Aksharathalukal

വിജയം

വിജയം
--------

പാതവക്കത്തെയാ പള്ളിപ്പറമ്പിലെ
പിതൃഭവനത്തിന്റെ വെൺഭിത്തിയിൽ,
വിജയിച്ചു മണ്ണിന്റെ മാറിൽ ലയിച്ചോരു
പൂർവ പിതാക്കൾതൻ പേരു കാണുന്നു ഞാൻ!

ചിന്തിച്ചു പോകുന്നു നെട്ടോട്ടമോടിയ
ജീവിതം കൊണ്ടു വിജയിച്ചതെന്തെന്ന്?
സ്വന്തം ശരീരത്തെ വിജയിച്ചു മുന്നേറി
സ്വർഗീയ സീമയിൽ പരിലസിക്കുന്നവർ;

സ്വന്തമാത്മാവിന്റെ സർവസ്വാതന്ത്ര്യത്തെ
ബന്ധിച്ചു നിർത്തിയ മൺകൂടു വിട്ട്,
വിശ്വ വിഹായസ്സിൽ പാറിപ്പറക്കുവാൻ
വിജയിച്ചു മുന്നേറി പോയി മറഞ്ഞവർ!

നമ്മളോ നമ്മളെത്തന്നെ ജയിക്കുന്ന
വിജയക്കുതിപ്പിന്റെ പേരോ മരണവും?
വിജയിച്ചു മുന്നേറി കൂമ്പാരമാക്കിയ
സ്വർണപ്പതക്കങ്ങൾ,വൈഡൂര്യ മുത്തുകൾ!

വിലയറ്റ കുപ്പയായ് മണ്ണിൽക്കിടക്കുന്നു
ചേതനയ്ക്കെന്തിന്നു നിധിശേഖരങ്ങൾ ?



രക്തപുഷ്പം

രക്തപുഷ്പം

0
434

രക്തപുഷ്പം. (കവിത)-------+---------------( ഐറിഷ് സാഹിത്യകാരനായ ഒസ്കാർ വൈൽഡിന്റെ വിശ്വപ്രസിദ്ധ കഥയാണ് \'The Nightingale and theRose\' ഈ കഥയെ കാവ്യരൂപത്തിൽ അവതരിപ്പിക്കാനുള്ള എളിയ ശ്രമം നടത്തുകയാണു ഞാൻ...)1.( കാമുകൻ)തേടിയലഞ്ഞിട്ടു കണ്ടതില്ല,ചെമ്പനീർപ്പൂവിനെ കണ്ടതില്ല.ചെമ്പനീർപ്പൂവുമായെത്തിയെന്നാൽനൃത്തത്തിനായവൾ കൂട്ടുചേരും!പൂങ്കാവനത്തിന്റെ ഉള്ളിലെല്ലാംചെമ്പനീർ മാത്രം വിടർന്നതില്ല.കണ്ണെത്തും ദൂരത്തിലെത്തി നോക്കിചെന്നിറപ്പുമാത്രം കണ്ടതില്ല.വിശ്വവിദ്യാലയ കൂട്ടുകാരിൽഏഴഴകുള്ളൊരെൻ കൂട്ടുകാരി,രാജ സൗധത്തിലെ നൃത്തരാവിൽഒട്ടിനിന്നെന്നോടു നൃത്തമാടാൻ;ഒരു പൂവറത്തങ്ങു കൂട്ടുചെല്ലാൻ