Aksharathalukal

ഛേദം മറന്ന അംശങ്ങൾ




ഛേദം മറന്ന അംശങ്ങൾ
----------------------------

ഛേദം മറന്ന അംശങ്ങൾ, നിങ്ങളേ
കുട്ടിക്കുറച്ചു, ഗുണിച്ചു. ഹരിക്കുമ്പോൾ;
ഉത്തരം തെറ്റായിരിക്കാം
പാകപ്പിഴയായിരിക്കാം!

ഛേദം മുറിക്കുന്ന നമ്മുടെ
ഗുണനവും കൂട്ടലും
തെറ്റിന്റെ തറയിട്ട കല്ലുകൾ,
വികൃത ശില്പത്തിന്നടിക്കല്ലുകൾ!

വേരു മുറിച്ച മരങ്ങളും
ബന്ധം മുറിച്ച കുടുംബവും
ഭൂതം മറന്ന സംസ്കാരവും
മണ്ണിൽ ചവിട്ടാത്ത മക്കളും
വഴിതെറ്റി മേയുന്ന തെറ്റിന്റെ ക്രിയകൾ,
എങ്ങുമുറയ്ക്കാത്ത നൂലറ്റ പട്ടങ്ങൾ!

നിത്യ നീസ്സംഗത

നിത്യ നീസ്സംഗത

5
621

നിത്യ നിസ്സംഗത-----------------നിത്യ നിസ്സംഗതേ,നിന്റെ കഥകളോമണൽ ഘടികാരത്തിന്റെ പ്രകീർത്തനം?ജീവിതാന്ത്യത്തിന്റദു:ഖപ്പടവുകൾഓരോന്നിറങ്ങുന്നജീവൽ പ്രയാണമോ?അന്ധകാരത്തിന്റെവിഷാദ ഗർത്തങ്ങളിൽമുങ്ങി മറയുന്നജീവതസ്പന്ദമോ?മൂകം മുഴക്കുന്നചില്ലിന്റെ കൂട്ടിലെദർശന ശാസ്ത്രത്തിൻസത്യ സങ്കല്പങ്ങൾ?നീയാണദാത്തമാംവൈരാഗ്യ സാധകൻ,കൃഷ്ണ തീണ്ടാത്തൊരുയതി ധന്യ ഭാവം!