Aksharathalukal

വെണ്ണീർ ഭാണ്ഡം

വെണ്ണീർ ഭാണ്ഡം
------------------

കാറ്റിലാടുന്നൊരു
വൻമരക്കൊമ്പത്തു
ഞാനെന്റെ കൂടിനെ കെട്ടി!
കൂട്ടിൽ ഞാനിട്ടൊരു
മുട്ടയ്ക്കു ചൂടിനായ്
ഇളകാതനങ്ങാതിരുന്നു!

മുട്ടകൾക്കുള്ളിലെൻ
കുഞ്ഞുങ്ങൾ വളരുന്ന
സ്വപ്നവും കണ്ടു മയങ്ങി!
ഓരോ ദിനങ്ങളും
അക്കമിട്ടെണ്ണിഞാൻ
മുട്ട വിരിയുവാൻ കാത്തു
സൂര്യൻ മറഞ്ഞിട്ടും
മാവു പരന്നിട്ടും
മുട്ട വിരിഞ്ഞുടഞ്ഞില്ല.

നേരം പുലർന്നപ്പോൾ
കൂട്ടുകിളികളോ
പരിഹസിച്ചെന്തോ ചിലച്ചു.
ഏതു കർമത്തിന്റെ
പാപപ്പകർച്ചയിൽ
ശപ്തമായ് തീർന്നെന്റെ സ്വപ്നം?

കുഞ്ഞുങ്ങളോടുന്ന
കാലടി ശബ്ദമെൻ
ഹൃദത്തുടിപ്പായി മാറി!
ജീവിതം വന്ധ്യമായ്
തീർന്നെന്ന ചിന്തയിൽ
നീറിപ്പുകയുന്നു നിത്യം!

സ്വപ്നം കരിഞ്ഞൊരു
വെണ്ണീറു കെട്ടിയ
ഭാണ്ഡമാകുന്നുവോ ജന്മം?
ഒരു കുഞ്ഞിക്കാലിന്റെ
നം കരിഞ്ഞൊരു
ചാരം പൊതിയുന്ന ഭാണ്ഡം, ?


തകരുമിടങ്ങൾ

തകരുമിടങ്ങൾ

5
592

             തകരുമിടങ്ങൾ           ----------------തകർന്നടിഞ്ഞുപതിച്ചയിടങ്ങൾസൃഷ്ടി ജനിച്ചയിടങ്ങൾ.  തകർന്നുവീണുദ്രവിച്ചവയൊക്കെവളമായ് മാറ്റുമിടങ്ങൾ!തകരാതെങ്ങനെയുയരും?ഉയരാതെങ്ങനെ തകരും?സൃഷ്ടിസ്ഥിതിലയ താളമിതങ്ങനെജഗത്തിലുണരും തിരകൾ!എനിക്കു തകരാനെന്തിവിടെ?ഞാനുയർത്തിയ പാഴ്ക്കിനാവിൻചില്ലുമേടകൾ മാത്രം!എനിക്കു പണിയാനെന്തിവിടെ?പ്രപഞ്ചസാഗരതീരത്തൊരു ചെറുമണൽക്കുടീരം മാത്രം!