കീറക്കടലാസ്സ്
വനഭൂമിയുടെ വേദനയും
സംസ്കാരത്തിന്റെ തീവ്രതയും
ഓടയിലെ കീറക്കടലാസിൽ
കരുവാളിച്ചു കിടക്കുന്നു!
നാഗരികതയുടെ അഴുക്കുചാലിലേക്കു
വലിച്ചെറിയപ്പെടുമ്പോൾ,
സാംസ്കാരിക പരിണാമത്തിന്റെ
പടവുകളിൽ നീ മുന്നേറുകയായിരുന്നോ
മനുഷ്യാ?
മനുഷ്യനെ മൃഗത്തിൽനിന്നു വേർതിരിച്ച
നദീതട സംസ്കാരമേ,
നിനക്കു കൂപ്പുകൈകൾ!
മനുഷ്യനെ മൃഗതുല്യനാക്കുന്ന
ആധുനിക നാഗരികതേ,
നിനക്കു മുന്നേറാൻ
എന്റെ ശവക്കൂനകൾ!
വീണ്ടും മൃഗം, മനുഷ്യനാവുമ്പോൾ
ഞാൻ പുനർജനിക്കാം;
വീണ്ടും ഭൂമി പച്ചപ്പണിയുമ്പോൾ
ഞാൻ തിരിച്ചുവരാം!
നഷ്ടങ്ങളുടെ ഭൂതകാലം
നിന്നെ വേട്ടയാടുമ്പോൾ,
എന്റെ നെഞ്ചിൽ കുറിച്ച
കവിതകൾ പാടി
നിനക്കു കരയാം!
നീ കത്തിച്ചെരിച്ച
നഷ്ടങ്ങളുടെ ഭൂതകാലം,
കറുത്ത ചിറകുകൾ വീശി
നിനക്കു ചുറ്റും പാറിപ്പറക്കുമ്പോൾ;
ഓർമിക്കുക,
നീ വലിച്ചെറിഞ്ഞ
ഓരോ പുസ്തകത്താളിലും
നന്മയുടെ
സന്ദേശങ്ങളായിരുന്നുവെന്ന്!
പാടുക ശാന്തിമന്ത്രം
പാടുക ശാന്തി മന്ത്രം----------------------ആയിരം സൂര്യനായൊന്നിച്ചു വന്നെത്തിആളിപ്പടർത്തിയ തീജ്വാലയെന്നപോൽ;ആദ്യത്തെ അണുബോംബു പൊട്ടിച്ചു മണ്ണിനെആംഗാരമാക്കിയ വിസ്മയ ശാസ്ത്രമേ;ആകാശത്തേരുകൾ പായിച്ചു നക്ഷത്ര -വ്യൂഹത്തിലെത്തീട്ടു ചിക്കിച്ചികയുവാൻ,തേജസ്സിനായിപ്പരീക്ഷണശാലയിൽധ്യാനിച്ചിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളേ;നഗ്നനേത്രത്തിന്റെ മുന്നിലെക്കാഴ്ചകൾ;കത്തിക്കരിയുന്ന ജീവന്റെ വേരുകൾ;കണ്ടിട്ടുമറിയാത്ത സ്വപ്നസഞ്ചാരിയായ്ത്തീരാത്ത നാളകൾ മണ്ണിലുദിക്കട്ടേ!ശാന്തിമന്ത്രത്തിന്റെ മംഗളാലാപനംനിത്യഹൃദ്സ്പന്ദമായ് മാറ്റിയുണരുക,എന്നും ജ്വലിക്കട്ടെയുള്ളിന്റെയുള്