Aksharathalukal

സ്വന്തം തറവാട് 53



\"നീ പറയുന്നത് എനിക്ക് മനസ്സിലായി...  പക്ഷേ ഇതൊക്കെ നടക്കുമോ...  ആ സുധാകരന് പിടിപാടുള്ള പലരും ഇന്നും വിജിലൻസിലുണ്ട്... അവരുടെ കണ്ണ്മറച്ച് ഇതെല്ലാം നടത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.... ആരുമറിയാതെ ഇത് നടത്തണം... അതിന് പറ്റിയ ആൾ വേണം നമ്മളെ സഹായിക്കാൻ...  എന്റെ അറിവ് പറ്റിയ ഒരാളുണ്ട്... ജോർജ്... എന്റെ കൂടെ വർക്ക് ചെയ്തവനാണ് വിശ്വസ്ഥനുമാണ്...  ആരുടെ മുന്നിലും തലകുനിക്കാത്ത ചുണക്കുട്ടി... പക്ഷേ അവനിപ്പോൾ സർവ്വീസിലുണ്ടോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നറിയില്ല... എല്ലാം വേണ്ടെന്നുവച്ച് പോന്നതിൽ പിന്നെ യാതൊരു ബന്ധവുമില്ല... കാരണം എന്റെ കുറ്റമാണ്...  അവൻ വിളിച്ചപ്പോഴൊന്നും ഞാൻ ഫോൺ എടുക്കില്ലായിരുന്നു...  നീയൊരു കാര്യംചെയ്യ്... എന്റെ പഴയൊരു ഡയറി  മുറിയിലെ ഷെൽഫിലുണ്ട്... അതിൽ ജോർജിന്റെ നമ്പറുണ്ട്...  ഇപ്പോൾ അതുതന്നെയാണ് നമ്പറെന്ന് അറിയില്ല... എന്നാലും നമുക്കൊന്ന് നോക്കാം... \"
ശ്യാം പെട്ടന്ന് വിശ്വനാഥന്റെ മുറിയിൽചെന്ന് ഷെൽഫിലുള്ള ഡയറി എടുത്ത് വിശ്വനാഥന് കൊടുത്തു...  അയാൾ അതിൽനിന്ന് ജോർജിന്റെ നമ്പറെടുത്ത് ശ്യാമിന്റെ ഫോണിൽനിന്ന് അയാളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... 


\"നമുക്ക് ഭാഗ്യമുണ്ട് മോനേ...  അവൻ പറ്റാവുന്ന തെളിവുകൾ നമുക്ക് നൽകും... പക്ഷേ അതുമാത്രം പോര സുധാകരനെ കുടിക്കാതെ പറ്റിയ വലിയ തെളിവൊന്നും വിജിലൻസിന്റെ കയ്യിലുണ്ടാവില്ല ഉള്ളത് നമുക്ക് ആ എസ്ഐക്ക് കൊടുക്കാം... \"
വിശ്വനാഥൻ പറഞ്ഞു... 

\"ആഹാ അപ്പോൾ സന്തോഷിക്കാനുള്ള വകയുണ്ട് അല്ലേ... കുറച്ചെങ്കിലും തെളിവ് നമുക്ക് നല്കാൻ കഴിഞ്ഞാൽ  ചിലപ്പോൾ അതുവച്ച് വിശാഖിന് അന്വേഷിക്കാൻ സാധിക്കും... ഇത് നന്ദനെ വിളിച്ച് പറയട്ടെ... അവൻ വിശാഖിനെ വിളിച്ച് പറഞ്ഞോളും...  \"

\"മോനേ ശ്യാമേ ഒന്നു നിന്നേ... നന്ദനോട് പറയാം സമയമുണ്ടല്ലോ...  ജോർജ് തെളിവുകൾ തരുമ്പോഴേക്കല്ലേ... എനിക്ക് നിന്നോട് മറ്റൊരു കാര്യം പറയാനുണ്ട്...  നിന്റെ അമ്മയുടെ മരണശേഷം ആകെ ഒറ്റപ്പെട്ടതുപോലെയായിരുന്നു ഞാനെന്ന് നിനക്കറിയുനേനതല്ലേ... നിന്നെ ഓർത്തായിരുന്നു പിന്നെ എന്റെ ജീവിതം... എനിക്ക് സംഭവിച്ചു ആ ഒറ്റപ്പെടൽ നിനക്കുണ്ടാവരുത്... അതുകൊണ്ട് പറയുകയാണ്...  നിന്റെ വിവാഹം ഞാനങ്ങ് നടത്താൻ തീരുമാനിച്ചു...  എന്താ നിന്റെ അഭിപ്രായം... \"

\"കൊള്ളാം...  നല്ല സമയത്താണ് വിവാഹക്കാര്യം ആലോചിക്കുന്നത്...  അച്ഛനറിയില്ലേ നമ്മുടെ അവസ്ഥ...  പണവും പ്രതാപവും വേണ്ടുവോളമുണ്ട്... പക്ഷേ കഴിഞ്ഞ എട്ടുവർഷമായി നമ്മുടെ മനസ്സിൽ നീറിപ്പുകയുന്ന ചില പ്രശ്നങ്ങളില്ലേ... അതിന് അന്ത്യം കുറിക്കണം... അതിന് ആ സുധാകരന്റെ സർവ്വനാശം സംഭവിക്കണം...  അത് കഴിഞ്ഞിട്ടുമതി വിവാഹമെല്ലാം... \"

\"അത് ഏകദേശം നടന്നിരിക്കുകയല്ലേ... ... ഇന്നോ നാളെയോ കെട്ടാനല്ല പറഞ്ഞത്...  നമ്മുടെ ആഗ്രഹം നിറവേറ്റിയിട്ടുമതി...  പക്ഷേ അതിനുമുമ്പ് എല്ലാം പറഞ്ഞ് ഉറപ്പിച്ചിടണം... അതല്ല ഇനി നിന്റെമനസ്സിൽ ആരെങ്കിലുമുണ്ടെങ്കിൽ പറയണം... ഞാൻ അവളുടെ വീട്ടുകാരുമായി സംസാരിക്കാം എന്താ... \"

എന്റെ മനസ്സിൽ ഇതുവരെയും ആരുമില്ല...ഒരു കാര്യം മാത്രമേയുള്ളൂ എന്റെ അമ്മയുടെ മരണത്തിന് കാരണക്കാരനായ സുധാകരന്റെ നാശം... അതുമാത്രമേയുള്ളൂ എന്റെ മനസ്സിൽ... \"

\"എന്നാലിനി അതുമാത്രം പോരാ...  നിന്റെ ഭാവികൂടി ചിന്തിക്കണം... ഞാനൊരു പെൺകുട്ടിയെ കണ്ടുവച്ചിട്ടുണ്ട്...  നിനക്കിഷ്ടമാണെങ്കിൽ നമുക്കതാലോചിക്കാം... \"

\"അച്ഛന്റെ ഇപ്പോഴത്തെ പ്രശ്നമെന്താണെന്ന് ഞാൻ പറയട്ടെ... ഒരു പ്രശ്നത്തിനും പോകാതെ എന്നെ തളച്ചിടണം അതല്ലേ... \"
അതുകേട്ട് വിശ്വനാഥൻ ചിരിച്ചു... നീ പറഞ്ഞത് ഏറെക്കുറെ ശരിയാണ്...  ആ സുധാകരനുമായി എന്തെങ്കിലും പ്രശ്നത്തിനുപോയി നിനക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കുമോ...  അത് നിയമത്തിന്റെ വഴിക്ക് പോകട്ടെ...  നമുക്ക് അവരെ നമ്മളെക്കൊണ്ട് പറ്റുന്നത് സഹായിച്ചുകൊടുക്കാം...  പക്ഷേ നീ നേരിട്ട് ഇതിൽ ഇടപെടരുത്...  എനിക്ക് നീ മാത്രമേയുള്ളൂ... അത് മറക്കരുത്... \"

\"അപ്പോൾ അപ്പച്ചിയും സോജയും അച്ഛന് ആരുമല്ലേ... \"

\"അതുപോലെയാണോ നീ...  എന്റെ രക്തത്തിൽ ജനിച്ചവനാണ് നീ...  നീ കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ... ശരിയാണ് എന്റെ ഇന്നത്തെ മാറ്റത്തിന് കാരണം അവരാണ്...  എന്റെ കൂടപ്പിറപ്പ്...  പക്ഷേ അതിലുമെത്രയോ വലുതാണ് നീ... \"

\"ഓ ആവട്ടെ...  കഴിഞ്ഞ എട്ടുവർഷത്തിനുശേഷം എനിക്ക് എന്റെ ആ പഴയ അച്ഛനെ കിട്ടിയിരിക്കുകയാണ്... ഇതിനിടക്ക് അച്ഛൻ എന്നോട് സംസാരിക്കുന്നതും എന്തെങ്കിലും ആവിശ്യപ്പെടുന്നതും ദുർലഭമാണ്...  ഇപ്പോൾ വളരെ സ്നേഹത്തോടെ സന്തോഷത്തോടെ അച്ഛനൊരു കാര്യം ആവിശ്യപ്പെട്ടിരിക്കുകയാണ്...  അത് കേട്ടില്ലെന്നു നടിക്കാൻ എനിക്ക് കഴിയില്ല... അച്ഛന്റെ സന്തോഷമാണ് എന്റെ  സന്തോഷം... ആട്ടെ ആരാണ് അച്ഛൻ കണ്ടുവച്ച ആ പെൺകുട്ടി...  ഇനി സമയമാകുമ്പോൾ അറിഞ്ഞാൽമതി എന്നാണോ... \"

\"എനിക്ക് സന്തോഷമായെടാ...  നീ എന്റെ വാക്ക് നിഷേധിക്കില്ലെന്ന് എനിക്ക് അറിയാം...  പക്ഷേ നിന്റെ മനസ്സിൽ എന്തെങ്കിലും മോഹമുണ്ടോ എന്നറിയാമല്ലോ... അതാണ് ചോദിച്ചത്...  ഒരുക്കൽ എനിക്ക് നഷ്ടപ്പെട്ട എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷം അത് എന്നും നിലനിൽക്കണമെന്ന ആഗ്രഹം എനിക്കുണ്ട്... അതുപോലെയുള്ള രണ്ട് കൂടപ്പിറപ്പുകൾ  സ്വന്തം രക്തത്തെ തിരിച്ചറിയാതെ അവരുടെ സുഖംമാത്രം നോക്കി നടക്കുകയാണ്...  അതിൽനിന്നൊരു മോചനം അവർക്കുണ്ടാകുമെന്ന് തോന്നുന്നില്ല...  സ്വന്തം കുട്ടികളുടെ വിവാഹംവരെ  നമ്മളോട് പറയാൻവരെ അവർക്ക് താല്പര്യമില്ലായിരുന്നു...  നിന്റെ അമ്മ മരിച്ചിട്ട് എന്തിന് സ്വന്തം മാതാപിതാക്കൾവരെ മരിച്ചിട്ട് വരാത്ത അവർ സ്വന്തം മക്കളുടെ വിവാഹം പറയാതിരുന്നതിൽ അത്ഭുതപ്പെടാനില്ല...  അത് അടഞ്ഞ അദ്ധ്യായം...  പക്ഷേ എന്നെ ജീവനുതുല്യം സ്നേഹിച്ച ഞാൻ സ്നേഹിച്ച എന്റെ കുഞ്ഞുപെങ്ങൾ എനിക്ക് നഷ്ടപ്പെട്ടപ്പോഴുണ്ടായിരുന്ന വേദന ഇതിലെനിക്കില്ല...  ആ വേദന എനിക്ക് ഇരട്ടി മധുരമായി അവൾതന്നെ നൽകി... അവളിലൂടേയും മകളിലൂടേയും... അതിനി നഷ്ടപ്പെടുത്താനെനിക്ക് വയ്യ...  ഞാൻ നിനക്കുവേണ്ടി കണ്ടുവച്ചതും മറ്റാരുമല്ല... എന്റെ അനന്തിരവൾ സോജ... അവളെയാണ് ഞാൻ നിനക്കുവേണ്ടി കണ്ടെത്തിയത്...  ഇത് കേൾക്കുമ്പോൾ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല...  എന്തായാലും അത് നിനക്ക് തുറന്നുപറയാം... \"

\"അച്ഛന് അവളുടെ ഇപ്പോഴത്തെ അവസ്ഥ അറിയുന്നതല്ലേ...  അവളുടെ സംരക്ഷണം ഏറ്റെടുത്തു എന്നെ വിശ്വസിച്ച് നമ്മുടെ പഴയ വീട്ടിൽ താമസിപ്പിച്ചതാണ് നന്ദനും വിശാഖും... സുധാകരന്റെ മകനെതിരെയുള്ള സാക്ഷിയാണ് അവൾ... ഏതുനിമിഷം വേണമെങ്കിലും അവൾ കോടതിയിലെത്തി സാക്ഷി പറയേണ്ടിവരും...  ഇതിനിടക്ക് എന്തൊക്കെ നടക്കും എന്നറിയില്ല... ഈ സമയത്ത് ഇങ്ങനെയൊരു  കാര്യംപറഞ്ഞ് ചെന്നാൽ അവരിതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... \"

\"എന്തുകൊണ്ടില്ല...  അവൾ സാക്ഷി പറഞ്ഞോട്ടെ...  അവളെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്... എന്നുകരുതി അവരെന്തിന് ഈ കാര്യത്തിന് എതിർക്കണം...  ഇപ്പോൾ എല്ലാം പറഞ്ഞുവക്കുക എന്നേയുള്ളു എല്ലാം ഭംഗിയായി നടന്ന് എന്റെ അനുയത്തിയുടെ ഓപ്രേഷനും കഴിഞ്ഞുമതി വിവാഹം...  ഈ വിവാഹത്തിന് എന്റെ അനിയത്തി ഓടിനടക്കണം ഇവിടെയെല്ലാം... അതെന്റെ ആഗ്രഹമാണ്... \"

\"അച്ഛന്റെ ആഗ്രഹമെല്ലാം നടക്കും... ദൈവം നമ്മുടെ കൂടെയുണ്ടാകും... ഇനിയെനിക്ക് നന്ദനെ വിളിക്കാമല്ലോ അല്ലേ... \"
അതുകേട്ട് വിശ്വനാഥൻ ചിരിച്ചു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️

താൻ പറഞ്ഞ പുതിയ പ്ലാൻ വിജയിക്കുമോ ഈ പ്ലാനിൽ തന്റെ അച്ഛൻ വീഴുമോ അതോ ഇത് തങ്ങളുണ്ടാക്കിയ പ്ലാനാണെന്ന് അച്ഛൻ മനസ്സിലാക്കുമോ അഥവാ എല്ലാം കൈവിട്ടുപോയാൽ എന്തായിയിരിക്കും അച്ഛന്റെ റിയാക്ഷൻ എന്നൊക്കെ ആലോചിച്ച് മുകളിലെനിലയിൽ മനസ്സിൽ ടെൻഷനടിച്ച് നടക്കുകയായിരുന്നു ശിൽപ...  

\"ശിൽപേ... \"
പെട്ടന്നാരുടേയോ വിളികേട്ട് ശിൽപ ഞെട്ടി തിരിഞ്ഞുനോക്കി... ഒരു ചെറുചിരിയോടെ തന്നെ നോക്കി നിൽക്കുന്ന പാർവ്വതിയെ കണ്ട് അനു അന്തംവിട്ടുനിന്നു... 

\"പാർവ്വതീ നീ.... \"

\"എന്തേ എന്നെ ആദ്യം കാണുന്നതുപോലെ നിന്റെ മുഖത്തൊരു അതിശയം...  \"

\"ഒന്നുമില്ല ഞാൻ പാർവ്വതിയുടെ വരവ് ആഗ്രഹിച്ചു...  അതാണ് പ്രതീക്ഷിക്കാതെ അതിശയിച്ചുപോയത്.... \"

\"എന്താ പുതിയ നാടകം വിജയിക്കാൻ കഴിയില്ലേ എന്നൊരു തോന്നലുണ്ട് അല്ലേ...\"

\"സത്യം...  എനിക്ക് പേടിയുണ്ട്...  എവിടെയെങ്കിലും പാളിയാൽ എല്ലാം തകരും...  എന്റെ അച്ഛനെ അറിയാലോ... ആ കൈകൊണ്ടാവും എന്റെ അന്ത്യം...  അതിനും മടിക്കില്ല എന്റെ അച്ഛൻ... \"

\"അറിയാം...  നിന്റെ അച്ഛൻ ചെയ്തതുപോലെയുള്ള നെറികേട് ആരും ചെയ്തുകാണില്ല... പക്ഷേ നിങ്ങളെല്ലാവരുകൂടി എടുത്ത നാടകം ഒരിക്കലും വിജയിക്കാൻ പോണില്ല ശിൽപേ...  വേറൊന്നുമല്ല കൂർമ്മബുദ്ധിയാണ് നിന്റെ അച്ഛന്...  അത്രയെളുപ്പം ആരുടേയും മുന്നിൽ വീഴില്ല... ഈ നാടകവുമായി പോയാൽ തോൽവി ഉറപ്പാണ്... \"

\"പിന്നെയെന്ത് ചെയ്യും... അയാൾ എന്നെ അച്ഛനാണ് എന്നത് സത്യമാണ്... പക്ഷേ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അച്ഛനെയാണ്... എനിക്കുറപ്പുണ്ട് എന്റെ വല്യമ്മയുടെ മരണത്തിന് കാരണക്കാരൻ അച്ഛനാണെന്നത്... എന്നിട്ടത് കിരണേട്ടന്റെ അച്ഛന്റെമേൽ പഴിചാരി... \"

\"എന്താ സംശയം... നിന്റെ അച്ഛൻതന്നെയാണ് കാരണക്കാരൻ...  അതെല്ലാം വഴിയേ നീയറിയും... ഏത് ദുഷ്ടന്മാർക്കും ഒരുനാൾ പതനം സംഭവിക്കും....  അതിന് അധികം  താമസമില്ല...  അയാൾ നടത്തിയ അഴിമതി ഒരിക്കലും ആർക്കും തെളിയിക്കാൻ കഴിയില്ല...  അത്രക്കു തന്ത്രപരമായാണ് അയാൾ എല്ലാ തെളിവുകളും നശിപ്പിച്ചത്...  നിങ്ങളെകൊണ്ടൊന്നും അയാളെ ഒന്നും ചെയ്യാൻ കഴിയില്ല... പക്ഷേ അയാളുടെ പതനം അത് നടക്കാൻ അധികം താമസമില്ല... 

തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖

സ്വന്തം തറവാട് 54

സ്വന്തം തറവാട് 54

4.7
6600

\"സുധാകരൻ നടത്തിയ അഴിമതി ഒരിക്കലും ആർക്കും തെളിയിക്കാൻ കഴിയില്ല...  അത്രക്കു തന്ത്രപരമായാണ് അയാൾ എല്ലാ തെളിവുകളും നശിപ്പിച്ചത്...  നിങ്ങളെകൊണ്ടൊന്നും അയാളെ ഒന്നും ചെയ്യാൻ കഴിയില്ല... പക്ഷേ അയാളുടെ പതനം അത് നടക്കാൻ അധികം താമസമില്ല... അത് നടന്ന് തീരൂ... \"\"എങ്ങനെ... ഇതല്ലാതെ അച്ഛനെ കുടിക്കാൻ ആർക്കും കഴിയില്ല...\"\"കഴിയും ശിൽപ്പാ...  ഇനിയൊരു സത്യം ഞാൻ പറയാം...  നീ സംശയിച്ചില്ലേ നിന്റെ വല്ല്യമ്മയുടെ ആത്മഹത്യക്ക് പിന്നിൽ നിന്റെ അച്ഛനാണോ എന്ന്...  അതെ നിന്റെ അച്ഛനാണ്...  അതൊരു ആത്മഹത്യയല്ല...  നിന്റെ അച്ഛന്റെ കൈകൊണ്ടാണ് അവർ മരണപ്പെട്ടത്... നിന്റെ കിരണേട്ടന്റെ അച്ഛ