Aksharathalukal

ഒരു ടോൾസ്റ്റോയി കഥ

ഒരു ടോൾസ്റ്റോയിക്കഥ
-------------------------
(* The imp and the crust എന്ന ടോൾസ്റ്റോയിയുടെ കഥയുടെ കാവ്യാവിഷ്കാരം.)

പണ്ടു പഠിച്ചു ഞാൻ
ടോൾസ്റ്റോയി ചൊല്ലിയ
*കുട്ടിപ്പിശാചു ചതിച്ച പഴങ്കഥ!

പട്ടിണിക്കാരനാം
കർഷകൻ രാവിലെ
പൂട്ടിത്തെളിക്കുവാൻ
പാടത്തു ചെന്നെത്തി!

ഉച്ചയ്ക്കു തിന്നുവാൻ
റൊട്ടിപ്പൊതിയൊന്നു
ദൂരത്തു വെച്ചിട്ടു
പാടത്തിറങ്ങുന്നു!

കാത്തുനില്ക്കുന്നൊരു
കുട്ടിച്ചെകുത്താനും,
റൊട്ടിപ്പൊതി കട്ടു
ദൂരത്തൊളിക്കുവാൻ,

വല്ല വിധത്തിലും
ശാപ വചസ്സുകൾ,
കർഷക നാവതിൽ
നിന്നു ശ്രവിക്കുവാൻ;

ശാപം ചൊരിഞ്ഞിട്ടു
ദൈവകോപം പേറി
സാത്താന്റെ പക്കത്ത്
ആശ്രയം തേടുവാൻ!

സാത്താന്റെ പാർട്ടിക്കു
ഭൂരിപക്ഷം കിട്ടാൻ,
ദൈവ പക്ഷത്തിനെ
തോല്പിച്ചകറ്റുവാൻ!

പൂട്ടിത്തളർന്നയാൾ
ക്ഷീണിച്ചവശനായ്,
ഭക്ഷണം നോക്കുമ്പോൾ
കണ്ടില്ലയെങ്ങുമേ!

ഭക്ഷണം കട്ടവ
നാരെന്നിരിക്കിലും
നന്മ വരട്ടെന്നു
പ്രാർത്ഥിച്ചു നിന്നവൻ! 

“പുണ്യം ലഭിച്ചല്ലോ
ഭക്ഷണം നല്കയാൽ,
ദൈവമേ വേലയ്ക്കു
ശക്തി തന്നീടണേ!\"

ശാപവാക്കൊന്നുമേ
ചൊല്ലാത്ത ശുദ്ധനെ,
സാത്താന്റെ പക്ഷത്തു
കൂട്ടുവാൻ വേണ്ടിയാ
കൊച്ചു പിശാചൊരു
കർഷക ബാലനായ്,
വേലയും യാചിച്ചു
ചെന്നു ചോദിക്കവേ;

\"വേലയില്ലെങ്കിലും
പട്ടിണിയെങ്കിലും,
ഉള്ളതിൽപ്പാതി ഞാൻ
നല്കാം വരൂ സഖേ;

എന്നു പറഞ്ഞു
വിളിച്ചു സംതൃപ്തനായ്,
വീട്ടിലേക്കൊപ്പമേ
കുട്ടിയാ പയ്യനേ!

സാത്താനോ, വിത്തിട്ടു
വളമിട്ടു, മഴ നല്കി
ഒരു നൂറു മേനിക്കു
വിള കൊയ്തു കർഷകൻ!

പലവട്ടം ധാന്യങ്ങൾ
കുന്നായി വന്നപ്പോൾ,
സാത്താൻ പഠിപ്പിച്ചു
ചാരായം വാറ്റുവാൻ!

തിന്നും കുടിച്ചും
രസിച്ചും ധനികനായ്,
തീർന്നയാ മാനുഷൻ
ഗർവിന്നുടമയായ്!

മദ്യം കുടിച്ച ലഹരിയിൽ വാക്കുകൾ
മോശമായ്, ചെയ്തികൾ മേച്ഛമായ്
ധാന്യ സമൃദ്ധിയാൽ, സാത്താനാ
ശുദ്ധനെ തന്റെയടിമയായ്
മാറ്റി നിസ്സംശയം!

വേണ്ടതിൽക്കൂടുതൽ
സമ്പത്തു കിട്ടിയാൽ,
സാത്താന്റെ കൂട്ടത്തി-
ലെല്ലാരുമെത്തിടും!





അതിജീവിത

അതിജീവിത

5
461

 അതിജീവിതധർമക്ഷയത്തിന്റെ, നരകാഗ്നി വേവിച്ചഅതിജീവിതേ, മണ്ണിലെ തളരുന്ന നീതിപീഠം നോക്കികരഞ്ഞാശ്വസിക്ക നീ!അജ്ഞാതമായേതോ യേതോ പാതാള- ലോകത്തുവിധികേട്ടു, മന്ദമായൂറിച്ചിരിക്കുന്നുപെണ്ണിനെ ദ്രോഹിച്ച രാക്ഷസപുംഗവൻ!കൺകെട്ടി നിർത്തിയ ദേവത കണ്ടില്ലനീതിത്തുലാസ്സിന്റെ നിശ്ചല ദണ്ഡിനെ!ആദികാലം മുതൽ ഊറും തുരുമ്പിന്റെകൂട്ടിനാലാടാത്ത നീതിത്തുലാസ്സിനെ!ധനമെന്ന മാന്ത്രിക ദണ്ഡിന്റെ വിശലിൽപുകമറ നിർമിച്ച, നീതിസൂക്തങ്ങളെബോധത്തിലുൾക്കൊണ്ടു വിധിന്യായമെഴുതാതെ തളരുന്നു ന്യായാധിപന്മാർ!വാതുറക്കില്ലവർ, വിധിത്താളിലെഴുതില്ലനിന്റെ നഷ്ടത്തിന്റെ കാണാക്കണക്കുകൾ!നി