Aksharathalukal

കാട്ടുതുളസി

കാട്ടുതുളസി
---------------


ആരും നട്ടു വളർത്തിയതല്ല,
ആരും വെള്ളമൊഴിച്ചില്ല.
വളർന്നു വെറുതെ
കാടിനു നടുവിൽ
കാറ്റു പറഞ്ഞൊരു കഥ കേട്ടു.

ഇലകളിൽ വർണപ്പൊട്ടുകളില്ല,
പൂക്കളിൽ നുരയും തേനില്ല;
ശലഭവുമൊരു കരിവണ്ടും നൽ
ചുംബനമേകാൻ വന്നില്ല.

വളരുവതെന്തിനു വെറുതെ,
പൂക്കുവതെന്തിനു വെറുതെ?
വന്ധ്യത മണ്ണിൽ നിറയും നാൾ വരെ
വളരുവതെന്തിനു വെറുതെ?

പുതുമോടികൾതന്നങ്കണവാടിയിൽ
വിടർന്ന പനിനീർപ്പൂവുകളും
പൂച്ചട്ടികളിൽ വളർന്നു നിൽക്കും
മരവാഴകൾതൻ മഴവില്ലും;

പൂവുകൾ നിറയെ മധുരവുമായി
കുണുങ്ങി നില്ക്കും വനലതയും
അസൂയയാകും മിന്നൽപ്പിണരിനെ എന്നുടെ
നെഞ്ചിൽ നിറച്ചില്ല!

എനിക്കൊരുതരി ദുഃഖം മാത്രം
എന്നിലൊരു ചുടു വേദന മാത്രം;
കാലം സൃഷ്ടിച്ചേതു നിഗൂഢത
എന്നിൽ നിറച്ചു രസിക്കാൻ?

എന്റെ മൗനം ഹൃദ്ത്തുടികൊട്ടി
ഞരമ്പിലോടി നടക്കുന്നു.
എന്റെ മൗനം പറഞ്ഞു സത്യം
\"നീയൊരു പഴകിയ പാഴ്ജന്മം\".


ഒന്നാണു നമ്മളിൽ കത്തും വികാരം

ഒന്നാണു നമ്മളിൽ കത്തും വികാരം

0
494

ഒന്നാണു നമ്മളിൽ കത്തും വികാരം--------------------------------------ഇന്ത്യയെക്കാണണോ,കണ്ടറിഞ്ഞീടണോ?പച്ചയാം ജീവിതം തൊട്ടറിഞ്ഞീടണോ?തെക്കിന്റെ മുറ്റത്തുനിന്നു വടക്കോട്ടുപായുന്ന തീവണ്ടിയാത്രയ്ക്കു പോകുക!ദാരിദ്രമുണ്ണുന്ന കർഷകക്കൂട്ടങ്ങൾ,റിക്ഷാ വലിക്കുന്ന, ഭാരം ചുമക്കുന്ന,മലംകോരിമാറ്റുന്ന, തൂത്തുതുടയ്ക്കുന്നപൗരരേക്കാണാം, ഇന്ത്യയെക്കാണാം!പുല്ലും കിളിർക്കാൻ മടിക്കുന്ന ഊഷരഭൂമികൾ, തലനീട്ടിനില്ക്കും കരിമ്പന;ധ്യാനിച്ചുറങ്ങും കറുകരിമ്പാറകൾ,കതിർചൂടി നില്ക്കും നെല്ലിൻവയലുകൾ!മൊന്തയിൽ വെള്ളവും കയ്യേന്തിപ്പൊന്തയിൽമലവിസർജ്ജനത്തിനായ്പ്പോകുവോർ,കോണകം മാത്രം കെട്ടി ചെമ്മണ്