കഥാലോകം
കഥാലോകംകഥയില്ലാത്തൊരു ലോകത്തെഴുതിയകാണാക്കഥയിലെ ലോകം തേടി,അലഞ്ഞു നടന്നു തളർന്നു തപിക്കുംസത്യാന്വേഷക വഴികാട്ടികളുടെമായരചിക്കും ലോകത്തിന്നൊരുമതിൽമറ കെട്ടാൻ;മൂർത്തതയില്ലാ ലോകത്തെക്കളി-മണ്ണു കുഴച്ചൊരുമൂർത്തിയെ വാർക്കാൻധീരത കാട്ടും സർഗ പ്രതിഭേ,നിന്റെ മനസ്സാം ലോകത്തോളം വെട്ടുംമൃഗതൃഷ്ണകളിൽ,വാക്കുകൾ ചെത്തിയടുക്കി രചിക്കുംകവിതയ്ക്കുള്ളിൽ;വർണ മയൂരച്ചിറകിൻ പ്രഭയിൽ,മഴവിൽക്കൊടി കാവടിയഴകിൽ,വിരിയുമൊരദ്ഭുതലോകം, കഥയുടെയുള്ളിലെമായികലോകം!