Aksharathalukal

നീലവസന്തം

നീല വസന്തം
--------------

നീലഗിരിക്കുന്നു പൂകൊണ്ടു മൂടുന്ന
നീലവസന്തം വിരിയും ദിനങ്ങളേ,
നിങ്ങളെത്താറുണ്ടു മാമലനാടിന്റെ
നീലസൗഭാഗ്യത്തിൻ കീർത്തന മുദ്രയായ്!

തെല്ലും പിഴയ്ക്കാതെ ഒട്ടും പഴിക്കാതെ
പന്ത്രണ്ടു വർഷങ്ങൾ ദീർഘ തപസ്സിന്റെ
ഊർജത്തിൽ നിർമിച്ച നീലസ്വപ്നങ്ങളെ
പൂക്കാലമാക്കി തിരിച്ചുപോകുമ്പോൾ;

ഉണ്ടൊരു സംശയം ആരാണു നിങ്ങളെ
കാലക്രമത്തിന്റെ പൊരുളറിയിച്ചവർ?
ആരാണു നിങ്ങൾക്കു നീലയുടുപ്പുകൾ
തുന്നിത്തരാറുള്ള സങ്കല്പ ചാരുത?

ദൈവങ്ങൾ സ്വന്തമായ്ക്കാണുമീ നാടിന്റെ
തിരുജടയ്ക്കുള്ളിലണിയിച്ചനീലിമ,
മാഞ്ഞുപോവാതെ, ഏറെ വസന്തങ്ങൾ
വിരിയിച്ചു നില്ക്കട്ടെ മണ്ണിനാഹ്ലാദമായ്!

മൗനം

മൗനം

4
392

മൗനം------ആയിരം നാവിന്റെ തേങ്ങല-ങ്ങുള്ളിലൊളിപ്പിച്ച മൗനമേ,ദുഃഖാഗ്നിയിൽ പൂത്ത മൗനമേചങ്ങലപ്പൂട്ടാർന്ന ശബ്ദമേ;വാക്കുകളേതു നിസ്സഹായഭീതികൾക്കുള്ളിൽ മറഞ്ഞുപോയ്?ഉന്മാദമാടിത്തളർന്നതോ,വാക്കുകൾ തോറ്റുതോ, വിങ്ങുന്നനെഞ്ചിന്റെ വൃഥ ചൊല്ലിയെത്തുവാൻ?സ്വരനാള തന്തുക്കൾ നിശ്ചല-മാക്കിമാറ്റുന്നതേതു പീഡാ-നുഭവത്തിന്റെ ഓർമകൾ?ശബ്ദം വിറയാർന്നു തകരുന്ന-തേതു ഭീതി ഭൂതങ്ങൾഅലറിത്തിമിർക്കുന്ന ഓർമയിൽ?വ്യഥിത ഹൃദയ വികാരമേ,പേടിസ്വപ്നങ്ങളേ ചൊല്ലൂ;എങ്ങാ സ്വനപാന മൂർത്തികൾ?