Aksharathalukal

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 14








രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആയിരുന്നു ഗീത , ഉറക്കം വരാത്തതിനാൽ ബെഡിൽ എഴുന്നേറ്റിരുന്നു, കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ട്  തുടങ്ങി , ശരീരത്ത് കിടന്ന ഷീറ്റ് മാറ്റി ബെഡിലേക്കിട്ടുകൊണ്ട് അവൾ എഴുന്നേറ്റു, ജനലുകൾ മലർക്കേ തുറന്നിട്ട്‌ അവയുടെ അഴികളിൽ പിടിച്ചു നിന്നു,
ശക്തി ആയി അടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ കഴുത്തിൽ നിന്നും അകന്നു മാറി  മുഖത്തേക്കടിച്ച  കാറ്റിന്റെ തണുപ്പിൽ  അവൾ ആശ്വാസം കണ്ടെത്തി, നിലാവിന്റെ വെളിച്ചം മുറിയിലാകെ വ്യാപിച്ചു,,,


\" എനിക്ക് മാത്രം എന്താ ഈശ്വരാ  ഇങ്ങനെ \"

    നക്ഷത്രങ്ങൾ  നിറഞ്ഞ  ആകാശത്തേക്ക് നോക്കി നിറഞ്ഞ കണ്ണുകളുമായി അവൾ ചോദിച്ചു,


\"  എന്റേതെന്നു പറയാൻ ഈ ഭൂമിയിൽ എനിക്കെന്താണുള്ളത്,  ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ കൂടി വരുക അല്ലാതെ  \"

   നിയന്ത്രണങ്ങൾ  നഷ്ടപ്പെട്ടുകൊണ്ട് അവൾ ഭിത്തിയിൽ ഊർന്നിരുന്നു,  സമയം  കടന്ന് പൊയ്ക്കൊണ്ടേ ഇരുന്നു ശൂന്യതയിൽ മാത്രം ദൃഷ്ടി ഉറപ്പിച്ചുകൊണ്ടവൾ ഇരുന്നു, കുഞ്ഞായിരുന്നപ്പോൾ പോലും രാത്രികളിൽ  അവൾ തനിച്ചായിരുന്നു ഇരുട്ടിനെ ഭയപ്പെട്ട് നിലവിളിക്കുമ്പോഴും തേങ്ങുമ്പോഴും ഉറക്കം നഷ്ടപെടുന്നതിന്റെ ഈർഷ്യയോടെ ചെറിയമ്മ അവളെ ശകാരിക്കും
ചെറിയമ്മയുടെ പ്രവർത്തികൾ അവളിൽ ഭയം നിർച്ചു , പിന്നെ പിന്നെ ഇരുട്ടും അവൾക്ക് പരിചയം ആയി തുടങ്ങി ഭയം കൊണ്ടവൾ നിലവിളിച്ചില്ല വായിൽ കൈ പൊത്തിപ്പിടിച്ചുകൊണ്ട്  ശബ്‌ദം ഉണ്ടാക്കാതെ അവൾ തേങ്ങി കരഞ്ഞു  അതിനെ കഴിയുമായിരുന്നുള്ളു...





««««««««««««««««❣️»»»»»»»»»»»»»»»»



പുലർച്ചെ  അർജുന്റെ റൂമിലേക്ക് കയറിയ യദ്രി അവനെ കാണാത്തതിനാൽ മുറ്റത്തേക്കോടിഉറക്കപിച്ചയോടെ അവൻ  എല്ലായിടവും നോക്കി   പുറത്തൊന്നും കാണാതെ വന്നതും അഭിയെ തിരഞ്ഞുകൊണ്ട് അകത്തേക്ക് പോയി,,,



\" ചെറിയച്ച അച്ചൂനെ കാണാനില്ല എവിടെ പോയതാ \"


    കമിഴ്ന്നു കിടക്കുക ആയിരുന്ന അഭിയുടെ പുറത്തേക്ക് യദ്രി ചാടി കയറി ഇരുന്ന് കൊണ്ട് ചോദിച്ചു,,

\" എന്റെ പുറത്താണോ അവനിരിക്കുന്നെ, പോയി അകത്തൊക്കെ നോക്കെടാ സാമദ്രോഹി  മനുഷ്യന്റെ ഉറക്കം കളയാൻ \"


\" എല്ലായിടവും നോക്കി  കാണാനില്ല  ചെറിയച്ച  വാ നമുക്ക് നോക്കാം \"

   ഇരി ശരണം ഇല്ലാതെ  യദ്രി അവനെ ശല്ല്യം ചെയ്യാൻ തുടങ്ങിയതും  ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു ,  കാവി മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തുകൊണ്ട് അഭി യദ്രിയുമായി  പുറത്തേക്ക് നടന്നു, രണ്ടു മൂന്ന് തവണ ഫോണിലും വിളിച്ചു നോക്കി പക്ഷെ അർജുൻ കാൾ അറ്റൻഡ് ചെയ്തതെ ഇല്ല...



\" പറയാതെ ഡ്യൂട്ടിക്ക് പോകില്ലല്ലോ, പിന്നിവനിതെവിടെ പോയി \" ( അഭി ആത്മ )


\" ചെറിയച്ച  \"


\" മ്മ് \"

\" അച്ചു എവിടെ എനിക്കച്ചനെ കാണണം \"

    അർജുനെ കാണാത്തതിന്റെ വിഷമത്തിൽ അവൻ വാശി പിടിക്കാൻ തുടങ്ങി  അഭി അവനെ
എടുത്തുകൊണ്ട്  റോഡിലേക്കിറങ്ങി നടന്നു,,


\" അച്ചു എവിടെ പോയതാ ചെറിയച്ച  \"


\" അറിയില്ല മോനെ നമുക്ക് നോക്കാം \"

\" എന്നോട് പറയാതെ  എങ്ങും പോകില്ലല്ലോ?? \"

    അഭിയുടെ കയ്യിൽ ഇരിക്കുന്നെങ്കിൽ തന്നെയും അവന്റെ കണ്ണുകൾ ചുറ്റുപാടും അർജുനെ തിരയുക ആയിരുന്നു,,


\" ചെറിയച്ച ദേ അച്ചു \"

    അഭിയുടെ കയ്യിൽ നിന്നും ചാടി ഇറങ്ങി അവൻ അർജുന്റെ അടുക്കലേക്കോടി, അഭി പുറകെ നടന്നു



\" നീ ഇതെവിടെ പോയതാ വെളുപ്പിനെ, പറഞ്ഞിട്ട് പോവണ്ടേ \"

   അഭി  കൈ രണ്ടും ഏണിൽ പിടിച്ചുകൊണ്ട് തിരക്കി,


\" ഞാൻ ഒന്ന് നടക്കാൻ ഇറങ്ങിയതാടാ വെറുതെ ഇരുന്നപ്പോ ഒരു മടുപ്പുപോലെ \"

    സത്യം മറച്ചുവെച്ചുകൊണ്ടവൻ പറഞ്ഞൊപ്പിച്ചു,,


\" അത് ശരി, ഈ മുണ്ടും ഷർട്ടും ഇട്ടോണ്ടോ?? \"

    അഭി പുച്ഛത്തോടെ ചോദിച്ചു,,


\" ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി \"

\" ഉവ്വ, എന്റെ ഏട്ടൻ  പോലീസെ കള്ളം പറയാൻ നീ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു \"

   അവനെ ഒന്നിരുത്തി നോക്കി അഭി വീട്ടിലേക്ക് നടന്നു പുറകെ അർജുനും,,


\" നിന്റെ ചെറിയച്ഛന് പഠിക്കാൻ മാത്രം അല്ലാട്ടോ ബുദ്ധി \"

    യദ്രിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ടവൻ പറഞ്ഞു, യദ്രി ഊറിചിരിച്ചുകൊണ്ട് യദ്രിയുടെ  തോളിൽ ചാരി കിടന്നു,,,


   സ്റ്റേഷനിലേക്ക് പോകാനായി അർജുൻ റെഡി ആവുക ആയിരുന്നു, കണ്ണാടിയുടെ മുന്നിൽ നിന്ന് ബെൽറ്റ്‌ ടൈറ്റ് ആക്കിനിൽക്കുക ആയിരുന്നു, പെട്ടെന്ന്  ആ കണ്ണുകൾ അവന്റെ മനസ്സിലേക്ക് തികട്ടി വന്നു, ആരാണെന്ന് കണ്ടു പിടിക്കാൻ സാധിക്കാതെ അവൻ കുഴങ്ങി, ഈ വീട്ടിൽ ഇതിനു മുൻപ് താമസിച്ച ആരെങ്കിലും വരച്ചതാവും എന്ന് ആദ്യം കരുതി, പിന്നെ  വീടിന്റെ അവകാശികൾ ആരെങ്കിലും വരച്ചതാകും എന്നും അർജുന് തോന്നി തുടങ്ങി, ഒട്ടും താമസിക്കാതെ തന്നെ  ഈ കണ്ണുകളുടെ അവകാശിയെ കണ്ടു പിടിക്കും എന്ന ദൃഡ നിശ്ചയത്തോടെ അർജുൻ പൊലീസ്  തൊപ്പി തലയിൽ വെച്ചു മീശ രണ്ട് കൈ കൊണ്ടും പിരിച്ചു മുകളിലേക്കായി വെച്ച് താഴേക്കിറങ്ങി ഒപ്പം കൂടെ തന്നെ ഉണ്ടായിരുന്ന യദ്രിയും അവനൊപ്പം വെച്ചു പിടിച്ചു.....




തുടരും..  



****************♥️****************
    










     

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥  15

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 15

4.5
1649

\" ഗുഡ് മോർണിംഗ് സർ  \"\"  അർജുൻ എന്തായി എന്തെങ്കിലും സാധ്യതകൾ ഉണ്ടോ \"  അർജുൻ ചെയറിലേക്കിരിക്കും മുൻപ് തന്നെ മഹേഷ്‌ വർമ ധൃതിയിൽ ചോദിച്ചു,\" നോ  സർ  \"\"  ഒരു ദിവസം കൊണ്ട് എന്തായാലും ഒന്നും പറ്റില്ലഎന്നെനിക്കറിയാം എങ്കിലും ഞാൻ ചോദിച്ചെന്നെ ഉള്ളൂ \"\" സർ ന്റെ അവസ്ഥ എനിക്ക് മനസിലാകും   ബട്ട്‌ ഐ നീഡ് ടൈം   കാരണം യാതൊരു തെളിവും ബാക്കി വെക്കാതെ ആണ് അയാൾ ഇത്രയും ചെയ്തത്, നമുക്ക് വേണ്ടത്   എന്താണെന്ന് സർന് അറിയാമല്ലോ \"\"  റിസൾട്ട്‌ ? \"\"  റിസൾട്ട്‌ ഇന്ന് വരും സർ അതിൽ  എന്തെങ്കിലും കിട്ടാതിരിക്കില്ല, നമുക്ക് നോക്കാം \"   ഉറപ്പോടെ അർജുൻ പറഞ്ഞതും, പറഞ്ഞത്