Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 43



പാർട്ട് - 43



എല്ലാരും  ഒരുമിച്ചു ഭക്ഷണം കഴിച്ചു പിരിഞ്ഞു... വീട്ടിൽ വന്ന ഉടനെ ഞാൻ റൂമിൽ കയറി വാതിൽ അടച്ചു... എല്ലാരേയും ഫേസ് ചെയ്യാൻ ഒരു മടി... രാത്രി ഭക്ഷണവും കഴിച്ചില്ല... എല്ലാരും ഉറങ്ങിയ ശേഷം  ബാൽക്കണിയിലെ  ഊഞ്ഞാലിൽ  ചെന്നിരുന്നു... നിലാവ് നോക്കി  കുറച്ചു നേരം ഇരുന്നു... ഇന്ന്  പതിവില്ലാത്ത ഒരു തിളക്കം തോന്നുന്നു... രാവിലെ വരുണിനെ കണ്ടത് ഓർത്തപ്പോൾ  എന്തോ വല്ലാത്ത ഒരു സങ്കടം... ഒന്ന്  മനസറിഞ്ഞു കാണാൻ പോലും പറ്റിയില്ല... ഒരൊന്ന് ആലോചിച്ചു അവിടെ ഇരുന്നു ഉറങ്ങിപ്പോയി... എന്തോ ശബ്‌ദം കേട്ടു ഞെട്ടി എഴുന്നേറ്റ്  നോക്കുമ്പോൾ ഉണ്ട് വരുൺ മുന്നിൽ നിൽക്കുന്നു...😳😳😳 ഞാൻ  കണ്ണ് നല്ലപോലെ തിരുമ്മി ഒന്നു കൂടെ നോക്കി...😳😳😳 അല്ല...സ്വപ്നം അല്ല... വരുൺ ദേ എന്റെ മുന്നിൽ...


✨✨✨✨✨✨✨✨✨✨✨


\" അയ്യോ...ഇത് എന്താ ഇവിടെ??? ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു  🤦🏻‍♀️...\"


\" ഇതുവരെ ആരും കണ്ടിട്ടില്ല... ഇനി നീ ഒച്ച വച്ചു ആരെയും അറിയിക്കാതെ ഇരുന്നാൽ മതി... \"  ( വരുൺ )


\" ഇപ്പോൾ  എന്തിനാ ഇവിടേയ്ക്ക് വന്നത് \"


\" ഉത്സവം കൂടാൻ..\"  ( വരുൺ )


\" ഉത്സവോ...🤔🤔🤔 അതിനു ഇവിടത്തെ ഉത്സവം ആകുന്നതേ ഒള്ളു... ഇവിടെ അടുത്ത് ഒന്നും ഉത്സവം ഇല്ലല്ലോ... പിന്നെ ഏത് ഉത്സവം കൂടാൻ ആണ് വന്നേ 🙄 \"


\" ഓഹ്.... എന്തൊരു നിഷ്കളങ്ക.... ക്യൂട്ട്നസ്  വാരി വിതറുവാ.... നിന്നെ കാണാൻ അല്ലാതെ പിന്നെ എന്തിനാ മരംകേറി   ഞാൻ ഈ പാതിരാത്രി  മതിലും ചാടി ഇങ്ങ്  വന്നേ...🤦🏻‍♂️\"  ( വരുൺ )


\" എന്നേ കാണാൻ എന്താ... എന്നേ രാവിലെ കണ്ടത് അല്ലേ... പിന്നെ മരംകേറി  നിങ്ങടെ  കെട്ട്യോളാണ്... 😏\"


\" എന്താ പറഞ്ഞേ.... \" ( വരുൺ )


\" ഒന്നും പറഞ്ഞില്ല 😁 \"


\" ഒന്നും പറഞ്ഞില്ലേ... 🤨 \" ( വരുൺ )


\" എന്തോ പറഞ്ഞു... പക്ഷെ മറന്നു പോയി 😌 \"


\" ആണോ... എന്നാ ഞാൻ ഓർമിച്ചു തരട്ടെ 😜...\"  ( വരുൺ )

\" 😳😳😳 വേണ്ടാ...\"


\" എന്നാൽ  ഇവിടെ  നിന്നു താളം ചവിട്ടാതെ എന്റെ കൂടെ വാ... \" ( വരുൺ )


\" എവിടേക്ക്?? 🙄 \"


\" അതറിഞ്ഞാൽ മാത്രമേ പൊന്നു മോൾ എന്റെ കൂടെ വരൂ അല്ലേ... 🤨 \" ( വരുൺ )


\" എയ്.... അങ്ങനെ ഒന്നും ഇല്ല... ഞാൻ.... വെറുതെ...ചുമ്മാ... ചോദിച്ചത് അല്ലേ... \"


ഉടക്കാൻ നിന്നാൽ  രാവിലത്തെ പോലെ ആവും... ബുദ്ധിയില്ലാത്ത ചെക്കനാ... വെറുതെ  പണി വാങ്ങി കൂട്ടേണ്ട 🥴.. പറയുന്നത് പോലെ കേൾക്കാം...ആൾടെ കൂടെ ഞാനും പോയി... ആൾടെ പോക്ക്  കാവിലേക്ക് ആണ്... ഈ നട്ട പാതിരായ്ക്ക്  ഇങ്ങേർക്ക് എന്താ കാവിൽ കാര്യം 🙄... ചോദിച്ചാൽ പറയേം ഇല്ല... വരുന്നിടത്ത് വച്ചു  കാണാം...


ഞങ്ങൾ പയ്യെ കാവിലേക്ക് കയറി... നിലാവെളിച്ചം  ഉണ്ടെങ്കിലും  കാവിലെ മരങ്ങൾ കാരണം  ഭൂരിഭാഗവും നല്ല ഇരുട്ട് ആണ്.. ആള്  നാഗ ദൈവങ്ങൾക്ക് മുന്നിൽ നിന്നു പ്രാർത്ഥിച്ചു... കൂടെ ഞാനും... പിന്നെ  എന്റെ കൈയും പിടിച്ചു  നടന്നു... പാരിജാതത്തിന്റെ  ചുവട്ടിൽ എത്തിയപ്പോൾ ആള് നിന്നു... അതെ, എന്നോട്  ഇഷ്ടമാണെന്നു പറഞ്ഞ അതെ പാരിജാത ചുവട്ടിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും  ഞങ്ങൾ  ഒരുമിച്ച്..... എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.... പയ്യെ വരുൺ സംസാരിച്ചു തുടങ്ങി....


\" ഇനി  നീ പറഞ്ഞോ... \" ( വരുൺ )


\" എന്ത് പറയാൻ ??? 🤔 \"


\" എന്നേയും കൊണ്ട്  ഇവിടെ വന്നിട്ടു  മോൾക്ക് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നില്ലേ...??? \" ( വരുൺ )


\" 😳😳😳 ങേ... ഇതൊക്കെ ആരു പറഞ്ഞു? ??\"


\" ഇതൊക്കെ ആരെങ്കിലും പറയണോ.. എനിക്ക് അറിയില്ലേ നിന്റെ മനസ്സ്... അതുകൊണ്ട് അല്ലേ ഞാൻ ഇന്ന് തന്നെ നിന്റെ ആ ആഗ്രഹം സാധിച്ചു തരാൻ  നിന്നെയും കൊണ്ട് ഇവിടേക്ക് വന്നത്..\" (വരുൺ)



എന്നാലും ഇത്  എങ്ങനെ  അറിഞ്ഞു...🙄
ശ്ശെടാ...  ആരോ എന്റെ   മനസ്സ്  ഹാക്ക്  ചെയ്തിട്ടുണ്ട്... ഇത്  എനിക്ക് മാത്രം അറിയാവുന്ന കാര്യം ആണ്... ഇതെങ്ങനെ വരുൺ അറിഞ്ഞു 🤔... ഒരു പിടിയും കിട്ടുന്നില്ലല്ലൊ...

ഓഹ്... സംഭവം എന്താ എന്ന് മനസിലായില്ല അല്ല്യോ... അത്  വേറെ ഒന്നും അല്ല... എന്നോട്  പുള്ളി  ഇവിടെ വച്ചു ആണല്ലോ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്... അതുപോലെ  ആളോട്  ഉള്ള എന്റെ ഇഷ്ട്ടം  തുറന്നു പറയുന്നതും ഇവിടെ വച്ചു തന്നെ ആകണം  എന്ന് ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്... അതും  പാരിജാതപൂക്കളുടെ  സാമിപ്യത്തിൽ ആ നറുമണത്തിന്റെ  മാസ്മരികതയിൽ  മുഴുകി ഇത്രയും നാൾ എനിക്ക് കൂട്ടായി ഉണ്ടായ നിലാവിനെ സാക്ഷിയാക്കി  എന്റെ പ്രണയം പറയണം എന്ന  എന്റെ ആഗ്രഹം എനിക്ക് മാത്രം അറിയുന്ന കാര്യം എങ്ങനെ പുള്ളി അറിഞ്ഞു എന്ന് എനിക്ക് അറിയില്ല...  നിലാവ് നോക്കി ഞാൻ പറയുന്ന കാര്യങ്ങൾ  പുള്ളി അറിയാൻ ഒരു ചാൻസും ഇല്ല... പിന്നെ ഇത് എങ്ങനെ എന്നു ഒരു പിടിയും കിട്ടുന്നില്ല.... 🤔🤔🤔 എന്നാലും ഇത് എങ്ങനെ... ഇന്നത്തെ ദിവസം മൊത്തം സർപ്രൈസ് ആണല്ലോ...


\" എന്ത് ആലോചിച്ചു നിൽക്കുവാ... വേഗം പറയ്‌...\"  ( വരുൺ )


സംഭവം വെയിറ്റ് ചെയ്തു കുറേ ആഗ്രഹിച്ചു നടന്ന കാര്യം ആണെങ്കിലും  ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു അവസരം കിട്ടും എന്ന്  ഒട്ടും കരുതിയില്ല... ചെറിയ ഒരു ചമ്മലോ  ടെൻഷനോ സന്തോഷമോ  എന്താണെന്ന് അറിയില്ല ശബ്‌ദം പുറത്തേക്ക് വരാത്ത ഒരു അവസ്ഥ...


\" ചാരു...ഒന്നു വേഗം പറയുന്നുണ്ടോ... നിന്നെ പോലെ ഞാനും ഒരുപാട് ആഗ്രഹിച്ച ഒരു നിമിഷമാണ് ഇത്... നിനക്ക് അറിയോ ഞാൻ  ഈ ഒരു നിമിഷത്തിനായ് എത്ര നാളായി കാത്തിരിക്കുന്നു എന്ന്... നീ അറിയാതെ നിന്റെ പുറകെ ഉണ്ടായിരുന്നെങ്കിലും ദൂരെ നിന്ന് നിന്നെ  കണ്ണു നിറയെ കണ്ടിരുന്നു എങ്കിലും  എത്ര ആഗ്രഹിച്ചത് ആണെന്നോ ഇങ്ങനെ ഒരു ദിവസം... ഇനിയും കാത്തിരിക്കാൻ വയ്യ എനിക്ക്... എന്റെ അവസ്ഥ ഇതാണെങ്കിൽ നിന്റെ അവസ്ഥ എന്താവും എന്ന് എനിക്ക് അറിയാം... നീ ഒത്തിരി കാത്തിരുന്ന നിമിഷം ആണ് ഇതെന്ന്... വേഗം പറയ്...\" ( വരുൺ )


എന്റെ കൃഷ്ണാ...എന്താ ഞാൻ ഇപ്പോൾ പറയാ...എന്തൊക്കെയോ പറയണം എന്ന് മനസ്സിൽ കരുതി വച്ചിരുന്നതാ... ഒന്നും ഓർമയില്ല ഇപ്പോൾ... റൊമാന്റിക് ആയിട്ട് കുറച്ചു ഡയലോഗ് അടിച്ചാലോ 🤔... അല്ലെങ്കിൽ  വേണ്ട... എന്താ ഇപ്പോൾ  പറയാ...

\"  ചാരു...എന്ത് ആലോചിച്ചു നിൽക്കാ... വേഗം പറയ്..\" ( വരുൺ)

\" അത്...പിന്നെ... എനിക്ക്... \"


\" തനിക്ക്  എന്നാ ഈ വിക്ക് തുടങ്ങിയത്....\" ( വരുൺ )


\" എനിക്ക് വിക്ക് ഒന്നും ഇല്ല... നമുക്ക്‌  ഇവിടെ  ഇരിക്കാം.... കുറച്ചു കഴിഞ്ഞു പോകാം..\"


\" മ്മ്മ്മ്മ്മ്... ശെരി.... തന്റെ ഇഷ്ട്ടം  പോലെ ആകട്ടെ \"  ( വരുൺ )


\" ഞാൻ  വരുൺ എന്ന്  വിളിച്ചാൽ ദേഷ്യം ഒന്നും ഇല്ലല്ലോ \"


\" അതൊക്കെ തന്റെ ഇഷ്ട്ടം പോലെ വിളിക്ക് \" ( വരുൺ )


\" എന്നാൽ പിന്നെ  വരുണേട്ടാ  എന്ന്  വിളിച്ചാലോ...\"



\" അയ്യേ... അങ്ങനെ ഒന്നും  വിളിക്കേണ്ട.. വരുൺ എന്ന് തന്നെ വിളിച്ചാൽ മതി... \" ( വരുൺ )


\" ഓക്കെ... അല്ലേലും ഈ  വരുണേട്ടൻ വിളിയൊക്കെ വളരെ ബോറാണ്...അതുമാത്രമല്ല, എന്റെ  ഒരു സ്വഭാവം വച്ചു ആ വിളി കേൾക്കാൻ ഒരു രസം ഇല്ല.. അല്ലേ \"


പിന്നെ ഞങ്ങൾ കുറേ നേരം സംസാരിച്ചു ഇരുന്നു... ഇത്രയും നാളത്തെ വിശേഷങ്ങൾ പറഞ്ഞും കളിയാക്കിയും നേരം പോയത് അറിഞ്ഞില്ല... കുറേ കഴിഞ്ഞു വരുൺ പോകാം എന്ന് പറഞ്ഞു. നേരം കുറേ ആയി. വീട്ടിൽ ആരെങ്കിലും ഉണർന്നാൽ അതോടെ എല്ലാം തീരുമാനം ആകും...വരുൺ നടക്കാൻ തുടങ്ങിയതും ഞാൻ വരുണിനെ പിടിച്ചു നിർത്തി... വരുണിന്റെ കണ്ണിൽ നോക്കി...


\" കഴിഞ്ഞ 7 വർഷത്തോളം  ഞാൻ കാത്തിരുന്ന ദിവസം ആണിത്... ആർക്കും അറിയാത്ത എന്റെ ഈ ആഗ്രഹം എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് അറിയില്ല... എന്നാൽ അത് സാധിച്ചു തരാൻ  ഇന്ന് തന്നെ ഇവിടെ കൊണ്ട് വന്നില്ലേ... ഇതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട... ഇങ്ങനെ ജീവിതകാലം മുഴുവൻ  എന്റെ കൂടെ ഉണ്ടായാൽ  മതി...  ❤️❤️❤️ \"


ഞാൻ പറയുന്നത് കേട്ടു കഴിഞ്ഞതും വരുൺ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു....


( തുടരും )


°°°°°°°°°°°°°°°°°°°°°°°°°°°°

ഗയ്സ് കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു... എഴുതാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല... അതാണ് ഇത്രയും വൈകിയത്. ഈ ഒരു പാർട്ട് ഞാൻ കാത്തിരുന്ന പാർട്ട്‌ ആയിരുന്നു... പക്ഷെ എന്റെ മനസ്സിൽ ഉള്ളത് പോലെ എഴുതാൻ എനിക്ക് പറ്റിയിട്ടില്ല.... ഒട്ടും തൃപ്തി ഇല്ലാതെ ആണ് ഈ പാർട്ട് ഞാൻ പോസ്റ്റ് ചെയ്യുന്നത്... ഇനിയും നിങ്ങളെ  വെയിറ്റ് ചെയ്യിപ്പിക്കുന്നത് ശെരി അല്ലല്ലോ.... അഭിപ്രായം പറയണേ...