❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 16
അവൾ പോകുന്നതും നോക്കി അവൻ കുറച്ചതിക സമയം അവിടെ നിന്നു അവന്റെ ആ നിൽപ് സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് നിൽക്കുക ആയിരുന്നു മഹി,
\" എന്താണ് ആ കുട്ടിയെ ഇതിനുമുൻപ് പരിചയം ഉണ്ടോ \"
അവൻ ആദ്യം ഒന്ന് ചുമച്ചുകൊണ്ട് ചോദിച്ചു,,
\" മ്മ് പരിചയം ഉണ്ട് ആ കുട്ടിയെ അല്ല അവടെ മുഖത്തിരിക്കുന്ന ആ രണ്ട് ഉണ്ണക്കണ്ണുകൾ എനിക്കിതിന് മുൻപേ അറിയാം \"
\" കുട്ടിയെ അറിയാതെ എങ്ങനെയാ കണ്ണു മാത്രം അറിയുന്നേ ? \"
മഹി സംശയത്തോടെ തിരക്കി,,
\" അതൊക്കെ ഉണ്ട് ആ കണ്ണുകൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചവ ആണ് ചിലപ്പോഴൊക്കെ ഉറക്കം കിടത്തും പോലെ എന്നിലെ വിഷമങ്ങളെ അവ ഓർമിപ്പിച്ചിരുന്നു \"
അവൻ മനസ്സിൽ തട്ടിയ പോലെ എന്തൊക്കെയോ പറഞ്ഞു, പക്ഷെ പറയുന്നതൊന്നും മഹിക്ക് മനസ്സിലായില്ല,,
\" സർ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ \"
\"എന്ത് കുഴപ്പം \"
അർജുൻ മഹിയോട് ചോദിച്ചതും അവൻ ഒന്നും ഇല്ലെന്ന് ചുമൽ അനക്കി,,
\" മഹി എനിക്ക് വട്ടായോ എന്നാണോ നീ ചോദിച്ചത് \"
\" ഹേയ് \"
ഒരേ സമയം മഹി അതെ എന്നും അല്ല എന്നും തലയനക്കി, അത് കണ്ട് അർജുൻ അവനെ ഒന്നിരുത്തി നോക്കി അകത്തേക്ക് നടന്നു,,
ചെയറിലേക്കിരുന്നതും മഹേഷിന്റെ കാൾ വന്നു,,
\" അർജുൻ വേഗം തന്നെ ലാബിലേക്ക് പോകണം റിസൾട്ട് ആയിട്ടുണ്ട് ഞാൻ ഒരു മീറ്റിങ്ങിൽ ആണ് വരാൻ സാധിക്കില്ല \"
\" ഓക്കേ സർ , ഞാൻ ഇറങ്ങാണ് \"
അർജുൻ ഫോൺ കട്ട് ചെയ്തു പുറത്തേക്കിറങ്ങി കാർ എടുത്തു, ഒപ്പം തന്നെ മഹിയും, ലാബിൽ എത്തിയതും അർജുന്റെ കയ്യിലേക്ക് റിസൾട്ട് വന്നു ലാബ് റിസൾട്ട് അനുസരിച്ചു മെയിൽ വിക്ടിമിന്റെ ആണ് മുടിയിഴകൾ ഏകദേശം ഇരുപതിനും ഇരുപതഞ്ചിനും ഇടയിൽ പ്രായം വരുന്ന യുവാവ് ആയിരിക്കും എന്ന നിഗമനത്തിൽ എത്തി, അപ്പോഴും അർജുന്റെ മനസ്സ് ഈ കാര്യങ്ങൾ ശരി അല്ലാ എന്ന് വിശ്വസിച്ചു അയാളിൽ നിന്നും ഇങ്ങനെ ഒരു തെളിവ് അത് എന്തായാലും ഉണ്ടാവില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെ ആയിരുന്നു അർജുൻ,,
\" എന്ത് പറ്റി സർ?? \"
അർജുന്റെ മുഖത്തെ നിരാശ കണ്ടതും മഹി തിരക്കി,,
\" ഇത് യഥാർഥ കുറ്റവാളിയുടെതാണെന്നു തോന്നുന്നില്ല മഹി \"
\" അങ്ങനെ തോന്നാൻ?? \"
\" കാരണം ആദ്യത്തെ രണ്ട് കൊലകളും അയാൾ വളരെ വ്യക്തതയോടെയും സൂഷ്മമായി പരിശോധിച്ചും ആണ് മറവു ചെയ്തിട്ടുള്ളത് അങ്ങനെ ചെയ്യുന്ന ഒരാൾ മൂന്നാമത്തെ കൊല ഇത്ര കാശ്വൽ ആയി ആ മുടിയിഴകൾ അവിടെ ഇടുമെന്ന് തോന്നുന്നുണ്ടോ \"
\" നോ സർ \"
\" ഒന്നെങ്കിൽ നമ്മൾ അയാൾക്കു പുറകെ തിരിയാനുള്ള എന്തെങ്കിലും തരത്തിലുള്ള ക്ലൂ അതും അല്ലെങ്കിൽ വെറുതെ നമ്മുടെ സമയം കളയാൻ \"
അർജുൻ പറഞ്ഞതിൽ കാര്യമായി എന്തോ ഉണ്ടെന്ന് മനസ്സിലാക്കികൊണ്ട് മഹി റിസൾട്ട് വാങ്ങി നോക്കി,,
\" അപ്പൊ പിന്നെ എങ്ങനെ ആണ് സർ നമ്മൾ അയാളെ കണ്ടെത്തുക?? \"
മഹി സീരിയസ് ആയി അർജുനോടായി ചോദിച്ചു,,
\" മറവ് ചെയ്തുവരുന്ന സ്ഥലം ഒന്നുകൂടി സെർച്ച് നടത്തണം ചുറ്റുപാടും \"
\" അങ്ങനെ ഉള്ള സ്ഥലത്ത് ക്യാമറ ഫിറ്റ് ചെയ്താലോ?? \"
\" എപ്പോഴും ഒരേ സ്ഥലത്തു തന്നെ ആകില്ല അയാൾ ബോഡി ഉപേക്ഷിക്കുക , എന്നിരുന്നാലും ബോഡി ഉപേക്ഷിച്ച സ്ഥലം അവിടുത്തെ ചുറ്റുപാടുകൾ ഒന്നുകൂടി പരിശോധിക്കണം \"
\" ഓക്കെ സർ \"
റിസൾട്ട് അർജുന്റെ കയ്യിലേക്ക് വെച്ചു കൊടുത്തുകൊണ്ട് മഹി പുറത്തേക്ക് പോയി അർജുൻ പറഞ്ഞ സ്ഥലം ഒന്നുകൂടി പരിശോധിക്കുന്നതിനായി, അർജുൻ ആ റിസൾട്ടുമായി നേരെ സ്റ്റേഷനിലേക്കും പോയി...
വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ആരോ ലിഫ്റ്റിനായി കൈ കാണിച്ചു സാധാരണ അർജുൻ അങ്ങനെ നിർത്താതാണ് ഇന്നെന്തോ അറിയാതെ അയാളെ കണ്ടപ്പോൾ അവൻ ബ്രേക്ക് ചവിട്ടി,,
\" സർ ഒരു ലിഫ്റ്റ് തരാമോ ? \"
\" എവിടേക്കാ?? \"
\" ഇവിടെ അടുത്ത് ഒരു ഒരു ശിവ ക്ഷേത്രം ഉണ്ട് അവിടേക്കാ നാളത്തെ പൂജയ്ക്കുള്ള സാധനങ്ങളാ \"
തറയിൽ ആയി വെച്ചിരുന്ന ഒരു ചാക്ക് കൂട്ടത്തെ കാണിച്ചുകൊടുത്തുകോണ്ട് അയാൾ പറഞ്ഞു,,
\" മ്മ് കയറിക്കോളൂ \"
അങ്ങനെ പറഞ്ഞുകൊണ്ട് അർജുൻ ഡോർ അയാൾക്ക് ഓപ്പൺ ചെയ്തു കൊടുത്തു,,
\" സർ ടിക്കി തുറന്നു തരുമോ സാധനം വെക്കാനായിരുന്നു \"
അയാൾ വളരെ കുലീനതയോടെ പറഞ്ഞു, അർജുൻ അയാളുടെ അഭ്യർത്ഥന പ്രകാരം ടിക്കി തുറന്നു കൊടുത്തു, ശേഷം അയാൾ കോ ഡ്രൈവർ സീറ്റിൽ അർജുന്റെ അടുക്കൽ ആയി ഇരുന്നു,,
\" സർ പൊലീസ് ആണോ \"
അർജുന്റെ പാന്റ്സിലേക്ക് നോക്കികൊണ്ട് അയാൾ ചോദിച്ചു കാരണം അർജുൻ ഫുൾ യൂണിഫോം വേഷത്തിൽ ആയിരുന്നില്ല,,
\" അതെ \".
അയാൾ ഒന്ന് മന്ദഹസിച്ചു, പിന്നീടൊന്നും സംസാരിച്ചില്ല കാർ ഓടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് അർജുൻ ഇരുന്നു,
\" ഇവിടെ നിർത്തിക്കോളൂ സർ ഇനി ഞാൻ പൊയ്ക്കോളാം അങ്ങോട്ടേക്ക് വണ്ടി കയറില്ല \"
\" അതിന് ക്ഷേത്രം ആയില്ലല്ലോ \"
അർജുൻ അയാൾ പറഞ്ഞ സ്ഥലത്തേക്ക് ഹെഡ്ലൈറ്റ് തിരിച്ചുകൊണ്ട് ചോദിച്ചു,,
\" ഈ കാണുന്ന കാട് തീരുന്നിടം ശിവ ക്ഷേത്രം ആണ് സർ \"
അയാൾ ഉറപ്പിച്ചു പറഞ്ഞതും അർജുൻ പിന്നീട് തർക്കിക്കാൻ നിന്നില്ല എന്തെങ്കിലും ആകട്ടെ എന്ന് കരുത്തു അർജുൻ അയാളെ ഇറക്കി വിട്ടു,,
\" ഒരുപാട് നന്ദി ഉണ്ട് സർ ഈ രാത്രിയിൽ ലിഫ്റ്റ് തന്നതിന് \"
\" its ok \"
അർജുൻ കാറെടുത്തുകൊണ്ട് പോയി അയാൾ നിഗൂഢമായി ഒന്ന് ചിരിച്ചുകൊണ്ട് ചാക്കും തോളത്തിട്ട് കാടിനുള്ളിലേക്ക് നടന്നു....
തുടരും....
****************♥️****************
❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 17
വീട്ടിലേക്കെത്തി അർജുൻ അകത്തേക്ക് കയറാൻ തുടങ്ങിയതും യദ്രി ഓടി വന്ന് അർജുന്റെ മേലെ ചാടി കയറി,,\" അച്ചു ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ടോ?? \" യദ്രി ആകാംഷയോടെ തിരക്കി,,\" നീ അപ്പൊ എന്നോട് ഉള്ള സ്നേഹം കൊണ്ട് വന്നതല്ല അല്ലെ \" യദ്രി കയറിയ അതേ വേഗതയിൽ അവനെ താഴേക്ക് ഇറക്കികൊണ്ട് അർജുൻ പറഞ്ഞു,,\" അച്ചു , എനിക്കച്ചൂനെ അല്ലെ ഇഷ്ടം \"\" എന്നിട്ടാണോ വന്ന പാടെ നീ ചോക്ലേറ്റ് ചോയിച്ചേ \"\" പിന്നെ എന്താ ഞാൻ ചോദിക്കണ്ടെ?? \"\" ആ ബെസ്റ്റ് \" ( അഭി ) അഭി ഊറി ചിരിച്ചതും യദ്രി അവനെ തുറിച്ചു നോക്കി,,\" അച്ചു ചെറിയച്ഛൻ എന്നെ കളിയാക്കുന്നു \"\" അയ്യോ നമ്മൾ ഇല്ലേ ഞാൻ പോണ് നിങ