Aksharathalukal

നാട്ടു നന്മകൾ


          നാട്ടുനന്മകൾ
          ---------------

നന്മകളെങ്ങാനും 
കുഴിവെട്ടി മൂടാതെ
നാട്ടിൻപുറങ്ങളിലുണ്ടോ?
സത്യവും നീതിയും
പൂവിട്ടു നില്ക്കുന്ന
നന്മമരങ്ങളെ കണ്ടോ?

പുതുജീവിതത്തിന്റെ
താളം രചിക്കുവാൻ,
നന്മയെ ശ്രുതിമാറ്റി നിർത്തി!
വീണ്ടും പരിഷ്കാര
ഭംഗിവർധിക്കുവാൻ
നന്മയെ വേണ്ടെന്നുവച്ചു!

നന്മകൾ മണ്ണിട്ടു
മൂടിക്കളഞ്ഞൊരു
ശവപ്പറമ്പാണിന്നു ഗ്രാമം!
തിന്മകൾ വന്നെത്തി
കൂടുകൾ കൂട്ടീട്ടു
പാറിപ്പറക്കാനിരിപ്പൂ!

തിന്മക്കിളികളെ
വലയിൽക്കുരുക്കുവാൻ
വിരുതുള്ള വേടനും വേണം;
നെറിവുള്ള വേടരെ
നെറികേടുകാട്ടുവാൻ
പാഠം കൊടുക്കുന്നു ലോകം!

നാട്ടിൻപുറങ്ങളെ
നന്മകൾ പൂക്കുന്ന
പൂങ്കാവനങ്ങളായ് മാറ്റാൻ,
പച്ചപ്പരിഷ്കാര
വേദാന്ത സൂക്തങ്ങൾ
ഉയരാതിരിക്കട്ടെ നാട്ടിൽ!




ചതുരംഗം

ചതുരംഗം

5
326

           ചതുരംഗം           ------------(പകലും രാത്രിയും നിറം കൊടുത്ത ചതുരംഗക്കളങ്ങളിൽ പടവെട്ടി മരിക്കുന്ന കാലാളുകളാണു നമ്മൾ. കറുപ്പും വെളുപ്പും പടപൊരുതുമ്പോൾ രാജവിജയത്തിന് ബലികഴിക്കപ്പെടേണ്ടവർ. കാലം മാറിയിട്ടും നമ്മുടെ അന്തസ്സിനെ പുതിയ ശക്തികേന്ദ്രങ്ങൾക്ക്  അടിമപ്പെടുത്തിയിരിക്കുകയല്ലേ?)ഇരുൾ നിറച്ച രാത്രിയുംപകൽ നിറച്ച വെണ്മയുംകൂട്ടുചേർന്നലങ്കരിച്ചനിത്യസമര ഭൂമിയിൽ,വെട്ടി വെട്ടി എറിയുവാൻകരുക്കളായി നമ്മളും,നിരന്നു നിന്നു ധീരമായ്കളം ചവിട്ടി നീങ്ങുവോർ!ആന, കുതിര, തേരുകൾ വിലമതിച്ച തട്ടതിൽ,തലകൊടുത്തു വാഴ്ത്തണംസ്വന്ത രാജ വീരനെ!എത്രനാളു