Aksharathalukal

സന്ധ്യ



               സന്ധ്യ
               -------

നീയാമിളങ്കാറ്റേ,
തഴുകിത്തലോടുകാ
സൂര്യന്റെ നിഴൽകണ്ടു
കരയുന്ന സന്ധ്യയേ!

കുളിരുമായെത്തി നീ
കണ്ണീരു വറ്റിച്ചു
സാന്ത്വനിപ്പിക്കുകീ
കാതര പുത്രിയേ!

ഇരുളിന്റെ മൂടുപട-
മിട്ടണയുന്ന സന്ധ്യേ , നീ
തീരാത്ത ശോകത്തിൻ
ആദി പ്രരൂപമോ?

അടരുന്ന പൂക്കളോ,
വിരിയുന്ന താരയോ;
അഴലിന്റെ മറപറ്റി
നിറയുന്നു ഉള്ളതിൽ?




അരിക്കൊമ്പൻ

അരിക്കൊമ്പൻ

5
378

അരിക്കൊമ്പൻ=============                                 ആനമലക്കുന്നിൻമേളിൽ             ആനകൾതൻ കോടതിയിൽമനുഷ്യന്റെ വിധിന്യായം                                        മുഴങ്ങിക്കേട്ടു!                                     \"അരിക്കൊമ്പനരിതിന്നു                           വിലസുന്ന വിലസലിൽമനംനൊന്തു കോളനിക്കാർ                                    കോടതീൽച്ചെന്നു!                                    വാദംകേട്ടു വിധി നല്കി                        നീതിമാനാം ന്യായാധിപൻ,വെടിവേണ്ട ഇലക്ട്ര