Aksharathalukal

മുഖമെവിടെ?

മുഖമെവിടെ?
--------------


ഒന്നല്ല, രണ്ടല്ല, പത്തു നൂറായിരം
മുഖമില്ലാത്താളുകൾ നമ്മുടെ ചുറ്റിലും
സ്വന്തം മുഖത്തിനെ പണയപ്പെടുത്തിയോർ,

സ്വന്തം മുഖത്തിനെ മുഖപുസ്തകത്തിലെ
ചാറ്റിനും ലൈക്കിനും അടിമപ്പെടുത്തിയോർ,

വേറെ മുഖം തേടി ചുറ്റിക്കറങ്ങുമ്പോൾ!
ലങ്കാധിപനായ രാവണനെപ്പോഴും
പത്തു തലകളിൽ പത്തു മുഖം മാത്രം;

ഇന്നു നാം കാണുന്ന മർത്ത്യരിലൊക്കയും
ഒറ്റത്തലയതിൽ നൂറു മുഖങ്ങളും!
സൈബറിടത്തിലെ കൃത്രിമപ്പൊയ്മുഖം
കാട്ടി പ്രശസ്തിയെ മോഹിച്ചിരിപ്പവർ,

പൊയ്മുഖക്കൂട്ടത്തിൽ സ്വന്തം മുഖത്തിനെ
ഏതെന്നറിയുവാൻ കഷ്ടപ്പെടുന്നവർ!

മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡറിൻ
ബന്ധനപ്പൂട്ടിൽ മയങ്ങിക്കിടപ്പവർ
നഷ്ടമായിട്ടുണ്ടു കാലപ്രവാഹത്തിൽ
സ്വന്തം മുഖത്തിന്റെ സ്വതസ്സിദ്ധ ഛയകൾ!

പൂജാവിധികൾ

പൂജാവിധികൾ

5
375

എന്തേ, തരുലതപൂചൂടി നില്ക്കുമ്പോൾ,സംതൃപ്തനാവില്ലേ ദേവൻ?പിച്ചിത്തകർപ്പതോ,പോറ്റി വളർത്തലോ,ധന്യമായ്ത്തീരുന്ന പൂജ?നിത്യവും പൂജയായ്ഭ്രൂണഹത്യാ പാപംചെയ്യുന്നതാവുമോ, ധർമം?ഒരു വിത്തു മണ്ണിന്റെമാറിൽ വളർത്തുന്നകർമമതാവില്ലേ പൂജ?