്നേഹം കിട്ടാത്ത കുട്ടിയാണ്. ഇപ്പോഴേങ്കിലും അത് ലഭിക്കണെങ്കിൽ കിട്ടിക്കോട്ടേ എന്ന് കരുതി കാശി വേഗം സമ്മതം നൽകി. അച്ഛനും സമ്മതം അറിയിച്ചു.


രണ്ടുപേരുടേയും സമ്മതം കിട്ടിയപ്പോൾ അവൾക്കും സന്തോഷമായി.അവളെ അവിടെ പിടിച്ചു നിർത്തിയത് ദേവിമോളുടെ കുസൃതികൾ ആയിരുന്നു.

\"എന്നാ അവൾ ഇവിടെ നിന്നോട്ടെ കുറച്ചു ദിവസം. പിന്നെ അപ്പുറത്തെ ആ പറമ്പിൽ ഞാൻ വീട് വെക്കാൻ തീരുമാനിച്ചിട്ടുണ്ട്. വലിയ ബംഗ്ലാവ് അല്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു രണ്ട് നില വീട്. പണി നാളെ തന്നെ തുടക്കും.അതോടൊപ്പം മറ്റൊരു പണി കൂടി ഉണ്ട്.\"(കാശി )

\"അതെന്താ...\"(ഭദ്രയുടെ അച്ഛൻ )

\"അതൊക്കെണ്ട്. സമയം ആകുമ്പോ പറയാം.\"

എന്ന് പറഞ്ഞോണ്ട് അവനും അച്ഛനും വീട്ടിലേക്ക് പോയി. സീറ്റും ഓടും കൊണ്ട് പണിത ഒരു കൊച്ചു രണ്ട് റൂമിലുള്ള വീട്. ഒരു ചെറിയ അടുക്കളയും പുകപാറുന്ന അടുപ്പും. കുറച്ചു പഴയ പാത്രങ്ങളും.

അച്ഛൻ ആ വീടൊന്ന് ശരിക്കും നോക്കി.

\"ഡാ ഇജ്ജ് ഇവിടെയാണോ താമസിച്ചിരുന്നെ.\"


\"അതേ... ഈ നാട്ടിൽ വന്നിട്ട് ഒരു വർഷം ആകാറാകുന്നൊള്ളൂ \"

\"ഈ അടുപ്പിലൊക്കെ ന്റ മോൻ എങ്ങനെ ഭക്ഷണം ഉണ്ടാകാർ.\"

\"അതാണോ അച്ഛൻ ചോദിച്ചേ.. ഇവിടെ വന്നു രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അമ്പിളിയമ്മയുടെ വാത്സല്യ പുത്രനായില്ലേ ഞാൻ. പിന്നെ ഉറങ്ങാൻ മാത്രം ഇവിടെ വരാറുള്ളൂ. \"

\"അത് ഞങ്ങൾക്ക് ഇന്ന് മനസിലായി. എന്ത് നല്ല മനുഷ്യരാണ് അവരൊക്കെ. ഭദ്ര മോളുടെ സ്വഭാവം കുടുംബത്തിൽ നിന്ന് കിട്ടിയത് തന്നെ. എന്റെ മോൻക്ക് ഭാഗ്യം ഉണ്ട്. അതാ അവളെ പോലെ ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടത്.\"


അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു ഓരോ പണികളിൽ മുഴങ്ങി.


_________________

ലച്ചു ഡ്രസ്സൊക്കെ മാറ്റി ഫ്രഷായി അമ്മക്കൊപ്പം അടുക്കളയിൽ സ്ഥാനം പിടിച്ചു. ഒരു ചെറിയ സദ്യ തന്നെ ഒരുക്കുന്നുണ്ട്. അറിയുന്ന പോലെ പച്ചക്കറികൾ ഒക്കെ നുറുക്കി കൊടുക്കാണ് ലച്ചു.


\"മോളെന്തിനാ പഠിക്കുന്നെ.\"(അമ്മ )

\"Plus two കഴിഞ്ഞു മൂന്ന് മാസം fation ഡിസൈനിങ് പഠിച്ച്. അതിനിടക്കാണ് ഓരോ കാരണങ്ങൾ കൊണ്ട് പഠിത്തം മുടങ്ങിയത്.\"

\"ഇനി എന്താ പരുപാടി.\"

\"അടുത്ത വർഷം എൻട്രൻസ് എഴുതണം. എന്നിട്ട് എഞ്ചിനീയറിംഗ് പൂർത്തിയാക്കണം എന്നൊക്കെ ആണ് plan. അതിന് ഇനിയും ആറേഴു മാസം ഉണ്ട്. അത് വരെ ഇവിടെ അമ്മക്ക് കൂട്ടായി ഉണ്ടാകും ഞാൻ.\"

\"ആ... ആറേഴു മാസം അതിപ്പോ താന്നു പറഞ്ഞു പോകും. നന്നായിട്ട് പഠിച്ചോണ്ടി.\"

അങ്ങനെ അവരുടെ സംസാരം ഒത്തിരി നീണ്ടു.

ലച്ചു വാതോരാതെ സംസാരിച്ചിരുന്നു. കീർത്തിയെ കുറിച്ചും പട്ടണത്തിലെ വിശേഷങ്ങളും അങ്ങനെ. ആ സംസാരത്തിനിടയിലൂടെ അവരുടെ പണികളും പെട്ടന്ന് തീർന്ന്.



കുറച്ചു കഴിഞ്ഞു ദേവിമോളും ലച്ചും കൂടി പുറത്തേക്കിറങ്ങി. വീടും മുറ്റവും വളർത്തു മൃഗങ്ങളെയും എല്ലാം ചുറ്റിനടന്നു കണ്ടു. അങ്ങനെ കാശിയുടെ അടുത്ത് പോയി അവിടേയും കണ്ട് നാല് (അച്ഛൻ കാശി ലച്ചു ദേവിമോൾ )പേരും കൂടി പുതിയ വീട് വെക്കുന്ന സ്ഥലം കാണാൻ പോയി. ഒരു രണ്ട് മിനിറ്റ് നടക്കാൻ അത്രേ ഒള്ളൂ. അവിടെ ഒക്കെ ചുറ്റി നടന്നു വന്നപ്പോഴേക്കും ശ്രീധരൻ അവരെ തിരക്കി ഇറങ്ങിയിരുന്നു.


\"നിങ്ങൾ ഇവിടെ നിൽക്കാണോ..ഊണ് കഴിക്കണ്ടേ നേരം എത്രയായി.\"

\"താ വരുന്നു അച്ഛാ...\"

അങ്ങനെ എല്ലാവരും കൈ കഴുകി വിഭവസമൃദ്ധമായ ഊണിനു മുന്നിലിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അമ്മക്കൊപ്പം എല്ലാം വൃത്തിയാക്കാൻ ലച്ചുവും കൂടിയിരുന്നു. അതൊക്കെ കഴിഞ്ഞു എല്ലാവരും ഉമ്മറത്ത് ഇരുത്തം ഉറപ്പിച്ചു.


ഉച്ചനേരമാണെങ്കിലും വാനം ഇരുണ്ടിരുന്നു ആർത്തിരുമ്പാൻ മേഘം തിടുക്കം കൂട്ടുന്നുണ്ട്. മൃഗങ്ങളുടെ കരച്ചിൽ ഊക്ക് കൂടി.

\"അമ്മേ... കിക്കിണി എന്തിനാ കരയുന്നെ...\" ഒരു പേടിയിൽ ലച്ചു ചോദിച്ചു.


\"അത് പ്രകൃതി ദേഷ്യയപെടുന്നത് കണ്ടിട്ടാ..\" (കാശി.)

അങ്ങനെ ഒത്തിരി കാര്യങ്ങൾ പഴയതും പുതിയതുമായി സംസാരിച്ചിരുന്നു.

അതിനിടക്കാണ് കാശിയുടെ അച്ഛൻ പ്രധാന കാര്യം കൊണ്ട് ഇട്ടത്.

\"ശ്രീധരാ... നിന്റെ ഭദ്ര മോളെ ഞങ്ങൾക്ക് തരോ... ന്റ മോൻ പൊന്ന് പോലെ നോക്കിക്കോളും.\"

പെട്ടന്ന് അച്ഛൻ ആ ചോദ്യം ചോദിച്ചതും എല്ലാവരും ഞെട്ടി. കാശിയാണെങ്കിൽ എന്താകും റിയാക്ഷൻ എന്നോർത്തു ഇരിക്കാണ്.

\"നിങ്ങൾ ഒന്നും പറഞ്ഞില്ല.\"(രാമേന്ദ്രൻ (അച്ഛൻ ))

\"അത് രാമേന്ദ്രാ...\"(ശ്രീധരൻ )

\"അച്ഛാ പറ്റില്ലാന്ന് മാത്രം പറയല്ലി... അത്രമാത്രം ഭദ്രയെ ഇഷ്ട്ടപെട്ട് പോയി.\"

ശ്രീധരൻ എന്തോ പറയാൻ നിന്നതും കാശി അച്ഛന്റെ മുന്നിലേക്ക് എണീറ്റ് നിന്ന് പറഞ്ഞു.


\"അവൾക്ക് സമ്മദം ആണെങ്കിൽ ഞങ്ങൾക്ക് നൂറ്റിഒന്ന് വട്ടം സമ്മദം \"

കാശിയെ തന്നെ നോക്കി നിന്ന് എന്നല്ലാതെ ശ്രീധരൻ ഒന്നും പറഞ്ഞില്ല. അപ്പോഴാണ് അമ്പിളി ഇത് പറഞ്ഞത്.


\"ചേച്ചിക്ക് ആയിരം വട്ടം സമ്മതമാണ് അമ്മേ.. ഇവർ തമ്മിൽ മുടിഞ്ഞ പ്രേമത്തിലാ.നിങ്ങളോട് എങ്ങനെ പറയുമെന്ന് ഓർത്ത് tention അടിച്ചിരിക്കാണ് ഭദ്രെച്ചി.\"(ലച്ചു )

\"ന്റ ഈശ്വര ഇവളൊക്കെ കുളമാക്കിയല്ലോ.\"(കാശി ആത്മ )

എന്ത് പറയണം എന്നറിയാതെ അവൻ അച്ഛനെ (ശ്രീദരൻ ) ഒളികണ്ണ് ഇട്ട് നോക്കി.

\"ഡാ.. ഡാ അപ്പോ ഇജ്ജ് ന്റെ മോളെ വളച്ചു കുപ്പിയിൽ ആക്കിയല്ലേ.\"

അവന്റെ കള്ള നോട്ടം കണ്ട് അച്ഛൻ അവന് നേരെ കയ്യോങ്ങി.

\"ന്റ അച്ഛാ ഇത്രേം സുന്ദരിയും സൽസ്വഭാവിയും വായാടിയും അതിലുപരി ഈ നാട്ടുകാരുടെ കണ്ണിലുണ്ണിയും അല്ലെ അവൾ. പിന്നെ ഇഷ്ടപ്പെടാതെ ഇരിക്കോ... കുറേ കാലം മെനെകെട്ടിട്ടാണ് അവൾ വളഞ്ഞത് . ഇനി നിങ്ങളായിട്ട് എതിര് പറയല്ലി.\" 

അവൻ അച്ഛനും അമ്മയ്ക്കും മുന്നിൽ കൈകൂമ്പി. അവന്റെ കാട്ടികൂട്ടൽ ഒക്കെ കണ്ട് എല്ലാവരും ചിരിച്ചു.

\"നിന്നെ പോലെ ഒരുത്തൻക്ക് ന്റ മോളെ തരാൻ ഞാൻ ന്തിന് എതിര് പറയണം.\"

\"ന്നാ ശ്രീധര.. മ്മക്ക് ഇവരെ കാര്യത്തിൽ വേഗം ഒരു തീരുമാനം എടുക്കണം. അല്ലെങ്കിൽ രണ്ടും പ്രേമിച്ചങ്ങട്ട് പോകും. നമ്മളെ ഒക്കെ മറന്ന്ഖ്. നാട്ടാരെ കൊണ്ട് പറയിപ്പിക്കും..\" (രാമേന്ദ്രൻ )


\"എന്റെ മക്കളെ ങ്ക് വിശ്വാസ. അവർ പറയിപ്പിക്കൊന്നും ഇല്ല.\"(അച്ഛൻ )

\"അവർ ഈ വെക്കേഷനിൽ വരുമ്പോ തന്നെ നമുക്ക് നിശ്ചയം നടത്താം. നല്ലൊരു ദിവസം കുറിച്ച് കല്യാണവും തീരുമാനിക്കാം.\" (അമ്മ.)

\"അയ്യടാ.. ന്താ പ്പോ പൂതി. നിശ്ചയം ഒക്കെ അവൾ വന്ന നടത്താം. ഞങ്ങൾക്ക് പ്രേമിക്കാൻ ഒരു ലൈസെൻസ് കൂടി ആയല്ലോ. പക്ഷെ താലിക്കെട്ട് അത് അവൾ ഡോക്ടർ ആയിട്ട് മാത്രം.\" (കാശി )

നീട്ടി കൊണ്ട് പോകാൻ തീരെ താല്പര്യം ഇല്ലെങ്കിലും അവൻ അങ്ങനെ ഒരു തീരുമാനം എടുത്ത്.അതിന് പല കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെത് അവൾ അതാണ് ആഗ്രഹിക്കുന്നത്. പിന്നെ അപ്പോഴേക്കും പുതിയ വീടിന്റെ പണി തീരും. പുതിയ വീട്ടിലെ പൊൻവിളക്കായ് അവളെ കയറ്റണം. പിന്നെ അവളുടെ ആഗ്രഹം പോലെ ഗ്രാമത്തിന്റെ നടുക്കൊരു ഹോസ്പിറ്റൽ. അവൾ എന്റേത് മാത്രം ആകുമ്പോൾ ഇതെല്ലാം ഞാൻ അവൾക്ക് നേടി കൊടുക്കണം.

\"നീ എന്റെ മോളെയോ അതോ അവളിലെ ഡോക്ടറേയോ പ്രേമിച്ചത്.\"(അച്ഛൻ അവന്റെ ചെവിക്ക് പിടിച്ചു കൊണ്ട് ചോദിച്ചു )

\"തത്കാലം ഡോക്ടർ ഭദ്രയെ ആണ് ഞാൻ സ്നേഹിച്ചേ...\"


\"ന്നാ ഒക്കെ ഇവൻ പറഞ്ഞ പോലെ.. നിശ്ചയം തിരുവോണത്തിന്റെ അന്ന് വെക്കാം.\"

അങ്ങനെ എല്ലാവരും കൂടി ആ തീരുമാനത്തിൽ എത്തി. എല്ലാവർക്കും ഒത്തിരി സന്തോഷമായി. ഇതറിയുമ്പോൾ ഭദ്രയുടെ സന്തോഷം എന്താകും എന്നോർത്തിരിക്കാണ് കാശി. അവൾക്ക് ക്ലാസ്സ്‌ കഴിയുന്ന ടൈം ആകുന്നതും കാത്ത് ഫോണിൽ നോക്കി ഇരിക്കാണ്..

അച്ഛൻമാരും അമ്മയും കൂടി ആരൊക്കെ വിളിക്കണം എന്തൊക്കെ ഒരുക്കണം എന്നൊക്കെ തിരക്കിലാണ്.


\"അച്ഛാ ഞങ്ങളെ നിശ്ചയത്തിന്റെ കൂടെ ചേച്ചിയുടെ താലിക്കെട്ട് കൂടി ഉണ്ട്. അതിന് വേണ്ട ഒരുക്കങ്ങളും തുടങ്ങിക്കോളൂ..\" കാശി ഫോണിൽ നിന്ന് തല ഉയർത്തി കൊണ്ട് പറഞ്ഞു.

\"ഡാ നിനക്ക് പ്രേമം മൂത്ത് ഭ്രാന്തായോ... ഭാമ ഇനി ഒരു കല്യാണത്തിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. മനുഷ്യരെ വെറുതെ കൊതിപ്പിക്കാൻ...\"(അമ്മ )

\"അതൊക്കെ എപ്പോഴോ സമ്മതിച്ചു കഴിഞ്ഞു. വരനും സെറ്റായി. ഇനി മുഹൂർത്തം നോക്കിയാൽ മതി.\"

എന്ന് പറഞ്ഞോണ്ട് കാശി ഇരുന്നിടത്ത് നിന്ന് എണീറ്റ് മുറ്റത്തേക്കിറങ്ങി.

\"ഡാ ഇയ്യെങ്ങട്ടാ... ഈ മഴത്ത്.... വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ കൊതിപ്പിച്ചാൽ ഉണ്ടാല്ലോ ഈ നിശ്ചയംതന്നെ ഞാൻ അങ്ങട്ട് വേണ്ടാന്ന് വെക്കും.\"

\"ന്റ അമ്പിളിയമ്മേ വെറുതെ ചൂടാവല്ലി. നിങ്ങളെ പൂതി പോലെ ഒക്കെ നടക്കും. രണ്ട് മക്കളും ഒരേ ദിവസം പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നെ... ഞാൻ ഇപ്പോ വരാം...\"

എന്നും പറഞ്ഞോണ്ട് ആ മഴത്ത് മുറ്റത്ത് നിന്ന് ബുള്ളറ്റും എടുത്ത് അവൻ പോയി.

\"നോക്കി പോ ട്ടാ... റോഡ് ഒക്കെ വഴുക്കുണ്ടാകും വെള്ളം നിന്നിട്ട്...\" പോകുന്ന അവനെ നോക്കി അമ്പിളി വിളിച്ചു പറഞ്ഞു.

\'ഈ ചെക്കന്റെ ഒരു കാര്യം എന്താണാവോ മനസ്സിൽ ഭാമമോള് ഇനി ഒരു കല്യാണത്തിന് ഒരിക്കലും സമ്മതിക്കില്ല . അതിനെ കുറിച്ച് ഇനി സംസാരിച്ചാൽ മരിച്ചുകളയുമെന്ന് പറഞ്ഞിട്ടുണ്ട് \' ശ്രീധരന്റെ മനസ്സ് മൂത്ത മകളുടെ ഭാവിയോർത്ത് നീറി.

_________________________________


*അതേ സമയം*

\"അമ്മേ......., ആ ബൈക്കിന്റെ കീ ഇങ്ങോട്ട് ഒന്ന് എടുത്തേ...\"

അവൻ ഉമ്മറത്തേക്കിറങ്ങി കൊണ്ട് വിളിച്ചു പറഞ്ഞു.

\"ഇതാ...\"

ഒരു അമ്പത് വയസ്സ് പ്രായം തോന്നുന്ന ആ സ്ത്രീ കീയുമായി വന്നു അവൻക്ക് നേരെ നീട്ടി.

\"നീ എങ്ങോട്ടാ മോനെ.. അസുഗം ഒക്കെ ഇപ്പോ സുഗമായിട്ടല്ലേ ഒള്ളൂ.. ഇനിയും ഓരോന്നിൽ ചെന്ന് തലയിടണോ....\" ആ സ്ത്രീ പേടിച്ചു പേടിച്ചു പറഞ്ഞു.

\"എന്റെ കാര്യം നോക്കാൻ എനിക്കറിയാം... ഇതിൽ ഇടപെടേണ്ട... ഭദ്രയുടെ വീട്ടിൽ പോയി മാന്യമായി പെണ്ണ് ചോദിക്കാൻ പറഞ്ഞിട്ട് തള്ളക്ക് പറ്റീലല്ലോ... \"

എന്നും പറഞ്ഞോണ്ട് ആ കീ വാങി.

\"മോനെ.. അത്... അവർ ഒരിക്കലും നിന്നെ പോലെ ഒരുത്തന് അവളെ കെട്ടിച്ചു തരില്ല. അറിഞ്ഞുകൊണ്ട് എന്തിനാ അവിടെ പോയി നാണം കെടുന്നെ.\" ( സ്ത്രീ )

\"നാണം കുറേ ഉണ്ടല്ലോ.. അതും കെട്ടിപിടിച്ചു അവിടെ ഇരുന്നോ.. എന്ത് വേണം എന്നെനിക്കറിയാം... അവൻ... അവനിവിടെ തിരിച്ചെത്തിയിട്ടുണ്ട് ..... ഇനിയാണ് കളി തുടങ്ങാൻ പോകുന്നെ.. ശരിക്കും കണ്ണ് തുറന്ന് കണ്ടോ...\"

എന്നും പറഞ്ഞു കീ കറക്കികൊണ്ട് ബൈക്കിൽ കയറി അത് ആ മുറ്റത്ത് നിന്ന് ഒറ്റ പോകായിരുന്നു.

\"എന്റെ മോനെ രക്ഷികണേ... എന്തൊരു സ്പീഡ് ആണ്. അവനിൽ നിന്ന് മറ്റുള്ളവരേയും രക്ഷിക്കണേ...\"

ദൈവങ്ങളിലേക്ക് കൈ ഉയർത്തി ആ സ്ത്രീ അവിടെ തന്നെ തിണ്ണയിൽ ഇരുന്നു.


തുടരും.. ❤‍🩹


അപ്പോ ബാക്കി പറയണമെങ്കിൽ നല്ല cmnt തരിക. അല്ലാതെ ഇനി പോസ്റ്റുന്ന പ്രശ്നം ഇല്ല

രണ്ട് day ഞാൻ കോളജിൽ പോയിട്ടില്ല അത് കൊണ്ടാണ് ഇത്ര ലെങ്ത് ഇനി ഇത് പ്രതീക്ഷിക്കരുത്. 😜





കാശി ഭദ്ര 33

കാശി ഭദ്ര 33

4.7
2256

*🖤കാശിഭദ്ര🖤*🖋️jifnipart 33______________________________________\"എന്റെ മോനെ രക്ഷികണേ... എന്തൊരു സ്പീഡ് ആണ്. അവനിൽ നിന്ന് മറ്റുള്ളവരേയും രക്ഷിക്കണേ...\"ദൈവങ്ങളിലേക്ക് കൈ ഉയർത്തി ആ സ്ത്രീ അവിടെ തന്നെ തിണ്ണയിൽ ഇരുന്നു.അവൻ കുറച്ചു ദൂരം പോയികഴിഞ്ഞതും നല്ല മഴ പെയ്യാൻ തുടങ്ങി . വണ്ടി നിർത്തി ഒരു തട്ടുകടയുടെ മുന്നിൽ കയറി നിന്ന് അവന്റെ ഫോൺ കയ്യിലെടുത്ത് അതിൽ നോക്കി കൊണ്ടിരുന്നു.ഇൻസ്റ്റഗ്രാമിൽ കയറി ഭദ്രയുടെ അക്കൗണ്ട് ഓപ്പണാക്കി അതിലെ ഫോട്ടോസ് ഓരോന്നായി zoom ചെയ്ത് നോക്കി.\"പെണ്ണെ അറിയാതെ ഇഷ്ട്ടപെട്ടു പോയി. എന്റെ എല്ലാ സ്വഭാവ ദോഷങ്ങളും നിനക്ക് വേണ്ടി മാറ്റാൻ ഞാൻ തയ്യാറാണ്.പഴയ പോലെ ഈ കൈകളിൽ പിടി