ശൂന്യതവരെ
ശൂന്യത വരെ
--------------
വിജയിച്ചു, വിജയിച്ചു
സർവജ്ഞപീഠത്തി
ലെത്തിക്കഴിഞ്ഞിട്ടു
ചുറ്റിലും നോക്കുമ്പോൾ;
വീണ്ടും വിശാലമാം
ചക്രവാളത്തിന്റെ
മീതേ കുതിക്കുവാൻ
സാധ്യമാകാതെ നാം;
ഇന്നുവരേക്കുള്ള
നേട്ടങ്ങളൊക്കയും,
അർത്ഥമില്ലാത്തവ-
യെന്നറിയുന്നുവോ?
കൺപൊത്തിനിന്നു
വിതുമ്പിക്കരഞ്ഞിട്ട്,
വിരലിടപ്പഴുതിലൂട-
കലേക്കു നോക്കുമ്പോൾ;
ഉത്തര ദിക്കിലെ
നിത്യ നിസ്സംഗനാം
ധ്രുവതാരമൊരു
കണ്ണടച്ചോ, ചിരിച്ചുവോ?
പൂർണ്ണമായ് പൂർണ്ണത
നേടുമ്പോൾ; ശൂന്യത
തന്നിലോ, വിജയക്കൊടി നാട്ടി
നില്ക്കേണ്ട മണ്ഡപം?
കാട്ടുതുളസി
കാട്ടുതുളസി---------------ആരും നട്ടു വളർത്തിയതല്ല,ആരും വെള്ളമൊഴിച്ചില്ല.വളർന്നു വെറുതെകാടിനു നടുവിൽകാറ്റു പറഞ്ഞൊരു കഥ കേട്ടു.ഇലകളിൽ വർണപ്പൊട്ടുകളില്ല,പൂക്കളിൽ നുരയും തേനില്ല;ശലഭവുമൊരു കരിവണ്ടും നൽചുംബനമേകാൻ വന്നില്ല.വളരുവതെന്തിനു വെറുതെ,പൂക്കുവതെന്തിനു വെറുതെ?വന്ധ്യത മണ്ണിൽ നിറയും നാൾ വരെവളരുവതെന്തിനു വെറുതെ?പുതുമോടികൾതന്നങ്കണവാടിയിൽവിടർന്ന പനിനീർപ്പൂവുകളുംപൂച്ചട്ടികളിൽ വളർന്നു നിൽക്കുംമരവാഴകൾതൻ മഴവില്ലും;പൂവുകൾ നിറയെ മധുരവുമായികുണുങ്ങി നില്ക്കും വനലതയുംഅസൂയയാകും മിന്നൽപ്പിണരിനെ എന്നുടെനെഞ്ചിൽ നിറച്ചില്ല!എനിക്കൊരുതരി ദുഃഖം മാത്രംഎന്നി