Aksharathalukal

വന്ദനം പുണ്യഭൂമി

    



വന്ദനം പുണ്യഭൂമി
-------------------

ശൈലശൃംഗങ്ങളെ തൊട്ടു തലോടുന്ന
കാറ്റിന്റെ ചുണ്ടിലെ, ഓങ്കാര മന്ത്രത്തിൽ
നിത്യ നിമഗ്നരായ്, ദീർഘ തപസ്സിന്റെ
പുണ്യം ചുരത്തുന്ന തീർഥസ്ഥലികളേ;

മഞ്ഞിലുറഞ്ഞു മരച്ചിരിക്കുമ്പോഴും
ഉള്ളിൽ ജ്വലിക്കുന്ന ചിന്തതൻ ചൂടിനാൽ,
ഉഷ്ണസരിത്തുകൾ പൊട്ടിക്കിളിർപ്പിച്ച
സേവന പുണ്യമേ, ഹൈമതാരണ്യമേ;

ആ വിരിമാറിലെ കാട്ടുഗുഹകളിൽ
ആര്യമന്ത്രങ്ങൾ സ്ഫുടം ചെയ്തെടുക്കുവാൻ
വാടങ്ങൾ തീർത്തൊരു ആത്മീയ ധന്യതേ
വന്ദനം വന്ദനം ആത്മീയ തേജസ്സേ!

മേഘപടം ചാർത്തും ഹിമഗിരി കുന്നിലെ
ഇന്ദ്രധനുസ്സിന്റെ വർണവിതാനങ്ങൾ,
ഇത്രിഭുവനത്തിലെ ഏതു സ്ഥലികളിൽ
ദർശനപുണ്യമായ് കണ്ണിന്നു പ്രാപ്തമാം

ശവഭോജിയോ?

ശവഭോജിയോ?

5
319

ശവഭോജിയോ?-------------------സ്വന്തമായ് സൃഷ്ടിച്ചു പോറ്റുന്നസംസ്കാര -മിന്നു മനുഷ്യനെ ശവഭോജിയാക്കിയോ?ദൂരദേശങ്ങളിൽ രോഗപ്പകർച്ചയാൽചാകുന്ന പക്ഷിയെ, വീട്ടുമൃഗങ്ങളെസ്വാദിഷ്ട വിഭവങ്ങളാക്കി വിളമ്പുന്നശവപാചകക്കാരൻ വിദഗ്ധന്റെനിറമുള്ള, മണമുള്ള, ചൂടുള്ള മാംസത്തെവെട്ടി വിഴുങ്ങുന്ന യോഗ്യൻ ശവംതീനി!നാളെ മനുഷ്യനെ കറിവെച്ചു വില്ക്കുന്നവഴിയോര ഹോട്ടലിൽ തിക്കിത്തിരക്കില്ലേ?വീടിന്റടുക്കള ശപ്തമായ മാറ്റുന്നപുത്തൻ പരിഷ്കാര ഗർവമേ!നാളെ നീമാറാത്ത അർബുദ ബാധയിൽ നീറുമ്പോൾ,ശവഭോജനത്തെ നീളെ പഴിക്കുമോ?ചോരയറയ്ക്കാത്ത, നൊമ്പരം കാണാത്തക്രൂരത നിങ്ങളിൽ വേരാഴ്ത്തി നില്ക്കുമോ?നാവിനു