Aksharathalukal

ദേവദാരു പൂക്കുന്നിടം

ദേവദാരു പൂക്കുന്നിടം
---------------------------------------

പൈന്മരക്കാട്ടിലെ
അംബരചുംബിയായ്
കായ്ഗർഭമണിയാത്ത
ദേവദാരുക്കളെ,

കുന്തിരിക്കത്തിന്റെ
രാഗരേണുക്കളെ
കാറ്റിൽപ്പരത്തുന്ന
പുണ്യ വനങ്ങളേ;

നിങ്ങൾതൻ ശിതള
ചായയിലെത്രയോ
വേദാന്തസാരം
വിരിഞ്ഞുവീ ഭൂമിയിൽ!

ഹൈമകാരണ്യത്തിലെ,
കാറ്റിന്റെയോങ്കാര
ശബ്ദത്തിൽ, കായ്ഫല
ദുഃഖം മറന്നുനി,

ശാശ്വതശാന്തി വിടർത്തുന്ന
പുണ്യസ്ഥലികളായ്,
എന്നും മനസ്സിനെ
കുളിരണിയിക്കണേ!

കന്മദമൊഴുകു
ശിലതന്റെ വിള്ളലിൽ
അമൃതസഞ്ജീവനി-
യെന്നും വളർത്തണേ!



കാന്താരിയുടെ ചിരി

കാന്താരിയുടെ ചിരി

0
828

കാന്താരിയുടെ ചിരി---------------------ചുണ്ടത്തു മാറാത്തചിരി മറക്കാത്തവൻ,ശുദ്ധൻ, എളിയവൻപുഞ്ചിരി യുള്ളവൻ;കുപ്പത്തൊടിയിലെകാന്താരിയാണു ഞാൻ,പച്ചിലക്കുള്ളിൽത്തിളങ്ങുന്നകാടിന്റെ പുത്രിയാം, കാന്താരി!പച്ചരിക്കഞ്ഞിക്കു കൂട്ടായിനിർവൃതി നല്കുവാൻ,തിന്നുന്ന പൂളയ്ക്കുരുചികൂട്ടി മാറ്റുവാൻ;വേനലിൻ, സംഭാരവെള്ളത്തിലാനന്ദനിർവൃതിയായിട്ടലിഞ്ഞു പരക്കുവാൻ;പുഞ്ചിരി കണ്ടെന്റെ, ഞെട്ടൊന്നടർത്തിയാൽ,അധരത്തിലൊരുസ്നേഹമുത്തം തരുന്നെങ്കിൽ,എന്നും മറക്കാത്തദിവ്യാനുഭൂതിയിൽ,നിങ്ങളിലാനന്ദബാഷ്പം നിറച്ചിടാം!കാട്ടുഗുണങ്ങളെദൂരത്തെറിയാതെനിങ്ങൾക്കു കൂട്ടായിമുറുകെപ്പിടിച്ചവൻ,പച്