Aksharathalukal

അഭിനയ

ഞാൻ അവളെ ആദ്യമായി കണ്ടത് കോളേജിന്റെ റോഡിൽ നിന്നായിരുന്നു കാറിൽ വന്നിറങ്ങിയ എന്നെ നോക്കി അവളുടെ നെഞ്ച് പട പട ന്ന് ഇടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് അവളുടെ നേർക്ക് ചെന്ന്  തൊട്ടടുത്തു നിന്ന് കൊണ്ട് ചിരിച്ചു... അവളും ചിരിച്ചു... ഞങ്ങൾ ഒന്നും ചോദിക്കാതെ മുൻപോട്ട് നടന്നു.. ഓരോ കാലടി വെക്കുമ്പോഴും എന്തെങ്കിലും സംസാരിക്കാൻ എനിക്ക് തോന്നുന്നുണ്ടായിരുന്നു..പക്ഷെ ഒന്നും വന്നില്ല.. അവളുടെ സുഹൃത്തുക്കൾ അവളെ കൂട്ടാതെ എന്നെ പ്രതീക്ഷിച്ചെന്ന പോലെ മുൻപിൽ നടക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ ഒന്നും സംസാരിച്ചില്ല... ആ കാറ്റത്തു അവളുടെ കുഞ്ഞി ചെവിക്കരികിൽ ബ്രൗൺ നിറത്തിലുള്ള മുടി പാറി നടന്നിരുന്നു.. വളവു തിരിഞ്ഞാൽ ഹോട്ടലിലേക്ക് ഉള്ള റോഡിലേക്ക് തിരിയണം.. അതിനു മുന്നേ അവളോട് എന്തായാലും സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. ഞാൻ മെല്ലെ അവളോട് ചോദിച്ചു...ഫുഡ്‌ കഴിക്കാൻ വരുന്നോ.... അവൾ എന്റെ കണ്ണിലേക്കു നോക്കി.. ഒരു നിമിഷം തല കുനിച്ചു കൊണ്ട് പതിയെ എന്നോട് പറഞ്ഞു...... എനിക്ക് നാണമാ..... ഒരു നിമിഷം ഞാൻ മനസിലോർത്തു... എന്റെ പൊന്നോ.. എന്തൊരു അഭിനയാ.... 🥴🥴🥴