Aksharathalukal

പ്രണയനിലാവ്💙


💞പ്രണയനിലാവ്💞


*Part 12*


\"സർ ബില്ല്,,\"

\" ഇത്ര പെട്ടെന്ന് വന്നോ സോ ഫാസ്റ്റേ,,😌\"(വിച്ചു)

കാർത്തി ബില്ല് വാങ്ങി നോക്കിയതും കണ്ണും തള്ളി നിന്നു...

\"എത്രയാ..??🙄\"(വിച്ചു)

\"10,000 രൂപ🤕\"(കാർത്തി)

\"ബൂട്ടിഫുൾ😲\"(വിച്ചു)

റിച്ചു കാർത്തിന്റെ കയ്യീന്ന് ബില്ല് വാങ്ങി മുന്നിൽ നടന്നതും ബാക്കി എല്ലാരും അവന്റെ പിന്നിൽ നടന്നു...

\" ടാ,, നീ സ്കൂളിൽ പടിക്കുമ്പോ സ്‌പോർട്ട്സിലൊക്കെ എങ്ങനായിരുന്നു..\"(കാർത്തി)

\"സ്പോർട്ട്സിലൊക്കെ ഞാൻ സൂപ്പറായിരുന്നു... ഒന്നാം ക്ലാസ്സിൽ പടിക്കുമ്പോ ഫസ്റ്റ് വരെ കിട്ടിയിട്ടുണ്ട്..\"(വിച്ചു)

\"എന്തില്,,🙄\"(കാർത്തി)

\" തവള ചാട്ടത്തില്😁\"(വിച്ചു)

\"എന്തായാലും പഴയതൊക്കെ ഓർത്ത് എടുത്തോ.. കൗണ്ടറിന്റെ മുന്നിലെത്തുമ്പൊ ഓടീട്ടായാലും ചാടീട്ടായാലും രക്ഷപ്പെട്ടോണം..\"(കാർത്തി)

\" സെറ്റ്😌\"(വിച്ചു)

കൗണ്ടറിന്റെ മുന്നിൽ എത്താനായതും കാർത്തിയും വിച്ചുവും ഓടാൻ റെഡിയായിട്ട് നിന്നു...പക്ഷെ അവരെ ഞെട്ടിച്ചുകൊണ്ട് റിച്ചു കൗണ്ടറിന്റെ മുന്നിലെത്തിയതും പോക്കറ്റിൽ കൈയ്യിട്ട് കാർഡ് എടുത്ത് കൊടുത്തു ബില്ല് സെറ്റിൽ ചെയ്തു പർച്ചെയ്സ് ചെയ്ത സാധനങ്ങളും വാങ്ങി...

\"സോ റിച്ച്..🙄\"(നന്ദു)

\"യായാ,, സോ റിച്ച് 😌\"(കാർത്തി, റിച്ചു)

തിരിച്ച് വീട്ടിലേക്ക് അവര് വന്ന പോലെ തന്നെ രണ്ട് കാറിലായി മടങ്ങി..
നന്ദു അപ്പു സിദ്ധു റിച്ചു നിയ ഒരു കാറിലും കാർത്തി മാളു റിനു അഭി കിച്ചു ഒരു കാറിലും..

നന്ദു എന്തോ ചിന്തിച്ചിരിക്കുന്നത് കണ്ടതും അപ്പു അവളെ തോണ്ടി വിളിച്ചു..

\"നീയെന്താടി ആലോച്ചിക്കുന്നേ..??\"(അപ്പു)

\"നിനക്ക് അവനെ അറിയോ..??\"(നന്ദു)

\"യെവനെ..??\"(അപ്പു)

\"ഇന്ന് ആ ഷോപ്പിൽ വെച്ച് നിന്റെ കൈയ്യിൽ കയറി പിടിച്ചവനെ...നീയാണൊ അവനെ ജെയിലിൽ ആക്കിയത്..??\"(നന്ദു)

\"ഞാനോ..നീയെന്ത് പ്രാന്താടി പറയുന്നേ..ഞാൻ എന്തിനാ അവനെ ജയിലിൽ ആക്കുന്നേ...ഞാൻ അവനെ കാണുന്നത് പോലും ആദ്യായിട്ടാ..\"(അപ്പു)

\"പക്ഷെ നിന്റെ മുഖം കണ്ടപ്പൊ നിനക്ക് അവനെ പരിചയം ഉള്ള പോലെയാണല്ലൊ എനിക്ക് തോന്നിയത്..\"(നന്ദു)

\"എന്റെ പൊന്ന് നന്ദു നീ എന്താ ഒരുമാതിരി പോലീസ്കാരെ പോലെ ഇങ്ങനെ ചോദ്യം ചെയ്യുന്നേ...അത് ഏതോ ഒരുത്തനാ അവൻ വന്ന് എന്റെ കൈയ്യിൽ കയറി പിടിച്ചു അതിന് ഞാൻ അവന് വേണ്ടത് കൊടുത്തു..അത്രയേ ഉള്ളു...\"(അപ്പു)

അപ്പു മുന്നോട്ട് നോക്കിയതും ഡ്രൈവിംഗിനിടയിൽ മിററിലൂടെ തന്നെ സംശയത്തോടെ നോക്കുന്ന സിദ്ധൂനെ കണ്ടതും അവള് അത് കണ്ടില്ലെന്ന് നടിച്ച് പുറത്തേക്ക് നോക്കി നിന്നു...

\"പക്ഷെ....\"(നന്ദു)

നന്ദു എന്തോ പറയാൻ വന്നതും...

\"ഇനി നീയാ വായ തുറന്നാ തൂക്കിയെടുത്ത് പുറത്തെറിയും ഞാൻ..😬\"(റിച്ചു)

\"ഓ പിന്നെ ഞാൻ എന്റെ വായ തുറക്കുന്നതിന് തനിക്ക് എന്താടോ,,,താൻ പോടോ ഹേ...😏\"(നന്ദു)

\"ടീ...\"(റിച്ചു)

\"ന്താണ്ട്രാ...\"(നന്ദു)

\"ഒന്ന് മിണ്ടാതിരിക്കോ..എന്റെ കോൺസൻട്രേഷൻ തെറ്റണു...\"(നിയ)

ഏറ്റവും ബാക്കിലിരുന്ന് നിയ വിളിച്ച് പറഞ്ഞതും എല്ലാരും തിരിഞ്ഞ് നോക്കി..എക്സെപ്റ്റ് സിദ്ധു...സേട്ടൻ ഡ്രൈവിംഗിലാണേയ്😌

തിരിഞ്ഞ് നോക്കിയ അവര് കാണുന്നത് ലെയ്സ് പാക്കറ്റിൽ തലയിട്ട് കയറി തപ്പുന്ന നിയേനെ ആണ്...

\"ഓ പിന്നെ...കോൺസൻട്രേഷൻ പോവാൻ നീ ലെയ്സ് പാക്കറ്റിൽ പരീക്ഷ എഴുതുവല്ലേ...😏\"(നന്ദു)

സിദ്ധു വണ്ടി നേരെ ഒരു കൂൾ ബാറിന് മുന്നിൽ കൊണ്ട്പോയി നിർത്തി...തൊട്ട് പുറകിലൽ അഭിയും കാറ് നിർത്തി...നിർത്തേണ്ട താമസം എല്ലാരും ഇറങ്ങി കൂൾബാറിലേക്ക് ഓടി...

\"ഞാൻ ഒന്ന് വാഷ്റൂമിൽ പോയിട്ട് വരാം..പിന്നെ ഞാൻ വരാതെ ആരും ഒന്നും ഓഡർ ചെയ്യരുത് മനസ്സിലായോ..\"(വിച്ചു)

\"ആയിക്കോട്ടെ...\"(നന്ദു)

വിച്ചു വാഷ്റൂമിലേക്ക് പോയതും അവരെല്ലാവരും ഓരോന്ന് സംസാരിച്ചിരിക്കാൻ തുടങ്ങി...ഇടക്ക് ലല്ലൂന്റെ ഫോൺ റിംഗ് ചെയ്തതും അവള് കോൾ അറ്റന്റ് ചെയ്തുകൊണ്ട് പുറത്തേക്ക് പോയി...

ലല്ലു കോൾ കട്ടാക്കി തിരിച്ച് ടീംസിന്റെ അടുത്തേക്ക് വന്ന് ചെയറിൽ ഇരിക്കാൻ പോയതും ഒരു വെയ്റ്ററെ അറിയാതെ തട്ടി അയാളുടെ കൈയ്യിലുള്ള ജ്യൂസ് മുഴുവനും താഴെ പോയി...

\"സോറി..സോറി...\"(ലല്ലു)

\"ഇട്സ് ഓകെ മാം...\"

\"നാൻ വന്നു...😌\"(വിച്ചു)

അതും പറഞ്ഞ് വിച്ചു ഓടി വന്നതും ജ്യൂസിൽ ചവിട്ടി സ്ലിപ്പായി മുന്നിലുള്ള ലല്ലൂനെയും കൊണ്ട് ഉരുണ്ട് മറിഞ്ഞ് വീണു...

\"അയ്യോ...😲\"(ലല്ലു)

\"സുബാഷ്...!!!\"(നന്ദു)

\"ഇവന് എവടെ പോയാലും എന്റെ പെങ്ങടെ നെഞ്ചത്തോട്ടാണല്ലൊ ദൈവമേ..😬\"(സിദ്ധു)

സിദ്ധു ഓടി പോയി വിച്ചൂനെ പിടിച്ച് എണീപ്പിച്ചു..

\"നിനക്ക് എന്തേലും പറ്റിയോടാ..??\"(നന്ദു)

\"യേയ്..😁\"(വിച്ചു)

\"ആ അത് മുഖം കണ്ടാലും പറയും..\"(നന്ദു)

\"😁😁😁\"(വിച്ചു)

\"ടീ നിനക്ക് വല്ലതും പറ്റിയോ..\"(സിദ്ധു)

\"ഇല്ല ചേട്ടായി..\"(ലല്ലു)

\"ഒന്നും പറ്റിയിട്ടില്ലല്ലോ...\"(വിച്ചു)

\"നീയെന്താടാ കരിങ്കല്ല് വല്ലതും ആണൊ ദിവസവും പുഴുങ്ങി തിന്നുന്നത്..എന്തൊരു മുടിഞ്ഞ് വെയിറ്റാടാ തെണ്ടി നിനക്ക്..\"(ലല്ലു)

\"ഈ..😁 സോറി😌\"(വിച്ചു)

\"😣😣😣\"(ലല്ലു)

\"😕😕😕\"(വിച്ചു)

\"😥😥😥\"(ലല്ലു)

\"😟😟😟\"(വിച്ചു)

\"😒😒😒\"(ലല്ലു)

\"😪😪😪\"(വിച്ചു)

\"അവിടെ നിന്ന് എക്സ്പ്രെഷനിട്ട് കളിക്കാതെ രണ്ടും വന്ന് എന്തെങ്കിലും മിണുങ്ങാൻ നോക്ക്...\"(നന്ദു)

\"😁😁😁\"(വിച്ചു, ലല്ലു)

________________❤❤❤_____________

\"എന്താ റിച്ചേട്ടാ ഒറ്റക്കിരിക്കുന്നേ...??\"(നന്ദു)

രാത്രി ബാൽക്കണിയിൽ ഒറ്റക്കിരിക്കുന്ന റിച്ചൂന്റെ അടുത്ത് വന്നിരുന്ന് കൊണ്ട് നന്ദു ചോദിച്ചു...

നന്ദൂന്റെ സൗണ്ട് കേട്ടതും റിച്ചു തിരിഞ്ഞ് നോക്കി...കണ്ണൊക്കെ കരഞ്ഞ് കലങ്ങിയിട്ടുണ്ട്...

\"എന്തിനാ റിച്ചേട്ടാ കരയണേ..??\"(നന്ദു)

അതിന് മറുപടിയായി റിച്ചു വെറുതെ ചിരിച്ചു...നന്ദു അവനെ അന്തം വിട്ട് നോക്കുന്നത് കണ്ടതും റിച്ചു അവളുടെ കവിളിൽ പതിയെ തട്ടി...

\"നിനക്ക് എന്നെ ശെരിക്കും ഇഷ്ടാണൊ നന്ദു..\"(റിച്ചു)

\"മ്മ്..\"(നന്ദു)

\"എത്രത്തോളം...??\"(റിച്ചു)

\"അങ്ങനെയൊന്നും പറയാൻ അറിയില്ല...ഞാൻ വടിയാവുന്ന വരെ കൂടെയുണ്ടാവും..ഒരിക്കലും റിച്ചേട്ടന്റെ ആദ്യ ഭാര്യയെ പോലെ ഇട്ടേച്ച് പോവില്ല...\"(നന്ദു)

\"നിനക്ക് അവളെക്കുറിച്ച് അറിയണ്ടെ..\"(റിച്ചു)

\"മ്മ്..\"(നന്ദു)

\"പിന്നെന്താ ചോദിക്കാത്തെ...\"(റിച്ചു)

\"റിച്ചേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലോന്ന് വിചാരിച്ചു...\"(നന്ദു)

റിച്ചു ചെറുതായിട്ടൊന്ന് ചിരിച്ചു എന്നിട്ട് പറയാൻ തുടങ്ങി...

\" ഞാൻ ഡിഗ്രിക്ക് പടിക്കുമ്പോ എന്റെ ജൂനിയറായിരുന്നു അവൾ പൂജ... ഒറ്റ നോട്ടത്തിൽ തന്നെ എല്ലാർക്കും ഇഷ്ടാവും അത്രക്ക് ഭംഗിയായിരുന്നു അവൾക്ക്.. അവൾ നിന്നെ പോലെയേ അല്ലായിരുന്നു...രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോവും... വീട്ടിൽ അമ്മയെ സഹായിക്കും... ശെരിക്കും ഒരു നാടൻ പെണ്ണ്... ആദ്യമൊന്നും ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞില്ലായിരുന്നു.. പിന്നെ ഒരു ദിവസം രണ്ടും കൽപിച്ച് പറഞ്ഞു...\"(റിച്ചു)

\" ദേവ്യേ🤕\"(നന്ദു)

\"എന്തേയ്🙄\"(റിച്ചു)

\" ഒന്നുല്ല... എന്നിട്ട് 😕\"(നന്ദു)

\"എന്നിട്ട് എന്താ ആദ്യം ഒന്നും അവളെന്നെ മൈന്റ് പോലും ചെയ്തില്ല..\"(റിച്ചു)

\'ഭാഗ്യം😌\'(നന്ദു ആത്മ)

\" പിന്നെ എന്റെ കോളേജിലെ അവസാനത്തെ ദിവസം അവൾ ഓടി  എന്റെ അടുത്ത് വന്ന് പറഞ്ഞു..\"(റിച്ചു)

\"എന്ത്??😟\"(നന്ദു)

\" എന്നെ ഇഷ്ടാണെന്ന്..\"(റിച്ചു)

\'തൊലഞ്ഞു.. എടി സാമദ്രോഹി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ..😬\'(നന്ദു ആത്മ)

\"പിന്നെ അങ്ങോട്ട് ഞങ്ങൾ പ്രണയിച്ച് നടന്നു..\"(റിച്ചു)

\'വല്ലാത്ത ചെയ്ത്തായിപ്പോയി🤧\'(നന്ദു ആത്മ)

\"എനിക്ക് ഒരു ജോലിയൊക്കെ ശെരിയായപ്പൊ ഞാൻ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ..\"(റിച്ചു)

\'യെന്തിന്.😕\'(നന്ദു ആത്മ)

\"എല്ലാവരുടെയും സമ്മതത്തോടെ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി...\"(റിച്ചു)

\'എന്നോടീ ചതി വേണ്ടായിരുന്നു..😪\'(നന്ദു ആത്മ)

\"കല്ല്യാണം കഴിഞ്ഞ് അന്ന് രാത്രി തുടങ്ങിയതാ ഞങ്ങള് തമ്മിലുള്ള പ്രശ്നം...ആദ്യരാത്രി റൂം ഷെയർ ചെയ്യാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞ് അവള് വേറെ മുറിയിൽ കിടന്നു...\"(റിച്ചു)

\'അപ്പൊ ഇവര് തമ്മിൽ ഒന്നും നടന്നിട്ടില്ല അല്ലേ...ഇനി നടന്ന് കാണോ...🙄 ചോദിച്ചാലോ...അല്ലെങ്കിൽ വേണ്ട ചിലപ്പൊ എന്നെ ബിത്തിയിൽ തൂക്കും..😌\'(നന്ദു ആത്മ)

\"അന്ന് തൊട്ട് ഞാൻ അവളുടെ മറ്റൊരു മുഖം കണ്ടു...പക്ഷെ ഞങ്ങൾ ഒന്നും മിണ്ടിയില്ല എല്ലാം സഹിച്ചു...അത്രക്ക് ഞാൻ അവളെ സ്നേഹിച്ചിരുന്നു..ഒരു ദിവസം എന്തോ കാര്യത്തിന് അവള് കാർത്തീന്റെ മുഖത്തടിച്ചു...\"(റിച്ചു)

\'ഐവ...അല്ലേലും അങ്ങേർക്ക് രണ്ടെണ്ണം കിട്ടാത്ത കുറവുണ്ട്..😌\'(നന്ദു ആത്മ)

\"അത് കണ്ട് നിൽക്കാൻ എനിക്ക് ആയില്ല...നിനക്കറിയാലൊ എനിക്ക് ദേഷ്യം വന്നാലുള്ള അവസ്ഥ...ഞാൻ അവളെ തല്ലിയില്ല പകരം വായേൽ വന്ന തെറിയൊക്കെ വിളിച്ചു...ഒരിക്കലും ഒരു പെണ്ണിന് അതൊന്നും കേട്ട് നിൽക്കാൻ പറ്റില്ല...അവളും കേട്ട് നിന്നില്ല...ഇറങ്ങി പോയി...\"(റിച്ചു)

\'യാഹു....💃💃\'(നന്ദു ആത്മ)

\"കുറച്ച് ദിവസം കഴിഞ്ഞപ്പൊ ഡിവോഴ്സ് നോട്ടീസ് വന്നു..ഞാൻ സൈൻ ചെയ്തു..ഞങ്ങള് പിരിഞ്ഞു..\"(റിച്ചു)

\'ശുഭം😌\'(നന്ദു)

\"നിനക്ക് ഒരിക്കലും എന്നെ സഹിക്കാൻ കഴിയില്ല നന്ദു..എന്റെ ദേഷ്യം അത് എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല...നിന്നെ എനിക്ക് ഇഷ്ടാ പക്ഷെ നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നിന്റെ ലൈഫ് സ്പോയിൽ ചെയ്യാന് ഞാൻ സമ്മതിക്കില്ല...നിനക്ക് മനസ്സിലായില്ലേ...\"(റിച്ചു)

\"മ്മ്..\"(നന്ദു)

\"എന്ത് മനസ്സിലായി..\"(റിച്ചു)

\"ഞാനും പൂജയെ പോലെ നാടൻ പെണ്ണാവണംന്ന്..\"(നന്ദു)

\"എന്താന്ന്...??🙄\"(റിച്ചു)

\"പൂജ ഒരു പാവം നാടൻ പെണ്ണായത് കൊണ്ടല്ലേ റിച്ചേട്ടന് അവളെ ഇഷ്ടായത് അപ്പൊ ഞാനും നാടൻ ആയാൽ റിച്ചേട്ടന് എന്നേയും ഇഷ്ടാവില്ലേ...😌\"(നന്ദു)

\"കോപ്പ്...😤\"(റിച്ചു)

റിച്ചു മുഷ്ടി ചുരുട്ടിപ്പിടിച്ച് അവിടുന്ന് എണീറ്റ് പോയി...

\"ഇങ്ങേര് ആര് അന്യനോ...ഇത്രയും നേരം നല്ലപോലെ സംസാരിച്ചിട്ട് ഇപ്പൊ എന്തിനാ ദേഷ്യം പിടിച്ചേ...🙄എന്തായാലും എനിക്ക് ഇങ്ങേരെ മതി ഒരു തരം രണ്ട് തരം മൂന്ന് തരം... ഫിക്സ് 😌\"(നന്ദു)

നന്ദു ബാൽക്കണിയുടെ ഡോർ അടച്ച് അകത്തേക്ക് പോവുന്ന വഴി അടുത്ത റൂമിൽ നിന്ന് ആരൊ സംസാരിക്കുന്നത് കേട്ടതും അങ്ങോട്ട് തിരിഞ്ഞ് നോക്കി...

\"ദൈവമേ...ഇനി ഇത് ഇവിടുത്തെ തെക്കിണി വല്ലതും ആണോ...\"(നന്ദു)

നന്ദു റൂമിലെ ഡോർ പതിയെ തുറന്ന് നോക്കിയതും രണ്ട് രൂപങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് നിക്കുന്നത് കണ്ട് ഞെട്ടി...

\'ഈശ്വരാ...പ്രേതങ്ങള് കെട്ടിപ്പിടിച്ച് നിക്കണു...😲\'(നന്ദു ആത്മ)

\"യാരത്...\"(നന്ദു)

ശബ്ദം കേട്ടതും അവര് ഞെട്ടി പരസ്പരം പിടി വിട്ട് മാറി നിന്നു...നന്ദു കൈയ്യെത്തി ലൈറ്റ് ഇട്ടതും അവിടെ നിക്കുന്ന കിച്ചൂനെയും നിയയേയും കണ്ട് ഞെട്ടി...

\"അത്ശെരി അപ്പൊ ഇതാണല്ലേ രണ്ടിനും പരിപാടി..സത്യം പറഞ്ഞൊ എന്താ നിങ്ങള് തമ്മിൽ...\"(നന്ദു)

\"നന്ദൂസേ...😁\"(കിച്ചു)

\"സോപ്പ് വേണ്ട മോനെ കാര്യം പറ...\"(നന്ദു)

\"ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ..😒\"(കിച്ചു)

\"എത്ര നാളായി തുടങ്ങിയിട്ട്...🤨\"(നന്ദു)

\"ഒരു വർഷം..😒\"(കിച്ചു)

\"എങ്ങനെയാ പരിചയം...🤨\"(നന്ദു)

\"സ്കൂളിൽ വെച്ച്...😒\"(കിച്ചു)

\"മ്മ്...\"(നന്ദു)

\"ആരോടും പറയരുത് പ്ലീസ്...😁\"(കിച്ചു)

\'ഇവനെക്കൊണ്ട് പണിയുണ്ട്...😆\'(നന്ദു ആത്മ)

\"മ്മ് ശെരി..\"(നന്ദു)

\"താങ്ക്യു നന്ദൂസേ....😘😘😘\"(കിച്ചു)

\"മ്മ് മതി മതി...പോയി കിടക്കാൻ നോക്ക്...നീ എന്റെ കൂടെ പോര് വാ...\"(നന്ദു)

അതും പറഞ്ഞ് നന്ദു നിയേനെ കൂട്ടി പോയതും കിച്ചു സൗണ്ട് ഉണ്ടാക്കാതെ മെല്ലെ പോയി അവരുടെ റൂമിന്റെ ഡോർ തുറന്ന് കട്ടിലിൽ വന്ന് കിടന്നു...പക്ഷെ ഇരുട്ടത്ത് വന്ന് കിടന്നത് വിച്ചൂന്റെ ദേഹത്തായിപ്പോയി...

\"അയ്യോ...എന്റമ്മച്ചീ..എന്നെ പട്ടി കടിച്ചേ...\"(വിച്ചു)

വിച്ചു അലറിയതും കിച്ചു ഒന്നും അറിയാത്ത പോലെ ഒരു സൈഡിൽ കിടന്നു...

\"എന്താടാ...\"(കാർത്തി)

\"എടാ ഓടിക്കോടാ പട്ടി...\"(വിച്ചു)

\"പട്ടിയോ...🙄\"(കാർത്തി)

\"പോ പട്ടി..എന്നെ കടിക്കരുത്...അടുക്കരുത് ഞാൻ കരാട്ടെയാണ്...എന്റെ സ്വഭാവം വളരെ പിഷകാണ്...\"(വിച്ചു)

വിച്ചു ഉറക്കത്തിൽ വിളിച്ച് പറയുന്നതാണെന്ന് കണ്ടതും കാർത്തി അവനെ ചവിട്ടി താഴെയിട്ടു...നിലത്ത് വീണതും റിച്ചു എണീറ്റ് ചുറ്റും നോക്കി...

\"എന്താടാ...😤\"(വിച്ചു)

\"ആ ഇപ്പോഴാ ശെരിയായത്...ഇനി കയറി കിടന്നോ..😁\"(കാർത്തി)

\"പ്ഫാാ..😤\"(വിച്ചു)


തുടരും....😌

✍️ Risa



പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.9
1724

💞പ്രണയനിലാവ്💞*Part 13*\"മാളൂ...\"\"ഒരു ഉമ്മ താടി...\"\"ഹാ എന്നാ ഞാൻ ഒരു ഉമ്മ തരാം..ഇങ്ങ് വന്നെ...\"\"ഉമ്മ😘\"\"അയ്യോ എന്നെ പീടിപ്പിച്ചേ...\"(വിച്ചു)വിച്ചു അലറിയതും ഉറങ്ങിക്കൊണ്ടിരുന്ന എല്ലാരും ഞെട്ടി എണീറ്റു...\"എന്താടാ...😬\"(റിച്ചു)\"കാർത്തി എന്നെ പിടിച്ച് ഉമ്മ വെച്ചു..\"(വിച്ചു)\"ഏഹ്...ആ ഉമ്മ നിനക്കാണൊ കിട്ടിയത്..🙄\"(കാര്ത്തി)\"പിന്നല്ലാതെ...\"(വിച്ചു)\"ഞാൻ സ്വപ്നത്തിൽ മാളൂട്ടിക്ക് ഒരു ഉമ്മ കൊടുത്തതായിരുന്നു...😁🙈\"(കാര്ത്തി)\"അവന്റെ ഒരു ഉമ്മ...😬കിടന്ന് ഉറങ്ങെടാ...😤\"(റിച്ചു)\'മനുഷ്യന്റെ ഉറക്കം പോയല്ലൊ ദൈവമേ...6 മണിയായില്ലേ...ഇനി ബാക്കി നാളെ ഉറങ്ങാം..\'(വിച്ചു)വിച്ചു റൂമിന് പുറത്തിറങ്ങി ഒരു കോട്ടുവ