നമ്മുടെയെല്ലാം ഏകലക്ഷ്യം ഒരു ജോലി ആയതുകൊണ്ട് അതിനായിട്ട് പഠിക്കാൻ പലതും നമ്മൾ ശ്രമിക്കാറുണ്ട് അങ്ങനെയാണ് ഞാനും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ടൈപ്പ് റൈറ്റിംഗ് പഠിക്കാനായി പോയത് അത് ഞങ്ങളുടെ വീടിൻറെ അടുത്ത് നിന്ന് രണ്ട് കിലോമീറ്റർ ഓളം ദൂരത്തിലാണ് വരുന്നതും പോകുന്നതും നടന്നാണ്.
എന്റെ ടൈപ്പ് റൈറ്റിങ് മെഷീൻ ഞാൻ ചെല്ലുമ്പോൾ ഒരു പെൺകുട്ടിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ സമയം കഴിഞ്ഞാൽ വീണ്ടും ഞാൻ അവിടെ ഇരുന്ന് typewriting പഠിച്ചു തുടങ്ങും കഴിഞ്ഞ് തിരിച്ച് നടന്നാണ് വീട്ടിൽ പോകുന്നത്.
അങ്ങനെ കുറെ ദിവസം കഴിഞ്ഞു, ഒരു ദിവസം ഞാൻ തിരിച്ചു വരുമ്പോൾ ഒരു വേലിക്കരയിൽ നിന്നും ആ പെൺകുട്ടി ആടിനെ തീറ്റിക്കുകയായിരുന്നു സാധാരണഗതിയിൽ ഒന്ന് നോക്കി പുഞ്ചിരിച്ചു ഞാനെൻറെ വീട്ടിൽ പോകും. ഇത് മിക്കവാറും ദിവസം പതിവായി.
അങ്ങനെ ഓരോന്ന് ചോദിക്കാനും തുടങ്ങി എനിക്ക് അതിൽ അത്ര താല്പര്യം തോന്നാത്തത് കൊണ്ട് ഞാൻ പിന്നീട് വഴിമാറി നടന്നു അങ്ങനെ ഞാൻ കോളേജിൽ ചേർന്നു അത് വളരെയേറെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
അതുവരെ മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന എനിക്ക് ഇംഗ്ലീഷിലുള്ള ലക്ച്ചർ കേട്ടിട്ട് ഒന്നു തന്നെ മനസ്സിലായില്ല. അതായത് കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ ഞാനും ഇരുന്നു. ഇവിടെ ഏതായാലും പഴയ കണ്ണും കണ്ണും പരിപാടി നടക്കും എയന്നു തോന്നുന്നില്ല.
അതുകാരണം മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി അവിടെ ഇരുന്നു അതിനിടയിലാണ് ട്യൂഷൻ പഠിക്കാൻ ആയിട്ട് ഒരു സ്ഥലത്ത് ചേർന്നത് കൂടെ എന്റെ നാല് സുഹൃത്തുക്കളും ഉണ്ടായിരുന്നു ആ സൗഹൃദം വളരെകാലം നിലനിൽക്കുകയും ചെയ്തു ഇങ്ങനെ ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി ഒരു ഗ്രൂപ്പ് ഓഫ് പെൺകുട്ടികൾ അതുവഴി പാസ് ചെയ്ത് പോകാറുണ്ട് ഇന്റർവെൽസമയത്ത്. കാരണം അവരുടെ വാഷ് റൂം ഞങ്ങൾ പഠിക്കുന്ന ക്ലാസിന് ബാക്ക് സൈഡിലാണ്.
പോകുന്ന പോക്കിൽ അതിലൊരു പെൺകുട്ടി തിരിഞ്ഞ് എന്നെ നോക്കാറുണ്ട് ആദ്യം ഞാൻ അത് കാര്യമായിട്ട് എടുത്തില്ല പക്ഷേ നമ്മുടെ കൂട്ടുകാർ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു അപ്പോൾ പിന്നെ ഞാനും തിരിച്ചും നോക്കി തുടങ്ങി ഈ നോട്ടങ്ങൾ കുറെ കാലം കഴിഞ്ഞു കൂട്ടുകാരുടെ പ്രേരണയായാലും എനിക്ക് ഒരു ലൗ ലെറ്റർ കൊടുക്കണമെന്ന്തോന്നി.
ഈ പെൺകുട്ടി അവളുടെ ക്ലാസ് വേറെയായിരുന്നു അങ്ങനെ ലൗ ലെറ്റർ എഴുതാനായി രാത്രി മൊത്തം ഞാൻ ഉറക്കംമിഷയിച്ചിരുന്നു.. ഒരു ബുക്കിന്റെ പകുതിയോളം പേജ് എഴുതുകയും കീറുകയും വീണ്ടും എഴുതുകയും ചെയ്യുകയും ചെയ്തു അവസാനം ഒരു കത്ത് ഞാൻ ഫൈനലൈസ് ചെയ്തു ആ കത്തുമായി നേരത്തെ തന്നെ ട്യൂഷൻ ക്ലാസിലേക്ക് തിരിച്ചു. ട്യൂഷൻ ക്ലാസ്സിൽ എത്തിയപ്പോൾ അവൾ അവളുടെ ക്ലാസ്സിൽ എരികുന്നതാണ് കണ്ടത്.
ഇതുതന്നെ അവസരം എന്ന് കരുതി ഞാൻ ധൈര്യപൂർവ്വം ക്ലാസിലേക്ക് ചെന്നു അപ്പോൾ അവൾ ചോദിക്കുകയാണ് എന്തേ വഴിതെറ്റിപ്പോയോ ആദ്യമായിട്ടാണല്ലോ ഇവിടെ വരുന്നത് എന്നും.
ഇത്രയും പറഞ്ഞപ്പോൾ എൻറെ ധൈര്യമല്ല ഒലിച്ചുപോയി കൊടുക്കാൻ കൊണ്ടുവന്ന ലെറ്റർ കൊടുക്കേണ്ട എന്ന് വിചാരിച്ചു തിരിച്ചുപോയി ഞാൻ ഈ വിവരം ആരോടും തന്നെ പറഞ്ഞില്ല.
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം എൻറെ കൂട്ടുകാരൻ ഒരുവൻ ഓടിയെടുത്ത് വന്നിട്ട് പറയുകയാണ് നീ നോക്കുന്ന പെണ്ണില്ലേ അവൾ വെളിയിൽ ഒരുത്തനും ആയിട്ട് റബർ തോട്ടത്തിൽ ഇരുന്ന് ഒത്തിരി നേരമായി സംസാരിക്കുന്നു. ലക്ഷണം കണ്ടിട്ട് അവളുടെ കാമുകൻ ആണെന്നാണ് തോന്നുന്നത് ലെറ്റർ കൊടുക്കാത്തതിന്റെ മഹത്വം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
ഇതുവരെ ഉണ്ടായിരുന്നതെല്ലാം എൻറെ വെറും തോന്നലാണെന്ന് എനിക്ക് മനസ്സിലായി. അവർ നിർബന്ധിച്ചു അവളോട് പോയി രണ്ടു വാക്ക് പറയണമെന്ന് ഞാൻ പറഞ്ഞു വേണ്ട അതിൻറെ ആവശ്യമൊന്നുമില്ല ഒരു നോട്ടം ഒരു ചിരി ഇത്രമാത്രമല്ലേ ഉള്ളൂ അതുകൊണ്ട് അതിനെ വലിയ കാര്യമാക്കേണ്ട വിട്ടുകള എന്ന് ഞാനും പറഞ്ഞു.
ഞാൻ ആ ചാപ്റ്റർ അവിടെ വച്ച് ക്ലോസ് ചെയ്തു. അങ്ങനെ പഠിത്തത്തിൽ നന്നായിട്ട് ഒഴപ്പി പരീക്ഷയിൽ തോറ്റു പ്രീഡിഗ്രി എട്ടു നിലയിൽ പൊട്ടി വീണ്ടും അതെ സ്ഥലത്ത് തന്നെ ഞങ്ങൾ കോച്ചിങ്ങിനായി വന്നു തോറ്റ വിഷയങ്ങൾ എഴുതിയെടുക്കണമല്ലോ അങ്ങനെ ക്ലാസുകൾ മുടക്കി നടക്കുന്നു എന്നു കുറ്റം പറയരുത് കൂട്ടുകാരന്മാർ എന്നാലും കൂടെയുണ്ടായിരുന്നു എല്ലാവരുടെയും സ്ഥിതി ഒട്ടും മോശമല്ലായിരുന്നു.
അങ്ങനെ ഞങ്ങൾ കോച്ചിംഗ് ക്ലാസിൽ പഠിക്കാൻ തുടങ്ങി. ആ ക്ലാസ് അങ്ങനെ നടക്കുന്നതിനിടയിലാണ് സെക്കൻഡ് ഇയർ പഠിക്കുന്ന ഒരു ബാച്ച് പുതുതായിട്ട് ട്യൂഷന് ചേർന്നത് അതിൽ ഭൂരിഭാഗം പെൺകുട്ടികൾ ആയിരുന്നു കൂടെ ഒന്നോ രണ്ടോ ആൺകുട്ടികളും.
ഞങ്ങളുടെ ക്ലാസ്സിൽ അധികം പേർ ഇല്ലാത്തതുകൊണ്ട് ഇടയ്ക്കിടയ്ക്ക് അവര് ഞങ്ങളെ ക്ലാസിൽ എരുത്തി ആണ് ക്ലാസ് എടുക്കാറ് വീണ്ടും എന്നിലെ കാമുകൻ ഉണർന്നു അതിൽ ഒരു പെൺകുട്ടിയെ എനിക്ക് വളരെ ഇഷ്ടമായി കാണാൻ നല്ല മിടുക്കി, നല്ല സംഭാഷണവും വശ്യമായ പെരുമാറ്റവും.
പക്ഷേ ഒന്ന് സംസാരിക്കണം എന്ന് എനിക്കുണ്ടായിരുന്നു അതിനുള്ള സാഹചര്യം കുറെ കാലം കഴിഞ്ഞിട്ടാണ് ശരിയായി വന്നത് അന്നൊരു ദിവസം ക്ലാസ്സിൽ ഞാൻ തനിച്ചിരിക്കുകയും ഇവളും ഇവളുടെ കൂട്ടുകാരും കൂടി ക്ലാസിലേക്ക് കയറിവന്നു അവരുടെ സീറ്റിൽ ഇരുന്നു. അതിനുശേഷം എന്നെ നോക്കി പേരെന്താണ് ഞാൻ തിരിച്ചും ചോദിച്ചു അങ്ങനെ ഞങ്ങളില്ലേ സൗഹൃദം തുടങ്ങി.
പിന്നീട് ഒഴിവുസമയങ്ങളിൽ സംഭാഷണത്തിനായിട്ട് ഞങ്ങൾ സമയം കണ്ടെത്തും.എപ്പോഴൊക്കെ സംസാരിക്കാൻ വരുമോ അപ്പോഴൊക്കെ അവൾ കൂട്ടുകാരും ആയിട്ടാണ് വരാറ്. എന്നാലും ഞങ്ങൾ നിർത്താതെ പല വിഷയങ്ങളെക്കുറിച്ചും ദീർഘദയരം സംസാരിച്ചിരിക്കുക ഒരു പതിവായി അങ്ങനെ ആ സൗഹൃദം വളർന്നു അവൾ എന്നെ ആശാനെ എന്ന വിളിപ്പേരിലാണ് വിളിച്ചിരുന്നത് അവളെ ഞാനും ഒരു വിളിപ്പേര് വിളിച്ചിരുന്നു അത് തൽക്കാലം പറയാൻ ആഗ്രഹിക്കുന്നില്ല.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോവുകയും സൗകര്യവും അവസരവും കിട്ടുമ്പോൾ ഞങ്ങൾ തമ്മിൽ ദീർഘനേരം പല കാര്യങ്ങളും സംസാരിച്ച് ഇരിക്കാറുണ്ട് സംസാരത്തിൽ ഒന്നും ഒരിക്കലും പ്രേമമോ അങ്ങനെയുള്ള യാതൊരു കാര്യങ്ങളും ഒരു നല്ല കൂട്ടുകാരി ആയിട്ടാണ് ഞാൻ അതിനെ കണ്ടത് പക്ഷേ എന്താണെന്നറിയില്ല അവളുടെ സാമീപ്യം എന്നിൽ ആനന്ദം വരുത്തിയിരുന്നു വീണ്ടും വീണ്ടും കാണാനും വീണ്ടും വീണ്ടും സംസാരിക്കാനും എന്നിൽ ഒരു പ്രത്യേക താല്പര്യ ഉണ്ടായിരുന്നു.
അങ്ങനെ ആ ക്ലാസും കഴിഞ്ഞു വീണ്ടും ഞങ്ങൾ പരീക്ഷയെ അഭിമുഖീകരിക്കാൻ റെഡിയായി അതോടുകൂടി അങ്ങനെ തമ്മിൽ കാണാനും സംസാരിക്കാനും ഉള്ള അവസരം നിലച്ചു.
ഞാൻ അതുകഴിഞ്ഞ് അഡ്മിഷൻ വാങ്ങി തിരുവനന്തപുരത്ത് പഠിക്കാൻ പോയി രണ്ടുവർഷത്തെ കോഴ്സ് ആയിരുന്നു ഇലക്ട്രോണിക്സ് ആയിരുന്നു സബ്ജക്ട് അങ്ങനെ അവിടെയായി എൻറെ രണ്ടു വർഷത്തെ ജീവിതം.