Aksharathalukal

അമ്മു

പത്തവർഷത്തിന് ശേഷം ഇന്നാണ് അജയ്‌നെ കാണുന്നത്. സ്കൂളിൽ ഒരുമിച്ചായിരുന്നു ഞങ്ങൾ.
\" നീ തടിച്ചു.... നിറമൊക്കെ പോയി... ചിരിയും മങ്ങിയപോലെ.. \"
അതിന് അവൾ അവനോട് ഒന്നു ചിരിച്ചു
\" നീയും തടിച്ചു.... \"
\" വാതോരാതെ സംസാരിക്കുന്ന ഒരു അമ്മുവിനെയാണ് എനിക്കറിയുന്നത്.. ഇതിപ്പോ.... അതും ഇല്ലേ??? \"
 \"അന്ന് 15-16 അല്ലെ പ്രായം... ജീവിതം എന്താണെന്ന് അറിയില്ല.. ഇപ്പോ അങ്ങനെയല്ലലോ... 26 ആയില്ലേ..!! അപ്പോ മാറ്റം വരില്ലേ...!!\"
\" നീ ഒക്കെ അല്ലെ \"
\"ആണെന്ന് പറഞ്ഞ കള്ളമാവും.... എല്ലാരേം പോലെ എനിക്കും പ്രശ്നം... ഹ്മ് അത് ഒഴിവാക്കു... പിന്നെ വിശേഷം പറ....\"
\" ആണെന്ന് പറഞ്ഞാൽ കള്ളമാവും.... ആ വരികൾക്ക് തന്നെ ഒരുപാട് കഥ പറയാനുണ്ട് അല്ലേ അമ്മു..... കേൾക്കാൻ ഒരാൾ ഇല്ലാത്തതാണ് നിന്റെ പ്രശ്നമെങ്കിൽ.... എനിക്കൊരുപാട് സമയമുണ്ട്.... നിന്നെ കേൾക്കാൻ...... എന്റെ പഴയ കൂട്ടുകാരി... വാതോരാതെ സംസാരിച്ചിരുന്ന വായാടി പെണ്ണ്, ആ അമ്മുവിനെ ഒന്നുകൂടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു..... സംസാരിക്കാൻ ഇഷ്ടമുണ്ടെങ്കിൽ..... \"
 അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലേക്ക് ആമിന കേറിവന്നു
\" അള്ളാ ഇതാര് അജയ്!!! നീ എന്താടാ ചെക്കാ ഇവിടെ? എത്രയായി നിന്നെയൊക്കെ ഒന്ന് കണ്ടിട്ട്.... \"
\" നിങ്ങൾ ഇപ്പോഴും കൂട്ടു തന്നെയാണോ.... \"
\" പിന്നല്ലാതെ എനിക്ക് അവളും അവൾക്ക് ഞാനും തന്നെ കൂട്ട്.... \"
\" ആമിനയും ഞാനും കടയിലേക്ക് വന്നതാ... അവൾ ഒരുപാട് സമയം എടുക്കും സാധനം മേടിക്കാൻ... അതുകൊണ്ട് ഞാൻ പുറത്തു നിന്നതാ... \"
\" അതിപ്പോ നന്നായില്ലേ അമ്മു അതുകൊണ്ട് നമ്മൾ കണ്ടു... ആമിന ഈ അമ്മു പണ്ട് എന്തൊരു വായാടി ആയിരുന്നു \"
\" അത് ഞാൻ അവളോട് എപ്പോഴും പറയും.... ഇടയ്ക്ക് ഞാൻ സംസാരം നിർത്തിയപ്പോൾ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഇവള്... എന്നിട്ട് നോക്കിയേ.... \"
\" എന്താ അമ്മു ശരിക്കും നിനക്ക് പറ്റിയത്... \"
\" അല്ല അജയ് , ഈ റോഡിൽ നിന്ന് ഇങ്ങനെ സംസാരിച്ചാൽ എങ്ങനെ ശരിയാവും... നീ വീട്ടിലോട്ടു വാ.... ഒരു അഞ്ചുമിനിറ്റ് ദൂരമേ ഉള്ളൂ.... \"
\" പിന്നീട് ഒരിക്കൽ ആവാം.... \"
\" ഇതിപ്പോ എല്ലാരും പറയണത്.... എന്നിട്ട് പിന്നീട് എപ്പോ കാണാനാ.... നീ വാ..... \"
 ആമിന അജയെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി. അമ്മുവും ആമിനയും ഇപ്പോൾ ഒരുമിച്ചാണ് താമസം.
\" നല്ല വലിയ വീട് ആണല്ലോ.... നീ കുറെ ഉണ്ടാക്കുന്നുണ്ടോ ആമിന...? \"
\" കുറേ ഒന്നും ഉണ്ടാക്കുന്നില്ല... എന്നാലും ഞാനും ഇവളും കൂടെ കുറച്ചു ഉണ്ടാക്കുന്നുണ്ട്... നമ്മൾ ഇപ്പോൾ മീറ്റ് ചെയ്തില്ലേ... അതിന്റെ നാല് ഷോപ്പ് അപ്പുറത്ത് ഒരു ഡ്രസ്സിന്റെ ഷോപ്പ് ഉണ്ട്, അതേ ബിൽഡിങ്ങിൽ തന്നെ ഒരു ചെറിയ ജ്വല്ലറി പരിപാടിയും... ഞങ്ങൾ അതിന്റെ പാർട്ണസാ... നിനക്ക് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കാർത്തികയെ ഓർമ്മയുണ്ടോ... അവളും ഉണ്ട് ഞങ്ങളുടെ കൂടെ... അവളിപ്പോൾ പക്ഷേ നാട്ടിലില്ല... കല്യാണം കഴിഞ്ഞ് യുകെയിലാണ്... \"
\" ആമിനയുടെ കല്യാണത്തിന് ഞാൻ വന്നതായി ഓർമ്മിക്കുന്നു... ഹസ്ബൻഡ്... \"
\"ഞങ്ങൾ തമ്മിൽ പിരിഞ്ഞു....\"
\" അതെന്തു പറ്റി ഭയങ്കര പ്രേമായിരുന്നല്ലോ... \"
\" പ്രണയം വേറെ ജീവിതം വേറെ എന്നല്ലേ.... ഒത്തുപോകാൻ ആയില്ല... അതുകൊണ്ട് ഒഴിവാക്കി.... മോനുണ്ട് അവൻ സ്കൂളിൽ പോയിരിക്കാ.... നീ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം... \"
\" ഈ ചൂടിന് എനിക്ക് ചായ വേണ്ട നീ തണുത്തത് എന്തെങ്കിലും എടുക്ക്... \"
\" എന്നാൽ ഗ്രേറ്റ് ജ്യൂസ് എടുക്കാം അതാവുമ്പോ ഫ്രിഡ്ജിൽ ഓൾറെഡി അടിച്ചു വച്ചിട്ടുണ്ട്... \"
 അതും പറഞ്ഞ് ആമിന അടുക്കളയിലേക്ക് പോയി.
\" എന്താ അമ്മു നിന്റെ വിശേഷം.... എനിക്ക് തോന്നുന്നു ആമിനയുടെ കല്യാണത്തിന് നമ്മൾ അവസാനമായി കണ്ടതെന്ന്... നിന്റെ ലൈഫ് എങ്ങനെ പോകുന്നു.... \"
\" അതെ ആമിനയുടെ കല്യാണത്തിന് ഞാൻ എല്ലാവരെയും അവസാനമായി കണ്ടത്... പിന്നെ ആരുമായും അങ്ങനെ കണക്ഷൻ ഒന്നും ഉണ്ടായിരുന്നില്ല... ആമിയും കാർത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ആമിയുടെ വെഡിങ് കഴിഞ്ഞ് ഒരു വർഷമൊക്കെ കഴിയുമ്പോഴേക്കും എന്റെയും കല്യാണം ഒക്കെ കഴിഞ്ഞിരുന്നു... നിനക്ക് ഹേമന്തിനെ ഓർമ്മയില്ലേ... സീനിയർ.... ഞങ്ങൾ ആയിരുന്നു കല്യാണം കഴിച്ചത്.... \"
\" ആ എനിക്ക് ഓർമ്മ കിട്ടി നിന്റെ കല്യാണ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു ഗ്രൂപ്പിൽ ഒക്കെ വന്നു കാണും... നീ പക്ഷേ ആരെയും കല്യാണത്തിന് ക്ഷണിച്ചില്ലല്ലോ... \"
\" ഞാൻ ഗ്രൂപ്പിൽ ഒന്നും ഉണ്ടായിരുന്നില്ല പിന്നെ...... ആരുമായും വലിയ കണക്ഷൻ ഒന്നും ആ ടൈമിൽ ഉണ്ടായിരുന്നില്ല.... \"
\" ഹേമന്ത്...... ഞാൻ സ്കൂൾ ഗ്രൂപ്പിൽ... ഫേസ്ബുക്കിൽ.. എന്തു കണ്ടതുപോലെ ഓർമ്മയില്ല... \"
\"അതെ.... ബൈക്ക് ആക്സിഡന്റ് ആയിരുന്നു..... നിനക്ക് ഇപ്പോ ഞാൻ എന്താ സൈലന്റ് ആയിപ്പോയത് എന്ന് മനസ്സിലായില്ലേ.... \"
\" അതോർത്തിരുന്നാൽ.... ഇനിയുള്ള ജീവിതം എങ്ങനെയാ അമ്മു.... \"
\"ഞാൻ ഹാപ്പിയാണ്... ഹേമന്ത് എവിടെയും പോയിട്ടില്ല... കൂടെത്തന്നെയുണ്ട് എന്ന് തോന്നും....\"
\" എന്നിട്ട് അവൻ കൂടെ ഉണ്ടായിട്ടാണോ നീ ഹാപ്പി അല്ലാതെ സംസാരിക്കാതെ ഒതുങ്ങി കൂടുന്നത് \"
\" ജ്യൂസ് റെഡി മക്കളെ എടുക്കൂ... \"
 അവരുടെ സംസാരത്തിനിടയിൽ ആമി കയറി വന്നു. അജയ് ജ്യൂസ് ഗ്ലാസ് എടുത്തു, ആമി ഒരെണ്ണം എടുത്ത് അമ്മുവിനും കൊടുത്തു, ഒരു കൈയിൽ അവൾക്കുള്ള ജ്യൂസുമായി ആമി സോഫയിലേക്ക് ചാരിയിരുന്നു.
\" എന്താണ് നിന്റെ വിശേഷം!!\"
\" നല്ല വിശേഷം.... എന്റെ കട്ട ചങ്ക് കിഷോറിനെ ഓർമ്മയുണ്ടോ? \"
\" പിന്നെ കിഷോറിനെ ഓർമ്മയില്ലാതെ ഇരിക്കുമോ... കോമഡി പീസ്... ഇപ്പോഴും എങ്ങനാ അവൻ കോമഡി ഒക്കെ പറയുമോ? \"
\" ആ അവൻ പഴയതുപോലെ തന്നെ നന്നായി കോമഡി പറയും.... അതുകൊണ്ട് ഒരു ആറുമാസം മുമ്പ് എന്റെ ഭാര്യ അവന്റെ കൂടെ ഇറങ്ങിപ്പോയി... കുറ്റം പറയരുതല്ലോ കുട്ടിയെ എനിക്ക് തന്നിട്ടാ പോയത്... \"
\" നീ എന്ത് കൂളായിട്ട് ഈ കാര്യം പറയുന്നത്.... \"
 ആമി പറഞ്ഞു
\" പിന്നെ കരഞ്ഞ് ഇരിക്കണോ ഞാൻ!! അവൾക്ക് ഞാൻ യോജിച്ചാവൻ അല്ലെന്ന് തോന്നിയതുകൊണ്ട് അവൾ കിഷോറിന്റെ കൂടെ പോയി... എന്റെ കൂടെ കഷ്ടപ്പെട്ട് അവൾ നിൽക്കുന്നതിലും നല്ലത് അവന്റെ കൂടെ പോകുന്നത്.. ചതിച്ചൊന്നുമില്ല.... അവൾ നല്ല അന്തസ്സ് ആയിട്ട് എന്നോട് വന്നു പറഞ്ഞു, ചേട്ടാ എനിക്ക് ചേട്ടനുമായി യോജിച്ചു പോകാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്... നമ്മൾ തമ്മിൽ സ്നേഹമില്ലെന്ന് എനിക്ക് തോന്നുന്നത്... കിഷോർ ഏട്ടനോട് എനിക്ക് കുറച്ച് സ്നേഹമുണ്ട്.. ചേട്ടന് വിരോധമില്ലെങ്കിൽ ഞാൻ അവരുടെ കൂടെ പോവുകയാണ്, ഞാൻ അവളോട് പറഞ്ഞു.... ആതിരേ, നീ ആരുടെ കൂടെ ആണെന്ന് വെച്ചാൽ പോയിക്കോ.... എന്നോട് സ്നേഹം ഇല്ലാതെ നീ എന്റെ കൂടെ നിൽക്കണ്ട.. അത് എന്റെ മെന്റൽ ഹെൽത്തിനെയും നിന്റെ മെന്റൽ ഹെൽത്തിനെയും ഭാവിയിൽ നമ്മുടെ കുഞ്ഞിന്റെ മെന്റൽ ഹെൽത്തിനെയും ബാധിക്കും... കുഞ്ഞിനെ നീ എടുക്കുന്നു അതോ എനിക്ക് തരുകയന്നോ? അവളപ്പോ എന്നോട് ചോദിച്ചു നിങ്ങൾ കല്യാണം കഴിക്കുന്നുണ്ടോ!! ഇതിപ്പോ അവൾ പെട്ടെന്ന് പറഞ്ഞതുകൊണ്ട് എനിക്കൊരു തീരുമാനമൊന്നും എടുക്കാനുള്ള സമയമില്ലല്ലോ... ഞാൻ അവളോട് പറഞ്ഞു എന്റെ ആതിരേ ഇപ്പൊ നീ ഈ ചോദ്യം ചോദിച്ച് ഞാൻ എന്തു പറയാനാ.... അത്ര പെട്ടെന്ന് എനിക്ക് ഒരാളെ കിട്ടുമോ? അതുകൊണ്ട് ഞാൻ തൽക്കാലം ഒന്നും തീരുമാനിച്ചിട്ടില്ല... അപ്പൊ അവൾ എന്നോട് പറഞ്ഞു എന്നാ പിന്നെ കൊച്ചിനെ നിങ്ങൾ നോക്കിക്കോ!! കിഷോർ ഏട്ടൻ നിങ്ങളെ കൊച്ചിനെ സ്വന്തം കൊച്ചിനെ പോലെ നോക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല... ഇത്രയും പറഞ്ഞ് കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവള് കിഷോറിനെ ഫോൺ വിളിച്ച് അവളുടെ സാധനങ്ങൾ മാത്രം എടുത്തിട്ട് കിഷോറിന്റെ കൂടെ പോയി \"
\" അപ്പൊ കിഷോർ നിന്നോട് ഒന്നും പറഞ്ഞില്ലേ..? \"
\" പിന്നെ പറയാതെ അവൻ എന്റെ കട്ട ചങ്കല്ലേ.. എടാ ഞാൻ ഈ കാണിക്കുന്നത് ചെറ്റത്തരം ആണെന്ന് എനിക്കറിയാം.... പക്ഷേ അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയതുകൊണ്ട എന്നാ അവൻ പറഞ്ഞു.. ഞാൻ പറഞ്ഞു എന്റെ മോനെ, എന്റെ ഭാര്യയായി ഇവളെ സ്വന്തം സഹോദരിയെ പോലെ കാണാതെ, എപ്പോ നീ ഇവളുമായി ബന്ധത്തിലായോ, അന്ന് ഞാൻ നിന്റെ സുഹൃത്ത് അല്ലെന്ന് നീ തെളിയിച്ചു.. നീ എന്റെ നല്ല സുഹൃത്തല്ലേ എന്നാണോ!! അതോ ഞാൻ നിനക്ക് നല്ലൊരു സുഹൃത്ത് അല്ലായിരുന്നു എന്നാണോ നീ തെളിയിച്ചത് എന്നെനിക്കറിയില്ല... പക്ഷേ ഇത്രയേ വർഷം കഴിഞ്ഞിട്ടാണെങ്കിലും, ആ സത്യം എന്നെ അറിയിച്ചു തന്നതിന് എനിക്ക് നിന്നോട് നന്ദിയെ പറയാനുള്ളൂ.... പിന്നെ നാളെ നിനക്ക് പറ്റില്ലെന്ന് തോന്നിയാൽ തിരിച്ച് ഇവിടെ കൊണ്ടു വയ്ക്കേണ്ട ആവശ്യമില്ല.... \"
 ഇതൊക്കെ അത്ഭുതം പോലെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു അമ്മു ചിരിച്ചു
\" നിനക്ക് എന്റെ കഥ കേട്ടിട്ട് ചിരിയാണോ വന്നത്.. ഹാ അങ്ങനെയെങ്കിലും നീയൊന്നു ചിരിച്ചു കണ്ടല്ലോ അതുതന്നെ സന്തോഷം... \"
\" അല്ല അജയ് നീ എന്തിനാ അങ്ങനെയൊക്കെ ചെയ്തത് \"
\" നീ നിന്റെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തു.. അല്ലേ... നാളെ അവൻ വേറെ വിവാഹം കഴിച്ചാൽ നിനക്ക് എന്തെങ്കിലും പറയാനാകുമോ? അത് അയാളുടെ ചോയിസ് അല്ലേ... പോട്ടെ നീ എന്തിനാ അയാളെ ഉപേക്ഷിച്ചത് നിനക്ക് അയാളുമായി യോജിച്ചു പോകാൻ ആകാത്തത് കൊണ്ടല്ലേ... അതുതന്നെയാണ് ആതിരയും ചെയ്തത് ഞാനുമായി അവൾക്ക് യോജിച്ചു പോകാൻ ആവാത്തത് കൊണ്ട് അവൾ കിഷോറിന്റെ കൂടെ പോയി.. ആതിര എന്നോട് തെറ്റ് ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല... പക്ഷേ കിഷോർ കാണിച്ചത് മോശമായ ഒരു പ്രവർത്തിയാണ്... അത് അവൻ എന്റെ ഭാര്യയെ പ്രേമിച്ചതുകൊണ്ടോ, അവളെ എന്റെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയത് കൊണ്ടോ, എന്റെ മകനെ അവന് അവന്റെ സ്വന്തം മകനെ പോലെ നോക്കാൻ ആവില്ലെന്ന് പറഞ്ഞതുകൊണ്ടോ... ഒന്നുമല്ല... ആതിരയോട് അവനെ ഇഷ്ടം തോന്നിയ സമയത്ത് അവനത് ആദ്യം വന്നു പറയേണ്ടത് എന്നോടായിരുന്നു....കാരണം ഞാനല്ലേ അവന്റെ അടുത്ത സുഹൃത്ത്... ഇങ്ങനെ ഒളിച്ചും പാത്തും സ്നേഹിക്കേണ്ട ആവശ്യം അവർക്ക് വരില്ലായിരുന്നു... അന്നേ അവളെ ഞാൻ അവന്റെ കയ്യിലേക്ക് പിടിച്ചു കൊടുത്തേനെ... അതിൽ അവൻ എന്നോട് ചതി കാണിച്ചു... അതുകൊണ്ട് ഞാൻ ഇപ്പോൾ അവനോട് മിണ്ടാറില്ല... എന്റെ അമ്മു , നിന്റെ ജീവിതത്തിൽ ഇതുപോലെത്തെ സംഭവം ബഹുലമായ കാര്യമൊന്നും നടന്നിട്ടില്ലല്ലോ.... അതുകൊണ്ട് ജീവിതമതാണ് അത്രയേ ഉള്ളൂ എന്ന് ചിന്തിച്ച് മുന്നോട്ട് സന്തോഷത്തോടെ പോകുക... എന്നെ കണ്ടാൽ പറയൂ ഇത്രയും വലിയ ദുരന്തം എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്ന്... ഒരാളല്ല രണ്ടുപേരാണ്... \"
\" ഹേമന്ദിന്റെ മരണം നീ കണ്ടതല്ലേ അതാ ഇവൾക്ക് പെട്ടെന്ന്... പിന്നെ അവന്റെ വീട്ടുകാർ പറയുന്നത്... ഇവളുടെ സമയദോഷം അവനെ ബാധിച്ചത് എന്നൊക്കെ... അതൊക്കെ ഓർത്തിരിപ്പാ ഇവളുടെ പണി.... ഞാനിവിടെ എത്രയായി മാറാൻ പറയുന്നു.. കേൾക്കണ്ടേ\"
\" നിങ്ങൾക്കിന്ന് വൈകിട്ടെന്താ പരിപാടി? \"
\" ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നുമില്ല!\"
\"ഷോപ്പിൽ?\"
\" അവിടെ സ്റ്റാഫ് ഉണ്ട്... ചിലപ്പോൾ ഞാനും അമ്മുവോ ആരെങ്കിലും ഒരാൾ പോയിരിക്കും.. എന്തേ? \"
\"നമുക്ക് എന്നാൽ വൈകിട്ട് പുറത്തു പോയാലോ... പഴയ ഓർമ്മകൾ തേടി \"
\"ഞാൻ റെഡി... അപ്പോ അമ്മുവും റെഡി.. \"
\" എന്നാൽ ഞാൻ പോയി ഫ്രഷ് ആയിട്ട് ഈവനിംഗ് ഇവിടെ പിക്ക് ചെയ്യാൻ വരാം.. നിങ്ങളും അപ്പോഴേക്കും റെഡിയായിരിക്കൂ... \"
 തുടരും

അമ്മു

അമ്മു

2.5
1151

\" നീ എന്തിനാ അവനോട് നമ്മൾ പുറത്ത് വരാൻ റെഡിയാണെന്ന് പറഞ്ഞത്... ഞാൻ റെഡി ഒന്നുമല്ല അവന്റെ കൂടെ പുറത്തു വരാൻ..... നമ്മൾ ഒരുപാട് മാറിയിട്ടുണ്ട് അതുപോലെ തന്നെ അവൻ മാറിയിട്ടുണ്ടാകും... ഇപ്പോഴത്തെ അവനെ കുറിച്ച് നിനക്ക് എന്തെങ്കിലും അറിയുമോ.....!! ഒരുപക്ഷേ അവൻ നമ്മളെ കണ്ടെത്തിയതാണെങ്കിലോ.....? അവനെ സംസാരത്തിൽ നിന്നും നിനക്ക് മനസ്സിലായതല്ലേ... ഞാൻ ഹേമന്ദിന്റെ ഭാര്യ ആയിരുന്നെന്നും ഹേമന്ത് മരിച്ചതും എല്ലാം അവനറിയാം... പക്ഷേ ആ ചോദ്യങ്ങൾ അവൻ എന്നോട് ചോദിച്ചു പിന്നീടവൻ ഗ്രൂപ്പിൽ കണ്ടിരുന്നു ഫേസ്ബുക്കിൽ കണ്ടിരുന്നു എന്തൊക്കെയോ... എനിക്ക് അവനെ നല്ല സംശയമുണ്ട്... അവൻ നമ്മളെ കു