Aksharathalukal

മൗനം

മൗനം
------

ആയിരം നാവിന്റെ തേങ്ങല-
ങ്ങുള്ളിലൊളിപ്പിച്ച മൗനമേ,
ദുഃഖാഗ്നിയിൽ പൂത്ത മൗനമേ
ചങ്ങലപ്പൂട്ടാർന്ന ശബ്ദമേ;
വാക്കുകളേതു നിസ്സഹായ
ഭീതികൾക്കുള്ളിൽ മറഞ്ഞുപോയ്?

ഉന്മാദമാടിത്തളർന്നതോ,
വാക്കുകൾ തോറ്റുതോ, വിങ്ങുന്ന
നെഞ്ചിന്റെ വൃഥ ചൊല്ലിയെത്തുവാൻ?
സ്വരനാള തന്തുക്കൾ നിശ്ചല-
മാക്കിമാറ്റുന്നതേതു പീഡാ-
നുഭവത്തിന്റെ ഓർമകൾ?

ശബ്ദം വിറയാർന്നു തകരുന്ന-
തേതു ഭീതി ഭൂതങ്ങൾ
അലറിത്തിമിർക്കുന്ന ഓർമയിൽ?
വ്യഥിത ഹൃദയ വികാരമേ,
പേടിസ്വപ്നങ്ങളേ ചൊല്ലൂ;
എങ്ങാ സ്വനപാന മൂർത്തികൾ?

സ്ത്രീ സമരങ്ങൾ

സ്ത്രീ സമരങ്ങൾ

0
368

സ്ത്രീ സമരങ്ങൾ-------------------യുഗങ്ങൾ താണ്ടിയ ജീവിത വഴിയിൽസമരം നിത്യം സമരം!അവകാശങ്ങളും നേടാനായിഅന്തസ്സുള്ളൊരു ജീവനുവേണ്ടിസ്ത്രീകൾ നയിപ്പു സമരം.അശോക വനിയിൽ രാക്ഷസനെതിരെസീത നയിച്ച സമരംകാലനുപോലും വിനയായ്മാറിയസാവിത്രിയുടെ സമരം,കണ്ണുകൾ പൂട്ടി, കൗരവ റാണിവിധിയെ എതിർത്തൊരു സമരംപരിസ്ഥിതിക്കായ് മേധാപാട്ക്കർവിശന്നു ചെയ്തൊരു സമരം.ദളിതർക്കായി സിസ്റ്റർ സുധയുടെവടക്കനിന്ത്യൻ സരം.മഹാശ്വേതാ ദേവി നടത്തിയസീമകളില്ലാ സമരം!മാറു മറയ്ക്കാൻ, കൂലി ലഭിയ്ക്കാൻഅതിജീവിതയെ സംരക്ഷിക്കാൻ,സമരം പലവിധ സമരം!വോട്ടിനു വേണ്ടി, സ്വത്തിനു വേണ്ടിതുല്യത മണ്ണിൽ ലഭിക്കാനായി,ലോകചരിത്രം