Aksharathalukal

നിത്യ നീസ്സംഗത



നിത്യ നിസ്സംഗത
-----------------

നിത്യ നിസ്സംഗതേ,
നിന്റെ കഥകളോ
മണൽ ഘടികാര
ത്തിന്റെ പ്രകീർത്തനം?

ജീവിതാന്ത്യത്തിന്റ
ദു:ഖപ്പടവുകൾ
ഓരോന്നിറങ്ങുന്ന
ജീവൽ പ്രയാണമോ?

അന്ധകാരത്തിന്റെ
വിഷാദ ഗർത്തങ്ങളിൽ
മുങ്ങി മറയുന്ന
ജീവതസ്പന്ദമോ?

മൂകം മുഴക്കുന്ന
ചില്ലിന്റെ കൂട്ടിലെ
ദർശന ശാസ്ത്രത്തിൻ
സത്യ സങ്കല്പങ്ങൾ?

നീയാണദാത്തമാം
വൈരാഗ്യ സാധകൻ,
കൃഷ്ണ തീണ്ടാത്തൊരു
യതി ധന്യ ഭാവം!


പഥികൻ

പഥികൻ

5
539

                 പഥികൻ                ----------ഉയരങ്ങളുടെ ഉയരത്തിലെകാലമസ്തകത്തിൽ നിന്ന്                                   ശൂന്യതയുടെ സഹസ്രാരപത്മം തേടി എന്റെ കാലടികളുയർന്നു...അടുത്ത നിമിഷംശൂന്യതയുടെ ഗർത്തത്തിലേക്കുള്ള വീഴ്ചഒരു വിറയലായി എന്നിൽ നിറഞ്ഞു!എന്റെ കൊടുമുടികൾതലകീഴായയോ,താഴ്ചയിലേക്കാണോ?കണ്ണിനു കാണാൻ കഴിയാത്തആത്മസത്തയുടെ ഗിരിശിഖരങ്ങളിലേക്കുള്ളപടവുകൾ ആരംഭിക്കുന്നത്തമോഗർത്തങ്ങളുടെ നിലവറകളിൽ നിന്നാണോ?ഇന്നലെകൾ കയറ്റത്തിന്റെതായിരുന്നു;കയറ്റത്തിന്റെ അന്ത്യം പതനമാണെന്നറിയാതെ!കയറ