❤️നീയും ഞാനും..?? ❤️
Part - 3
✍️ ❤️ഗന്ധർവ്വന്റെ
യക്ഷി ❤️
\"ടീ.... കാന്താരി..\"
ഉച്ചത്തിലുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി
നോക്കിയപ്പോ അവളുടെ അടുത്ത കൂട്ടുകാരി ദീപിക ആണ്....
ആഹാ.... നീ നേരത്തെ എത്തിയോ....
അവളുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നു കൊണ്ട് ഗായത്രി ചോദിച്ചു
പിന്നല്ലാതെ..... നിന്നെ പോലെ.... വെയിലടിക്കുന്ന വരെ ഉറങ്ങുന്ന സ്വഭാവം എനിക്കില്ല മോളെ....
ഓഹ്.... പിന്നേ....
ഗായത്രി ചിറി കോട്ടി
അല്ലാ... നിന്റെ വുഡ്ബി ഇല്ലേ... മിസ്റ്റർ.അരവിന്ദ്... പുള്ളിക്കാരനോട് പറഞ്ഞൂടായിരുന്നോ നിന്നെ ഇവിടം വരെ കൊണ്ട് വിടാൻ
ഓ..... അരവിന്ദേട്ടന് എപ്പഴും തിരക്കല്ലെടി
ഗായത്രി മുഖം കുനിച്ചു
എന്തേ...... അത് പറഞ്ഞപ്പോ പെണ്ണിന്റ മുഖം വാടിയല്ലോ
അവളുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് ദീപിക ചോദിച്ചു
വാ.... ദീപു... ക്ലാസിലേക്ക് പോകാം...
ഗായത്രി ദീപികയുടെ കയ്യും പിടിച്ചു കൊണ്ട് ക്ലാസിലേക്ക് നടന്നു
അത്ര നേരവും ഉണ്ടായിരുന്ന സന്തോഷം ഇപ്പൊ അവളുടെ മുഖത്ത് ഇല്ലായിരുന്നു.. ദീപികയോടൊപ്പം നടക്കുമ്പോഴും അരവിന്ദനെ കുറിച്ച് ആയിരുന്നു അവളുടെ ചിന്ത
അച്ഛന്റെ അടുത്ത കൂട്ടുകാരന്റെ മകൻ ആണ് അരവിന്ദ്.. അരവിന്ദന്റെ അമ്മയ്ക്ക് ഗായത്രിയെ ഒരുപാട് ഇഷ്ടം ആയിരുന്നു.. അവരാണ് ഈ പ്രൊപോസൽ മുന്നോട്ട് വച്ചതും.. അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിൽ കവിഞ്ഞൊന്നും ഗായത്രിക്ക് ഇല്ലായിരുന്നു
പക്ഷേ.... പെണ്ണ് കാണാൻ വന്നത് മുതൽ അരവിന്ദന് ഈ വിവാഹത്തിൽ ഇഷ്ടക്കേട് ഉള്ളത് പോലെ അവൾക് തോന്നി
പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു
ഒടുവിൽ വിവാഹം നിശ്ചയത്തിന്റെ അന്ന് തിരികെ പോകാൻ നേരം അവന്റെ അനിയത്തി ഗായത്രിയുടെ അരികിലേക്ക് ഓടിവന്നു
ദേ..... ചേച്ചീ.... ഇത് ഏട്ടന്റെ നമ്പർ ആണ്..
കൈക്കുള്ളിൽ വച്ചിരുന്ന ഒരു കടലാസ് ഗായത്രിയുടെ നേർക് നീട്ടികൊണ്ട് അവൾ പറഞ്ഞു
ചേച്ചിയുടെ നമ്പറും ഒന്ന് തായോ....ഏട്ടന് കൊടുക്കാനാ... ഇടക്ക് എനിക്കും വിളിക്കാല്ലോ
കുസൃതി ചിരിയോടെ അവൾ പറഞ്ഞു
ഗായത്രി നമ്പർ പറഞ്ഞപ്പോൾ അവൾ അത് സ്വന്തം ഫോണിൽ സേവ് ചെയ്തു
അപ്പൊ...ശെരി... ചേച്ചീ... കാണാം... മറക്കാതെ വിളിക്കണം കേട്ടോ
ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു..
ഗായത്രി അപ്പൊ തന്നെ അവന്റെ നമ്പർ സേവ് ചെയ്തിട്ടു
നിച്ഛയം കഴിഞ്ഞു നാലുമാസത്തോളം ആവുന്നു... ഇന്ന് വരെയും ഒരു ഫോൺ കാളോ മെസ്സേജോ അരവിന്ദിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.. അരവിന്ദേട്ടന്റെ അമ്മയും അനിയത്തിയും കൂടെ കൂടെ വിളിക്കാറുണ്ട്..
ഒരിക്കൽ ഇതേ പറ്റി അവരോട് സൂചിപ്പിക്കയുണ്ടായി...
മോൾ അവനെ അങ്ങോട്ട് വിളിക്ക്.. സംസാരിക്കു... അവൻ പണ്ടേ അധികം ആരോടും കൂട്ട് ഇല്ലാത്ത ടൈപ്പ് ആണ്...
ഇതായിരുന്നു അരവിന്ദേട്ടന്റെ അമ്മയുടെ മറുപടി
അരവിന്ദേട്ടന്റെ അമ്മ തന്ന ധൈര്യത്തിൽ ഒരു ദിവസം ഒന്ന് വിളിച്ചു നോക്കി... കാൾ എടുത്തില്ല
കുറച്ചു വിഷമം അപ്പൊ തോന്നി... എങ്കിലും കെട്ടാൻ പോണ ചെക്കൻ അല്ലെ.. ഒന്ന് കാൾ എടുത്താൽ എന്താ...
അവളിലെ കുറുമ്പി ഉണർന്നു... അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ.
രാത്രി വാട്സാപ്പിൽ നോക്കിയപ്പോ പുള്ളി ഓൺലൈൻ ഉണ്ട്..
എന്താ ഇപ്പൊ അയക്കുക....
ഒരു ഹായ് അയച്ചു നോക്കാം
നീട്ടിപിടിച്ചൊരു ഹായ് ഇട്ടു... എന്നിട്ട് വെയിറ്റ് ചെയ്തു...
അവൻ അത് റീഡ് ചെയ്തിട്ടില്ലന്ന് മനസിലായി
മെല്ലെ അവന്റെ പ്രൊഫൈൽ പിക്ചർ ഓപ്പൺ ചെയ്തു സൂം ചെയ്തു നോക്കി
ഉം... കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട്
അവൾ മനസ്സിൽ പറഞ്ഞു
എന്തായാലും ഈ ഫോട്ടോക്ക് ഒരു കമന്റ് കൊടുത്ത് നോക്കാം
\"ഫോട്ടോ സൂപ്പർ \" എന്നൊരു കമന്റ് കൊടുത്തിട്ട് അവൾ വെയിറ്റ് ചെയ്തു...
ഓൺലൈൻ ഉണ്ടെങ്കിലും അവൻ അത് നോക്കുന്നില്ല
ഒടുവിൽ നിരാശയോടെ അവൾക് അന്ന് ഉറങ്ങേണ്ടി വന്നു..
പിറ്റേന്ന് വട്സ്ആപ് നോക്കിയപ്പോ അവന്റെ പ്രൊഫൈൽ പിക്ചറെ കാണാൻ ഇല്ല... എന്തായാലും തന്റെ മെസ്സേജു അവൻ കണ്ടിട്ടുണ്ട്..
അതിൽ നിന്ന് ഒന്ന് ഗായത്രി ഉറപ്പിച്ചു... ഇന്നലെ വരെയും ഉണ്ടായിരുന്ന ഫോട്ടോ ഇപ്പൊ കാണാൻ ഇല്ല ഒന്നുകിൽ അവൻ ഫോട്ടോ മാറ്റി. അല്ലെങ്കിൽ താൻ കാണാതെ അവൻ അത് ഹൈഡ് ചെയ്യുന്നു
അവനു തന്നോട് ഇഷ്ടക്കേടുണ്ട്..
അല്ലായിരുന്നെങ്കിൽ ഒരിക്കൽ എങ്കിലും തന്നോട് ഒന്ന് മിണ്ടാത്തില്ലേ
മനസിലെ ആശങ്കകൾ എല്ലാം ദീപികയോടാണ് പങ്കു വച്ചതും... അത് കേൾക്കുമ്പോ അവൾ സമാധാനിപ്പിക്കും
അങ്ങനെ ഒന്നും ഇല്ലെടി.... തിരക്കുള്ള ആൾ അല്ലെ... അതാവും... അങ്ങനെ ഇഷ്ട്ടകേട് ഉണ്ടായിരുന്നെങ്കിൽ ഇങ്ങോട്ട് വന്നു ആലോചന നടത്തുമോ
അതൊക്കെ കേൾക്കുമ്പോ മനസിനു ചെറിയൊരു ആശ്വാസം കിട്ടും അവൾക്
അല്ലാ..... ചിന്തിച്ചു ചിന്തിച്ചു ക്ലാസ്സ് റൂം കഴിഞ്ഞതൊന്നും അറിഞ്ഞില്ലേ മാഡം
പെട്ടെന്ന് ഗായത്രി സ്ഥലകാലബോധം വീണ്ടെടുത്തു . ചമ്മലോടെ അവൾ മുഖം കുനിച്ചു
ഇങ്ങു കേറിപ്പോരെ.... ഞങ്ങൾ ആരും ഒന്നും കണ്ടില്ല
ക്ലാസിനകത്തിരുന്ന കൂട്ടുകാർ വിളിച്ചു പറഞ്ഞു.
ദിവസങ്ങൾ ആരെയും കാത്തു നിക്കാതെ കടന്നു പോയ്കൊണ്ടിരുന്നു
ഓണം അവധി കഴിഞ്ഞ ഒരു ദിവസം... ലൈബ്രറിയിൽ ഇരുന്ന് അസൈൻമെന്റ് തയ്യാറാക്കുകയായിരുന്നു ഗായത്രിയും കൂട്ടുകാരും
പെട്ടെന്നാണ് പുറത്തു ബഹളം കേട്ടത്...
ലൈബ്രറിക്കുള്ളിൽ ഇരുന്ന എല്ലാരും അത് എന്താന്നു അറിയാൻ പുറത്തേക്കൊടി... കൂട്ടത്തിൽ ഗായത്രിയും
ലൈബ്രറിയുടെ മുന്നിലെ ബദാം മരച്ചുവട്ടിൽ കുട്ടികൾ കൂടി നിൽപ്പുണ്ട്
എന്താണെന്നറിയാൻ ഗായത്രിയും അവർക്കിടയിലേക്ക് കയറി
ഒരു പെൺകുട്ടിയുടെ കൈയ്യിൽ ബലമായി പിടിച്ചു കൊണ്ട് ഒരാൾ നിൽപ്പുണ്ട്... അവന്റെ കൈ വിടുവിക്കാനായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ട് അവളും
കുറച്ചു കൂടെ മുന്നോട്ട് വന്നപ്പോഴാണ് ഗായത്രിക്ക് അവളെ മനസിലായത്..
അമ്മാവന്റെ മകൾ ഊർമിള!!!!!
അവളും ഡിഗ്രിക്ക് പഠിക്കുകയാണ്... ഗായത്രിയുടെ ക്ലാസ്സിൽ അല്ലാന്നു മാത്രം.
ഗായത്രിയോട് വല്യ അടുപ്പം ഒന്നും കാട്ടാൻ അവൾ വരാറില്ല..കുടുംബത്തിലുള്ളവർക് ഗായത്രി ഏറ്റവും പ്രിയപ്പെട്ടവൾ ആയത് കൊണ്ടുള്ള അസൂയ ആണ് അവൾക്... അത് ഗായത്രിയെ കാണുമ്പോൾ ഒക്കെ കുത്തുവാക്കുകളിലൂടെ തീർക്കാറുണ്ട്.. അരവിന്ദനുമായുള്ള കല്യാണം ഉറപ്പിച്ചതിൽ പിന്നെ അത് കൂടിയതെ ഉള്ളു
പക്ഷേ..... ഇപ്പൊ അവളുടെ പേടിച്ചരണ്ടുള്ള നിൽപ് ഗായത്രിയെ നൊമ്പരപ്പെടുത്തി
എന്താടി.... ഇപ്പൊ എവിടെ പോയി നിന്റെ അഹങ്കാരം.. കുറച്ചു മുന്നേ ഇങ്ങനെ ആയിരുന്നില്ലല്ലോ നീ....
അവളുടെ കൈ കൂടുതൽ ഞെരിച്ചു കൊണ്ട് അവൻ പറഞ്ഞു
വേദനയാൽ അവളുടെ മുഖം ചുളിഞ്ഞു.അത്രയും കണ്ടതും എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഗായത്രി മുന്നോട്ടടുത്തു
ടോ....... താനെന്താടോ ഈ കാണിക്കുന്നത്...
അവളുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് അവൻ മെല്ലെ തിരിഞ്ഞു
നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒരു കൈയ്യാൽ ഒതുക്കിക്കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു
എന്താടി....
അവന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവൾ ഒന്ന് പതറി എങ്കിലും സമചിത്തത വീണ്ടെടുത്തു കൊണ്ട് അവൾ തുടർന്നു
താൻ എന്തിനാടോ അവളുടെ കൈയിൽ പിടിച്ചത്
ഞാൻ ഇവളുടെ കൈയിൽ അല്ലെ പിടിച്ചത് അല്ലാതെ നിന്റെ അല്ലല്ലോ... നിനക്കെന്താ ഇത്ര പൊള്ളുന്നത്... നിന്നെ പിടിക്കാത്തത് കൊണ്ടാണോ
പരിഹാസത്തോടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ അവൾക് വിറഞ്ഞു കയറി
ടോ... സൂക്ഷിചു സംസാരിക്കു.. പെണ്ണിന്റ മേൽ കൈവച്ചത് പോരാഞ്ഞിട്ട് പ്രസംഗിക്കുന്നോ...
ആഹാ.... കൊള്ളാല്ലോ ആള്.... ആരാടാ ഇവൾ....
ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ...
പരിഹാസച്ചുവയോടെ പറഞ്ഞു കൊണ്ട് അവൻ കൂട്ടുകാരെ നോക്കി.
അളിയാ.... ഇപ്പൊ മാനത്തൂന്ന് പൊട്ടി വീണതാവും തമ്പുരാട്ടി
കൂട്ടത്തിലൊരുവൻ പറഞ്ഞതും അവിടെയാകെ കൂട്ടച്ചിരി മുഴങ്ങി
നിർത്തെടാ..... നിന്റെ ഒക്കെ ചിരി... നിന്റെയൊക്ക അമ്മക്കോ പെങ്ങൾക്കോ ആണ് ഈ അവസ്ഥ വന്നെങ്കിൽ നീയൊക്കെ ഇങ്ങനെ അട്ടഹസിക്കുമോ....
അതിനു മനുഷ്യത്വം വേണം... ചങ്കുറപ്പുള്ള ആണായിരിക്കണം
എന്താടി.... നിനക്ക് സംശയം ആണോ ഞാൻ ആണാണോ എന്ന്
അവളുടെ അരികിലേക്ക് ചുവടു വച്ചവൻ പറഞ്ഞു.
മദ്യത്തിന്റ രൂക്ഷഗന്ധം മൂക്കിൽ അടിച്ചതും ഗായത്രി അറിയാതെ മുഖം ചുളിച്ചു
മുന്നിന്നു മാറ്....
അവൾ ശബ്ദമുയർത്തി പറഞ്ഞു കൊണ്ട് പിന്നിലേക്ക് നീങ്ങി... അതിനനുസരിച്ചു അവൻ മുന്നോട്ടുള്ള ചുവടുകൾ വച്ചു
അവന്റെ കൂടെ ഉള്ളവരുടെ ആർപ്പുവിളികൾ കൂടുതൽ ഉച്ചത്തിലായി
ശരീരം എന്തിലോ ചെന്ന് തട്ടി നിന്നപ്പോൾ ആണ് അവൾ ചുറ്റും നോക്കിയത്
താനിപ്പോൾ ബദാം മരത്തിലാണ് തട്ടി നില്കുന്നത് എന്നവൾ മനസിലാക്കി... പെട്ടെന്ന് തന്നെ അവന്റെ കൈകൾ അവളുടെ ഇരുവശത്തുമായി നിലയുറപ്പിച്ചു... ഗായത്രി വല്ലാതെ ഭയന്നു ചുറ്റിനും നോക്കി...കുട്ടികൾ എല്ലാരും കൂടി നിൽപ്പുണ്ട്.. എല്ലാവരുടെ കണ്ണുകളിലും ആകാംഷ ആണ് ആരും അടുക്കുന്നില്ല
കൈയ്യെടുക്ക്.....
..ആരുടേം സഹായം കിട്ടില്ലെന്ന് മനസിലാക്കിയ ഗായത്രി ഒരുവിധം ധൈര്യം സംഭരിച്ചു അവനോടായി പറഞ്ഞു
അതെന്താടി എവിടെ പോയി നിന്റെ ധൈര്യം.....
മീശ കടിച്ചു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു
കയ്യെടുക്കാനാ പറഞ്ഞത്...
പറഞ്ഞതും സർവശക്തിയെടുത്തു അവനെ ആഞ്ഞു തള്ളിയതും ഒന്നിച്ചായിരുന്നു.. പെട്ടെന്നുള്ള ഗായത്രിയുടെ നീക്കത്തിൽ അവൻ ഒന്ന് വേച്ചുപോയി.പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത അവൻ കുറേ കൂടി അവളെ ആ മരത്തിലേക്ക് ചേർത്ത് നിർത്തിയതും അവന്റെ ചുണ്ടുകൾ അവളുടെ മൃദുവായ അധരങ്ങളിലേക്ക് താഴ്ത്തിയതും ഒന്നിച്ചായിരുന്നു...അവളുടെ അധരങ്ങളിലേക്ക് അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങി..
ഒന്ന് പ്രതികരിക്കാൻ പോലും ആവാതെ ഗായത്രി വിറങ്ങലിച്ചു നിന്നു
അവളുടെ ചുണ്ടുകളെ അല്പസമയത്തിന് ശേഷം സ്വതന്ത്രയാക്കിയിട്ട് പുച്ഛത്തോടെ ഒരു നോട്ടം അവൾക് നൽകി അവൻ നടന്നകന്നു
ചുറ്റും കാഴ്ചക്കാരായി കൂടി നിന്ന കുട്ടികളെ തള്ളിമാറ്റി ദീപിക അവൾക്കരികിലേക്ക് പാഞ്ഞു വന്നു
ഗായു.... മോളെ
വേദനയോടെ അലിവോടെ അവളെ വിളിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ ദീപികയുടെ തോളിലേക്ക് അവൾ മുഖം ചായ്ച്ചു തുടരും....