Aksharathalukal

അനാഥൻ

മോള് മോള് മോള്.....,
മകളുടെ ഓരോ കാര്യങ്ങങ്ങളിലും അച്ഛൻ കാണിക്കുന്ന പരിഗണന എനിക്കില്ല.പത്തിൽ 85 ശതമാനം മാർക്ക് കിട്ടിയിട്ടും അച്ഛനെന്നോട് 3 ആഴ്ച മിണ്ടിയില്ല, മകളുടെയായപ്പോ അച്ഛൻ ഒന്നുല്ല 'ഓള് കുഞ്ഞല്ലേ '.
12 ക്ലാസ് മാർക്കും തനിയാവർത്തനം നടത്തി. വീട്ടിലെ ഓരോ തീരുമാനങ്ങളിലും ഞാൻ അവളുടെ ഇടപെടൽ മനസിലാക്കി. അച്ഛൻ എനിക്കെന്ന വ്യാചേന നടത്തുന്ന ഓരോ കാര്യങ്ങളിലും ഞാൻ മറഞ്ഞിരിക്കുന്ന മകളോടുള്ള വാത്സല്യം കണ്ടത്തി. ഇനി ഞാൻ അനാഥനാണോ അതോ ആർക്കും ആവിശ്യമില്ലാത്തവനോ. എനിക്ക് എന്റെ തീരുമാനങ്ങൾ ഇല്ലേ? അതോ അതിന് പുല്ലു വിലയാണോ. ഓ  ചെൽപോ അതായിരിക്കും ഞാൻ പൈസ ഇണ്ടാക്കിട്ട് എന്റെ ഇഷ്ടം ആക്കിയമതിന്ന് ആയിരിക്കും. അപ്പോ ഞാൻ അനാഥൻ അന്നെല്ലേ. ഓനിക്കും അനക്കും വെത്യാസൊന്നും ഇല്ലല്ലോ, ആരോ പറീന്ന പോലെ ആർക്കോ വേണ്ടി ആരുടെയോ ഇഷ്ടത്തിന് നടക്കുന്ന ഒരു ജന്മം. ഒറ്റക്ക് ഇണ്ടാക്കിയാ മാത്രം ഇഷ്ട്ടുള്ളത് തിന്ന ഇല്ലെങ്കിൽ ഇല്ലത് തിന്നോള്വ ഒന്നും മിണ്ടാണ്ട് പൊയ്ക്കോളുഅ. ഒരുമാതിരി പാവന്റെ ജന്മം